എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

“”…നീയെന്തോത്തിനാ ആവശ്യമില്ലാണ്ടു വാശിപിടിയ്ക്കുന്നേ..?? എന്തൊക്കെപ്പറഞ്ഞാലും രണ്ടിനേങ്കൂടൊരുമിച്ചിവടെ നിർത്താമ്പറ്റൂല… അതോണ്ടിവളെക്കൂടെ കൊണ്ടുപോയേ പറ്റൂ…!!”””_
അമ്മയുടെ വായിൽനിന്നുമതു കേട്ടതും ഞാനൊന്നു മീനാക്ഷിയെ പാളിനോക്കി അപ്പോളവളൊരു പുച്ഛഭാവത്തോടെ എന്നെയും…

എന്നിട്ട്,

“”…അടിപൊളി…!!”””_എന്നു ചുണ്ടനക്കുക മാത്രം ചെയ്തു….

…പാവം അമ്മ.! ഞങ്ങളെ രണ്ടിനേംകൂടി തനിച്ചാക്കിപ്പോയാൽ തുണിയില്ലാണ്ടു വീട്ടുമുറ്റത്തുകിടന്നു പെർഫോമൻസു നടത്തി പട്ടികൾക്കു കോംപെറ്റീഷൻ കൊടുത്താലോന്നു പേടിച്ചിട്ടുണ്ടാവും.!

അപ്പോഴേയ്ക്കും ചെറിയമ്മ വീണ്ടുമമ്മയ്ക്കു നേരേ ചാടി,

“”…പെണ്ണേ നീയൊന്നു മിണ്ടാണ്ടിരുന്നേ… ആവശ്യമില്ലാണ്ടോരോന്നൊക്കെ… അവള് കൂടെ വന്നാപ്പിന്നെ ഇവനാരു വെച്ചുവിളമ്പിക്കൊടുക്കും..??””‘

“”…ഓ.! അതിനുവേണ്ടിയാരേം പിടിച്ചു നിർത്തണോന്നില്ല… ഞാൻ വല്ല ഹോട്ടലീന്നും കഴിച്ചോളാം…!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയ്ക്കിട്ടൊരു ആപ്പുവെയ്ക്കുമ്പോളും അവളുണ്ടാക്കിത്തരുന്ന വിഷം കഴിയ്ക്കുന്നേലും ഭേദം ഹോട്ടൽഫുഡാന്നായിരുന്നെന്റെ മനസ്സിൽ…

“”…അതൊന്നുമ്മേണ്ട… ഒരുത്തീനെ കെട്ടിപ്പെറുക്കി കൊണ്ടുവന്നിട്ടു നീയങ്ങനെ
ഹോട്ടലീന്നു കഴിയ്ക്കണ്ട… അല്ലേത്തന്നെ നിന്നിവടൊറ്റയ്ക്കാക്കി ഇവളേംകൊണ്ടുപോയാൽ എനിയ്ക്കൊരു സമാധാനങ്കാണൂല… ഇവളുണ്ടെങ്കി നേരത്തിനെന്തേലും കഴിപ്പിയ്ക്കയെങ്കിലും ചെയ്തോളും…!!”””_

എന്നായി ചെറിയമ്മ…..!

…അതേ… ജീവനുണ്ടേലേ വല്ലതുമൊക്കെ കഴിയ്ക്കേണ്ടാവശ്യം വരത്തുള്ളൂന്നു പറയണമെന്നുണ്ടായിരുന്നു…

മാത്രോമല്ല… ഇത്രേംനാൾ ഹോട്ടലീന്നു കഴിച്ചയെനിയ്ക്കു നാളെയൊരു ദിവസത്തേയ്ക്കെന്തു പുതുമയെന്നു ചോദിയ്ക്കാനും നാവു തുടിച്ചതാണ്…

പക്ഷേ, വീണ്ടും മൊടക്കു പറഞ്ഞുനിന്നാൽ ചിലപ്പോൾ എന്നേം മീനാക്ഷിയേംകൂടി കല്യാണത്തിനു പറഞ്ഞുവിട്ടാലോന്നുള്ള പേടിയുള്ളതുകൊണ്ടു ഞാനൊന്നും മറുത്തുപറയാതെ സമ്മതിച്ചെന്നു മാത്രം…

എന്നാലെന്നെയും മീനാക്ഷിയേയും ഒറ്റയ്ക്കാക്കി പോകാൻ താല്പര്യമില്ലാതിരുന്ന അമ്മ, വീണ്ടും ചെറുക്കാൻ ശ്രെമിച്ചെങ്കിലും അമ്പിനും വില്ലിനുമടുക്കാതെ നിന്ന ചെറിയമ്മയ്ക്കു മുന്നിൽ പത്തി മടക്കേണ്ടി വന്നു…

അല്ലേലും ചെറിയമ്മയെ വാദിച്ചു തോൽപ്പിയ്ക്കാനുള്ള കഴിവൊന്നും എന്റമ്മയ്ക്കില്ല…

അതോടതിനൊരു തീരുമാനമായെന്ന മട്ടിലേയ്ക്കു കാര്യങ്ങൾ വന്നപ്പോഴാണ്, ഒരുകാതിലായി ഹെഡ്സെറ്റുംവെച്ച് കീത്തുവിറങ്ങി വന്നത്…

…ഇവളിതിത്രേന്നേരം എവിടായ്രുന്നു..??_ എന്നൊരു ഭാവത്തിൽ ഞാൻ കീത്തുവിന്റെ മുഖത്തേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷി ചെറിയമ്മയ്ക്കുള്ള മറുപടി കൊടുത്തത്…

“”…അതിന് എനിയ്ക്കൊന്നും വെച്ചുണ്ടാക്കാൻ അറിയത്തില്ല..!!”””

കേൾക്കേണ്ടതാമസം ഒരാവശ്യോമില്ലാതെ കീത്തുവതിൽ കേറിപ്പിടിയ്ക്കുവേം ചെയ്തു…

“”…എന്താന്ന്…?? നെനക്കിത്രേന്നാളായ്ട്ട് കഞ്ഞി വെയ്ക്കാനറിയത്തില്ലാന്നോ..??”””_ എന്നായിരുന്നു ചോദ്യം…

അതിനമ്മയുടെ വക,

“”…എന്നിട്ടു നെനക്കറിയാമോ..??”””_
എന്ന മറുചോദ്യത്തിൽ എന്റെ കീത്തുവേച്ചിയൊന്നാടി ഉലഞ്ഞു…

അത്രയുംനാൾ അങ്ങോട്ടുമിങ്ങോട്ടും പണികിട്ടുന്നതു കണ്ടു ചിരിച്ചിരുന്ന ഞാനും മീനാക്ഷിയും ആദ്യമായിട്ടാവും ഒരുമിച്ചു ചിരിച്ചുപോയത്…

ഗൂഗിൾമാപ്പു നോക്കി അടുക്കള കണ്ടുപിടിയ്ക്കുന്നവളാണ് കഞ്ഞിവെയ്ക്കാനറിയില്ലെന്നു പറഞ്ഞു മീനാക്ഷിയെ കളിയാക്കുന്നത്…

“”…അതന്നെ… സമയമാവുമ്പോൾ മണംപിടിച്ചു വന്നിരുന്നു തിന്നാനല്ലാതെ നിന്നെക്കൊണ്ടെന്തിനു കൊള്ളാം…!!”””_ എന്നുമ്പറഞ്ഞു ചെറിയമ്മകൂടി അമ്മയെ സപ്പോർട്ടു ചെയ്തപ്പോൾ, അപ്പോളെന്തിനാ അങ്ങോട്ടേയ്ക്കു വന്നതെന്നു തോന്നിപ്പോയ്ട്ടുണ്ടാവും കീത്തൂന്…

“”…അതിനെന്റെ കല്യാണോന്നും കഴിഞ്ഞിട്ടില്ലല്ലോ… അതപ്പോ നോക്കാം…!!”””_ എന്നൊരു മുടന്തൻ ന്യായവും പറഞ്ഞവൾ അടുത്തുകണ്ട കസേരയിലേയ്ക്കിരുന്നതും, പാവം വല്ലാതെ ക്ഷീണിച്ചുപോയെന്നു മനസ്സിലായി…

കൈയൊഴിഞ്ഞു നിൽക്കുന്ന ആരേലുമുണ്ടേൽ അതിനൊന്നു
വീശിക്കൊടുക്കാൻ പറയണമെന്നുണ്ടായിരുന്നു…

പിന്നെ കീത്തുവായതുകൊണ്ടും പറഞ്ഞുപോയല്ലോ എന്നോർത്തു പച്ഛാത്തപിയ്ക്കാനുള്ള സമയംതരാനുള്ള ബുദ്ധി അവൾക്കില്ലെന്നറിയുന്നതുകൊണ്ടും മിണ്ടാൻപോയില്ലെന്നു മാത്രം…

“”…അതുകുഴപ്പോല്ല… നിങ്ങളു രണ്ടുപേർക്കുള്ളതല്ലേ… അതുവെച്ചുണ്ടാക്കാനൊക്കെ ഞാമ്പറഞ്ഞു തരാം…!!”””_ ചെറിയമ്മ മീനാക്ഷിയ്ക്കൊരു താങ്ങുകൊടുത്തു…

അതുകേട്ടപ്പോൾ കക്ഷിയ്ക്കും സന്തോഷമായി…

എന്നെ പട്ടിണിയ്ക്കിട്ട് ഒറ്റയ്ക്കു കേറ്റാനുള്ള വകുപ്പായല്ലോ…??!!

ഉടനെ,

“”…അതിനു നീയെന്തിനാ കഷ്ടപ്പെടുന്നേ… ഇവനറിയാലോ… അതൊക്കെ ഇവഞ്ചെയ്തോളും…!!”””_
ചെറിയമ്മയെ തടഞ്ഞുകൊണ്ടമ്മ പറഞ്ഞതും അതിനൊപ്പം,

“”…അതേ… സിത്തുവേട്ടൻ കുക്കു ചെയ്യുന്നേന്റെ ഏഴയലത്ത് അമ്മേം വല്യമ്മേം വരത്തില്ല ചേച്ചീ..!!”””_ എന്ന ശ്രീക്കുട്ടീടെ കമന്റുകൂടിവന്നതും മീനാക്ഷിയെന്നെ തുറിച്ചൊരുനോട്ടം, വിശ്വസിയ്ക്കാനാവാത്ത മട്ടിൽ…

“”…ഏടാ… ഇവൾക്കൂടുള്ളത് നീ വെച്ചു കൊടുത്തോളോ..??”””_
ചെറിയമ്മയാണു ചോദിച്ചത്…

“”…പിന്നെന്താ… ഒരു പ്രശ്നോമില്ല… അക്കാര്യം ഞാനേറ്റു…!!”””_ നൂറില് നൂറ്റിയിരുപതിനു മേലെ കോൺഫിഡൻസോടെ ഞാനതേറ്റതും മീനാക്ഷി ചാടി ചെറിയമ്മേടെ കയ്യിലൊരുപിടുത്തം…

കൂടെ,

“”…എനിയ്ക്കിപ്പം പാചകം പഠിയ്ക്കണം ചെറീമ്മേ….!!”””_ ന്നൊരു ഗദ്ഗതവും…

“”…അവൻ ചെയ്തുതരാന്നു പറഞ്ഞില്ലേ… പിന്നെ നീയെന്തോത്തിനാ മോളേ കഷ്ടപ്പെടണേ…??”””

“”…ങ്ഹൂം.. അതല്ല… ഭാര്യമാരുള്ളപ്പോൾ ഭർത്താക്കന്മാരെകൊണ്ട് പാചകം ചെയ്യിയ്ക്കുന്നതൊന്നും ശെരിയല്ല ചെറീമ്മേ..!!”””_
അവൾ പറഞ്ഞു…

“”…ശ്ശെടാ… ഈ കുട്ടീടൊരുകാര്യം… എന്തായാലും മോളിപ്പോൾ കോളേജിപ്പൊക്കോ… വന്നിട്ടു നമുക്കു ശെരിയാക്കാം..!!”””_
മീനാക്ഷിയുടെ തോളിൽതട്ടി അവളെ സമാധാനിയ്ക്കുമ്പോളും ചെറിയമ്മ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…

ഞങ്ങടെ പരസ്പരസ്നേഹം കണ്ടിട്ട് ഇനി രണ്ടുംകൂടി സെറ്റായ്ട്ടുണ്ടോ എന്നർത്ഥത്തിൽ…

“”…മറക്കല്ലേ ചെറീമ്മേ… എന്നെയതൊന്നു പഠിപ്പിച്ചുതന്നിട്ടേ പോകാവുളേള..!!’”””_
വീട്ടിൽനിന്നുമിറങ്ങുമ്പോളും ദൈന്യസ്വരത്തോടതു പറയാൻ മീനാക്ഷി മറന്നില്ലയെന്നതാണ് വസ്തുത….

വേറൊന്നുമല്ല, ഫുഡുണ്ടാക്കാൻ പഠിച്ചില്ലേൽ പട്ടിണി കിടക്കേണ്ടിവരുമെന്ന് അവൾക്കുറപ്പാണല്ലോ…

പിന്നുള്ളതെല്ലാം പതിവുപോലെ കഴിഞ്ഞുപോയി, അന്നത്തെ ദിവസം വൈകുന്നേരം മഴയായതുകൊണ്ടു കളി മുടങ്ങയതും ഞാൻനേരത്തെ വീട്ടിലെത്തീതുമൊഴിച്ചാൽ…

Leave a Reply

Your email address will not be published. Required fields are marked *