എന്റെ ഡോക്ടറൂട്ടി – 20 14അടിപൊളി  

നല്ല വെളുത്തുതുടുത്ത ആരും കണ്ടാലെടുക്കാൻ കൊതിയ്ക്കുന്നൊരു കുഞ്ഞിനെ തൊടണമെന്നും കൊഞ്ചിയ്ക്കണമെന്നുമൊക്കെ ചിന്തിയ്ക്കുന്നതൊരു തെറ്റാണോ..??

എന്നാലും ചോദിയ്ക്കാനൊരു മടി…

എടുത്തുകഴിഞ്ഞാൽ കുഞ്ഞുകരഞ്ഞാലോ..?? എന്തിനാണു വെറുതേ അതിനെ കരയിയ്ക്കുന്നത്..?? മാത്രോമല്ല ചോദിച്ചിട്ടു കൊച്ചിനെ തന്നില്ലേൽ അതുനാണക്കേടാവും… അതുകൊണ്ടു മിണ്ടണ്ട.!

ഞാൻ മനസ്സിലുറപ്പിച്ചു…

“”…സിദ്ധുവൊന്നും കഴിയ്ക്കുന്നില്ലേ..??”””_ ഇമവെട്ടാതെ കുഞ്ഞിന്റെ കളിയുംചിരിയും നോക്കിയിരിയ്ക്കുമ്പോൾ, ആ ചേച്ചിയാണെന്നോടതു ചോദിച്ചത്…

കേട്ടപ്പോളൊന്നു ഞെട്ടാതിരുന്നില്ല… അത്രയും ലുക്കുള്ളൊരുപെണ്ണ് പേരെടുത്തൊക്കെ വിളിയ്ക്കുവാന്നു പറഞ്ഞാൽ… അതും എന്നെയൊക്കെ…

“”…എന്റെ… എന്റെ പേരെങ്ങനറിയാം..??”””_ മടിച്ചുമടിച്ചാണെങ്കിലും ഞാൻചോദിച്ചു…

അതിനാദ്യമൊരു പുഞ്ചിരിയാണു തന്നത്…

പിന്നെ പറഞ്ഞു;

“”…അതിന്നലയേ അച്ഛനിവിടെ പറയുന്നുണ്ടായിരുന്നു, നിങ്ങളുവരുമെന്ന്… ഫുൾഡീറ്റെയ്ൽസും വിവരിയ്ക്കുവേം ചെയ്തു… സിദ്ധുവിന്റെ മാത്രമല്ല, മീനൂന്റേം… അപ്പോഴേ തുടങ്ങീതാ ഓരോ പലഹാരങ്ങളുണ്ടാക്കാനുള്ള ലിസ്റ്റുതരൽ..!!”””_ ഒന്നുനിർത്തിയ ശേഷം;

“”…അങ്ങനെ ധൃതിപിടിച്ചുണ്ടാക്കീതാ… കൊള്ളാവോ..??”””_ പുള്ളിക്കാരി കൂട്ടിച്ചേർത്തു…

അതിന്;

“”…അതിലൊന്നു തൊട്ടുപോലും നോക്കാത്ത അവനെങ്ങനാ പറയുന്നേ..?? അതൊക്കെയിവിടെ ചോദിച്ചുനോക്ക്..!!”””_ എന്നും പറഞ്ഞ് ജോ മീനാക്ഷിയ്ക്കു നേരേചൂണ്ടി…

അതേസമയംതന്നെ മുറുക്ക് കടിച്ചുമുറിയ്ക്കുന്ന ‘കറുമുറെ’ ശബ്ദമവിടെ കേൾക്കുകേംചെയ്തു…

…ഓഹ്.! മീനാക്ഷി പണിതുടങ്ങീ.!

“”…നിങ്ങളു ഹോട്ടലീന്നു കഴിച്ചെന്നുപറഞ്ഞിട്ട് ആ കൊച്ചിന് നന്നായ്ട്ടു വെശക്കുന്നുണ്ടെന്നു തോന്നുന്നല്ലോ..??!!”””_ ആ ചേച്ചിയെന്നേയും ജോയേയും മാറിമാറി നോക്കിയപ്പോൾ അവനത്ഭുതത്തോടെ മീനാക്ഷിയ്ക്കു നേരേ കണ്ണുതുറിപ്പിച്ചു…

വിശപ്പോ..?? എന്നമട്ടിൽ.!

സത്യത്തിലപ്പോഴാണ് ഞങ്ങളെല്ലാമവളെ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നു പോലും കക്ഷിയ്ക്കു മനസ്സിലാകുന്നത്…

ഉടനെ മുഖമുയർത്തിയെല്ലാരേം നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു…

അതോടെന്റെ കണ്ണുകളും നിറഞ്ഞു…

അവിടെന്നും ഇവിടെന്നും കയ്യിൽകിട്ടിയതൊക്കെ പെറുക്കി വായിൽക്കുത്തിക്കയറ്റി കവിളുരണ്ടും പെരുപ്പിച്ച് ശ്വാസംവിടാൻ പറ്റാണ്ടിരിയ്ക്കുവാണ് ശവം…

പോരാത്തേനപ്പോഴും മുറുക്കിന്റെ ബാക്കികഷ്ണം കയ്യിലുമിരിപ്പുണ്ടായിരുന്നു…

ഒന്നു സ്ഥലമൊഴിഞ്ഞിട്ടുവേണം അതൂടെ കുത്തിക്കയറ്റാൻ…

…കുണ്ടിച്ചിയ്ക്കമോള്.! മനുഷ്യനെ പറയിപ്പിയ്ക്കാനായ്ട്ട് കച്ചകെട്ടിയിറങ്ങിയേക്കുവാ… നാശംപിടിയ്ക്കാൻ… അവരൊക്കെയാണെങ്കിൽ നോക്കുവേം ചെയ്യുന്നുണ്ട്…

കോപ്പ്.! ഒരന്യവീട്ടിൽപോയാൽ എങ്ങനെ പെരുമാറണമെന്നുപോലും ഈ പൊലയാടിയ്ക്കറിയത്തില്ലേ ആവോ..??
ഡോക്ട്രാണ് പോലും, അവരാതി.!

“”…അത്… അതുപിന്നെ വെശന്നിട്ടൊന്നുവല്ല… ഇവൾക്കു സ്വീറ്റ്സിനോടു ഭയങ്കരഇൻട്രസ്റ്റാ… അതാണ്‌..!!”””_ ഒരു ചമ്മിയഭാവത്തിൽ ഞാനവരെനോക്കി പറഞ്ഞിട്ടു മീനാക്ഷിയ്ക്കു നേരേ കണ്ണുരുട്ടിയപ്പോൾ ഞാനതിനെന്തോ ചെയ്തെന്ന ഭാവമായിരുന്നു അപ്പോഴുമവൾക്ക്…

…വല്ലവീട്ടിലുംവന്നു കുടുംബത്തിന്റെ മാനംകളയണ്ടല്ലോന്നു കരുതീട്ടാണ്… അല്ലാരുന്നേൽ കാലേവാരി ഞാൻ തെങ്ങിലടിച്ചേനെ.!

“”…അതിനിപ്പെന്താ..?? ഒരു കുഴപ്പോമില്ല… മോള് കഴിയ്ക്ക്…!!”””_ മീനാക്ഷിയെ സപ്പോർട്ടുചെയ്തുകൊണ്ടാ ചേച്ചിപറഞ്ഞശേഷം ജോയുടെ നേരേതിരിഞ്ഞു;

“”…ഒരു കണക്കിനീ കൊച്ചിവിടെയുള്ളത് നന്നായല്ലേ..?? തക്കുടൂനുവേണ്ടി മേടിച്ചുകൂട്ടീത് കഴിയ്ക്കാനൊരാളായല്ലോ..!!”””_ കുഞ്ഞിനെ ചൂണ്ടിക്കൊണ്ട് അവരങ്ങനെപറഞ്ഞതും പകുതിലഡ്ഡുവും കടിച്ചുകൊണ്ടു മീനാക്ഷിയെന്നെ നോക്കി…

അവര് കളിയാക്കീതാണോന്നു പുള്ളിക്കാരിയ്ക്കും ഡൗട്ടായെന്നു തോന്നുന്നു…

ഉടനെ ഞാനവളോടു ചേർന്നിരുന്നു,

“”…വെള്ളമെന്തേലും ചോദിയ്ക്കണോ..?? തൊണ്ടയിറുകി പടമായാൽ പത്രത്തിലൊക്കെവരും… നാട്ടുകാരതു കോമഡിയാക്കുവേം ചെയ്യും..!!”””_ അതുകേട്ടതും ഇനി ഞാൻ
കളിയാക്കീതാണെന്നു കരുതീട്ടാണോന്നറിയില്ല, എന്നെ രൂക്ഷമായൊന്നു നോക്കി ചായക്കപ്പു കയ്യിലെടുത്തു…

അപ്പോഴാണ് പുറത്തെന്തോ സാധനംവീഴുന്ന ശബ്ദംകേട്ടത്…

ഉടനെ മീനാക്ഷി മിഴിച്ചുകൊണ്ടെന്റെ മുഖത്തേയ്ക്കുനോക്കി, ഞാനെന്തോ ചെയ്തപോലെ…

ഒരുപക്ഷേ അതുകണ്ടിട്ടാവണം ആ ചേച്ചിപറഞ്ഞു;

“”…പേടിയ്ക്കണ്ട… ചക്കകൊണ്ടിട്ടതാ… നിങ്ങളു വരുന്നതുകൊണ്ട് ചക്കവറുക്കണോന്നൊക്കെ പറയുന്നുണ്ടായിരുന്നു… ചക്കവറുത്താൽ കഴിയ്ക്കില്ലേ..??”””_ ചോദ്യംകേട്ടതും ആദ്യം മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി, കഴിക്കുമെന്നു പറയട്ടേന്നമട്ടിൽ…

എന്നാൽ, ഇതൊക്കെ ചോദിയ്ക്കാനെന്തിരിയ്ക്കുന്നു..?? മുനിസിപ്പാലിറ്റിയിലെ വേസ്റ്റെടുക്കുന്ന ലോറിപോലെ ഇവിടെയെന്തുംപോകും എന്നായിരുന്നെന്റെ മനസ്സിൽ…

അന്നേരം പിന്നാമ്പുറത്താരുടെയോ സംസാരംകേൾക്കാൻ തുടങ്ങി…

കൂട്ടത്തിലൊരു കാർന്നോത്തി ചക്ക അടുക്കളപ്പുറത്തേയ്ക്കു കൊണ്ടുവെയ്ക്കുന്നതും കണ്ടു…

“”…അവരു വന്നിട്ടെവിടേടീ..??”””_ ചോദിച്ചുകൊണ്ടൊരു കാരണവർ അങ്ങോട്ടേയ്ക്കു വന്നപ്പോൾ,

“”…ദേ… ഇരുന്നു ചായകുടിയ്ക്കുന്നു..!!”””_ എന്നുംപറഞ്ഞാ ചേച്ചി ഞങ്ങളെ ചൂണ്ടിക്കാണിച്ചു…

ഒരു ലുങ്കിയും തോളിലൊരു തോർത്തുമിട്ടുനിന്ന അത്യാവശ്യം നല്ല ആരോഗ്യധൃഡഗാദ്രനായ മൂപ്പീന്നിനെക്കണ്ട ഞാനൊന്നു പുഞ്ചിരിയ്ക്കാൻ ശ്രെമിച്ചു…

അതിനു പുള്ളിയുമെന്നെനോക്കി ചിരിച്ചശേഷം ആ ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;

“”…വന്നിട്ടു ചായയാണോടീ മോളേ കൊടുത്തേ… നിനക്കാ കപ്പപുഴുങ്ങീതെടുക്കരുതോ..??”””_ എന്നൊരു ചോദ്യം…

അപ്പോഴേയ്ക്കും പുള്ളീടെഭാര്യയാണെന്നു തോന്നുന്നു ആ കാർന്നോത്തി, അവരുമങ്ങോട്ടുവന്നു…

ഞങ്ങളെനോക്കി വെളുക്കെചിരിച്ചോണ്ട്,

“”…യാത്രയൊക്കെ എങ്ങനുണ്ടായ്രുന്നു..??”””_ എന്നു ചോദിച്ചു…

അതിന്, കുഴപ്പമില്ലായിരുന്നു എന്നെവിടേം തൊടാത്തമട്ടിൽ മറുപടികൊടുക്കുമ്പോൾ,

“”…അവരതിനു ഹോട്ടലീന്നു കഴിച്ചിട്ടാ വന്നേന്നുപറഞ്ഞു… അതോണ്ടാ ചായ കൊടുത്തേ..!!”””_ ചേച്ചിയുടെമറുപടി…

“”…ഹോട്ടലീന്നു കഴിച്ചോ..?? അതെന്തിനാ..??”””_ കാർന്നോരുടെ അടുത്തചോദ്യം… അതിനാ ചേച്ചി;

“”…എനിയ്ക്കറിയാമ്പാടില്ല… അതൊക്കെ ദേ അങ്ങോട്ടുചോദിയ്ക്ക്..!!”””_ എന്നുംപറഞ്ഞു ജോയ്ക്കുനേരേ കണ്ണുകൂർപ്പിച്ചു…

…ഈശ്വരാ.! ഇവനിനി വീണ്ടുമാ ഫ്ലാഷ്ബാക്ക് ആവർത്തിയ്ക്കോ..?? മീനാക്ഷിയ്ക്കു മുള്ളാമ്മുട്ടീട്ടാണ് ഹോട്ടലീക്കേറിയേന്നു പറഞ്ഞാൽ ഇവരുടെമുന്നിലും നാറീതുതന്നെ.!

Leave a Reply

Your email address will not be published. Required fields are marked *