എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

ഒരുകൊല്ലമെന്നു കേട്ടതിന്റെ ഞെട്ടൽ ഞങ്ങളു രണ്ടുപേരിലുമുണ്ടായിരുന്നു…

അതെങ്ങനെ, ഒരുമാസം തികയുന്നതിനു മുന്നേ ആയുസ്സു പാതി തീർന്നു…

അപ്പോളൊരു കൊല്ലോന്നൊക്കെ കേട്ടാൽ ഞെട്ടാതെ….??!!

“”…ആ… ഒരുകൊല്ലം… മിനിമമൊരു കൊല്ലോങ്കിലുമ്മേണം ഡിവോസു കിട്ടാൻ… പിന്നെ നിങ്ങളെന്താ കരുതിയേ… ഓടിച്ചെന്നിങ്ങു മേടിച്ചോണ്ടുപോരാന്നോ…?? അതിനിതു അരീം പച്ചക്കറീമൊന്നുവല്ല… അതിനതിന്റേതായ്ട്ടുള്ള കൊറേ ഫോർമാലിറ്റീസൊക്കെണ്ട്… ഈക്കണ്ട സിനിമേലും സീര്യലേലുമൊക്കെ പറഞ്ഞിട്ടും നീയൊക്കെയിതൊന്നും കേട്ടിട്ടില്ലേ…??”””_ താൻ കണ്ടിട്ടുള്ളയേതോ സിനിമയിലോ സീരിയലിലോ പറയുന്നതുകേട്ടിട്ടു ചെറിയമ്മയാ ലീഗൽ അഡ്‌വെയ്‌സു തന്നപ്പോൾ വേലീലിരുന്ന പാമ്പിനെയെടുത്തു കോണാത്തിൽവെച്ചല്ലോന്ന ഭാവത്തോടെ ഞങ്ങൾ പരസ്പരം നോക്കി…

അന്നേരം ചെറിയമ്മയെന്തു പറഞ്ഞാലും ദൈവവചനംപോലെ കേൾക്കാൻ തുനിഞ്ഞുനിന്ന മീനാക്ഷിയ്ക്ക് അതിലിട്ടൊരു സംശയോം തോന്നീതുമില്ല…

എനിയ്ക്കുപിന്നെ സംശയംതോന്നീട്ടു വല്യ പ്രയോജനമില്ലാത്തതിനാൽ ഞാനാ വഴിയ്ക്കൊട്ടു തിരിഞ്ഞതുമില്ല…

നല്ലൊരു വക്കീലിനെകണ്ട് ഇക്കാര്യം ചോദിക്കാനുള്ള ബുദ്ധി പണ്ടേ രണ്ടുപേർക്കുമുള്ളതുകൊണ്ട് അതുമുണ്ടായില്ല…

അതോടെ രണ്ടുമൊന്നടങ്ങീതു കണ്ടതും,

“”…അതുകൊണ്ടാ മോളേ ചെറിയമ്മയീ പറേണേ…”””_
എന്നൊരാമുഖത്തോടെ ചെറിയമ്മ തുടങ്ങി,

“”…നിങ്ങളെന്തായാലുമൊരു കൊല്ലമിങ്ങനെ ഭാര്യാഭർത്താക്കന്മാരായി കഴിയണ്ടേ…?? അതുകഴിഞ്ഞു ഡിവോഴ്സു കിട്ടീട്ടെന്തിനാ…?? നാട്ടുകാർക്കു പറഞ്ഞു ചിരിക്കാനൊരു കാരണമൊണ്ടാക്കാനോ..??”””_ ചോദിച്ച ശേഷം,

“”…മോൾടെ ഹോസ്റ്റലീന്നു രാത്രിയിവനെ പിടിച്ചതൊക്കെ നാട്ടുകാരറിഞ്ഞതാ… എന്നിട്ടു കല്യാണങ്കഴിഞ്ഞുടനേ തെറ്റിപ്പോയീന്നുകൂടി അറിഞ്ഞാൽ അവരെന്തൊക്കെ പറഞ്ഞുണ്ടാക്കോന്നു ഞാമ്പറയാതെ നിങ്ങൾക്കറയത്തില്ലേ…??”””_
ആ പറഞ്ഞതിന് മീനാക്ഷിയിരുത്തി ചിന്തിയ്ക്കുന്നതു കണ്ടപ്പോളെനിയ്ക്കു കലികേറി…

ഞാനിവടെ തലപുകഞ്ഞാലോചിച്ചിട്ടും ഒരു മൈരും തോന്നാത്തിടത്ത് എന്തു മൂഞ്ചാനാ ഇവള് ചിന്തിയ്ക്കുന്നത്…??

എനിയ്ക്കു പൊളിഞ്ഞുവന്നു…

അതിനിടയ്ക്ക് മൈൻഡ് പൂറീമ്മോൻ,

“”…ഓടിച്ചെന്നവളെയൊരു ചവിട്ടു വെച്ചോട് മൊതലാളീ…”””_ ന്നുള്ള ഓഡറുകൂടിയിട്ടപ്പോൾ ഞാനാകെയൊന്നാടിയുലഞ്ഞു…

പക്ഷേ, കുറച്ചുമുന്നേ മീനാക്ഷീടേം ചെറിയമ്മേടേം കയ്യീന്നു കിട്ടിയതിന്റെ ഫലമായി കവിളുപൊട്ടി വായ്ക്കുള്ളിൽ ചോര നിറഞ്ഞതോർമ്മവന്നപ്പോൾ ചെറുതായൊന്നു തവിഞ്ഞെന്നു മാത്രം…

“”…മോളേ… മോള് ചെറിയമ്മ പറയുന്നതൊന്നു കേൾക്ക്… നടന്നതെല്ലാം മോളു മറക്കണം… അല്ലേത്തന്നിതൊക്കെ പറഞ്ഞാലിനി ആരേലും വിശ്വസിയ്ക്കോ… മോളു തന്നൊന്നാലോചിച്ചു നോക്ക്… ഇതൊക്കെ എനിയ്ക്കിപ്പോ മോളോടല്ലേ പറയാമ്പറ്റൂ… മോളൊന്നഡ്ജസ്റ്റ് ചെയ്… ഒന്നൂല്ലേലും മോളിവനോടു ചെയ്തതിനല്ലേ ഇവന്തിരിച്ചു ചെയ്തുള്ളൂ… അപ്പോളോരോ വീട്ടിലൊക്കെ നടക്കുന്നതോ…?? എന്തൊക്കെ പറഞ്ഞാലും നമ്മളു പെണ്ണുങ്ങളു കുറേയൊക്കെ കണ്ടില്ലെന്നു
നടിയ്ക്കണം… എങ്കിലേയൊരു കുടുംബത്തെ മുന്നോട്ടു കൊണ്ടോവാമ്പറ്റുള്ളു മോളേ…!!”””_ എന്നുപറഞ്ഞു ചെറിയമ്മ കുറേ മോളേ വിളിച്ചവളെ പൊക്കിയപ്പോൾ മീനാക്ഷിയെന്തു പറയണമെന്നറിയാതെ പതറി…

ഇനിയിതെങ്ങനെ തല്ലിപ്പിരിയ്ക്കുമെന്നറിയാതെ ഞാനും.!

“”…ഇനിയിപ്പൊ നിങ്ങളിതെല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചു ഡിവോഴ്സു മേടിച്ചൂന്നു തന്നെയിരിയ്ക്കട്ടെ… പിന്നെന്തു ചെയ്യാനാ നിങ്ങടെഭാവം…?? കെട്ടിയ പെണ്ണിനേമുപേക്ഷിച്ചു നടക്കുന്ന നിനക്കിനിയാരേലും പെണ്ണുതരോ..??
നാടുമൊത്തം ചീത്തപ്പേരുമായി വീട്ടീന്നുപോലുമിറക്കിവിട്ട
ഇവളെയിനിയാരേലും കെട്ടുവോ…?? അഥവാ നിങ്ങളിനിവേറേ കെട്ടിയാൽത്തന്നെ ആ കെട്ടുന്നവരും നിങ്ങളെപ്പോലെയല്ലാന്നാരു കണ്ടു..?? അവരും ഇതേപോലെയാണെങ്കിൽ വീണ്ടുമ്പോയി നിങ്ങളു ഡിവോഴ്സു മേടിയ്ക്കോ..??”””_

ശേഷം,

“”…എന്റെ പിള്ളേരേ… എന്തോരമൊക്കെ വളർന്നൂന്നു പറഞ്ഞാലും നമ്മുടെ നാട്ടിലിപ്പോഴും കെട്ടുപിരിഞ്ഞാൽപ്പിന്നെ രണ്ടാംകെട്ടു തന്നെയാ…!!”””
അതുമ്പറഞ്ഞു ഞങ്ങളെനോക്കിയ ചെറിയമ്മയ്ക്കു ഞങ്ങടെ കൺഫ്യുഷൻ ശെരിക്കും മനസ്സിലായിക്കാണണം…

“”…അല്ലേലും എനിക്കറിയാം…”””_

ചെറിയമ്മ തുടർന്നു:

“”…മോൾക്കവനോടിഷ്ടോക്കേണ്ട്… ഇല്ലേൽ ഇത്രേക്കായ്ട്ടും മോളീ താലിമാല കഴുത്തിലിട്ടു നടക്കോ…?? കെട്ടുതാലീടെ മഹത്വമറിയുന്നൊരു പെണ്ണും അതത്ര പെട്ടെന്നറുത്തു കളയില്ല മോളേ…!!”””_ എന്നുകൂടി ചേർത്തതോടെ
മീനാക്ഷി ചെറിയമ്മേടെ ചാക്കിൽക്കേറിയപോലെയായി…

അതുകേട്ടതും ചെറിയമ്മയാപ്പറഞ്ഞതു സത്യാണോയെന്നമ്പരപ്പോടെ ഞാനവളെയൊന്നു നോക്കി…

കുറച്ചുനേരം കാത്തിട്ടും പുള്ളിക്കാരി പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നപ്പോൾ,

“”…ഇനിയിതിന്റെ പേരിൽ
രണ്ടുങ്കൂടെ വഴക്കുണ്ടാക്കി വേറാരേലുമറിയിയ്ക്കയോ…
വീണ്ടുമീ കുടുംബത്തെ നാണങ്കെടുത്തുകയോ ചെയ്യാനാണുദ്ദേശമെങ്കിൽ, പിന്നെ… പിന്നെ നിങ്ങളെന്നെ ജീവനോടെ കാണില്ല… അതോർത്തോ…!!”””_ എന്ന് അറ്റകൈ പ്രയോഗംപോലെ പറഞ്ഞു കട്ടിലിൽ നിന്നുമെഴുന്നേറ്റ ചെറിയമ്മ വാതിൽക്കലേയ്ക്കു നടന്നു…

ഡോറിനടുത്തെത്തിയതും അവർ പറഞ്ഞതുകേട്ടു ഞെട്ടിത്തരിച്ചിരുന്നുപോയ
ഞങ്ങളെ തിരിഞ്ഞുനോക്കി…

“”…ഇനി നീയൊക്കെ നിന്റേക്കിഷ്ടമ്പോലെ ചെയ്… പക്ഷേയീ കള്ളത്തരം വേറാരേലുമറികയാണേൽ അവിടെത്തീരുമീ കുടുംബത്തിന്റെ സന്തോഷോം സമാധാനോക്കെ… കൊറേ ഞങ്ങള് നാട്ടുകാരുടെ മുന്നില് നാണങ്കെട്ടതാ… ഇനീമവരുടെ മുന്നിലു ഞങ്ങളെ അപമാനിയ്ക്കരുത്… കീത്തൂന്റെ… കീത്തൂന്റെ കല്യാണോങ്കിലും ഞങ്ങളൊന്നന്തസ്സോടെ നടത്തിക്കോട്ടേ… ഇതെന്റൊരപേക്ഷയാണ്…!!”””_ ഞങ്ങടെ മുന്നിൽ തൊഴുതുകൊണ്ടു ചെറിയമ്മയതു പറയുമ്പോൾ പുള്ളിക്കാരീടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഓർമ്മവെച്ച അന്നുമുതൽ ശ്രീയ്ക്കോ ശ്രീക്കുട്ടിയ്ക്കോ കീത്തൂനോ കൊടുത്തിട്ടില്ലാത്ത സ്നേഹവും കരുതലുമായിരുന്നു ചെറിയമ്മ എനിയ്ക്കു തന്നിട്ടുള്ളത്…

അത് അവരുപറഞ്ഞപോലെ എന്റെ ബുദ്ധിക്കുറവോ പക്വതക്കുറവോ കൊണ്ടൊക്കെയാവാം…

എന്നിട്ടാ ഞാൻകാരണം തന്നെ എന്റെ ചെറിയമ്മ കരയാനിടയായെന്നു പറയുമ്പോൾ, എന്റെ ചങ്കുപിടഞ്ഞു…

പക്ഷേ എന്റെയാ ദയനീയമായ നോട്ടത്തിനു വിലതരാതെ പുറംകൈകൊണ്ടു കണ്ണുംതുടച്ചു ചെറിയമ്മ റൂമിൽനിന്നും
പുറത്തേയ്ക്കിറങ്ങീപ്പോൾ എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്തൊരവസ്ഥയിൽ ഞാൻ മീനാക്ഷിയെ നോക്കി…

എന്നാലവിടുത്തവസ്ഥയും മറിച്ചൊന്നായിരുന്നില്ല…

തമ്മിൽത്തല്ലിയും പാരവെച്ചും പണികൊടുത്തും പരസ്പരം സന്തോഷിച്ച ഞങ്ങൾക്ക് ചെറിയമ്മയുടെ വാക്കുകൾ സത്യത്തിലൊരടിയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *