മുള്ളാനുള്ള വെപ്രാളത്തിനായതിനാൽ മീനാക്ഷിയുമതൊന്നും ഗൗനിച്ചില്ലെന്നു തോന്നുന്നു…
അതിനിടയിൽ പുള്ളിയൊരത്യാവശ്യം വലിയ റെസ്റ്റോറന്റിനുമുന്നിൽ വണ്ടിയൊതുക്കി;
“”…ഒരുകാര്യഞ്ചെയ്യാം… ഇവുടന്നു ഫ്രഷായശേഷം വീട്ടിലേയ്ക്കുപോവാം… എന്തേ..??”””_ ആ ചോദ്യത്തിനു മീനാക്ഷിയ്ക്കു പലയാവർത്തി സമ്മതമായിരുന്നു…
അവൾടെ സമ്മതംകിട്ടീതും പുള്ളി റെസ്റ്റോറന്റിലേയ്ക്കു വണ്ടികയറ്റി…
അകത്തേയ്ക്കു കയറിയപാടെ മുന്നിലെ കൗണ്ടറിൽനിന്ന പെൺകുട്ടിയോടു മീനാക്ഷി ബാത്ത്റൂംചോദിയ്ക്കകയും അതിനുമറുപടിയായി അവൾചൂണ്ടിയ ഭാഗത്തേയ്ക്കായി ഓടുകയുംചെയ്തു…
“”…നിനക്കു ഫ്രഷാവുകേന്നുംവേണ്ടേ..??”””_ അവിടെക്കണ്ട ടേബിളിനുമുന്നിലെ ചെയർ വലിച്ചിട്ടിരുന്നയെന്നോടവൻ ചോദിച്ചു…
അതിന്,
“”…വേണ്ട..!!”””_ന്ന് ഒറ്റവാക്കിലായിരുന്നെന്റെ മറുപടി…
“”..ചേട്ടാ… ഇവടെ മൂന്നുകാപ്പി..!!”””_ അടുത്തൂടെപ്പോയ വെയ്റ്റർപയ്യനോടു പറഞ്ഞിട്ടു പുള്ളിയും എനിയ്ക്കെതിരെയുള്ള ചെയറിലേയ്ക്കിരുന്നു…
കാപ്പിയല്ലടാ കൊപ്പേ കോഫിയെന്നു പറയാനൊരുങ്ങിയതാണെങ്കിലും കേട്ടപാടെ ആ പയ്യനകത്തെയ്ക്കു പോകുന്നതു കണ്ടതുകൊണ്ട് ശ്രെമമുപേക്ഷിച്ചു…
അഞ്ചുമിനിറ്റിനുള്ളിൽ കോഫിയെത്തി…
ആ കോഫിയെടുക്കുമ്പോൾത്തന്നെ ശ്രീയുടെ കോളുംവന്നു;
“”…എന്തായെടാ..?? അങ്ങെത്തിയോ..??”””_ കോളറ്റൻഡ് ചെയ്തപാടെ ശ്രീയുടെചോദ്യം…
അതിനുമറുപടിയും പറഞ്ഞു കുറച്ചുനേരം സംസാരിച്ചശേഷമാണവൻ കോളുകട്ടാക്കീത്…
അപ്പോഴേയ്ക്കും ചെവിയിലേയ്ക്കു ഫോണുംഫിറ്റാക്കി മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു…
“”…ഇല്ല ചെറീമ്മേ… അങ്ങനൊന്നുവില്ല… ഇല്ല… ഞങ്ങളിപ്പോളൊരു റെസ്റ്റോറന്റിലിരിയ്ക്കുവാ… ഞാനങ്ങുചെന്നേച്ചു വിളിയ്ക്കാം… ശെരി..!!”””_ കോളുകട്ടുചെയ്ത് ഒരു ചിരിയോടെ അവളുമെന്റരികിലേയ്ക്കിരുന്നു…
“”…നിങ്ങളിങ്ങനെ വീട്ടീന്നു മാറിനിൽക്കുന്നതിത് ആദ്യവായ്ട്ടാണോ..??”””_ ഞങ്ങളെ മാറിമാറിനോക്കിയൊരു പുഞ്ചിരിയോടവൻ തിരക്കി…
“”…അതെന്താ അങ്ങനെചോയ്ച്ചേ..??”””_ മീനാക്ഷിയായിരുന്നു മറുചോദ്യം ചോദിച്ചത്…
നോമിനുപിന്നെ അൾട്ടിമേറ്റ് പുച്ഛമായിരുന്നല്ലോ…
“”…അല്ല… വീട്ടീന്നിങ്ങനെ കോളുവരുന്നകണ്ടു ചോദിച്ചെന്നേയുള്ളൂ..!!”””_ കാരണംവ്യക്തമാക്കുമ്പോൾ അവന്റെമുഖത്ത് അപ്പോഴുമാ പുഞ്ചിരിയുണ്ടായിരുന്നു…
“”…ഓഹ്.! അങ്ങനൊന്നുവില്ല… പിന്നെ മാരേജുകഴിഞ്ഞശേഷം ഞങ്ങളാദ്യായ്ട്ടാ ഇങ്ങനൊരു ട്രാവെലിങ്… അപ്പോളതിന്റെ ചെറിയൊരുപേടിയുണ്ട് വീട്ടുകാർക്ക്..!!”””_ ചെറുചിരിയോടെ മറുപടിപറഞ്ഞയവൾ മുഖംചെരിച്ചെന്നെ തുറിച്ചൊരുനോട്ടം…
“”…നല്ലതാ..!!”””_ അവനുമൊന്നു ചിരിച്ചു…
പാവത്തിനറിയില്ലല്ലോ, വിളിച്ചുതിരക്കുന്നത് ഏതേലുമൊന്ന് ജീവനോടുണ്ടോന്നറിയാനുള്ള അന്വേഷണാർത്ഥമാണെന്ന്…
“”…അല്ല… കൊച്ചിനു കാപ്പിവേണ്ടേ..??ദേണ്ടിരിക്കുന്നു…”””_ കൈയിലിരുന്ന കോഫിയൂതി കുടിച്ചുകൊണ്ടവൻ അപ്പുറത്തിരിക്കുന്ന കോഫി ചൂണ്ടിക്കാണിച്ചുകൊണ്ടു ചോദിച്ചു…
“”…അതുപിന്നെ… ആക്ച്വലി എനിയ്ക്കു നല്ല വെശപ്പുണ്ട്..!!”””_ മടിച്ചുമടിച്ചവൾ പറഞ്ഞതും കോഫിയും തൊണ്ടയിൽവെച്ചു ഞാൻ വിക്കിപ്പോയി…
അതിട്ടു നെറുകംതലയിലേയ്ക്കു കയറുകേംചെയ്തു…
“”…കുഴപ്പോന്നുവില്ലല്ലോ..??”””_ ചുമച്ചുപോയ എന്നെനോക്കി പുള്ളിയാണതു ചോദിച്ചത്…
“”…ഹേയ്… സീനില്ല..!!”””_ ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു…
“”…ശെരി… എന്നാൽ ഞാമ്പോയി കഴിയ്ക്കാനെന്തൊക്കെ ഉണ്ടെന്നു നോക്കീട്ടുവരാം..!!”””_ പറഞ്ഞതും പുള്ളിയെഴുന്നേറ്റു കൗണ്ടറിന്റെഭാഗത്തേയ്ക്കു നടന്നു…
ഉടനെ ഞാൻ മീനാക്ഷീടെനേരേ തിരിഞ്ഞു;
“”…നെനക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാടീ മൈരേ..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്… രാത്രീല് നെനക്കൊപ്പമല്ലേ ഞാനും ഫുഡുകഴിച്ചേ… എന്നിട്ടെനിയ്ക്കു വെശപ്പായില്ലല്ലോ… ഫുഡിനുശേഷമവൻ മേടിച്ചുതന്ന സ്നാക്സും നീയല്ലേ വെട്ടിവിഴുങ്ങീത്..??എന്നിട്ടും വെശപ്പോ..??”””
“”…ഡെയ്ലി കഴിയ്ക്കുന്ന നേരത്തെനിയ്ക്കു ഫുഡുകിട്ടീലേൽ വെശക്കും..!!”””_ മുഖത്തേയ്ക്കുനോക്കാതെ ഫോണിൽകുത്തിക്കൊണ്ടായിരുന്നു മറുപടി…
