എന്റെ ഡോക്ടറൂട്ടി – 20 14അടിപൊളി  

…നാശമ്പിടിയ്ക്കാനായ്ട്ട് അവടന്നേയൊരു സ്നഗ്ഗിയുമിടീപ്പിച്ചു കൊണ്ടുവന്നാൽ മതിയാർന്നു… എങ്കിലിപ്പയിങ്ങനെ നാറേണ്ടി വരത്തില്ലായിരുന്നു… കോപ്പ്.!

മീനാക്ഷിയെ തുറിച്ചുനോക്കി ഞാൻ മനസ്സിൽപ്പറയുമ്പോൾ ചമ്മിനാറിയിരുന്ന അവളുമെന്നെ നോക്കി, അതിനു ഞാനിപ്പെന്താ ചെയ്തേന്ന ഭാവത്തിൽ…

“”…ഓഹ്.! അതൊന്നും സാരമില്ല… ഒരു ചായയൊക്കെ കുടിയ്ക്കാം..!!”””_ കേട്ടുനിന്ന പുള്ളിക്കാരി ചെറുചിരിയോടെപറഞ്ഞ് അകത്തേയ്ക്കു പോകാൻതുടങ്ങീതും പുള്ളിചോദിച്ചു;

“”…അപ്പനും അമ്മയുവൊക്കെ എവിടാടീ..??”””_ ന്ന്…

അതിനു തിരിഞ്ഞുനോക്കാതെ,

“”…അപ്പുറത്തേയ്ക്കു പോയി… ഇത്രേന്നേരം ഇവരേം നോക്കിയിരിപ്പായ്രുന്നു… നിങ്ങളു വരുമ്പഴേയ്ക്കുമാ വരിക്കപ്ലാവിലെ ചക്കയിടാമെന്നു പറഞ്ഞിട്ടിപ്പോങ്ങടിറങ്ങീതേയുള്ളൂ..!!”””_ പറയുമ്പോൾ ഒന്നുമൂളിയശേഷമവൻ;

“”…കൊച്ചൊറങ്ങിയോടീ..??”””_ എന്നയടുത്ത ചോദ്യമിട്ടു…

അതുകേട്ടതും അകത്തേയ്ക്കുപോയ പെണ്ണുമ്പിള്ള പാഞ്ഞുപറത്തി തിരിച്ചുവന്നു…

എന്നിട്ട്;

“”…ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… പാതിരാത്രിമുഴുവൻ മനുഷ്യനെയുറക്കാതെ കണ്ണുംമിഴിച്ചു കിടന്നിട്ട് നേരംവെളുത്തപ്പോൾ സുഖവൊറക്കത്തിലാ… കാണുമ്പോളെനിയ്ക്കു വിറഞ്ഞുവരുവാ… ഈശ്വരാ… ഇതു കഴിഞ്ഞജന്മത്തില് വല്ല കള്ളനുമായിരുന്നോ ആവോ..??”””_ എന്നൊരു ഡയലോഗ്…

“”…അതു പകലുറങ്ങുന്നോണ്ട് രാത്രിയുറക്കം കുറയുന്നതാ… പരമാവധി കുഞ്ഞുങ്ങളെ പകലുറക്കാതെ നോക്കണം..!!”””_ അത്രയുംനേരം വായുംമൂടിയിരുന്ന മീനാക്ഷിയാണതു പറഞ്ഞത്…

ആഹാ..! ഡോക്ടറുണർന്നല്ലോ എന്നൊരു പുച്ഛഭാവത്തോടെ ഞാനവളെ നോക്കിയശേഷം, എന്നിട്ടു ഞാനെപ്പൊ കിടന്നാലും ഉറങ്ങുന്നുണ്ടല്ലോന്നു സ്വയംപറയുകയും ചെയ്തു…

മീനാക്ഷിയാ പറഞ്ഞതുകേട്ടതും മറ്റേപുള്ളിക്കാരി ബെഡ്റൂമിലേയ്ക്കു പോയിരുന്നു…

കുറച്ചുസമയം കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിലുംകേട്ടു…

…ഈശ്വരാ.! ഈ വായ്നോക്കി കുഞ്ഞുങ്ങളെ പകലുറക്കരുതെന്നു പറഞ്ഞതിന് ആ പെണ്ണുമ്പിള്ള കുഞ്ഞിനെ നുള്ളിയൊണത്തീന്നാ തോന്നണേ.!

“”…നിനക്കിതെന്തോത്തിന്റെ കഴപ്പാടീ മുടിഞ്ഞവളേ..?? ആ പാവമവിടെക്കിടന്നുറങ്ങി പോയേനേ… എനിയ്ക്കേണിവെച്ച് മുഴുത്തപ്പോൾ അവളിറങ്ങിയേക്കുവാ കുഞ്ഞിനിട്ടു പാരപണിയാൻ..!!”””_ മറ്റാരും കേൾക്കാതെ രഹസ്യമെന്നോണം ഞാൻ മീനാക്ഷിയോടു മുറുമുറുത്തു…

“”…അതിനു ഞാനെന്തോചെയ്തു..?? സത്യവല്ലേ പറഞ്ഞത്… പകലുറങ്ങിയാ രാത്രിയുറക്കം കുറയും..!!”””

“”…ദേ… ഈ ഇരുപ്പിലു ഞാനൊന്നു പൊട്ടിച്ചാൽ രാത്രീന്നോ പകലെന്നോയില്ലാതെ നീയുറങ്ങും കാണണോ..??”””_ ചോദ്യംചെന്നതേ മീനാക്ഷിയെന്നെ തുറിച്ചുനോക്കി…

എന്നാലെന്തേലും മറുപടിയെത്തുന്നതിനു മുന്നേ മറ്റേകക്ഷി കരഞ്ഞുമറിയുന്ന കുഞ്ഞുമായി ഇറങ്ങിവന്നു…

അതുകണ്ടതും,

“”…നിനക്കിതെന്തിന്റെ സൂക്കേടായ്രുന്നു..?? അതവിടെക്കിടന്നുറങ്ങില്ലായിരുന്നോ..??”””_ എന്നവൻ ചോദിയ്ക്കുവേംചെയ്തു…

അതിന്,

“”…അങ്ങനെ എന്നെ ഉറക്കാതിരുന്നിട്ട് ആരും സുഖായ്ട്ടുറങ്ങണ്ട… ഒണന്നിരുന്നാ മതി..!!”””_ അതായിരുന്നവളുടെ മറുപടി…

…അടിപൊളി.! മീനാക്ഷിയേ… നീ മാത്രമല്ലെടീ ഈ പെണ്ണുമ്പിള്ളയും സൈക്കോയാ… അതോണ്ടു നീയൊന്നു കരുതിയിരുന്നോ…

അവരുടെ കോപ്രായംകണ്ട ഞാൻ മനസ്സിൽപറഞ്ഞു…

അപ്പോഴേയ്ക്കും,

“”…ഓ.. ഓ.. ഓ.. പപ്പേടെ ചക്കരയിങ്ങുവാ… കരയണ്ടാട്ടോ..!!”””_ എന്നും കൊഞ്ചിച്ചുകൊണ്ട് ജോ കുഞ്ഞിനെവാങ്ങി തോളത്തേയ്ക്കിട്ടു രണ്ടുകുലുക്ക്…

ഇനി കുലുക്കിയപ്പോൾ അകത്തൂടുള്ള കണക്ഷൻ വിട്ടുപോയിട്ടാണോന്നറിയില്ല, കരച്ചിലുനിന്നു…

“”…നോക്കിയ്ക്കാണ്… ഇതാണെനിയ്ക്കു ദേഷ്യംവരുന്നേ… ഞാനടുത്തുചെന്നാൽ
അപ്പൊക്കരയും… എന്നാലിവനെ കണ്ടാൽ പിന്നെ വാപൊളിയ്ക്കത്തുവില്ല..!!”””_ പുള്ളിക്കാരി കൊതികുത്തിക്കൊണ്ടു ഞങ്ങളെനോക്കി പറഞ്ഞതും;

“”…സ്വഭാവം നന്നാവണമെടീ..!!”””_ ന്നായിരുന്നു അതിനവന്റെ മറുപടി…

അതുകേട്ടെന്തോ പറയാമ്മന്ന അവരെനോക്കി,

“”…അതു ചിലകുഞ്ഞുങ്ങളങ്ങനാ ചേച്ചീ… അവർക്കച്ഛന്മാരോടാ കൂടുതലിണക്കം..!!”””_ ന്നുമ്പറഞ്ഞു പ്രശ്നംവഴിമാറ്റി മീനാക്ഷിതുടർന്നു;

“”…എന്റെ മമ്മിയെപ്പോഴുംപറയും കുഞ്ഞിലേയൊന്നും ഞാനെന്റെ പപ്പേടടുക്കേന്നു മാറില്ലായ്രുന്നെന്ന്..!!”””_ ലേശം അഭിമാനത്തോടെതന്നെ അവളതു കൂട്ടിച്ചേർത്തപ്പോൾ;

“”…ഏത്..?? ആ രാജീവിന്റടുക്കേന്നോ..?? അപ്പൊ നീ പാലുകുടിച്ചതും അവന്റേന്നുതന്നേ..??”””_ എന്നൊരു പുച്ഛത്തോടെ മീനാക്ഷിമാത്രം കേൾക്കച്ചേചോദിച്ചതും അവൾടെ മുഖമിരുണ്ടു…

“”…പെൺകുഞ്ഞുങ്ങള് അച്ഛന്റടുക്കേന്നു മാറാത്തതു സ്വാഭാവികം… എന്നുവെച്ച് ഇവനെന്താ..?? ഒരു ചവിട്ടുവെച്ചുകൊടുക്കുവാ വേണ്ടേ..!!”””_ അവന്റെ കയ്യിലിരുന്ന് കിള്ളിക്കിള്ളി ചിരിയ്ക്കാൻതുടങ്ങിയ കുഞ്ഞിനെനോക്കി ആ പെമ്പറന്നോത്തി പറയുന്നതുകേട്ടപ്പോൾ ഒരു ചവിട്ടവൾക്കിട്ടു വെച്ചുകൊടുക്കാനാ എനിയ്ക്കു തോന്നിയെ…

…ആഹ്.! പിന്നെന്റെ തന്തച്ചാരുടെ ടീംസാവുമ്പോൾ ഇത്രയൊക്കെ സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചാമതി.!

“”…അയ്യോ… ഞാൻ ചായയെടുക്കാൻ മറന്നു..!!”””_ ഒന്നാലോചിച്ചശേഷം പറഞ്ഞുകൊണ്ടാ പുള്ളിക്കാരിയകത്തേയ്ക്കു പോയപ്പോൾ കുഞ്ഞുവീണ്ടുമുച്ഛത്തിൽ ചിരിയ്ക്കാൻതുടങ്ങി…

ഇനിയാ പെമ്പറന്നോത്തിപോയ സന്തോഷമാണോ ആവോ..??

“”…എന്തായിവന്റെ പേര്..??”””_ മീനാക്ഷി തിരക്കി…

അതിന്,

“”…സെയിൻ.! ഞങ്ങള് തക്കുടൂന്നു വിളിക്കും..!!”””_ എന്നു മറുപടികിട്ടിയപ്പോൾ, ഇതെന്തുപേരെന്നു ഞാനാലോചിച്ചു നിൽക്കേ,

“”…ആഹാ… നല്ല പേരാണല്ലോ..!!”””_ എന്നുംപറഞ്ഞു മീനാക്ഷിയാ കുഞ്ഞിനെ ചിരിച്ചുപേടിപ്പിച്ചു…

“”…ദേ… നോക്കിയേ… ആ ആന്റിചിരിയ്ക്കുന്നു… ആന്റിയെ നോക്കിയൊരു ഹായ് പറഞ്ഞേ..!!”””_ കുഞ്ഞിനെ ചുരണ്ടിയവൻപറഞ്ഞതും കുഞ്ഞ് തലവെട്ടിച്ചുകൊണ്ട് അവന്റെ നെഞ്ചിലേയ്ക്കു മുഖംപൂഴ്ത്തി…

അതുകണ്ടതുമെന്റെ ചിരിപൊട്ടി…

അതിനു മീനാക്ഷിയെന്നെ നോക്കി ദഹിപ്പിച്ചശേഷം സോഫയിൽനിന്നുമെഴുന്നേറ്റ് കുഞ്ഞിന്റടുത്തേയ്ക്കു ചെന്നു…

“”…കുഞ്ഞാവ വാ… ആന്റീടടുത്തു വാ… ആന്റി ഫുഡൊക്കെത്തരാം..!!”””

…ഊമ്പി.! ഒരുമാറ്റോമില്ല… ഇനിയിവൾടെവിചാരം ഫുഡ്കൊടുത്താൽ എല്ലാരുമിവളെപ്പോലെ പിന്നലെയങ്ങു പോകോന്നാണോ ആവോ..?? അതെങ്ങനാ വിവരംവേണ്ടേ..??

അതുമാലോചിച്ചിരിയ്ക്കുമ്പോഴാണ് ആ ചേച്ചി ഒരുവലിയ ട്രേയിൽ പലഹാരങ്ങളുമായി വരുന്നത്…

“”…വാ… ഇനി ചായകുടിച്ചിട്ടിരിയ്ക്കാം..!!”””_ ട്രേ ടീപ്പോയുടെ പുറത്തേയ്ക്കുവെച്ചശേഷം പുള്ളിക്കാരി പറഞ്ഞു…

ഉടനെതന്നെ
മീനാക്ഷിയൊരു ചായയുമെടുത്ത് സോഫയിലേയ്ക്കിരിയ്ക്കുകേം ചെയ്തു…

എന്നാലപ്പോഴും എന്റെകണ്ണ് അവന്റെ കയ്യിലിരുന്ന് തുള്ളിക്കളിയ്ക്കുന്ന കുഞ്ഞിപ്പുഴുവിലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *