എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

വീട്ടിൽവന്ന്, ഇനിയെന്തു കോടാലിയെന്നൊക്കെ ചിന്തിച്ചകത്തേയ്ക്കു കയറിയപ്പോളാണ് അടുക്കളയിൽനിന്നും പെണ്ണുങ്ങടെ ബഹളം കേൾക്കുന്നത്…

എന്താണു സീനെന്നറിയാനായി ഒളിഞ്ഞുനിന്നു നോക്കിയപ്പോൾ അമ്മയും ചെറിയമ്മയുംകൂടി മീനാക്ഷിയെ പാചകം പഠിപ്പിയ്ക്കാനുള്ള ശ്രെമമായിരുന്നു…

മീൻമുറിയ്ക്കുന്നിടത്തു കണ്ടൻപൂച്ച കിടന്നു കറങ്ങുമ്പോലെ കീത്തുവുമടുത്തുണ്ട്…

ഒന്നുമങ്ങടു സുഖിയ്ക്കാതെയുള്ള എന്റെചേച്ചീടെ നിൽപ്പുംഭാവവും കണ്ടപ്പോഴേ ചിരിവന്നു…

ഒന്നും നടക്കാതെവന്നാൽ ഇവളിനി അരിക്കലത്തിലെങ്ങാനും തുപ്പോ..??!!

“”…മോളേ… നിന്നെക്കൊണ്ടതു പറ്റീലേൽവേണ്ട… ഇതാ ഈ ഗ്ലാസ്സുവെച്ചോ… എന്നിട്ടിതേല് രണ്ടു ഗ്ലാസ്സരിയെടുത്താ മതി.. മ്മ്മ്…!!”””_ അമ്മ അത്യാവശ്യം വലുപ്പമുള്ളൊരു ഗ്ലാസ്സവൾടെ കയ്യിൽകൊടുത്തിട്ടാണതു പറഞ്ഞത്…

അപ്പോൾത്തന്നെ മീനാക്ഷിയതു കൈനീട്ടി മേടിയ്ക്കുവേം ചെയ്തു…

“”…ഇതിന്റെ രണ്ടു ഗ്ലാസ്സല്ലയോ..??”””_ ഉറപ്പുവരുത്തുന്നതിനായി ഒരു ചോദ്യംകൂടി…

“”…ആം… നിങ്ങക്കു രണ്ടുപേർക്കല്ലേ… അപ്പോളതു മതി…!!”””

“”…പിന്നെ ഫ്രിഡ്ജിൽ അച്ചാറിരിപ്പുണ്ട്… വേണേൽ ചമ്മന്തിയുണ്ടാക്കുവോ മൊട്ട വറുക്കുവോ ചെയ്തോ… അതറിയില്ലേ…??”””_
അമ്മ തിരക്കിയപ്പോൾ അവൾ തലകുലുക്കി… എന്തരോ ഏതോ…??!!

“”…പിന്നെന്തേലുമുണ്ടേല് സിത്തുവരുമ്പോൾ ചോദിച്ചാമതി… വെറുതെ ഹോട്ടലീന്നൊന്നും മേടിയ്ക്കാൻ നിൽക്കണ്ട… അതച്ഛനിഷ്ടാവില്ല…!!”””_ അമ്മ കൂട്ടിച്ചേർത്തു…

എങ്കിൽ പുള്ളിയോടുണ്ടാക്കി വെച്ചിട്ടു പോയാൽമതീന്നു പറേണം ഹേ…

ഹോട്ടലീന്നു മേടിച്ചാലിഷ്ടാവില്ല പോലും… കേട്ടതും എനിയ്ക്കെന്റെ ടെംപറു നിയന്ത്രിയ്ക്കാനായില്ല…

“”…പിന്നെ അരി വെന്തോന്നറിയാൻ ദേ അരിയെടുത്തു ഞെക്കി നോക്കിയാൽ മതി…!!”””_
അടുപ്പിൽനിന്നും രണ്ടരിയെടുത്ത് അമർത്തിക്കാണിച്ചുകൊണ്ട് ചെറിയമ്മ ട്യൂഷൻ തുടർന്നപ്പോളാണ്,

“”…അതെന്തേ… ഞെക്കുമ്പോൾ അരി കരയോ..??”””_ എന്നുള്ള കീത്തുവിന്റെ സംശയംവന്നത്…

സംഭവമവൾക്കു പഠിയ്ക്കണോന്നൊന്നുമില്ല…

എങ്ങനെയെങ്കിലും അവിടൊരു കുത്തിത്തിരിപ്പുണ്ടാക്കണം…

അതിനായിമാത്രം പോയി നിൽക്കുന്നതാ…

കീത്തുവിന്റെ ചോദ്യംകേട്ടു മീനാക്ഷിയവളെ തിരിഞ്ഞു നോക്കിയപ്പോൾ,

“”…അവളങ്ങനൊക്കെ പറേം… മോളതു കാര്യവാക്കണ്ട..!!”””_
എന്നും പറഞ്ഞുകൊണ്ട് അമ്മയും ചെറിയമ്മയും വീണ്ടും ക്ലാസ്സു തുടർന്നു…

അവസാനം അരി വാർക്കുന്നതിന്റെ ഘട്ടമെത്തിയപ്പോൾ എത്രശ്രെമിച്ചിട്ടും സംഭവം മീനാക്ഷിയുടെ കൈയിൽ നിൽക്കാതെ വന്നു…

രണ്ടുമൂന്നു പ്രാവശ്യം ശ്രെമിച്ചെങ്കിലും ദേഹത്തൊക്കെ വെള്ളം ചിതറിവീഴാൻ തുടങ്ങീപ്പോൾ പരിപാടി നിർത്തി…

അവസാനം,

“”…ഇനി നിന്നെക്കൊണ്ട് വാർക്കാൻ പറ്റുന്നില്ലേൽ…”””_
എന്നുപറഞ്ഞു തുടങ്ങിയ ചെറിയമ്മ മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ,

“”…എന്തേ… സഹായത്തിനു മേശിരിയെ വിളിയ്ക്കണോ..??”””_ എന്നും ചോദിച്ച് കീത്തുവീണ്ടും ഇടയ്ക്കുകേറി…

പക്ഷേ പറഞ്ഞു കഴിഞ്ഞതുമാത്രമേ കക്ഷിയ്ക്കോർമ്മയുള്ളൂ…

അമ്മ കൈയിലിരുന്ന തവികൊണ്ടൊന്നു പൊട്ടിച്ചു… അതിനൊപ്പം,

“”…നീയെന്തിനാ ഒരാവശ്യോമില്ലാണ്ട് ഇവടെവന്നു നിയ്ക്കുന്നേ…?? നീ നിന്റെ കാര്യന്നോക്കിപ്പോടീ… ഇനിയീ പരിസരത്തു കണ്ടുപോവരുത്..!!”””_
എന്നുകൂടി പറഞ്ഞു പിടിച്ചൊരു തള്ള്…

“”… അതേന്ന്… പട്ടിയൊട്ടു തിന്നത്തുവില്ല… പശൂനൊട്ടു കൊടുക്കത്തൂല്ല… വല്ലാത്ത സാധനന്തന്നെ…!!”””_ അതിനു ചെറിയമ്മേടെ ഭാഗത്തുനിന്നും പ്രതിഷേധംവന്നപ്പോൾ, മീനാക്ഷി ചുണ്ടുമറച്ചുകൊണ്ട് എക്കിചിരിയ്ക്കാൻ തുടങ്ങി…

അതു ദഹിയ്ക്കാഞ്ഞ കീത്തു, കലിപ്പോടെ അവളെനോക്കി പേടിപ്പിയ്ക്കാൻ ശ്രെമിയ്ക്കുമ്പോൾ എതിർകക്ഷി മീനാക്ഷിയാണെന്നു പാവം മറന്നെന്നു തോന്നുന്നു…

ഉടനെ അതോർമ്മിപ്പിയ്ക്കും വിധത്തിൽ മീനാക്ഷിയുടെ ഡയലോഗുമെത്തി,

“”…ഇവടാരാ ചെറീമ്മേ പട്ടി..?? ഈ കീത്തുവാണോ…?? ആണോ ചെറീമ്മേ…??”””_
ഒരു കൊഞ്ചലിന്റെ സ്വരത്തിൽ കീത്തുവിനെനോക്കി മീനാക്ഷി ചോദിച്ചപ്പോൾ അമ്മയും ചെറിയമ്മയും ചേർന്നൊറ്റ ചിരിയായിരുന്നു…

അതുകൂടായപ്പോൾ ക്വാട്ടതികഞ്ഞ കീത്തു, അടുക്കളയിൽനിന്നും പുറത്തേയ്ക്കു വന്നു…

അപ്പോഴാണ് അവളെന്റെ തലവെട്ടം കാണുന്നത്…

അതോടെയാ സാധനത്തിന്റെ ഭാവവുംമാറി,

“”…ഓ.! കെട്ട്യോളെ എല്ലാർടേംമുന്നില് നല്ല മരുമോളാകാൻ വിട്ടേച്ച് നീയിവടെ ഒളിച്ചുനിന്നു നോക്കുവാല്ലേ…??”””_ ചോദ്യം കേട്ടെങ്കിലും ഞാനതിനു മറുപടിപറയാൻ നിയ്ക്കാതെ വന്നപ്പോൾ,

“”…എനിയ്ക്കിപ്പൊ മനസ്സിലായി.. നീയത്ര പൊട്ടനൊന്നുവല്ല… നെനക്കെല്ലാ കള്ളത്തരോമറിയാം… നീയേ… നീയൊണ്ടല്ലോ ഫെവിക്കോളിലും പശതേയ്‌ക്കുന്ന ജാതിയാ..!!”””_ എന്നുകൂടി പറഞ്ഞ് റൂമിലേയ്ക്കു പോകാൻ തിരിഞ്ഞതും,

“”…കീത്തുവേച്ചീ…!!”””_ എന്നു നീട്ടിവിളിച്ചു ഞാൻ പിന്നലേചെന്നു…

അതിനവള് ഒട്ടുംതാല്പര്യമില്ലാതെ തിരിഞ്ഞുനോക്കീതും,

“”…ചേച്ചിയീ… കൂട്ടംതെറ്റിയ നായ്ക്ക് തീട്ടംപോലും കിട്ടൂലാന്ന് കേട്ടിട്ടുണ്ടോ..??”””_
എന്നുംചോദിച്ച് ഞാനടുത്തേയ്ക്കു ചെന്നു…

അതിനില്ലെന്നവൾ കണ്ണുകാണിയ്ക്കേണ്ട താമസം,

“”…നമ്മുടെ ഇപ്പോഴ്ത്തവസ്ഥയാദ്…!!”””_ പറഞ്ഞ് ഞാൻ ചുണ്ടിലൊരു ചിരികോട്ടി…

എന്നിട്ടുമെന്താണ് ഞാനുദ്ദേശിച്ചതെന്നു മനസ്സിലാകാതെ, എന്റെ മുഖത്തേയ്ക്കു നോക്കിനില്ക്കാനേ കീത്തുവിനായുള്ളൂ…

…തുടരും.!

❤️അർജ്ജുൻ ദേവ്❤️

Leave a Reply

Your email address will not be published. Required fields are marked *