“”…മ്മ്മ്..??”””_ ഇതുപോരേ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും ഞാൻ തലകുലുക്കി…
ഉടനെ,
“”…ആം.! എന്നാ പുറത്തുപോ… ഡ്രെസ്സുമാറട്ടേ..!!”””_ പുറത്തേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞെങ്കിലും ഞാൻ മൈന്റ്ചെയ്തില്ല…
“”…എനിയ്ക്കേ… എനിയ്ക്കു നിന്നോടു കളിച്ചോണ്ടിരിയ്ക്കാൻ നേരോല്ല… ഞാൻ റെഡിയായി വരുമ്പഴേയ്ക്കും പൊറത്തുണ്ടാവണം.. കേട്ടല്ലോ..!!”””_ ആജ്‌ഞപോലെ പറഞ്ഞ് അവൾ തുണിയെല്ലാം വാരിയെടുത്ത് ബെഡ്റൂമിൽനിന്നുമിറങ്ങി…
“”…ഞാമ്മരൂലാ… എനിയ്ക്കു രാവിലെ പ്രാക്ടീസുണ്ട്… അതോണ്ടു സമയത്തിനുറങ്ങണം..!!”””_ ഞാൻ ബെഡിലിരുന്നു വിളിച്ചുപറഞ്ഞതും അവളോടി വാതിൽക്കലെത്തി;
“”…ദേ… ചെക്കാ… മറ്റേ വർത്താനമ്പറയല്ലും… ന്റെ സ്വഭാവമ്മാറും… മര്യാദയ്ക്കെന്റൊപ്പം വരാൻനോക്കിയ്ക്കോ..!!”””_ കൈയിലിരുന്ന ടീഷേർട്ടെന്റെ നേരേ
വലിച്ചെറിഞ്ഞ് തിരികെപോകുമ്പോഴും എന്റെമുഖത്തെ പുഞ്ചിരിമാറിയിരുന്നില്ല…
“”…ഇല്ലാ… എനിയ്ക്കു വരാമ്പറ്റൂലാ… നാളെ മാച്ചുള്ളതാ… അതോണ്ടെനിയ്ക്കുറങ്ങിയേ പറ്റുള്ളൂ..!!”””
“”…അതിനു നീവന്ന് ഓപ്പറേഷനൊന്നും ചെയ്യണ്ട… ജസ്റ്റവിടെവരെയൊന്നു ഡ്രോപ്പുചെയ്യണം… അത്രേയുള്ളൂ… ഞാൻ രാത്രി ഡ്രൈവ്ചെയ്താൽ ശെരിയാവില്ല..!!”””_ അവളപ്പുറത്തുനിന്നും വിളിച്ചുപറഞ്ഞു…
“”…ഉവ്വ.! അല്ലാണ്ട് തമ്പ്രാട്ടിയ്ക്ക് ഇരുട്ടുപേടിയായോണ്ടല്ല..??!!”””_ പറഞ്ഞു നാവു വായിലേയ്ക്കിട്ടതും പെണ്ണ് ഡ്രെസ്സ്മാറി വാതിൽക്കലെത്തിയിരുന്നു…
“”…ഇരുട്ട് പേടി നിന്റമ്മയ്ക്കാടാ നാറീ..!!”””_ കയ്യിലിരുന്ന പാവാടകൊണ്ട് മുതുകിലൊന്നു തന്നിട്ട് അവൾ കണ്ണാടിയ്ക്കുമുന്നിൽ നിന്നും മുടികെട്ടാൻ തുടങ്ങി…
പിന്നെ ഞാനൊന്നും മിണ്ടിയില്ല…
പണ്ടൊരുദിവസം രാത്രിയച്ഛനെ ഉറങ്ങാൻ സമ്മതിയ്ക്കാതെ ചെവിയ്ക്കലിരുന്ന് ആരുടെയൊക്കെയോ പരദൂഷണം പറഞ്ഞേന് അമ്മയെ ആ രാത്രി അച്ഛൻ പിടിച്ചോണ്ടോയി വീട്ടിന് പുറത്തുനിർത്തി…
ഇരുട്ടുകണ്ട് പേടിച്ചതും പുള്ളിക്കാരി നിലവിളിതുടങ്ങി…
അതോടെ ആളുകൂടുകയും അമ്മയും ഇരുട്ടുമായുള്ളകൂട്ട് നാട്ടുകാര് മുഴുവനറിയുകയും ചെയ്തു…
അതീശവത്തിനും അറിയാം…. അല്ലായിരുന്നെങ്കിൽ ഞാനെന്നേ മിനാക്ഷിയുടെ ഇരുട്ടുപേടിയെ മുതലെടുത്തേനെ…
“”…എടാ… ചെക്കാ… വെറുതേയോരോന്ന് ആലോചിച്ചിരിയ്ക്കാണ്ട് വരണുണ്ടോ നീയ്..??”””_ മുടിയും പോണിടെയിൽ സ്റ്റൈലിൽവെച്ചു ക്ലിപ്പിട്ട് മുഖത്തൊരു ടച്ച്അപ്പും കഴിഞ്ഞാണ് അവളെന്നെ തട്ടിവിളിച്ചത്…
“”…ഞാമ്മരണോ വാവേ..?? പ്ലീസൊറ്റയ്ക്ക് പോവൂലേ..??”””_ ഞാൻ കെഞ്ചുന്നപോലെ അവളുടെ മുഖത്തേയ്ക്കു നോക്കിയതും പിന്നെയവളെന്നെ നിർബന്ധിച്ചില്ല…
“”…മ്മ്മ്.! ശെരീന്നാ.! ഉറങ്ങിയ്‌ക്കോട്ടോ… പിന്നെ ഞാമ്മരാൻവൈകിയാലും പ്രാക്ടീസിനുപോവണം…. അതോണ്ട് അലാംവെച്ചിട്ടേ കിടക്കാവൂ..!!”””_ എന്നെയെല്ലാം പറഞ്ഞേപ്പിച്ചിട്ട് പുറത്തേയ്ക്കിറങ്ങി പോകുമ്പോഴും പെണ്ണിനുനല്ല സങ്കടമുണ്ട്…
സംഗതി കാര്യംകൊണ്ട് ഒരുപയോഗോമില്ലേലും എന്റൊപ്പം എവിടെയെങ്കിലുമൊക്കെ പോകാൻ ഇപ്പോൾ കണ്ണും നിറച്ചിറങ്ങിപോയ സാധനത്തിന് നല്ല ഉത്സാഹമാ… പണ്ടുമതേ.!
അവള് ഡോറും ചാരിക്കൊണ്ട് പുറത്തേയ്ക്കിറങ്ങിയതും
ഞാൻ പെട്ടെന്നു കട്ടിലിൽനിന്നുമെഴുന്നേറ്റ് അലമാരയിൽനിന്നൊരു ബലൂൺഫിറ്റുമെടുത്ത് ട്രാക്സിന്റെ മേലേ വലിച്ചുകയറ്റി, മൊബൈലും ബുള്ളറ്റിന്റെ കീയും കൈയ്ക്കുള്ളിലാക്കി പുറത്തേയ്ക്കിറങ്ങി…
ശേഷം, ഫ്ലാറ്റും ലോക്ക്ചെയ്ത് ലിഫ്റ്റെടുത്ത് താഴെയെത്തുമ്പോൾ മീനാക്ഷി കാർപാർക്കിങ്ങ് സെക്ഷനിലേയ്ക്ക് കയറാൻ തുടങ്ങിയിരുന്നു…
പിന്നൊന്നുമാലോചിയ്ക്കാതെ ഞാൻവേഗം വണ്ടിയിലേയ്ക്കു കയറി…
“”…അതേ ഡോക്ടറേ… ഇങ്ങുപോര്..!!”””_ അവള് കാറിന്റെ ഡോറുതുറന്നതും ഞാൻ ബുള്ളറ്റ്സ്റ്റാർട്ടാക്കി വിളിച്ചുപറഞ്ഞു….
സംശയത്തോടെ തിരിഞ്ഞുനോക്കി എന്നെക്കണ്ടതും പൂനിലാവുദിച്ചതുപോലെ എന്റെചക്കരയുടെ മുഖംവിടർന്നു…
ഒന്നു കൈകാട്ടി വിളിയ്ക്കേണ്ട താമസം, അവളോടി അടുത്തേയ്ക്കുവന്നു;
