എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

ഞാനും മഹേഷുമായുള്ള കൂട്ടെന്താണെന്നും അവന്റെ അനിയത്തീടെ കല്യാണനിശ്ചയത്തിനു രാത്രിയിൽ അവിടെ കിടന്നതിന്റെ പേരിൽ അച്ഛന്റെ വായീന്നു കേട്ടതിനെല്ലാം സാക്ഷിയായിരുന്നതു കൊണ്ടും അതൊന്നും ചെറിയമ്മയ്ക്കു ദഹിയ്ക്കില്ലെന്നെനിയ്ക്കുറപ്പായിരുന്നു…

“”…സത്യത്തിലെനിയ്ക്കറിയാൻ പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ… നിങ്ങളിതെന്തൊക്കെയാ പിള്ളേരേയീ കാട്ടിക്കൂട്ടുന്നെ…?? നിങ്ങൾക്കെങ്ങനെയാ ഇങ്ങനൊക്കെ ചിന്തിയ്ക്കാനും പ്രവർത്തിയ്ക്കാനും കഴിയണേ…??”””_ പിന്നെ മീനാക്ഷിയുടെ നേരേ തിരിഞ്ഞ്,

“”…നീയൊന്നുമില്ലേലും ഒരു ഡോക്ടറല്ലേ കൊച്ചേ… ആ നിനക്കുമിത്രേക്കെ സംസ്കാരേയുള്ളോ…??”””_
എന്നുകൂടി ചോദിച്ചപ്പോൾ മീനാക്ഷിയ്ക്കു പറയാൻ വാക്കുകളുണ്ടായില്ല…

അപ്പോഴേയ്ക്കും റേപ്പു ചെയ്യപ്പെട്ടൊരു വിക്ടിമാണു താനെന്നുകൂടി അവളു മറന്നെന്നു തോന്നുന്നു…

“”…എന്റെ ചെറിയമ്മേ… ഇവളിതല്ല… ഇതിനപ്പുറോം കാണിയ്ക്കും…!!”””_
പറഞ്ഞശേഷം എരിതീയിലെണ്ണയൊഴിച്ചു കൊടുക്കുന്ന ഉത്സാഹത്തോടെ ഞാൻ തുടർന്നു,

“”…ചെറിയമ്മയ്ക്കറിയോ, ഇവളീ കല്യാണത്തിനു സമ്മതിച്ചതുപോലും എന്നോടുള്ള പ്രതികാരം ചെയ്യാൻവേണ്ടിയാ… ഇവളിവടെ കിടന്നാടി പൊടിച്ചതൊക്കെ അതിനുവേണ്ടീട്ടാ…!!”””

“”…പ്രതികാരോ..?? നിന്നോടിവളെന്തിനാ പ്രതികാരം ചെയ്യുന്നേ..??”””_
പെട്ടന്നു ചെറിയമ്മങ്ങനെ ചോദിച്ചപ്പോൾ ഞാനൊന്നു പതറി…

“”…അതോ… അത്… അതു ഞാനന്നറിയാതിവൾടെ ഹോസ്റ്റലിക്കേറിപ്പോയി…!!”””

“”…അറിയാതെയോ..??”””_
അത്രയുംനേരം ചുണ്ടനങ്ങാതിരുന്ന മീനാക്ഷി ചീറിക്കൊണ്ടെഴുന്നേറ്റു…

“”…എന്നെല്ലാവരുടേം മുന്നില് നാറ്റിയ്ക്കാനായ്ട്ടെന്റെ ഹോസ്റ്റലിക്കേറി, ഞാനുമായിട്ട് രഹസ്യബന്ധമുണ്ടെന്നു പറഞ്ഞതു നീറിയാതെയാണോടാ…?? അതോണ്ടല്ലേടാ ഞാനെന്റെ പപ്പേടേം മമ്മീടേം കണ്ണന്റേമൊക്കെ മുന്നില് ചീത്തപ്പെണ്ണായത്…?? കോളേജിലും ഹോസ്റ്റലിലുമൊക്കെ പിള്ളേരെന്നെ പടക്കോന്ന്… പടക്കോന്നു വിളിച്ചു കളിയാക്കീത്…!!”””_ അതു പറയുമ്പോൾ മീനാക്ഷി വീണ്ടും പൊട്ടിപ്പോയി…

“”…വീട്ടിലും കോളേജിലും ഫ്രണ്ട്സിന്റെടേലുമൊക്കെ ഞാൻ ചീത്തയായപ്പോൾ പിന്നെ ഇവനെ വെറുതെ വിടണായ്രുന്നോ…?? ഞാൻ… ഞാങ്കൊറേക്കെ ചെയ്തത് എന്റെ മനഃസമാധാനത്തിനു കൂടി വേണ്ടീട്ടാ…!!”””_ അവളു വീണ്ടും കട്ടിലിലേയ്ക്കിരുന്നു പൊട്ടിക്കരയാൻ തുടങ്ങി…

അതോടെ ചെറിയമ്മയ്ക്ക് ആരുടെ പക്ഷത്തു നിൽക്കണമെന്നറിയാത്ത അവസ്ഥയുമായി…

“”…എന്നിട്ടിപ്പോ നെനക്കു സമാധാനം കിട്ടിയോടീ…??”””_
അപ്പോഴുമടങ്ങാത്ത ഞാൻ ഇരച്ചുകൊണ്ടവൾക്കു നേരേ ചെല്ലാനൊരുങ്ങീതും ചെറിയമ്മയെന്നെ രൂക്ഷമായൊന്നു നോക്കി…

അതോടെ ഞാൻ സ്വിച്ചിട്ടമാതിരി നിയ്ക്കുവേം ചെയ്തു…

ഉള്ളിലുള്ള സങ്കടംമുഴുവൻ മീനാക്ഷി കരഞ്ഞു തീർക്കുമ്പോൾ പാവംതോന്നിയ ചെറിയമ്മ അവൾക്കരികിലായി കട്ടിലിലേയ്ക്കിരുന്നു…

ഒന്നു മുഖമുയർത്തിയ അവൾ ചെറിയമ്മയെ കണ്ടതും പൂണ്ടടക്കമവരെ ചുറ്റിപ്പിടിച്ചു,

“”…എനിയ്ക്ക്… എനിയ്ക്കിപ്പോളാരൂല്ല ചെറീമ്മേ… എല്ലാരുമെന്നെ ഇട്ടേച്ചുപോയി… ഞാനിപ്പ വെറും… വെറും…”””_ പറഞ്ഞു മുഴുവിയ്ക്കാനാവാതെ ഒറ്റക്കരച്ചിലായിരുന്നു മീനാക്ഷി…

അതുകേട്ടതുമത്രയുംനേരം നൂറേനൂറിൽ നിന്ന ചെറിയമ്മയുടെ കണ്ണുപോലും നിറഞ്ഞുപോയി…

മനുഷ്യത്വമുള്ളയാർക്കും ചെറിയതോതിലെങ്കിലും മനസ്സു തേങ്ങുന്നയാ കരച്ചിലുകണ്ടിട്ടും, അവളു കരയുന്നകണ്ടതിന്റെ മനസുഖത്തോടൊരു കുലുക്കോമില്ലാതെ പല്ലിനിടയുംകുത്തി മണപ്പിച്ചു നിയ്ക്കുവാണ് നോം ചെയ്തത്…

എന്നാലപ്പോഴേയ്ക്കും ചെറിയമ്മയവളെ ചേർത്തുപിടിച്ചു കഴിഞ്ഞിരുന്നു…

പിന്നെ കുറച്ചുനേരം അതേയിരുപ്പിലിരുന്നു മീനാക്ഷിയെ ആശ്വസിപ്പിയ്ക്കാനുമവർ മറന്നില്ല…

അൽപ്പംകഴിഞ്ഞു മീനാക്ഷിയൊന്നടങ്ങി എന്നു കണ്ടപ്പോഴാണ് ചെറിയമ്മ വീണ്ടും കാര്യത്തിലേയ്ക്കു കടക്കുന്നത്…

“”…മോളേ… മീനൂ…??”””_
തന്നിൽനിന്നും അടർന്നുമാറിയ അവളുടെതോളിൽ ചെറിയമ്മ തട്ടിവിളിച്ചപ്പോൾ കുനിഞ്ഞ മുഖത്തോടെ തന്നൊരു മൂളലായിരുന്നു അവളുടെ മറുപടി…

“”…ദേ… എന്നെ നോക്കിയേ… എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയേ… മോളേ മീനൂ…??”””_ ശബ്ദത്തിൽ മാക്സിമം ഒലിപ്പീരുനിറച്ചു ചെറിയമ്മ വീണ്ടും വിളിച്ചപ്പോൾ അവൾ മെല്ലെ മുഖമുയർത്തി നോക്കി…

തള്ളേടൊലിപ്പീരിന്റെ ഉദ്ദേശമറിയാത്തതിനാൽ ഞാനും…

“”…എന്താ..?? സത്യത്തിലെന്താ നിങ്ങടെ വിചാരം..?? ഈ കല്യാണോന്നൊക്കെ പറേണത് കുട്ടിക്കളിയാണെന്നോ..?? ഇവനോടു പ്രതികാരം ചെയ്യാനവൾ കല്യാണത്തിനു സമ്മതിച്ചേക്കുന്നു..!!”””_
വിരലുകൾകൊണ്ടു മീനാക്ഷിയുടെ മുടി മാടിയൊതുക്കിക്കൊണ്ടു വാത്സല്യത്തോടെ ചെറിയമ്മ പറഞ്ഞപ്പോൾ,

“”…പ്രതികാരം ചെയ്യാമ്മേണ്ടിയാണ് കല്യാണത്തിനു സമ്മതിച്ചേന്നു പറഞ്ഞതു ചുമ്മാതെയാ… ഇവനെ പേടിപ്പിയ്ക്കാൻ…!!”””_
അതു പറയുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ മുഖഭാവമായിരുന്നു മീനാക്ഷിയ്ക്ക്…

“”…അപ്പോൾപ്പിന്നെ ഇഷ്ടല്ലാഞ്ഞിട്ടു നീയെന്തിനാ കൊച്ചേ കല്യാണത്തിനു സമ്മതിച്ചേ…??”””_ ചെറിയ പുഞ്ചിരിയോടെ ചെറിയമ്മയുടടുത്ത ചോദ്യം…

“”…അതോ…”””_ നിസാരമട്ടിൽ പറയാൻതുടങ്ങിയ അവളെന്തോ ഓർത്തെടുത്തെന്നപോലെ പെട്ടന്നു മുഖഭാവം മാറ്റി,

“”…അതു നിങ്ങളെല്ലാം കൂടെന്നെ ജോലിയ്ക്കു വിടൂലാന്നു പറഞ്ഞോണ്ട്… ഇവനെ കെട്ടിയാലേ കോളേജിപ്പൂവാൻ സമ്മയ്ക്കൂന്ന് നിങ്ങളൊക്കെയല്ലേ പറഞ്ഞേ..??”””_ അവൾ തിരിച്ചു ചോദിച്ചു…

“”…നീയിവടെവന്നു നിങ്ങളു തമ്മിലിഷ്ടാന്നും ഹോസ്റ്റലീവെച്ചു നടക്കാൻ പാടില്ലാത്തതൊക്കെ നടന്നൂന്നും പറഞ്ഞപ്പോൾ പിന്നെ കല്യാണം കഴിപ്പിയ്ക്കാനല്ലേ ഞങ്ങക്കു പറ്റുവാരുന്നുള്ളൂ… പിന്നെ നാട്ടുകാരറിഞ്ഞു നാണക്കേടായി കെട്ടിയ്ക്കന്നതിനെക്കാളും ആദ്യമേ കെട്ടിയ്ക്കുന്നതല്ലേന്നു കരുതിയല്ലേ ഞങ്ങളങ്ങനെ പറഞ്ഞേ…!!”””_ പറഞ്ഞുനിർത്തിയപ്പോഴാണ് ദഹിപ്പിയ്ക്കുന്ന നോട്ടവുമായി നിൽക്കുന്നയെന്നെ ചെറിയമ്മ ശ്രെദ്ധിച്ചത്…

അതോടെ ചെറിയമ്മ വീണ്ടും തുടർന്നു,

“”…എന്നാലപ്പോഴുമീ പൊട്ടൻ പറഞ്ഞു, അതൊക്കെ നീ ചുമ്മാ പറയുന്നതാന്ന്… പക്ഷേ, ഞങ്ങളു കേട്ടില്ല… കാരണം, ചേട്ടന് നിന്നെ അത്രയ്ക്കിഷ്ടായിരുന്നു… കീത്തൂനെപ്പോലെ തന്നെയാ ചേട്ടൻ നിന്നെയും കണ്ടേ… അതോണ്ടാ നീ നാട്ടുകാരുടെ മുന്നില് നാണങ്കെടരുതെന്നു കരുതി അപ്പോൾത്തന്നങ്ങനെ തീരുമാനിച്ചതും…!!”””_
എന്നെക്കൂടി പറഞ്ഞു സമാധാനിപ്പിയ്ക്കാനായി സ്വന്തംഭാഗം ന്യായീകരിച്ചുകൊണ്ടതുകൂടി ചെറിയമ്മ കൂട്ടിച്ചേർത്തതും മീനാക്ഷി പിന്നെയും വിങ്ങിപ്പോയി…

അതിനി എന്റെ അച്ഛനുമവളെ അത്രയ്ക്കു സ്നേഹിയ്ക്കുന്നുണ്ടെന്നു ബോധ്യമായതുകൊണ്ടാണോ ആവോ..??!!

Leave a Reply

Your email address will not be published. Required fields are marked *