എന്റെ ഡോക്ടറൂട്ടി – 20 19അടിപൊളി  

അതിന്,

“”…ഒന്നുപോയേടീ… കണ്ടവന്മാരോടൊക്കെ കക്കൂസുംതിരക്കി നടക്കലല്ലേ എന്റെ പണി… നെനക്കുവേണേൽ നീ ചോദിയ്ക്ക്..!!”””_ എന്നും മറുപടികൊടുത്തു കുറച്ചുവേഗത്തിൽ നടക്കാൻതുടങ്ങിയ എന്റൊപ്പം മീനാക്ഷി പാഞ്ഞുവന്നു;

“”…എനിയ്ക്കതിനയാളെ പരിചയമില്ലാത്തോണ്ടല്ലേ… നീയൊന്നു ചോദിയ്‌ക്കോ..?? പ്ളീസ്സ്..!!”””

“”…പറച്ചിലുകേട്ടാത്തോന്നും എന്റെമടീലിരുത്തിയാണവനു ചോറുകൊടുത്തേന്ന്… നെനക്കു പെടുക്കണേൽ നീ ചോദിയ്ക്ക്… അല്ലാണ്ട് ഞാഞ്ചോദിച്ചിട്ട് ഓസിനു നീയൊണ്ടാക്കണ്ട..!!”””_ പറഞ്ഞുകൊണ്ടു നടക്കുമ്പോഴേയ്ക്കും
ബസ്സ്സ്റ്റാൻഡിനുപുറത്തു മാറ്റിയിട്ടിരുന്ന ഒരു ബൊലേറോയിലേയ്ക്കവൻ മീനാക്ഷിയുടെ ട്രോളിബാഗ് വെച്ചിരുന്നു…

…ഓ.! ഇതാണോ ഇവമ്പറഞ്ഞ കിണ്ടി..?? ഇവന്റപ്പോഴത്തെ പറച്ചിലുകേട്ടപ്പോൾ കൊണ്ടുവന്നിട്ടേക്കുന്നത് റോൾസ്റോയ്സാണെന്നായിരുന്നല്ലോ ഭാവം… കഷ്ടം..! ഇതിനെക്കാളുംനല്ലത് വല്ല പെട്ടിയോട്ടോറിക്ഷയും വിളിച്ചുപോണതായിരുന്നു…

ആകെ പൊളിഞ്ഞുനിന്ന എനിയ്ക്ക് ആ വണ്ടികൂടി കണ്ടപ്പോൾ പുച്ഛമിരട്ടിയായി…

ഒരു കാര്യോമില്ലാന്നേ.!

അപ്പോഴേയ്ക്കും മീനാക്ഷിയെന്റെ കൈയ്ക്കുകേറിപ്പിടിച്ചു;

“”…ഡാ… പ്ളീസ്സഡാ… ഒന്നുചോദിയ്ക്കടാ… എനിയ്ക്കിനീം പിടിച്ചോണ്ടുനിയ്ക്കാൻ മേല… സത്യായ്ട്ടും നാണംകെടും..!!”””_ ദയനീയഭാവത്തോടതു പറഞ്ഞെന്റെ കണ്ണിലേയ്ക്കു നോക്കീതും,

“”…നീയൊരു കാര്യഞ്ചെയ്… ദേ അങ്ങോട്ടുമാറിയിരുന്ന് പെടുത്തിട്ടുവാ..!!”””_ എന്നായി ഞാൻ…

അതിന്,

“”…അവിടെ നിന്റമ്മേ പിടിച്ചിരുത്തി മുള്ളിച്ചാമതി..!!”””_ എന്നായിരുന്നു തിരിച്ചുള്ള മറുപടി…

“”…എന്താടീമൈരേ പറഞ്ഞേ..??”””_ അമ്മയ്ക്കു പറഞ്ഞതുകേട്ടതും ചീറിക്കൊണ്ടു തിരിഞ്ഞയെന്നെനോക്കി;

“”…പറഞ്ഞതുകേട്ടില്ലേ..?? കണ്ട കടത്തിണ്ണയിലിരുന്നു മുള്ളാൻ നിന്റമ്മയെ കൂട്ടിവരാൻ… എനിയ്ക്കു സൗകര്യപ്പെടില്ലാന്ന്..!!”””_ കട്ടക്കലിപ്പോടെ മറുപടിയുംപറഞ്ഞ് എനിയ്ക്കുമുന്നേ വണ്ടിയ്ക്കടുത്തേയ്ക്കു നടക്കുമ്പോളവൾ
തുടകൾ കൂട്ടിപ്പിടിയ്ക്കുന്നുണ്ടായിരുന്നു…

…നീയെന്റമ്മയ്ക്കു പറഞ്ഞല്ലേ… കാണിച്ചുതരാടീ… ഇതിനു പകരംവീട്ടാനായി നീയെന്റെ കൈവെള്ളയിൽ വന്നുവീഴും നോക്കിയ്ക്കോ.!

മനസ്സിൽ പിറുപിറുത്തുകൊണ്ടു മീനാക്ഷിയ്ക്കു പിന്നാലെയായി നടക്കുമ്പോൾ മറ്റേപുള്ളി ഞങ്ങളേംകാത്താ കിണ്ടിയ്ക്കു മുന്നിലായി നിൽക്കുന്നുണ്ടായിരുന്നു…

മീനാക്ഷിയുടെമുഖവും നടത്തത്തിലെ അസ്വാഭാവികതയും കണ്ടിട്ടാവണം അടുത്തേയ്ക്കുചെന്നതും പുള്ളിചോദിച്ചു;

“”…എന്തോപറ്റി..?? മുള്ളാമ്പോണോ..??”””_ ന്ന്…

ഒരുകൂസലുമില്ലാതങ്ങനെ ചോദിച്ചതും മീനാക്ഷിയൊന്നു പ്ലിങ്ങുന്നതുകണ്ടു…

ശേഷമൊരു ചളിച്ചചിരിയോടെ തലകുലുക്കീതും അവൻതുടർന്നു;

“”…ഇവടത്തെ ബാത്ത്റൂമിപ്പോയാപ്പിന്നെ ജീവിതകാലത്ത് മുള്ളാന്തോന്നില്ല… അതോണ്ടു നമുക്കു പോണവഴിയ്ക്കുനോക്കാം… എന്തേ..??”””_ ചെറുചിരിയോടുള്ള ചോദ്യത്തിന് മറ്റുവഴിയില്ലാതെ മീനാക്ഷി തലകുലുക്കീതും,

“”…എന്നാക്കേറിയ്ക്കോ..!!”””_ ന്നും പറഞ്ഞവൻ ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറി…

പിന്നാലെ ഞാൻ കോ- ഡ്രൈവിങ്‌സീറ്റിലേയ്ക്കു കയറാനൊരുങ്ങുമ്പോൾ,

“”…ഇതതുവരെ പിടിച്ചുനിയ്ക്കാമ്പറ്റോന്നൊന്നും എനിയ്ക്കു തോന്നുന്നില്ല… ഇന്നു മാനമ്പോയതു തന്നെ..!!”””_ മെല്ലെപിറുപിറുത്തുകൊണ്ടു മീനാക്ഷി പിന്നിലേയ്ക്കും കയറി…

കേട്ടതുമെനിയ്ക്കു ചിരിപൊട്ടി; മിക്കവാറും ഇന്നിവന്റെ വണ്ടീലവളു പെടുത്തതുതന്നെ…

മനസ്സിലതുമോർത്തു ചിരിച്ചുകൊണ്ടിരിയ്ക്കുമ്പോഴും ആ വണ്ടി റിവേഴ്സെടുത്ത് ഒടിച്ചു റോഡിലേയ്ക്കു കയറ്റിയശേഷമുള്ള
അവന്റെ അനായാസമായ ഡ്രൈവിങ്ങെന്നെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്…

ഡ്രൈവുചെയ്യുന്നതിനിടയിലും പുള്ളി ഞങ്ങളോടോരോ കുശലങ്ങളൊക്കെ ചോദിയ്ക്കുന്നുണ്ടായിരുന്നു…

അവന്റെ വർത്താനവും എന്തേലുംപറഞ്ഞശേഷമുള്ള ഒറ്റയ്ക്കുള്ള ചിരിയുമൊക്കെ സമ്പൂർണ്ണവെറുപ്പീരായി തോന്നിയതിനാൽ ഞാനതിനൊന്നും കൂടുതൽ ചെവികൊടുക്കാനായി നിന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *