എന്റെ ഡോക്ടറൂട്ടി – 9 14അടിപൊളി 

പിന്നിലേയ്ക്കിട്ടിരുന്ന ഷോള് ഇടുപ്പിന്റെവശത്തൂടെ മുന്നിലേയ്ക്കെടുത്ത് തെറുക്കുവേം പിന്നുകയുമൊക്കെചെയ്ത് വിരലിൽ ചുറ്റിക്കെട്ടിക്കൊണ്ടെന്നെ നോക്കി…

…ഇതെന്താടാ നിന്റെ തന്തയിങ്ങനെ..??_ എന്നാണോയിനി അവളുടെനോട്ടത്തിന്റെ ഉദ്ദേശിച്ചമെന്നെനിയ്ക്ക് സംശയമില്ലാതില്ല…

“”…എന്നാലുമേട്ടാ… നമ്മളിതൊക്കെ ചെയ്തേച്ച്… അതു കീത്തൂന്റെ ചെക്കൻവീട്ടുകാരറിഞ്ഞാ മോശമല്ലേ..?? അവരൊക്കെന്തു വിചാരിയ്ക്കും..??”””_ അമ്മ അവസാനശ്രെമംപോലെ പറഞ്ഞുനോക്കിയപ്പോൾ എനിയ്ക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയോടെനിയ്ക്ക് വല്ലാതെ സ്നേഹംതോന്നിപ്പോയി…

“”…വേണ്ട.! അതിനെക്കുറിച്ചൊന്നുമാലോചിയ്ക്കണ്ട… അവരോടെ ഞാമ്പറഞ്ഞോളാം… എന്നിട്ടുമുൾക്കൊള്ളാൻ പറ്റുകേലാന്നാണേൽ നമ്മുക്കാബന്ധം വേണ്ടന്നുവെയ്ക്കാം… എന്തായാലും എന്റനിയൻകാരണം ഒരു പെണ്ണിന്റെകണ്ണീരും വീഴാമ്പാടില്ല..!!”””_ അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അച്ഛൻ മൊഴിയുന്നതിനുംമുന്നേ മൊത്തത്തിൽ ഇല്ലാണ്ടായ അവസ്ഥയിലിരുന്ന കീത്തുവാണ്പറഞ്ഞത്…

ചങ്കിനുള്ളിൽ കൊണ്ടുനടന്ന കൂട്ടുകാരിയും മറ്റെന്തിനുംമീതെ അവൾസ്നേഹിച്ച അനിയനുംചേർന്ന് അവളെ വഞ്ചിയ്ക്കുവായ്രുന്നെന്നുള്ള തിരിച്ചറിവ് എന്റെചേച്ചിയെ വല്ലാത്തൊരു മാനസ്സികാവസ്ഥയിൽ കൊണ്ടോയി എത്തിച്ചിരുന്നു…

“”…അതേ… കീത്തുമോള് പറഞ്ഞതാശരി… ഈ വീട്ടുമുറ്റത്തൊരു പെണ്ണിന്റെയും കണ്ണീരുവീഴാൻ ഞാൻ സമ്മതിയ്ക്കത്തില്ല… നിങ്ങള്പോയി റെഡിയായിവാ… ഇപ്പോത്തന്നെ പോവാം..!!”””_ കീത്തുവിന്റെ വാക്കുകളെ ഏറ്റുപിടിച്ചുകൊണ്ട് തന്ത സിനിമാഡയലോഗ് തട്ടിവിടുമ്പോൾ എല്ലാമൊരു നിസ്സഹായതയോടെ നോക്കിനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…

സത്യത്തിലെന്റെ മുന്നിലെന്തൊക്കെയാ നടക്കുന്നതെന്ന് എനിയ്ക്കൊരു ബോധ്യവുമുണ്ടായിരുന്നില്ല…

…ഈ മൈരുകളൊക്കെ ഇതെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്..??_ എന്ന ചോദ്യവുമായി ഞാൻ വായുംപൊളിച്ചു നിൽക്കുവായ്രുന്നു അപ്പോഴെല്ലാം…

“”…അങ്കിളേ… നിങ്ങള്… നിങ്ങളിതു കാര്യായ്ട്ട് തന്നെയാണോ..??”””_ അത്രയുംനേരം നോക്കുകുത്തിപോലെ നിന്ന മീനാക്ഷി ദൈന്യതയോടെ ചോദിച്ചതിന്, അങ്കിള് സോറി എന്റെതന്തപ്പടി ഒരുമാതിരി നോട്ടംനോക്കി…

“”…നീയെന്താ അങ്ങനെ ചോദിച്ചേ..?? ഇതിന്നത്തോടെയൊരു തീർപ്പാക്കണം… നമ്മളെല്ലാങ്കൂടി ദാ.. നിന്റെ വീട്ടിലേയ്ക്കുവരുവാ..!!”””_ പുള്ളി അവളുടെതോളിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളികാര്യമായെന്നവൾക്കു മനസ്സിലായി…

അതോടെ കക്ഷി ഇപ്പോൾകരയുമെന്ന അവസ്ഥയിലുമെത്തി…

“”…അങ്കിളേ… വേണ്ടങ്കിളേ… ഇപ്പൊ വീട്ടിലൊന്നുമ്പറയല്ലേ… വീട്ടുകാരറിഞ്ഞാ എന്നെക്കൊല്ലും… അതോണ്ടിപ്പോളൊന്നുമ്പറയണ്ട… എന്റെ പിജി കഴിയുന്നവരെ പ്ലീസ് വീട്ടിലറിയിയ്ക്കല്ലേ..!!””””_ അവൾ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയാതെതന്നെ മീനാക്ഷിയിത് തല്ക്കാലമൊതുക്കി തീർക്കാനായി കെഞ്ചുന്നഭാവത്തിൽ അച്ഛനോടപേക്ഷിച്ചെങ്കിലും നോ രക്ഷയായിരുന്നു ഫലം…

“”…ഇല്ല മോളേ… ഇനിയും നിങ്ങളെയിങ്ങനെ കയറൂരിവിട്ടാ ശെരിയാവില്ല… അതുപിന്നെ രണ്ടുകുടുംബത്തിനും മാനക്കേടാവും..!!”””_ അച്ഛൻ അവസാനവാക്കുമ്പറഞ്ഞ് പുറത്തേയ്ക്കുനടക്കുമ്പോൾ അമ്മയുംകീത്തുവും ഡ്രെസ്സ് മാറിയങ്ങോട്ടുവന്നു…

അമ്മയെന്നെ ഇരുത്തിയൊന്നുനോക്കി അച്ഛന്റെപിന്നാലെ പുറത്തേയ്ക്കുനടന്നപ്പോൾ കീത്തുവെന്നെ മൈന്റ്പോലും ചെയ്തില്ല…

…എങ്ങനെ ചെയ്യാനാ..?? അവൾടെമനസ്സിൽ ഞാനമ്മാതിരിചെയ്ത്തും ചെയ്തിട്ടു നിൽക്കുവല്ലേ…

“”…കീ… കീത്തൂ..??”””_ എന്നെയുംകടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾ അവൾ അവസാനാശ്രയത്തിനായി കീത്തുവിനെ ശരണം പ്രാപിയ്ക്കാൻശ്രെമിച്ചു…

“”…എടീ… ഒന്നു നിയ്ക്ക്.! ഞാമ്പറേണ മുഴോനുംകേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്..!!”””_ അവൾക്കു മുഖംകൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈപിടിച്ചുനിർത്തി അൽപ്പംദേഷ്യത്തിലും സങ്കടത്തിലുമായി മീനാക്ഷിപറഞ്ഞപ്പോൾ കീത്തുവേച്ചീടെമുഖം
ദേഷ്യംകൊണ്ടു ചുവന്നു…

“”…കൈയെടുക്കടീ.! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ… ഇനിമേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ..!!”””_ പറഞ്ഞുകഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായ്രുന്നു…

പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട്പ്ലേസ്മെന്റ് നടത്തിയ ബോളിനുപിന്നാലെയോടി മണ്ടത്തരംകാണിയ്ക്കാതെ വെറുതെ നോക്കിനിൽക്കുന്ന വീരേന്ദർസേവാഗിന്റെ മാതിരി ഞാനെല്ലാംനോക്കി തൂണിന്മേൽ ചാരിനിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കീത്തു പുറത്തേയ്ക്കുനടന്നു…

“”…ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ… എല്ലാം ദേയിപ്പോ കയ്യീന്ന്പോവും..!!”””_ സഹികെട്ടമീനാക്ഷി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുമ്പോൾ എന്റെമുഖത്തൊരു പുച്ഛഭാവമായിരുന്നു…

“”…ആണാ..?? എന്നാപോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്… തീരട്ടെ നിന്റെയാകഴപ്പ്..!!”””_ പൊളിഞ്ഞുകേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതുപറഞ്ഞപ്പോൾ എന്നെ കത്തുന്നൊരുനോട്ടം നോക്കിയശേഷം എന്തോ ആലോചിച്ചുറപ്പിച്ചമട്ടിൽ അവൾതിരിഞ്ഞോടി…

ഇവളിതെങ്ങോട്ടാണെന്ന ചിന്തയിൽ ഞാൻ സിറ്റ്ഔട്ടിലേയ്ക്കിറങ്ങുമ്പോൾ അച്ഛൻ വിളിച്ചതിനൊന്നു തിരിഞ്ഞുപോലും നോക്കാതെ കക്ഷി ഗേറ്റ്കടന്നിരുന്നു…

ഇവിടെയൊന്നും നടക്കാത്തകൊണ്ട് സ്വന്തം വീട്ടിൽപോയി മുടക്കുണ്ടാക്കാനുള്ള ഓട്ടമായ്രിയ്ക്കും…

എനിയ്ക്കുള്ളമാതിരി തിരിച്ചവൾക്കുമെന്നോട് കലിപ്പായതുകൊണ്ട് ഞാനൊന്നും ചെയ്തില്ലേലും അവളായ്ട്ടെല്ലാം മുടക്കിക്കോളുമെന്ന വിശ്വാസമായ്രുന്നു അപ്പോളെല്ലാമെനിയ്ക്ക്…

പിന്നെ നാട്ടിലത്യാവശ്യം പേരും പ്രശസ്തിയുമുള്ള എനിയ്ക്ക്, കടലിൽകൊണ്ടോയി കളഞ്ഞാലും അവളെ കെട്ടിച്ചുതരില്ലെന്ന വിശ്വാസവും.!

“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാടാ..?? വന്നു വണ്ടീക്കേറ്..!!”””_ ഓരോരോ സാധ്യതകളെയും കല്പിച്ചുകൂട്ടി ഭിത്തിയിൽ ചാരിനിന്നയെന്നോട് അച്ഛനൊന്നു ചാടിയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്…

“”…ഈ കോലത്തിലോ..??”””_ പുറത്തുനിന്നഅച്ഛനോട് കാറിന്റെ മുൻസീറ്റിലിരുന്ന് അമ്മചോദിച്ചതും പുള്ളിയുടെ മുഖംചുളിഞ്ഞു;

“”…ഓ.! ഇത്രേക്കെ ചെയ്തുവെച്ചിട്ടും
അവൾക്കു വേഷം മോശമായ്പ്പോയേലാണ് ദണ്ണം… ഇങ്ങോട്ടുവന്നു കേറടാ..!!”””_ അമ്മയേയുമൊന്നു പുച്ഛിച്ചിട്ട് ഡബിൾമൈന്റിൽ നിന്നയെന്നോടൊന്ന് കടുപ്പിച്ചപ്പോൾ ഞാനെങ്ങനെയൊക്കെയോ പഞ്ചറായബോഡിയുംകൊണ്ട് മുറ്റത്തേയ്ക്കു ചാടി…

അങ്ങനെയൊരു ഷോർട്ട്സുംടീഷേർട്ടുമിട്ട് പെണ്ണുകാണാൻ പോകാൻ തയ്യാറായിച്ചെന്ന എന്നെയൊന്നുകൂടി ഇരുത്തിനോക്കീട്ട് കാളപെറ്റെന്നു കേട്ട് കയറുമെടുത്തോടിയ എന്റെ മഹാനായതന്ത ഡ്രൈവിംഗ്സീറ്റിലേയ്ക്കു കയറിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *