എന്റെ ഡോക്ടറൂട്ടി – 20 19അടിപൊളി  

അതോടെ ഞാൻകൂടുതൽ പരുങ്ങലിലായി…

…മീനാക്ഷിയ്ക്കൊപ്പമൊരു യാത്ര… അതും മൂന്നാറിലേയ്ക്ക്… എനിയ്ക്കതേക്കുറിച്ചു ചിന്തിയ്ക്കാനേ കഴിയുമായിരുന്നില്ല… കോളേജിലോമറ്റോ അറിഞ്ഞാൽ ഞാനവളേംകൂട്ടി ഹണിമൂണിനുപോയെന്നാവും ആ നാറികളു പറഞ്ഞുണ്ടാക്കുക… കോപ്പ്.!

…എന്നാലും മൂന്നാറിലൊക്കെ ഇങ്ങേർക്കാരാ ഇത്രവല്യ ഫ്രണ്ട്സ്..?? ഇനിവല്ല ചിന്നവീട്സെറ്റപ്പുമാവോ..??

അങ്ങനെവല്ലതുമാണേൽ ആ നിമിഷം അമ്മേക്കൊണ്ട് ഡിവോഴ്സ്മേടിപ്പിയ്ക്കണം… അതുമാത്രംപോര… നഷ്ടപരിഹാരോം ചോദിപ്പിയ്ക്കണം.!

മനസ്സിൽ പലവിധകണക്കുകൂട്ടലുകൾ നടത്തുമ്പോഴാണ് പുള്ളീടെസ്വരം വീണ്ടുമുയരുന്നത്;

“”…ശെരിയാ… മോളുമിവടെ വന്നേപ്പിന്നെ പുറത്തേയ്ക്കെവിടേം പോയിട്ടില്ലല്ലോ… അതിനുംകാണൂലേ ആഗ്രഹങ്ങളൊക്കെ… അതോണ്ടൊരു കാര്യഞ്ചെയ്… നീ മീനുമോളേംകൂട്ടി പോയിട്ടുവാ..!!”””

അതുകേട്ടെങ്കിലും ഇങ്ങേരിതുവരെ ഇതുവിട്ടില്ലേന്നുള്ള മട്ടിലായിരുന്നു ഞാൻ…

ഇവിടെ നഷ്ടപരിഹാരം എത്ര ചോദിയ്ക്കണമെന്നൊരു തീരുമാനത്തിലെത്താതെ നിൽക്കുമ്പോഴാണ് അങ്ങേരുടെയൊരു മൂന്നാറ് യാത്ര…

“”…സിദ്ധൂ..!!”””_ ഉടനേകേട്ടു, നല്ലത്യാവശ്യം ഉച്ഛത്തിലൊരു വിളി…

അതോടെ നഷ്ടപരിഹാരം പെന്റിങ്‌ലിസ്റ്റിലായി…

“”…നിന്നോടുപറഞ്ഞതു കേട്ടോ… മീനൂനേംകൂട്ടി പോയിട്ടുവരാൻ..!!”””_ ഡോക്ടർ ഗോവിന്ദനാഥിന്റെ അന്ത്യശാസനം…

അതിന്,

“”…അവളെ നാടുകാണിയ്ക്കാനാണെങ്കിൽ ഞാന്തന്നെ പോണോന്നെന്താ നിർബന്ധം..?? ഒരുകാര്യഞ്ചെയ്… ഇവനേമവളേംകൂടി പറഞ്ഞുവിട്..!!”””_ ശ്രീയെച്ചൂണ്ടി ഞാനെന്റെ ഉപായമരുളി…

കേട്ടപാടെ;

“”…നീ നിന്റെ തന്തേനെ പറഞ്ഞുവിടടാ..!!”””_ ന്നായിരുന്നു അവന്റെ മറുപടി…

പറഞ്ഞുകഴിഞ്ഞാണ് താനെന്താണു പറഞ്ഞതെന്നുള്ള ബോധ്യമവനുവരുന്നത്…

അതോടെ പുള്ളിക്കാരന്റെ മട്ടുമാറി;

“”…അതല്ല… ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതല്ല..!!”””_ എല്ലാരേയും മാറിമാറിനോക്കി ക്ഷമാപണമെന്നനിലയ്ക്കവൻ പറയാനായി ശ്രെമിച്ചു;

“”…ഇവന്റെ പെണ്ണുമ്പിള്ളേംകൂട്ടി ഞാനാണോ പോവേണ്ടത്..?? ഇവനല്ലേ പോവേണ്ടത്..?? അങ്ങനെ നോക്കീപ്പോ…”””

“”…ശെരിയാ..! അവളേംകൊണ്ടുപോകേണ്ടതവനല്ല… നിന്റെ പെണ്ണിനേങ്കൊണ്ടു നീതന്നെ പോയാമതി… അല്ലേത്തന്നെ കല്യാണം കഴിഞ്ഞിട്ടു നിങ്ങളെയിതുവരെ അങ്ങോട്ടു വിരുന്നിനു വിട്ടില്ലാന്നുംപറഞ്ഞവൻ എന്നും തെറിവിളിയായിരുന്നു..!!”””_ എന്റെ തന്തപ്പടിവീണ്ടും പിടിച്ചിടത്തുതന്നെ തിരിച്ചുപിടിച്ചു…

അതോടെ ഞാനടുത്തയടവു പുറത്തെടുത്തു;

“”…അതിന് ഇവടന്നവിടെവരെ വണ്ടിയോടിയ്ക്കാനൊന്നും എനിയ്ക്കു പറ്റത്തില്ല…!!”””_ പ്രതീക്ഷയോടെയാണതു പറഞ്ഞുനോക്കിയതെങ്കിലും,

“”…നീ വണ്ടിയെടുക്കണ്ട… ബസ്സിനുവിട്ടോ… ഇവടന്നു മൂന്നാറിലേയ്ക്കൊറ്റ ബസ്സുണ്ട്… ഇന്നുവൈകുന്നേരത്തു കേറിയാൽ നാളെരാവിലെയവിടെത്തും… അവിടെ അടിമാലിയിലിറങ്ങിയാൽ മതി… ആരെയെങ്കിലുമങ്ങോട്ടേയ്ക്കു വിടാൻ ഞാമ്പറഞ്ഞേക്കാം..!!”””_ എന്നുംപറഞ്ഞ് വീണ്ടുമയാളെന്നെ ഒതുക്കിക്കളഞ്ഞു…

അപ്പോഴേയ്ക്കും അമ്മയുമിടപെട്ടു;

“”…അതുമതി… അല്ലേലുമിവൻ വണ്ടീങ്കൊണ്ടിറങ്ങുന്നതു കാണുന്നതേ എനിയ്ക്കുപേടിയാ… പോരാത്തേനാ കൊച്ചിനേംകൊണ്ടുപോയാൽ ഏതേലും കുഴീക്കൊണ്ടു തള്ളിയിടില്ലെന്നാരുകണ്ടു…??”””_ എന്നുകൂടി പറഞ്ഞപ്പോഴാണ് അബദ്ധംപറ്റീതു മനസ്സിലായത്…

കോപ്പ്… വണ്ടിയെടുത്താൽ മതിയായിരുന്നു…

“”…അയ്യേ… ബസ്സേലോ..??”””_ മനസ്സിലുണ്ടായതു പുറത്തുകാണിയ്ക്കാതെ ചോദിച്ചശേഷം ഞാൻതുടർന്നു;

“”…കണ്ട ബസ്സേല് വലിഞ്ഞുതൂങ്ങാനൊന്നും എനിയ്ക്കു പറ്റത്തില്ല… അതുമവളേംകൊണ്ട്… അല്ലേത്തന്നെ അവൾക്കുനാളെ കോളേജുണ്ട്..!!”””_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോഴാണ് അടുത്ത ഐഡിയ മനസ്സിലേയ്ക്കു വരുന്നത്…

ഏതുകോപ്പനാടാ പറഞ്ഞത്, എനിയ്ക്കു ബുദ്ധിയില്ലാ ഞാൻവെറും ക്ണാപ്പനാണെന്ന്… കണ്ടോയെന്റെ ബുദ്ധിയെന്നമട്ടിൽ ഞാനങ്ങോട്ടു വെച്ചുകീറി;

“”…കഴിഞ്ഞാഴ്ച കോളേജിൽച്ചെന്നപ്പോഴേ പ്രിൻസിപ്പാൾ പറഞ്ഞു, ലീവാക്കരുതെന്ന്… അതോണ്ടെന്തായാലും അവളേങ്കൊണ്ടു നാടുചുറ്റി ആ കൊച്ചിന്റെ ഭാവിതൊലയ്ക്കാൻ ഞാനുദ്ദേശിയ്ക്കുന്നില്ല..!!”””_ ഡയലോഗടിച്ചതിനു പിന്നാലെ ചെറിയമ്മയെനോക്കി ചുണ്ടുകടിച്ചു കളിയാക്കാനും ഞാൻമറന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *