എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

കൂട്ടത്തിലിടയ്ക്കിടേ ഓരോ വെല്ലുവിളിയുമുണ്ടായിരുന്നു, എന്നെ കൊല്ലുമെന്നൊക്കെ പറഞ്ഞ്…

അറിയാണ്ടു പറ്റിപ്പോയതാണേലും കരഞ്ഞുകണ്ടപ്പോളൊരു സമാധാനം…

ആ സന്തോഷത്തിനിടയ്ക്കെപ്പോഴോ ഞാനുമുറങ്ങിപ്പോയി…

പിറ്റേന്നുരാവിലെ ഞാനെഴുന്നേറ്റു നോക്കുമ്പോളും അവിടെഴുന്നേറ്റിട്ടില്ലായ്രുന്നു…

അപ്പോഴാണ് തലേദിവസം ചെറിയമ്മ പറഞ്ഞതോർമ്മ വന്നത്,

…ഉറക്കമെഴുന്നേറ്റാലല്ലേ കോളേജിൽ കൊണ്ടാക്കേണ്ടതുള്ളൂ…??!!

അപ്പോൾപ്പിന്നെ വേറൊന്നുമാലോചിച്ചില്ല…

പാവാടയ്ക്കു പുറത്തൂടെ രണ്ടു തുടകൾക്കിടയിലേയ്ക്കു കയ്യുംതിരുകി ചെരിഞ്ഞു കിടന്നുറങ്ങിയ മീനാക്ഷിയ്ക്കടുത്തേയ്ക്കു പമ്മിച്ചെന്നു…

…അമേരിയ്ക്ക കണ്ടാൽ കട്ടോണ്ടുപോണ സൈസിലുള്ള ആറ്റംബോംബാണീ കിടക്കുന്നതെന്നാരേലും പറയോ..??

എന്താ ഒരച്ചടക്കം… ഒറ്റഞെക്കിനു കൊന്നുകളയാനാണു തോന്നിയത് പന്നീനേ…

പക്ഷേ… എന്റെ ഉപബോധ മനസ്സതിനു സമ്മതിച്ചില്ല, പരാക്രമം സ്ത്രീകളോടല്ലെന്ന്…

കഴിഞ്ഞൊരാഴ്ചയായ്ട്ടു ലീവിലായ്രുന്ന പുള്ളി അങ്ങനെ പറഞ്ഞപ്പോൾ പിന്നൊന്നും ചിന്തിയ്ക്കാതെ ബെഡ്ഡിൽകിടന്ന പുതപ്പെടുത്തു ഞാനവളെ പുതപ്പിച്ചു…

കൂട്ടത്തിൽ,

“”…ഉറങ്ങിയ്ക്കോട്ടോ… രാത്രിവരെ ഉറങ്ങിയ്ക്കോ..!!”””_ എന്നുകൂടിപറഞ്ഞു കവിളിൽ രണ്ടു തട്ടുതട്ടീതും സ്വിച്ചിട്ടമാതിരി മീനാക്ഷി കണ്ണുതുറന്നു…

കുനിഞ്ഞു തൊട്ടരികിലായി നിന്നയെന്നെ കണ്ടതുമവൾ ഞെട്ടിക്കൊണ്ടു പിടഞ്ഞെഴീച്ചു…

അതിനൊപ്പം,

“”…അയ്യേ..! നീയിത്തരക്കാരനാണെന്നു ഞാങ്കരുതീല…!!”””_ എന്നുകൂടി പറഞ്ഞതും,

“”…എങ്കിൽ നീട്ടിയൊരു വലി വലിച്ചുകൊട്… പോടീ…!!”””_ ന്നു പുച്ഛത്തോടെ മറുപടിയും പറഞ്ഞു ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി…

ഒരുരാത്രി മുഴുവനുറങ്ങാൻ സമ്മതിയ്ക്കാതിരുന്ന എന്നോടാണ്, ഞാനത്തരക്കാരനാണെന്നു കരുതീലെന്നു പറയണേ… എന്തു മൈരാന്നു നോക്കണേ…

അങ്ങനെ സമയമെടുത്തൊരു കുളിയൊക്കെ കഴിഞ്ഞിറങ്ങുമ്പോൾ
എന്നെയും വെയ്റ്റുചെയ്ത് തോളത്തൊരു ടവലുമായി മീനാക്ഷി പുറത്തുനിൽപ്പുണ്ടായിരുന്നു…

വാതിൽക്കലവളെ കണ്ടതും തിരിഞ്ഞൊന്നുകൂടെ ബാത്ത്റൂമിലേയ്ക്കു കയറാനൊരുങ്ങിയ എന്നെ, അതു പ്രതീക്ഷിച്ചുനിന്നപോലെ മീനാക്ഷി ചാടിപ്പിടിച്ചു…

പിടിവീണതു കൃത്യമുടുത്തിരുന്ന ടവലിലായതിനാൽ പെട്ടെന്നൊന്നും ചെയ്യാനും കഴിഞ്ഞില്ല…

“”…മര്യാദയ്ക്കിറങ്ങി പൊയ്ക്കോ… ഇല്ലേൽ ദൈവത്തിനാണേ ഞാൻ വലിച്ചുരിയും…!!”””_
എന്നൊരു ഭീഷണികൂടിയായപ്പോൾ രാവിലെതന്നുള്ള മാനം കളയണ്ടെന്നു കരുതി ഞാനിറങ്ങിക്കൊടുത്തു…

അവളു കാണാത്തതൊന്നുമല്ലേലും നമ്മക്കുമുണ്ടല്ലോ ഒരു മാന്യത…

പിന്നെ പെട്ടെന്നുതന്നെ ഡ്രെസ്സുംമാറി ബാഗുമെടുത്തു താഴത്തേയ്ക്കു ചെന്നപ്പോൾ അമ്മയും ചെറിയമ്മയും ഡയനിങ് ഹോളിലിരുന്ന് ആരുടെയൊക്കെയോ നുണ പറയുകയായിരുന്നു…

അല്ലേലും ലോകത്തു നടക്കുന്ന സകലന്യൂസും ചെറിയമ്മയ്ക്കറിയാം…

അതെല്ലാം അമ്മയെ പറഞ്ഞു കേൾപ്പിച്ചില്ലേൽ പുള്ളിക്കാരത്തിയ്ക്കൊരു സമാധാനോമുണ്ടാകില്ല…

“”…ഡാ… വാ കഴിച്ചേച്ചുപോവാം…!!”””_
സ്റ്റെയറിറങ്ങിയവരെ മൈൻഡുചെയ്യാതെ പോകാൻതുടങ്ങിയയെന്നെ
ചെറിയമ്മയാണു വിളിച്ചത്…

“”…വേണ്ട.. ഞാമ്പുറത്തൂന്നു കഴിച്ചോളാം…!!”””

“”…അതെന്താ ഞങ്ങളിവടുണ്ടാക്കുന്നതു പിന്നെ കഴിയ്ക്കാനുള്ളതല്ലേ…??”””

“”…കഴിയ്ക്കാനുള്ളതല്ലാന്നൊന്നും ഞാമ്പറഞ്ഞില്ലല്ലോ…?? എന്റെ ചെറിയമ്മേ രാവിലന്നെനിയ്ക്കു നിങ്ങളോടെ വഴക്കൂടാമ്മയ്യ…!!”””_
സംസാരിയ്ക്കാൻ വലിയ താല്പര്യമില്ലാത്തമട്ടിൽ ഞാനതു പറയുമ്പോളെല്ലാം അമ്മയെന്നെത്തന്നെ നോക്കിയിരിയ്ക്കുന്നുണ്ടാർന്നു…

“”…എന്നാ ശെരി… ഞാന്നിന്റോടെ വഴക്കിനു വരുന്നില്ല… എന്തായാലും വല്ലതും കഴിച്ചേച്ചു പോയാമതി… ഞാനിപ്പോളെടുത്തു വെയ്ക്കാം..!!”””_ അതും പറഞ്ഞുകൊണ്ടു ചെറിയമ്മ അടുക്കളയിലേയ്ക്കു നടക്കാൻതുടങ്ങീതും ഞാൻ കയ്യേൽപ്പിടിച്ചു നിർത്തി….

“”…വേണ്ട ചെറിയമ്മേ… കഴിഞ്ഞ കൊറേ ദിവസായ്ട്ടു ഞാമ്പുറത്തൂന്നാ കഴിച്ചോണ്ടിരുന്നേ… ഇനീമങ്ങനെ കഴിയ്ക്കാനെനിയ്ക്കറിയാം… എന്നാലും ഒരുനേരമ്പോലും കഴിയ്ക്കാൻ വിളിയ്ക്കാതിരിയ്ക്കാമ്മേണ്ടി മാത്രം ഞാനെന്താ ചെയ്തതെന്ന് എനിയ്ക്കിതുവരെ മനസ്സിലായ്ട്ടില്ല… അതുകൊണ്ടിന്നു പ്രത്യേകമായിട്ടെന്നെ കഴിപ്പിയ്ക്കാനാരും മെനക്കെടണോന്നുമില്ല..!!”””_
ചെറിയമ്മയോടാണതു പറഞ്ഞതെങ്കിലും
അമ്മയെയൊരു നോക്കു നോക്കാതിരിയ്ക്കാൻ എനിയ്ക്കു കഴിഞ്ഞില്ല…

എന്നാലമ്മയ്ക്കെന്റെ നോട്ടം നേരിടാനാകാത്തപോലെ മുഖംകുനിച്ചതും വീണ്ടുമവിടെനിന്നവരെ വിഷമിപ്പിയ്ക്കാൻ കൂട്ടാക്കാതെ ഞാൻ തിരിഞ്ഞു…

എന്നാൽ സ്റ്റെയറിന്റവസാന സ്റ്റെപ്പിന്മേൽനിന്ന് അതെല്ലാം മീനാക്ഷി കേൾക്കുന്നുണ്ടായിരുന്നു…

ഞാൻ തിരിഞ്ഞതുകണ്ടതും അവൾ പെട്ടെന്നു മുഖം കുനിച്ചെങ്കിലുമതു കാര്യമാക്കാതെ ഞാൻ പുറത്തേയ്ക്കു നടക്കുകയാണുണ്ടായത്…

“”…മീനൂ… നീ കഴിയ്ക്കണില്ലേ..??”””_
പിന്നിൽ ചെറിയമ്മേടെ ചോദ്യം കേട്ടു…

അതിന്,

“”…ഇപ്പോത്തന്നെ നേരംവൈകി… ഞാനും ക്യാന്റീനീന്നു കഴിച്ചോളാം ചെറീമ്മേ…!!”””_ എന്നും മറുപടികൊടുത്ത് അവളോടിയെന്റെ
പിന്നാലെ വന്നു…

ഞാനപ്പോഴേയ്ക്കും വണ്ടി സ്റ്റാർട്ടു ചെയ്തിരുന്നു…

വണ്ടി തിരിച്ചതും അനുമതിയൊന്നും ചോദിയ്ക്കാതെതന്നെ മീനാക്ഷിവന്നു പിന്നിൽക്കേറി…

കേറിക്കോട്ടേന്നു ചോദിയ്ക്കുവാണേൽ തെറിയാണല്ലോ മറുപടി…

അങ്ങനെ അവളേംകൊണ്ടു നേരേ അവൾടെ കോളേജിലേയ്ക്കു തെറിച്ചു…

പോണപോക്കിൽപ്പിന്നെ പ്രത്യേകിച്ചു ചൊറിയൊന്നുമുണ്ടായില്ല…

കാരണം നമ്മളൊന്നാമതേ അതിനുള്ള മൂഡായ്രുന്നില്ലല്ലോ..??!!

വീട്ടുകാരും നാട്ടുകാരും പാടെയൊഴിവാക്കിയ ഞാൻ പിന്നെന്തോ മൈരിട്ടൊണ്ടാക്കാൻ..??!!

നേരേയവളെ കോളേജിന്റെ ഗേറ്റിനുമുന്നിൽ ഡ്രോപ്പുചെയ്തു ഞാൻ വണ്ടിത്തിരിച്ചു…

പിന്നീടുള്ള ദിവസങ്ങളിലും അതുതന്നെയായിരുന്നു തുടർച്ച…

രാവിലെഴുന്നേൽക്കും… മീനാക്ഷിയെ കോളേജിലാക്കും…

നേരേ കോളേജിലോ ഗ്രൗണ്ടിലോ പോയിരിയ്ക്കും… രാത്രി തിരിച്ചുവരും…

കുളിച്ചു കിടന്നുറങ്ങും…

ശനി, ഞായർ ദിവസങ്ങളിൽ ക്ലബ്ബുകൾതമ്മിൽ ടൂർണമെന്റുണ്ടാകും…

ടൂർണമെന്റിൽ കപ്പടിയ്ക്കാൻ ക്ലബ്ബിന്റെ മാനേജർക്കോ ടീം ക്യാപ്റ്റനോപോലും ഇല്ലാത്ത ആത്മാർത്ഥതയായിരുന്നു നീണ്ടയിടവേളയ്ക്കുശേഷം ടീമിൽകയറിയ എനിയ്ക്ക്…

കാരണം, കപ്പവർക്കു വെറുമൊരു പ്രസ്റ്റീജ് ഇഷ്യുവാർന്നേൽ നമുക്കതൊരാഴ്ചത്തേയ്ക്കുള്ള അന്നമായിരുന്നു…

മരിച്ചാലും ടീം ജയിയ്ക്കണം, പ്ലെയർ ഓഫ് ദി ടൂർണമെന്റാകണം…

കയ്യോടെ കാശുമേടിയ്ക്കണം…

അതായിരുന്നൂ ആകെയുള്ള ലക്ഷ്യം…

അപ്പോഴത്തയെന്റെ ഫോം കണ്ടിട്ടായിരിയ്ക്കും ആ ദിവസങ്ങളിലൊന്നും ടീമംഗങ്ങളിൽ ആരുമെന്നെ കളിയാക്കാൻ വരാതിരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *