എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

കളിയാക്കിയാൽ ഞാൻ വീണ്ടും നിർത്തിപ്പോയാലോന്നുള്ള പേടികൊണ്ടായിരിക്കും, കളിതോറ്റാൽ അവന്മാർക്കും
കാശു കിട്ടില്ലല്ലോ…

പക്ഷേ, കൊന്നാലും നിർത്തിപ്പോകില്ലെന്ന സത്യം എനിയ്ക്കല്ലേ അറിയൂ…

അങ്ങനെ ദിവസങ്ങളോരോന്നായി കടന്നുപോയി…

ഇതിനിടയിൽ പലപ്പോഴും അമ്മയോരോന്നൊക്കെ പറഞ്ഞുവന്നെങ്കിലും ഞാനൊട്ടു മിണ്ടാൻ കൂട്ടാക്കിയില്ല…

പിന്നെ മീനാക്ഷിയെയാണേൽ
ഞാൻ മൈൻഡു ചെയ്യാറുമില്ലായിരുന്നു…

അങ്ങനിരിയ്ക്കേയൊരു ദിവസം കോളേജിൽനിന്നും ഗ്രൗണ്ടിലേയ്ക്കു വിട്ട ഞാൻ രണ്ടുകളിയും കഴിഞ്ഞശേഷമാണു വീട്ടിലേയ്ക്കു വന്നത്…

ഹോളിൽനിന്നും നേരേ മുകളിലേയ്ക്കു കയറാൻ തുടങ്ങുമ്പോൾ, ഡൈനിങ് ഹോളിലിരുന്നു ചായ കുടിയ്ക്കുവായിരുന്നു അമ്മയും ചെറിയമ്മയും മീനാക്ഷിയും ശ്രീക്കുട്ടിയുമെല്ലാം…

എന്റെ തലവെട്ടം കണ്ടതുമുടനേ,

“”…ഡാ… സിത്തൂ… ഒന്നിങ്ങുവന്നേ…!!”””_
എന്നുപറഞ്ഞു ചെറിയമ്മ അങ്ങോട്ടേയ്ക്കു വിളിച്ചു…

എല്ലാംകൂടിയെന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നെന്നു തോന്നുന്നു…

ഞാനടുത്തേയ്ക്കു ചെന്നതും,

“”…ഡാ… നിനക്കു നമ്മുടെ മാധവമ്മാമ്മയെ അറീലേ… ചെറയ്ക്കലുള്ള…??”””_
എന്നുംചോദിച്ചു ചെറിയമ്മ തലയുയർത്തി നോക്കി…

അതിനു ഞാൻ ചുമൽകൂച്ചിക്കൊണ്ട് അറിയില്ല എന്നാംഗ്യം കാട്ടുകയും ചെയ്തു…

ഉടനെ അമ്മ,

“”…ഞാനപ്പോഴേ പറഞ്ഞില്ലേ, പിള്ളേർക്കറിയാൻ വഴീല്ലാന്ന്… ഇവർക്കറിവായശേഷം മാമനെന്തേലും കാര്യത്തിനിങ്ങോട്ടു വന്നിട്ടുണ്ടേലല്ലേ പിള്ളേരറിയൂ…!!”””_ അതു പറയുമ്പോൾ അമ്മയുടെ മുഖത്തെന്തോ ഇഷ്ടക്കേടുള്ളതു പോലെ തോന്നി…

എന്നാലതിനുള്ളുത്തരം അപ്പോൾത്തന്നമ്മയുടെ വായിൽനിന്നും വീഴുകേം ചെയ്തു…

“”…അന്നുതന്നെ കീത്തൂന്റെ നിശ്ചയത്തിനെന്തോരം വിളിച്ചതാ… എന്നിട്ടാ നടക്കാമ്മേലാത്ത അമ്മായിമാത്രാ വന്നേ…!!”””_
അതു പറഞ്ഞതോടെ കീത്തൂന്റെ എൻഗേജ്മെന്റിനു വരാത്തതിലുള്ള കലിപ്പാണമ്മയ്ക്കെന്നു മനസ്സിലായി…

“”…അതിനു രശ്മീടെ നിശ്ചയംവിളിച്ചിട്ടു നീ പോയോ…?? ഇല്ലല്ലോ…?? എന്നിട്ടു നിന്റമോൾടെ ചടങ്ങിനവരു വരണോന്ന്… നടന്നതുതന്നെ…!!”””_
ചെറിയമ്മേടെയാ മറുപടി ചെല്ലേണ്ട താമസം, അമ്മയടങ്ങി…

അതുകേട്ടതും മീനാക്ഷിയും ശ്രീക്കുട്ടിയും മുഖത്തോടു മുഖംനോക്കി അമർത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…

“”…അതേ… നിങ്ങളെന്തോത്തിനാ എന്നെ വിളിച്ചേന്നു പറ…!!”””_
അവരുടെയിടയിൽ നിൽക്കാനുള്ള അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടാണ് ഞാനതു പറഞ്ഞത്…

“”…എടാ… നമ്മടെ രശ്മീടെ കല്യാണമാ മറ്റെന്നാള്…!!”””_

അതീ രശ്മിയെന്നു പറയുന്നത്, അമ്മയുടെ മൂത്തമാമനായ മാധവമേനോന്റെ കൊച്ചുമോളാണ്…

സത്യത്തിലീ പറയുന്ന ടീംസിനെയൊന്നും കണ്ടയോർമ്മപോലും ഞങ്ങൾക്കില്ല…

എന്നിട്ടാണാ ക്വട്ടേഷനും പിടിച്ചോണ്ടു പെണ്ണുമ്പിള്ള വന്നേക്കുന്നേ…

കാര്യത്തിന്റെ പോക്കെങ്ങോട്ടേയ്ക്കാണെന്നു മനസ്സിലായെങ്കിലും ഞാനതു പുറമേ കാണിയ്ക്കാതെ ചോദിച്ചു…

“”…അയ്ന്…??”””

“”…അയ്നൊന്നൂല്ല… നീയിവളേങ്കൂട്ടിയാ കല്യാണത്തിനു പോണം… അത്രന്നെ…!!”””_
അവർക്കൊപ്പമിരുന്നു ചായ കുടിക്കുകയായിരുന്ന മീനാക്ഷിയെച്ചൂണ്ടി ചെറിയമ്മ പറഞ്ഞപ്പോൾ ഞാനവരെയൊന്നിരുത്തി നോക്കി…

കെട്ട്യോനും കെട്ട്യോളും തമ്മിലുള്ള പ്രശ്നം തീർക്കാനുള്ള ക്ലീഷേ ഉടായിപ്പുമായിട്ടിറങ്ങീതാണ് പെണ്ണുമ്പിള്ള…

കണ്ണിൽകണ്ട സീരിയലും സിനിമേമെല്ലാം വലിച്ചുവാരി കണ്ടിട്ടു നടക്കുവാ…

അതു പറയാൻകാരണം, ഇതുമാത്രമല്ല…
ഇതിനിടയിൽത്തന്നെ മീനാക്ഷിയുടെ കയ്യിൽ ചായ കൊടുത്തയച്ചും ഒരുമിച്ചിരുത്തി ഫുഡ് കഴിപ്പിയ്ക്കാനുമൊക്കെ കക്ഷിയൊത്തിരി ശ്രെമിച്ചു നോക്കീതാ…

പക്ഷേ സ്വന്തം വീട്ടീന്നു കഞ്ഞിവെള്ളംപോലും കുടിയ്ക്കില്ലെന്ന വാശിയുള്ളതുകൊണ്ടു പ്ലാൻസെല്ലാം എട്ടുനിലയിൽ മൂഞ്ചിപ്പോയെന്നു മാത്രം…

എന്നാലമ്മയും കീത്തുവും വീട്ടിലില്ലാത്ത സമയത്തൊരിയ്ക്കൽ ചെറിയമ്മ പിടിച്ചപിടിയാലെന്നെ കഴിയ്ക്കാനിരുത്തീതാ, കയ്യിലൊരു വടിയൊക്കെയായ്ട്ട്…

എന്നിട്ടു മീനാക്ഷിയോടു പോയ് ഫുഡെടുത്തിട്ടു വരാനും പറഞ്ഞു, എന്നാൽ പട്ടിയ്ക്കു തീറ്റകൊടുക്കാൻ കൊണ്ടുപോണതു പോലുള്ള അവൾടെയാ വരവുകണ്ടതും വടിയും പിടിച്ചുമേടിച്ചു ചെറിയമ്മേടെ ചന്തിയ്ക്കിട്ടൊന്നു
പൊട്ടിച്ചിട്ട് ഞാനിറങ്ങി പോവുകയായിരുന്നു…

അങ്ങനൊരുവിധത്തിലും ജോയിന്റാവുന്നില്ലെന്നു കണ്ടപ്പോൾ കുരുപ്പ്‌ പുതിയടവുമായിട്ടിറങ്ങീതാ…

“”…ഡാ.. ചെക്കാ നിന്നോടാ പറഞ്ഞേ… ഇവളേങ്കൂട്ടി രശ്മീടെ കല്യാണത്തിനു
പോണംന്ന്… മാധവമാമ്മ നിന്നേമിവളേങ്കൂടെ പറഞ്ഞുവിടാനാ പറഞ്ഞേ..!!”””_ പറഞ്ഞതു ഞാൻ ശ്രദ്ധിച്ചുകൂടിയില്ലെന്നു കണ്ടതും ചെറിയമ്മ ആവർത്തിച്ചു…

“”…എന്നാ നിങ്ങടെ
മാധവമ്മാമ്മയോടു പറ,
എനിയ്ക്കുവരാൻ സൗകര്യമുണ്ടാവില്ലെന്നു പറഞ്ഞെന്ന്…!!”””

“”…ഡാ.. ചെക്കാ.. മൊടക്കു വർത്താനമ്പറയാതിവളേം കൂട്ടി പോയ്ട്ടു വാടാ…!!”””_
അപ്പോളെന്നെ നോക്കിയിരിക്കുന്ന മീനാക്ഷിയെക്കൂടി ചൂണ്ടിയാണു ചെറിയമ്മയതുപറഞ്ഞത്…

അവളുടെ മനസ്സുകൂടി നോക്കണമല്ലോന്നു കരുതിയിട്ടാകും…

“”…ഞാമ്പറഞ്ഞല്ലോ എനിയ്ക്കു താല്പര്യമില്ലെന്ന്.. വെറുതെ നിർബന്ധിയ്ക്കണ്ട..!!”””_
ചെറിയമ്മേടെ മുഖത്തുനോക്കിയതും പറഞ്ഞു ഞാൻ റൂമിലേയ്ക്കുനടന്നു…

റൂമിലെത്തി ബാഗുംവെച്ചു കട്ടിലിലേയ്ക്കിരുന്നതും പാഞ്ഞുപറത്തി മീനാക്ഷിയുമങ്ങെത്തി…

അവളുവന്നിട്ടും ഒന്നുംമിണ്ടാതെ കട്ടിലിലിൽതന്നെയിരുന്ന എന്നെക്കണ്ടപ്പോൾ പെണ്ണിനു കൃമികടി തുടങ്ങി…

“”…എന്തേ.. പോണില്ലാന്നു പറഞ്ഞേ..?? പൊയ്ക്കൂടായ്രുന്നോ..?? കൂട്ടത്തിൽ ഞാനും വരോരുന്നല്ലോ..?? എന്നെയെല്ലാർക്കും പരിചയപ്പെടുത്തുവേം ചെയ്യാരുന്നു…!!”””_
ചുണ്ടുകടിച്ചുപിടിച്ചുള്ള അവൾടെയാ ആക്കിയ ചോദ്യംകേട്ടതും നിലതെറ്റിയ ഞാൻ,

“”…ദേ.. കാലുമടക്കിയൊന്നു തൊഴിച്ചാൽ, പിന്നെ നിന്നാർക്കും ഒരിയ്ക്കലും പരിചയപ്പെടേണ്ടി വരില്ല… അതേ… നിന്റെയീ വേഷങ്കെട്ടലൊക്കെ താഴെയിരിയ്ക്കുന്ന അവളുമാരോടെ നടക്കും… എന്നുകരുതിയെന്റടുക്കെ അതെടുക്കാമ്മരണ്ട…!!”””_
എന്നുപറഞ്ഞൊന്നു നിർത്തിയശേഷം,

“”…എടീ… നിന്നെപ്പോലുള്ള ഏപ്പരാച്ചികളെ പരിചയപ്പെടുത്തേണ്ടി വരുന്നേലും ട്രെയ്നു തലവെയ്ക്കുന്നതാ മെച്ചം… പരിചയപ്പെടുത്തിക്കോളാൻ പറ്റിയൊരു ചളുക്കു നിയ്ക്കുന്നു… നിന്നേക്കെ കണ്ടാമതി, അങ്ങേരപ്പൊ ഇടിവെട്ടി തീരും…!!”””_
എന്നുകൂടി ചേർത്തു…

“”…പിന്നെടിയേ… ഒരു ഹൃതിക് റോഷൻ വന്നിരിയ്ക്കുന്നു… കണ്ടേച്ചാലും മതി…!!”””_ അവളും വിട്ടില്ല…

“”…ഓ..! ഹൃതിക് റോഷനൊന്നുമായില്ലേലും കണ്ണിക്കണ്ട കാപെർക്കികളെ കൊണ്ടുനടന്നു പരിചയപ്പെടുത്തേണ്ട ഗതികേടൊന്നും എനിയ്ക്കില്ല..!!”””_
പറഞ്ഞുനിർത്തി അവളെനോക്കീതും അവളെടുത്ത വായിൽ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *