എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

“”…ഇവളെന്നെക്കൊണ്ട് ചെയ്യിച്ചതല്ലേ…?? ഞാനെന്റെ പരമാവധി ഈ ശവത്തിന്റെ മുന്നിലു വരാതൊഴിഞ്ഞു നടന്നതാ… എന്നിട്ടിങ്ങോട്ടു വന്നു ചോദിച്ചു വാങ്ങുമ്പോളെന്തോ ചെയ്യേണ്ടേ…?? നാട്ടുകാർടേം വീട്ടുകാർടേം മുന്നിലും കോളേജിലുമൊക്കെ നാറീതു പോട്ടേന്നു വെയ്ക്കാം… എന്നാലിവളു കാരണം ശ്രീയെന്നോടു മിണ്ടീട്ടെത്ര ദിവസായെന്ന് ചെറിയമ്മയ്റിയോ..?? ഞാന്നേരത്തേ പറഞ്ഞില്ലേ, മഹേഷിന്റനിയത്തീടെ കല്യാണത്തിനുപോലുമെന്നെ വിളിച്ചില്ലെന്ന്… അതിനാരാ കാരണം…?? ഇവള്… ഇവളൊറ്റൊരുത്തി… എന്നിട്ടെന്താ ഈ പന്നീടെമോളിന്നലെ പറഞ്ഞേന്നറിയോ, ഞാനാ പെണ്ണിന്റെ ഷഡ്ഢീം ബ്രായും കട്ടോണ്ടു പോയാലോന്നു കരുതിയാണെന്നെ കല്യാണം വിളിയ്ക്കാത്തേന്ന്… ഇതൊക്കെ കേട്ടിട്ടു വെറുതെ വായുംപൊളിഞ്ഞു നിയ്ക്കാനെന്റെ അണ്ണാക്കിൽ പിരിവെട്ടീട്ടൊന്നുവില്ല… ഇത്രയൊക്കെ കാട്ടിക്കൂട്ടിയ ഈ മറ്റവളെയിനീം സയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!”””_ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തീതും ഞാൻ നിന്നു കിതയ്ക്കാൻ തുടങ്ങി…

“”…ഓ.! അവളങ്ങനെ പറഞ്ഞെന്നുവെച്ച് നീയിങ്ങനാണോ ഒരു പെണ്ണിനോടു ചെയ്യേണ്ടിയെ…?? ഇനിയിവൾടെ സ്ഥാനത്തു കീത്തുവോ ശ്രീക്കുട്ടിയോ ആയിരുന്നേലും നീയിങ്ങനന്നെ ചെയ്യുവായ്രുന്നോ…?? ഇല്ലല്ലോ… അപ്പൊഴൊരു ഭർത്താവിന്റധികാരമല്ലേ നീയിവളോടെ കാട്ടിയേ…??”””_
ആ ആണെന്നുതന്നെ കൂട്ടിക്കോയെന്നാണ് പറയാൻവന്നതെങ്കിലും പറയുന്നത് ചെറിയമ്മയോടാണല്ലോന്നോർത്തു ഞാനതിനു മിണ്ടാതെ നിന്നപ്പോൾ,

“”…എടാ എങ്ങോട്ടും
പോവാനില്ലാണ്ട്, ആരും ചോദിയ്ക്കാമ്മരൂലെന്നുറപ്പുള്ളൊരു പെണ്ണിനോടിങ്ങനൊക്കെ കാട്ടുന്നതു വല്യാണത്തമൊന്നുമല്ല… പിന്നെ നിന്നോടവളങ്ങനൊക്കെ കാട്ടീട്ടുണ്ടേല് അതിനു തക്കതായെന്തേലുമൊക്കെ നീയും ചെയ്തിട്ടുണ്ടാവും… നിന്നെ ഞാനിന്നുമിന്നലേന്നും കാണാന്തുടങ്ങീതല്ലല്ലോ…??!!”””_ ഒരു പ്രത്യേകതാളത്തിൽ പറഞ്ഞുനിർത്തിയ ചെറിയമ്മ, തിരിഞ്ഞു മീനാക്ഷിയെ നോക്കി…

“”…മോളേ… ഇവനീ പറേണതൊന്നും മോളു കാര്യമാക്കണ്ട… ഈ കൊറച്ചെടുത്തു ചാട്ടമൊക്കെണ്ടന്നേയുള്ളൂ… ആളു തനി പൊട്ടനാ… കുഞ്ഞിലേ മുതൽക്കേ ബുദ്ധികൊറച്ചു പൊറകോട്ടായ്രുന്നതു കൊണ്ട് ഞങ്ങളൊരുപാടു ലാളിച്ചാ മോളേ ഇവനെ വളർത്തിയെ… അപ്പോളതിന്റേതായ കൊറേ പ്രശ്നങ്ങളവന്റെ സ്വഭാവത്തില് കാണുമെന്നുമറിയാം… പക്ഷേയതൊക്കെ മാറ്റിയെടുക്കാൻ നിന്നെപ്പോലെ പ്രായവും പക്വതയുമുള്ളൊരു പെണ്ണിനെക്കൊണ്ടു കഴിയോന്നു ഞങ്ങളു കരുതിപ്പോയി… പറയുന്ന ശെരിയല്ലെന്നറിയാം… എങ്കിലും പറഞ്ഞുപോവുവാ മോളേ, മോളു വിചാരിച്ചാലതു നടക്കോന്നു ചെറീമ്മയ്ക്കു വിശ്വാസോണ്ട്…!!”””_ പറഞ്ഞതും തൊണ്ടയിടറിപ്പോയ ചെറിയമ്മ കണ്ണുതുടച്ചതും മീനാക്ഷിയുടെ മുഖവും വല്ലാതാകുന്നതു ഞാൻ ശ്രെദ്ധിച്ചു…

…കോപ്പ്… ഇനിയീ പെണ്ണുമ്പിളേളടെ സെന്റിയിൽ, ഇവളാണം വീണാൽ പിന്നെ ഞാൻ മൊത്തത്തോടെ എയറിലായ്രിയ്ക്കുമെന്നറിയാവുന്നതുകൊണ്ട് ഉടനേ ചാടിയുടക്കു പിടിച്ചു…

“”…എനിയ്ക്കത്ര വിശ്വാസമില്ലെങ്കിലോ…??””” _
ആത്മഹത്യ ചെയ്താലുംവേണ്ടില്ല അവളെയെന്റെ തലയിൽ കെട്ടിവെയ്ക്കാൻ സമ്മതിക്കൂല്ലെന്നുറച്ച തീരുമാനത്തിലായിരുന്നു ഞാൻ…

പക്ഷേ, ചെറിയമ്മേടെ സെന്റിയൊന്നും മീനാക്ഷിയ്ക്കടുത്തും വിലപോയില്ലെന്ന് അടുത്ത നിമിഷംതന്നവൾ തെളിയിച്ചു…

“”…എനിയ്ക്കും വിശ്വാസമില്ല ചെറീമ്മേ… അല്ലേത്തന്നെ വിശ്വസിച്ചിട്ടെന്തിനാ…?? ഇവനേം ചൊമന്നോണ്ടു നടക്കാനോ..?? അതിനെന്റെ പട്ടിവരും…എനിയ്ക്കിവന്റൊപ്പം ജീവിയ്ക്കാനൊന്നും പറ്റൂല..!!”””_ അവളുമതേ സെൻസിൽ പൊട്ടിത്തെറിച്ചപ്പോൾ ആപ്പിലായത് ചെറിയമ്മയായിരുന്നു…

ഇനിയെന്തെന്നറിയാതെ പരുങ്ങിയ ചെറിയമ്മയെ കണ്ടതും അതൊരടവായെടുത്ത് ഞാൻകേറി വീണ്ടും സ്കോർ ചെയ്യാൻ ശ്രെമിച്ചു…

“” …അല്ലേലാര്‌ ജീവിയ്ക്കുന്നെടീ നിന്റോടെ…?? പോടീ… എങ്ങോട്ടാന്നു വെച്ചാലെറങ്ങിപ്പോ… വണ്ടിക്കൂലി വല്ലതും വേണൊങ്കി ചോദിയ്ക്ക് തരാം… എങ്ങനേലുമൊന്ന് ഒഴിഞ്ഞുതന്നാൽ മതി…!!”””_
ചെറിയമ്മയെയൊന്നു പാളിനോക്കി ഞാനങ്ങനെ പറഞ്ഞതും,

“”…നെനക്കു തോന്നുമ്പോൾ അങ്ങനങ്ങൊഴിവാക്കാൻ ഇവളെന്താടാ പട്ടിയോ പൂച്ചയോ മറ്റാണോ…?? നീയങ്കീകരിച്ചാലുമില്ലേലും ഇവളുണ്ടല്ലോ… ഇവളു നിന്റെ ഭാര്യയാ… നീയിവൾടെ ഭർത്താവും… അതിന്നി നീയൊക്കെത്ര നിഷേധിച്ചാലും രെജിസ്റ്ററോപ്പീസിലൊപ്പിട്ടയാ കടലാസ്സുണ്ടല്ലോ… അതുമതി..!!”””

തന്റെ കൈപ്പിടിയിൽനിന്നും കേസ് റൂട്ടുമാറി പോകുന്നുവെന്നു തോന്നിയ ചെറിയമ്മ പെട്ടന്നു ചാടിക്കേടി വീണ്ടും കേസിലിടപെട്ടു…

എന്നാലാ പറഞ്ഞതിനു ചെറിയമ്മയെ നോക്കി,

“”…അതൊരു ഡിവോഴ്സു മേടിച്ചാൽ തീരാവുന്ന പ്രശ്നല്ലേള്ളൂ…!!”‘””_ എന്നു നിസാരമായി മീനാക്ഷി ചോദിച്ചതും ചെറിയമ്മ നല്ലസ്സലായ്ട്ടൊന്നു ഞെട്ടി…

അതിനിടയ്ക്കവള് ഇത്രയുമൊക്കെ ചിന്തിച്ചോയെന്ന ഭാവമായിരുന്നു പുള്ളിക്കാരിയ്ക്ക്…

“”…ഡിവോഴ്സോ…??”””_
ഞെട്ടലടങ്ങാതെ ചെറിയമ്മ ചോദിച്ചതിന്, എന്താ ഡിവോഴ്സെന്നു കേട്ടിട്ടില്ലേയെന്ന മട്ടിൽ മീനാക്ഷിയൊരു നോട്ടം…

“”…ഓ.! നിങ്ങളപ്പോൾ അത്രയ്ക്കൊക്കെ ചിന്തിച്ചുവെച്ചിട്ടിരിയ്ക്കുവാല്ലേ..?? അതു ചെറീമ്മയറിഞ്ഞില്ല… എങ്കിപ്പിന്നെ ഞാനെന്തുപറയാൻ…?? സ്വന്തായ്ട്ടുള്ള തീരുമാനോക്കെ നിങ്ങളുതന്നെടുക്കുവാണേൽ ആയ്ക്കോട്ടേ… ഞാൻ… ഞാന്തടയുന്നില്ല..!!”””_
തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു ചെറിയമ്മ കട്ടിലിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങീതും മീനാക്ഷിയവരുടെ കയ്യിൽ കേറിപ്പിടിച്ചു…

“”…ഞാൻ… ഞാനങ്ങനെ പറഞ്ഞതല്ല ചെറീമ്മേ…!!”””_
അതുപറയുമ്പോൾ എന്തോവലിയ അബദ്ധംപറഞ്ഞുപോയ ഭാവമായിരുന്നു മീനാക്ഷിയ്ക്ക്…

ഏറ്റവുമാവശ്യമുള്ള ഘട്ടത്തിൽ തന്നെയൊന്നു മനസ്സിലാക്കാൻ… ഒന്നാശ്വസിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നവരെ വേദനിപ്പിയ്ക്കാൻ, നന്ദിയുള്ള മനുഷ്യനാണേൽ അവനു കഴിയില്ലെന്നുള്ളതിന്റെ വല്യൊരുദാഹരണമായിരുന്നു മീനാക്ഷിയുടെയാ അസ്വസ്തത…

ഒരിയ്ക്കലുമെന്നെ അംഗീകരിയ്ക്കാൻ കഴിയില്ലെന്നുറപ്പായ്ട്ടും ചെറിയമ്മയെ വേദനിപ്പിയ്ക്കാൻ കഴിയാതവൾ പിടിച്ചടുത്തിരുത്തുകയായിരുന്നു…

“”…ഞാനങ്ങനൊരു തീരുമാനമെടുത്തിട്ടു പറഞ്ഞതൊന്നുമല്ല ചെറീമ്മേ… പക്ഷേ…”””_
പറഞ്ഞു മുഴുവിപ്പിയ്ക്കാതെ ഒരു പക്ഷേയിൽ വാക്കുകൾ മുറിച്ചപ്പോൾ അതിന്റർത്ഥമെന്നോണം
ഞാൻ നെടുനെടാ അവൾടെ മുന്നിൽത്തന്നെ നിന്നു…

“”…മോളേ… നിങ്ങളീ കരുതുമ്പോലെ ഡിവോഴ്സെന്നു പറയുന്നത് അത്ര പെട്ടെന്നൊന്നും കിട്ടുന്ന സാധനോല്ല… ചുരുങ്ങിയതൊരു കൊല്ലോങ്കിലും പിടിയ്ക്കും…!!”””_ ഒന്നടങ്ങിയശേഷം ചെറിയമ്മ പറഞ്ഞു…

“”…ഒരു കൊല്ലോ..??”””_ ചെറിയമ്മയാ പറഞ്ഞതിന്
ഞാനുമവളുമൊരുമിച്ചാണ് തിരിച്ചു ചോദിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *