എന്റെ ഡോക്ടറൂട്ടി – 20 19അടിപൊളി  

“”…ഒരു പണീംചെയ്യണ്ട… ഇരിപത്തിനാല് മണിയ്ക്കൂറും അതിനേം കെട്ടിപ്പിടിച്ചിരുന്നോ..!!”””_ എന്നു മുറുമുറുക്കുവേം ചെയ്തു…

“”…എന്നാലൊരു കാര്യഞ്ചെയ്… നീ കെട്ടിപ്പിടിച്ചിരിയ്ക്ക്… ഞാൻ പണിയൊക്കെ ചെയ്തോളാം..!!”””_ അവനും വിട്ടുകൊടുത്തില്ല…

ഉടനേ,

“”…എന്നിട്ടുവേണം ചെക്കൻകരഞ്ഞ് നാടുമൊത്തമറിയിയ്ക്കാൻ..!!”””_ അടുക്കളയിൽനിന്നും അമ്മയുടെ ഡയലോഗുമെത്തി… അതോടെ കക്ഷി ആസ്സായി…

“”…വാ… മുകളിലാണ് റൂം…!!”””_ ജോയെയൊന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് പുള്ളിക്കാരി സ്റ്റെയറുകേറിയപ്പോൾ മീനാക്ഷിയും കൂടെക്കൂടി…

എന്നാൽ ഞാനൊന്നുകൂടി അവനേയും കുഞ്ഞിനേയും മാറിമാറിനോക്കി…

ഒരുപ്രാവശ്യംപോലും എടുക്കാൻ തരാത്തതിലുള്ള സകലകലിപ്പും എന്റെയാ നോട്ടത്തിലുണ്ടായിരുന്നെന്നു പ്രത്യേകം പറയണ്ടല്ലോ…

“”…എന്താ ചേച്ചീടെ പേര്..??”””_ സ്റ്റെയറു കയറുന്നതിനിടയിൽ മീനാക്ഷിയാണ് തിരക്കീത്…

അതിനൊരു ചിരിയോടെയവർ,

“”…ആരതി..!!”””_ യെന്നു മറുപടി കൊടുക്കുവേം ചെയ്തു…

“”…ദാ… ഇതാ നിങ്ങടെ ബെഡ്റൂം..!!”””_ മുകളിലത്തെ മാസ്റ്റർബെഡ്റൂം എന്നുതോന്നിയ്ക്കുന്ന റൂമിലേയ്ക്കു ഞങ്ങളെക്കയറ്റി ചേച്ചിപറഞ്ഞു…

“”…പിന്നേതുനേരോം ഇതിനുള്ളിൽ പറ്റിക്കൂടിയിരുന്നു കളയരുത്… താഴെയൊത്തിരി പണിയുള്ളതാണ്..!!”””_ ഇറങ്ങാൻനേരം ആക്കിയൊരു ചിരിയോടെ പുള്ളിക്കാരി കൂട്ടിച്ചേർക്കാനും മറന്നില്ല…

അതിനൊരു ചളിച്ചചിരി മറുപടിയായി കൊടുത്തപ്പോൾത്തന്നെ അവരു മുറിയിൽനിന്നും ഇറങ്ങിനടന്നു…

കാത്തിരുന്നപോലെ ഞാനപ്പോൾത്തന്നെയാ ഡോറുവലിച്ചടച്ചുകൊണ്ടു മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു;

“”…എന്താടീ..?? എന്താടീ പുന്നാരമോളേ നിന്റുദ്ദേശം..?? മനുഷ്യനെ നാണങ്കെടുത്താനായ്ട്ട് ഒരുമ്പെട്ടിറങ്ങിയേക്കുവാ ല്ലേ..??”””

“”…അതിനു ഞാനെന്തോചെയ്തു..??”””_ ഒന്നുമറിയാത്തതുപോലുള്ള മീനാക്ഷിയുടെ മറുചോദ്യം…

“”…നീയൊന്നും ചെയ്തില്ലല്ലേ..?? എന്നേം എന്റച്ഛനേം നാറ്റിയ്ക്കാനായി മനഃപൂർവ്വമല്ലേടീ നീയവരുടെ മുന്നിലിരുന്ന് അമ്മാതിരി തീറ്റതിന്നത്..??”””_ എന്റെയാ ചോദ്യംകേട്ടതും ഇവനിതെന്തൊക്കെയാ പറയുന്നേന്നുള്ള ഭാവത്തിൽ അവളെന്നെയൊരു നോട്ടംനോക്കി…

“”…നോക്കിപ്പേടിപ്പിയ്ക്കാതെ സത്യമ്പറേടീ ഉണ്ടക്കണ്ണീ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,

“”…അവരു തന്നതല്ലേ ഞാങ്കഴിച്ചുള്ളൂ… ചോദിച്ചുമേടിച്ചു കഴിച്ചിട്ടൊന്നുവില്ലല്ലോ..!!”””_ അവൾടെ മറുപടി…

“”…അവരങ്ങനെ പലതുംകൊണ്ടുത്തരും അതവരുടെ മര്യാദയാ… അതൊക്കെക്കണ്ടിട്ട് നീ നിന്റെ മര്യാദകളയരുതെന്നാ പറേണേ… തിന്നുതിന്ന് എന്റെകുടുംബം നീ കുളംതോണ്ടി… ഇനിയിവരെക്കൂടി കുത്തുപാളയെടുപ്പിയ്ക്കരുത്..!!”””

“”…എന്നോടവരു പറഞ്ഞല്ലോ എന്തോരംവേണേലും കഴിച്ചോളാൻ… പിന്നെ നെനക്കെന്താ പ്രോബ്ലം..??”””_ കൊണ്ടുവന്ന ബാഗിൽനിന്നും ഒരുജോഡിഡ്രസ്സും ഒരു ബാത്ത്ടവലുമെടുത്ത് ബാത്ത്റൂമിലേയ്ക്കു നടക്കവേ മീനാക്ഷി പിറുപിറുത്തു…

“”…അതുനിന്റെ തീറ്റകണ്ടിട്ടു പറഞ്ഞതാ… അതുമനസ്സിലാക്കാനുള്ള മൂളപോലുമില്ലാത്ത നീയുമൊരു ഡോക്ടറ്… ത്ഫൂ..!!”””_ അവളെയും പുച്ഛിച്ചുകൊണ്ട് ബെഡ്ഡിലേയ്ക്കു മലർന്നുകിടന്നപ്പോൾ എന്നെയൊന്നു നോക്കി ദഹിപ്പിച്ചശേഷം മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കയറി…

നീരാട്ടുകഴിഞ്ഞ് ഓറഞ്ചിൽ പച്ച ഷെയ്ഡ്സുള്ള ചുരിദാർടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമിട്ട് തലയുംതുവർത്തിയവൾ പുറത്തേയ്ക്കുവന്നു…

കൂട്ടത്തിൽ,

“”…അതേ… വല്യബാത്ത്റൂമാട്ടോ… നല്ല സൗകര്യോക്കെണ്ട്..!!”””_ എന്നൊരു ഡയലോഗും…

അതിന്,

“”…എന്നാൽ തിരിച്ചുപോകുമ്പോൾ തലേചുവന്നോണ്ടു പോര്..!!”””_ എന്നൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞതോടെ കക്ഷിയടങ്ങി…

പിന്നെ മുടിയിലെ വെള്ളംകളയുന്നവരെ ഒന്നുംമിണ്ടീല…

ഒടുക്കം മുടിയൊതുക്കി കെട്ടുന്നതിനിടയിൽ എന്തോ ആലോചിച്ചിട്ടന്നപോലെ പുള്ളിക്കാരിയെന്നെ നോക്കി;

“”…അവരുടെ കല്യാണോം ലവ്മേരേജാന്നാ തോന്നുന്നേ… കേട്ടില്ലേ എടാ പോടാന്നൊക്കെയാ വിളിയ്ക്കുന്നേ..!!”””

Leave a Reply

Your email address will not be published. Required fields are marked *