എന്റെ ഡോക്ടറൂട്ടി – 4 23അടിപൊളി 

“”…മ്മ്മ്.! ഇതിനൊക്കെ ഞാൻ മറുപടിപറയാൻ നിന്നാൽ പിന്നെ ചോദ്യോത്തരോന്നുമുണ്ടാവില്ല… പെരുമാറലേയുണ്ടാവൂ… അതോണ്ട് ആ വായുംവെച്ച് മിണ്ടാണ്ടിരുന്നോ..!!”””_ ഞാനതുപറയുമ്പോഴും പിന്നിലിരുന്നവൾ അടക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു…

അപ്പോഴേയ്ക്കും ഹോസ്പിറ്റലിൽനിന്നും വീണ്ടും ഫോൺവന്നു… കാര്യമൊന്നും കൃത്യമായി അറിയില്ലെങ്കിലും സംഗതിയെന്തോ സീരിയസ്സാണെന്നു മനസ്സിലായി…

അല്ലെങ്കിൽ ഓൾറെഡി ഡോക്ടർസുണ്ടായ്ട്ടും രാത്രിതന്നെ മീനാക്ഷിയെ വിളിച്ചു വരുത്തില്ലായിരുന്നല്ലോ…

പിന്നെ കൂടുതലായവളോട്‌ സംസാരിക്കാൻനിൽക്കാതെ ഞാൻ ആക്‌സിലെറേറ്റർ തിരിച്ചു…

“”…എന്നാ ഞാമ്പൊക്കോട്ടേ….??”””_ ഹോസ്പിറ്റലിന്റെ ഗേറ്റിനുമുന്നിൽ വണ്ടി നിർത്തിക്കൊണ്ടാണ് ഞാൻചോദിച്ചത്…

“”…നീയിപ്പപ്പോയാപ്പിന്നെ ഞാനെങ്ങനെ തിരിച്ചുവരും..??”””_ വണ്ടിയിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു വന്നയവൾ തിരക്കി…

അതിന്,

“”…ന്റെ മിന്നൂസേ… നീയിപ്പോ അത്യാവശ്യപ്പെട്ടങ്ങു വന്നിട്ടവിടെ മലമറിയ്ക്കാനൊന്നുമില്ല… എനിയ്ക്കിനി നിന്നെ നാളെരാത്രീല് മതി… അപ്പൊവേണേല് ഞാമ്മന്നു കൂട്ടിക്കൊണ്ടുപോവാം… എന്തേ..??”””_ ഞാനൊരു കള്ളച്ചിരി ചിരിച്ചു…

“”…അച്ചോടാ… അതൊക്കെന്റെ കുട്ടൂസിന് വെഷമാവൂലേ… അതോണ്ട് മര്യാദയ്ക്കിപ്പോ ചേച്ചിയ്‌ക്കൊപ്പം വാട്ടാ..!!”””_ അവളെന്റെ ടീഷർട്ടിന്റെകഴുത്തിൽ പിടിച്ചുവലിച്ചതും വണ്ടിയോടെ ഞാനൊന്നുവേച്ചു…

വീഴുമെന്നുതോന്നിയതും പെട്ടെന്നുപിടിവിട്ട അവളെ കലിപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ ബൈക്ക് സ്റ്റാന്റിലിട്ടു… എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു…

അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു…

“”…ഗുഡ് മോർണി… ഓ സോറി… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ്..!!”””_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു…

അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി…

അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി;

“”…മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!”””_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്…

അതോടെ നമ്മുടെവാക്കിനൊരു വിലയുമില്ലെന്നു മനസ്സിലായതും പിന്നെ ഞാനൊരക്ഷരം മിണ്ടാൻപോയില്ല…

അതിനിടയിലവൾ അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നതും മറുപടിയായി തലകുലുക്കുന്നതുമൊക്കെ നോക്കി ഞാനനങ്ങാതെ നിന്നു…

സംസാരമൊക്കെ കഴിഞ്ഞ് തിരിച്ചുനടന്നെന്റെ അടുത്തെത്തിയതും എന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനോക്കി…

“”…പിന്നെ മിസ്സ്‌…”””_ എന്തോ പറയാൻതുടങ്ങിയ മീനാക്ഷി ആ പെൺപിള്ളാരുടെ പേരറിയാത്തതുകൊണ്ട് വാക്കുകൾമുറിച്ചതാണെന്ന് മനസ്സിലായതും എന്റെയുള്ളിലുറങ്ങി കിടന്ന സഹായമനസ്കത ചവിട്ടിത്തുള്ളിക്കൊണ്ട് പുറത്തേയ്ക്കുചാടി…

“”…അപ്പറെ നിയ്ക്കുന്നത് ജ്യോതി… ഇപ്പറത്തേത് അനഘ..!!”””_ ഞാൻ കുറച്ചു ഗമയോടെ പറഞ്ഞുനിർത്തിയതും മിന്നൂസെന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി…

ആ പെൺപിള്ളേരാണെങ്കിൽ പൂരചിരിയും…

ഉടനെ,

“”…ഇങ്ങോട്ടു വാടാ കാട്ടുകോഴീ..!!”””_ ന്നും പറഞ്ഞ് അവളെന്നെ കൈയിൽ പിടിച്ചുവലിച്ച് റിസെപ്ഷനിൽനിന്നും പുറത്താക്കി…

“”…അപമാനം.! അതു ഞാൻ സയിയ്ക്കത്തില്ല മിന്നൂസേ..!!”””

“”…നീ വീട്ടില് വാട്ടാ… ഞാങ്കാണിച്ചു തരാം..!!”””_ അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടുമകത്തേയ്ക്കു കേറി…

…കുറച്ചോവറായിപ്പോയോന്നൊരു സംശയം… ഏയ്‌… ഇല്ല… മീറ്ററിലാ… ഞാൻ സ്വയമാശ്വസിപ്പിച്ചു കൊണ്ടു നിന്നപ്പോഴേയ്ക്കും മീനാക്ഷി ഡോറ് വലിച്ചു തുറന്നുകൊണ്ട് പുറത്തേയ്ക്കിറങ്ങി…

“”…അടുത്തതെങ്ങനെ നാണങ്കെടുത്താന്ന് ആലോയിച്ചോണ്ട് നിയ്ക്കുവാവും… വായിങ്ങട് നാശമ്പിടിച്ചതേ..!!”””_ പുറത്തിറങ്ങിയ മീനാക്ഷി ഇടത്തേ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു…

“”…എങ്ങടാ എന്നേങ്കൊണ്ട് പോണേ..??”””_ ഞാൻ നിഷ്കളങ്കത വരുത്താൻ ശ്രെമിച്ചുകൊണ്ടു ചോദിച്ചു…

“”…അച്ചോടാ… എന്തൊരു പാവം… മിണ്ടാണ്ട് വന്നോണമെന്റൊപ്പം..!!”””_ നടക്കുന്നതിനിടയിൽ അവൾപറഞ്ഞു…

പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല….

അവള് നേരേചെന്ന് അവളുടെ റൂം തുറന്നകത്തുകയറി…
എന്നിട്ടവടെക്കിടന്ന കസേരയിലെന്നെ കൊണ്ടിരുത്തി…

“”…ദേ മര്യാദയ്ക്കിവിടിരുന്ന് കളിച്ചോണം…. വെറുതെ ഒരലമ്പിത്തരത്തിനും വായ്നോട്ടത്തിനുമൊന്നും പോവരുത് കേട്ടല്ലോ…. ഞാനോറ്റിവരെ പോയിട്ട് ടപ്പേന്നുവരാം… ദേ… ഇതുങ്കൂടിവെച്ചോ..!!””” _ അവളാ റൂമിന്റെ മൂലയിൽക്കിടന്ന പഴയൊരു സിഗ്മോയെടുത്ത് എന്റെനേരേ നീക്കിവെച്ചുകൊണ്ട് കുട്ടികളോടു പറയുന്നതുപോലെ പറഞ്ഞശേഷം പുറത്തേയ്ക്കിറങ്ങി…

അവളു പോയിക്കഴിഞ്ഞതും വല്ലാത്തൊരൊറ്റപ്പെടൽ ഫീൽചെയ്യാനായി തുടങ്ങി…

ആ റൂമിന്റെ ഭിത്തിയിൽ ഘടിപ്പിച്ച സിസിടിവി കണക്ട്ചെയ്തിരുന്ന എൽഇഡി ഡിസ്പ്ലേയിലൂടെ വൈറ്റ്കോട്ടും സ്റ്റെതുമായി നടന്നുനീങ്ങുന്ന മീനാക്ഷിയേം നോക്കി ഞാനാകസേരയിലിരുന്നു…

സത്യത്തിൽ അവളടുത്തുള്ളപ്പോഴുള്ള ചാട്ടവും കളിയുമൊക്കെയേ എനിയ്ക്കുമുള്ളൂ… അവള് കണ്ണകന്നാൽ എന്റെ ഗ്യാസ്സുപോകും… പിന്നെ വെറും തവിഞ്ഞ ബലൂണാ ഞാൻ… അതുകൊണ്ടാണല്ലോ കോഴിയെന്നൊക്കെ എന്നെ കളിയാക്കിവിളിച്ചാലും തക്കംകിട്ടിയാല്‍ ഞാനിങ്ങോട്ടേയ്ക്ക്‌ പാഞ്ഞുവരുന്നതും…

എന്തായാലും മീനാക്ഷി സീസിടീവിയിൽനിന്ന് മറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേയ്ക്കു കയറിയതും ആ കാഴ്ചയുംനിലച്ചു…

ഓപ്പറേഷൻ തിയേറ്ററിനുമുന്നിൽ അക്ഷമരായി കാത്തിരിക്കുന്ന ആൾക്കാരെയും നോക്കി കുറെ സമയമിരുന്നു…

ബോറടിച്ചപ്പോൾ കുറച്ചുസമയം ഫോണിലുംപണിതു…

കുറേസമയം കഴിഞ്ഞിട്ടും മീനാക്ഷിവരുന്ന ലക്ഷണമൊന്നും കാണാതായതോടെ അവളുവരുന്നതുവരെ പതിയെയൊന്നുമയങ്ങാനുള്ള പരിപാടിയിലായി ഞാൻ….

കസേരയിലേയ്ക്ക്‌ തല ചായ്ച്ചിരുന്ന്‌ ഉറക്കത്തെ പുല്‍കാന്‍ശ്രമിക്കുമ്പോള്‍ പകുതിയില്‍ മുറിഞ്ഞുപോയ ബാല്യകാലസ്മരണകള്‍ വീണ്ടുമെന്നിലേക്ക്‌ പരന്നൊഴുകാന്‍ തുടങ്ങി…

അവയുടെ മധുരസ്മരണയിൽ മുഴുകി ഞാനാ കാഴ്ച്ചകളിലേയ്ക്ക് വീണ്ടും കണ്ണോടിച്ചു…

അന്ന് മീനാക്ഷിയുടെ വീട്ടിൽനിന്നും പായസംകൊണ്ടുപോയ തൂക്കുപാത്രംപോലും തിരികെവാങ്ങാതെ കരഞ്ഞു കൊണ്ടിറങ്ങിയോടിയ ഞാനേകദേശം ചെറിയമ്മയുടെ വീടെത്തുന്നതുവരെ കരഞ്ഞിട്ടുണ്ടാവും…

കരഞ്ഞുമെഴുകി വീട്ടിൽ ചെന്നുകയറണ്ടെന്നു കരുതി ഷർട്ടിന്റെ കീഴ്ഭാഗം വലിച്ചുയർത്തി കണ്ണുകൾ തുടച്ചുകൊണ്ടാണ് പിന്നവിടുന്ന് വീട്ടിലേയ്ക്കു നടന്നത്…

Leave a Reply

Your email address will not be published. Required fields are marked *