എന്റെ ഡോക്ടറൂട്ടി – 20 14അടിപൊളി  

അവനെയൊരു പുച്ഛത്തോടെനോക്കി ഞാൻ മനസ്സിൽപറഞ്ഞു…

…അതല്ല… ഇപ്പോളിവൻ ക്വട്ടേഷനാണോ..?? സെയിൽസ്മാനാണോ..?? ഇനി ഒഴിവുസമയങ്ങളിൽ ക്വട്ടേഷൻപണിയും നോക്കിനടത്തുന്നതായ്ക്കൂടേ..?? ചിലപ്പോൾ കുടുംബത്ത് നല്ല പ്രാരാബ്ദം കാണും.!

ഞാൻ വീണ്ടുമവന്റെ മുഖത്തേയ്ക്കുനോക്കി;

…ഹൊ.! കാണാനെന്താ ഗ്ലാമറ്… കണ്ടാത്തോന്നോ രാജൂഭായ്ആണെന്ന്… തലമണ്ടയടിച്ചങ്ങു പൊട്ടിച്ചാലോ..??

…വേണ്ട.! തിരിച്ചുപോകാൻ വഴിയറിയത്തില്ല… അതോണ്ടെവിടെവരെ പോകോന്നുനോക്കാം.!

ഒരപരിചിതനോടൊപ്പം പരിചയമില്ലാത്ത സ്ഥലത്താദ്യമായി യാത്രചെയ്യുന്നതിലുള്ള സങ്കോചത്തോടിരിയ്ക്കുമ്പോൾ പുള്ളി വണ്ടിയൊരു ഗെയ്റ്റിനുള്ളിലേയ്ക്കോടിച്ചു കയറ്റി…

“”…ഇതാണോ വീട്..??”””_ പിന്നിൽനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നതും അവനൊന്നു മൂളി…

അതുകേട്ടതും ഞാനുമൊന്നു പുറത്തേയ്ക്കുനോക്കി…

മനോഹരമായി ഒതുക്കിപ്പണിഞ്ഞ ഇരുനിലവീട്…

വെള്ളയും ചെമ്മണ്ണിന്റെനിറവും ഇടകലർത്തിയുള്ള പെയിന്റിൽ വീട് തെറിച്ചു നിൽപ്പുണ്ടായിരുന്നു…

വീടിന്റെമുന്നിൽ വലതുവശത്തായൊരു കിണർ… അതിനു ചുറ്റിലുമായി പലനിറത്തിലുള്ള പൂക്കൾനിറഞ്ഞൊരു വലിയ
പൂന്തോട്ടവും…

വീടിനുമുറ്റംവരെ മെറ്റലിട്ടിട്ടുണ്ട്…

അതിലൂടെ വണ്ടിയൊടിച്ച് ഇടതുഭാഗത്തുള്ള പോർച്ചിലേയ്ക്കു കയറ്റുന്നതിനുമുന്നേയായി അവൻ നീട്ടിയൊരു ഹോൺമുഴക്കി…

പിന്നെ വണ്ടിനേരേ പോർച്ചിലേയ്ക്കു കയറ്റുമ്പോൾ, അവിടെയൊരു ക്രിസ്റ്റയും പോളോയും കിടക്കുന്നു…

ഇതൊക്കെയിവടെ കിടന്നിട്ടാണോ ഈ നാറി ബൊലേറോയും മൂഞ്ചിപ്പിടിച്ചോണ്ടു വന്നേ..??

ഇനി ഞങ്ങൾക്കത്രയ്ക്കുള്ള സ്റ്റാൻഡേർഡേ ഉള്ളെന്നു കരുതിയിട്ടുണ്ടാവോ..??

വണ്ടിയിൽനിന്നുമിറങ്ങി മനസ്സാൽപറയുമ്പോൾ മീനാക്ഷിയപ്പോഴും വീടും ചുറ്റുപാടുമൊക്കെ അടിമുടി വീക്ഷിയ്ക്കുവായിരുന്നു…

…ഹൊ.! ഇവൾടെ നോട്ടോംഭാവോമൊക്കെ കണ്ടാൽതോന്നും വീടുംപറമ്പുമിപ്പോൾ മേടിയ്ക്കുംന്ന്.!

മീനാക്ഷിയേയും മനസ്സിൽ തെറിപറഞ്ഞു നിൽക്കുമ്പോഴാണ് മുൻവാതിൽ തുറക്കുന്നത്…

നോക്കുമ്പോൾ നല്ല കിടുക്കനൊരു പെണ്ണ് ഇറങ്ങിവന്നു… കണ്ടാൽ കണ്ണടിച്ചുപോകുന്ന തരത്തിലൊരു സാധനം…

ആവറേജ് തടിയും പൊക്കവുമുള്ള പെണ്ണ്… റോസ് കലർന്നൊരു വെളുപ്പുനിറമാണ്…

സൗന്ദര്യംകൂടിപ്പോയതുകൊണ്ട് നമുക്കുപോയി മിണ്ടാൻ മടിതോന്നുന്ന തരത്തിലൊരെണ്ണം…

ഒരിളംപച്ച നൈറ്റിയാണു വേഷം…

ഞാനവളെ മിഴിച്ച് നോക്കിനിൽക്കുമ്പോൾ പെട്ടെന്നവൻ;

“”…നീയെന്താടീ വാതിലടച്ചേക്കുന്നേ..??”””_ന്ന് പുള്ളിക്കാരിയോടായി ചോദിച്ചു…

അതിന്;

“”…ഓ.! വാതിലുതുറക്കാമ്പറ്റിയൊരു വീട്… കതകൊന്നു തുറന്നാൽ ഇറങ്ങിയോടാൻ നിൽക്കുവല്ലേ നിങ്ങടെസന്താനം..!!”””_ ആ മറുപടിവന്നതും വായടഞ്ഞുപോയ പുള്ളി ഞങ്ങളോടുതിരിഞ്ഞ്;

“”…അപ്പൊ ഇതാണുകേട്ടോ എന്റെ സഹധർമ്മിണി..!!”””_ എന്നും പരിചയപ്പെടുത്തി അവൾടെ തോളിൽകൈയിട്ടു…

അതുകേട്ടതും ഞാനൊന്നുഞെട്ടി…

ഇമ്മാതിരിയൊരു ഐറ്റം, ഇവന്റെഭാര്യയോ..??

അയ്യേ.! ഇതൊന്നും സമ്മതിച്ചുകൊടുക്കാമ്പറ്റില്ല…

എന്നാലും കുഴിക്കക്കൂസിനൊക്കെ ഗോദറേജിന്റെ പൂട്ട് എങ്ങനെകിട്ടീന്നാണ്…

എന്നാൽ അപ്പോഴത്തെയെന്റെ അവസ്ഥതന്നെയായിരുന്നു മീനാക്ഷിയ്ക്കും…

അവളു കണ്ണുതുറിപ്പിച്ചേതോ കൊലക്കേസിലെ പ്രതിയെ നോക്കുമ്പോലെയാണ് പുള്ളിക്കാരിയെ നോക്കുന്നത്…

കാണുമ്പോത്തന്നെയറിയാം തന്റെ സൗന്ദര്യത്തിനൊരു എതിരാളിയെക്കണ്ടതിലുള്ള കലിയാണ് പെണ്ണിന്…

അല്ലേൽപ്പിന്നെ ആദ്യായ്ട്ടു കാണുന്നൊരു പെണ്ണിനോടിത്രേം കലിപ്പൊക്കെ കാട്ടോ..??

അതുകണ്ടപ്പോളെനിയ്ക്കും ചെറിയൊരു ത്രില്ലൊക്കെ തോന്നാതിരുന്നില്ല…

മീനാക്ഷിയുടെ അഹങ്കാരത്തിനുള്ള ഏറ്റവുംനല്ല മരുന്നിതുതന്നെയാ…

ഇനിവേണേലൊരു രണ്ടുദിവസോക്കെ നിന്നിട്ടുപോണേലും പ്രശ്നമില്ലെന്നായി ഞാൻ…

എന്നാലപ്പോഴേയ്ക്കും പുള്ളിക്കാരി ഞങ്ങളെനോക്കി;

“”…എന്തേ… വന്നിട്ടു പുറത്തുതന്നെ നിൽക്കാനാണോ പരിപാടി..?? കേറിവാ..!!”””_ എന്നുംപറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ചു…

അവരുരണ്ടും അകത്തേയ്ക്കു കയറിയതിന്റെ പിന്നാലെയായി സിറ്റ്ഔട്ടിൽനിന്നും അത്യാവശ്യം വലിയ ലിവിങ്റൂമിലേയ്ക്കു കയറുമ്പോൾ ഞാൻ മീനാക്ഷിയെയൊന്നു പാളിനോക്കി…

മുഖമൊക്കെ കടന്നലുകുത്തിയപോലെ വലിഞ്ഞുമുറുകിയിരിയ്ക്കുന്നു…

ഹൊ..! അതൊരു സമാധാനമെന്നും മനസ്സിൽക്കരുതി ഞാനാ ലിവിങ്റൂം മൊത്തത്തിലൊന്നോടിച്ചു നോക്കി…

ഭിത്തിയിൽ ജീസസ്സ് ക്രിസ്റ്റിന്റെ വലിയൊരു ഫോട്ടോ, അതിനടുത്തായി കന്യാമറിയത്തിന്റേയും തൊട്ടരികിലായി ലാസ്റ്റ്സപ്പറിന്റെയൊരു പെയ്ന്റിങ്ങുമുണ്ടായിരുന്നു…

എന്നാലതിന്റെ കൂട്ടത്തിലിരുന്ന കുഞ്ഞികൃഷ്ണന്റെ ഫോട്ടോകണ്ടപ്പോൾ ചെറിയൊരു സ്പെല്ലിങ്‌ മിസ്റ്റേക്ക്…

…ഓ.! ചിലപ്പോളാരേലും വെറുതെകൊടുത്തതാവും.!

ശേഷം ഭിത്തിയിലായുള്ള ഷോകേസിലും നല്ലവൃത്തിയായി
ഒതുക്കിയിട്ടിരിയ്ക്കുന്ന സോഫയിലേയ്ക്കുമായി എന്റെ കണ്ണുകൾ പാറിനടന്നു…

“”…പിന്നെ യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??”””_ നിരത്തിയിട്ടിരുന്ന സോഫയിലേയ്ക്കിരിയ്ക്കാനായി ചൂണ്ടിക്കൊണ്ടു പുള്ളിക്കാരിചോദിച്ചു…

“”…കുഴപ്പമില്ല..!!”””_ എന്നതിനു മറുപടികൊടുത്തതും,

“”…ആദ്യായ്ട്ടാണോ ഇങ്ങോട്ടൊക്കെ..??”””_ എന്നുവീണ്ടും ചോദ്യമെത്തി…

ഉടനെ മീനാക്ഷി ചാടിക്കേറി;

“”…അല്ല… മൂന്നാർക്കൊക്കെ വന്നിട്ടുണ്ട്..!!”””_ എന്നങ്ങുകാച്ചി…

അതോടിവളു നേരത്തേം വന്നിട്ടുണ്ടോന്നഭാവത്തിൽ ഞാനവളെ ചുഴിഞ്ഞൊരുനോട്ടം…

“”…അയ്യോ.! ഞാനതുമറന്നു… കഴിയ്ക്കാനൊന്നും തന്നില്ലാല്ലോ… നിങ്ങളു കൈകഴുകി വരുമ്പോഴേയ്ക്കും ഞാനെടുത്തുവെയ്ക്കാം..!!”””_ അതുപറഞ്ഞശേഷം പുള്ളിക്കാരിയവന്റെ നേരേതിരിഞ്ഞ്;

“”…ജോക്കുട്ടാ… ഇവർക്കുള്ള മുറിയൊന്നു കാണിച്ചുകൊടുത്തേ… ഞാനപ്പോഴേയ്ക്കും കഴിയ്ക്കാനെടുക്കാം..!!”””_ പറഞ്ഞതും ഞാനിടയ്ക്കുകേറി;

“”…അയ്യോ..! ഫുഡൊന്നുമിപ്പൊ വേണ്ട… വരുന്നവഴി ഞങ്ങളുകഴിച്ചായ്രുന്നു..!!”””

“”…കഴിച്ചോ..??”””_ എന്തോ വിശ്വാസംവരാത്ത മട്ടിലെന്നെ നോക്കിയശേഷം വീണ്ടുമവന്റെ നേരേതിരിഞ്ഞു;

“”…അതെന്തുപണിയാടാ കാണിച്ചേ..?? ഇവരെ ഹോട്ടലീന്നു കഴിപ്പിയ്ക്കാനായ്രുന്നേൽ പിന്നെന്തിനാ ഞാനിത്ര പാടുകഴിച്ചതൊക്കെ ഉണ്ടാക്കിവെച്ചേ..??”””_ ചോദിയ്ക്കുമ്പോൾ കക്ഷിയ്ക്കെന്തോ വിഷമമായതുപോലെ…

“”…അതുപിന്നെയാ കൊച്ചിനു മുള്ളാമ്മുട്ടുന്നെന്നു പറഞ്ഞപ്പോൾ റെസ്റ്റോറന്റിൽകേറീതാ… മുള്ളിക്കഴിഞ്ഞപ്പോൾ അതിനു വിശക്കുന്നെന്നുപറഞ്ഞു… അങ്ങനെകഴിച്ചതാ..!!”””_ അവൻ കാര്യകാരണസഹിതം വ്യക്തമാക്കീപ്പോൾ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു…

…നാറി… അടുത്തിടത്തും നാറി… ഈ മറ്റവൾടെ പെടുപ്പും തീറ്റേംകാരണം മൈര് നാട്ടിൽനിൽക്കാനൊക്കാത്ത അവസ്ഥയാണല്ലോ ദൈവമേ.!

Leave a Reply

Your email address will not be published. Required fields are marked *