പിടിവള്ളികളൊന്നുമില്ലാതെ തിരമാലയിൽപെട്ട അവസ്ഥ…
പുള്ളി വീണ്ടുമെന്തോ പറയാനാഞ്ഞുകൊണ്ടെന്റെ നേരേവന്നപ്പോൾ അത്രയുംനേരം നോക്കുകുത്തിയായിനിന്ന അമ്മ ഞങ്ങളുടെ ഇടയിലേയ്ക്കുവീണു…
“”…ഒന്നാതേ അവൻ വയ്യാണ്ടുനിയ്ക്കുവാ… ഇനി നിങ്ങളെല്ലാരുങ്കൂടി അവനെ തല്ലിക്കൊല്ലോ..??”””_ അമ്മ എന്റെപക്ഷം പിടിയ്ക്കാനെന്നോണം വന്നെങ്കിലും വിലപോയില്ല…
അമ്മയുടെ വാക്കുകൾക്ക് തന്തപ്പടി വില കൊടുത്തില്ലയെന്നു പറയുന്നതാവും കൂടുതൽശെരി…
“”…പറേടാ… നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..?? സത്യമ്പറഞ്ഞോണം..!!”””_ അത്രയുംനേരം കല്ലുപോലെനിന്നെങ്കിലും തന്തസെർ ടെററായെന്നുകണ്ടപ്പോൾ നോം നിന്നു തവിയാൻതുടങ്ങി…
എന്തു പറയണമെന്നറിയാതെ കുഴങ്ങിക്കൊണ്ട് എല്ലാരേം മാറിമാറി നോക്കുമ്പോൾ വായിൽനിന്നും വീഴാമ്പോണ പൊന്നിൻകട്ടയെ ചാടിപ്പിടിയ്ക്കാനായി കണ്ണുംകാതും കൂർപ്പിച്ച് എല്ലാംകൂടിയെന്നെ നോക്കിനിന്നു…
“”…നിന്നോട് ചോദിച്ചകേട്ടില്ലേ… നീ പോയിരുന്നോന്ന്..??”””
“”…അച്ഛാ… അതു പിന്നെ…”””
“”…എനിയ്ക്കു വേറൊന്നുങ്കേൾക്കണ്ട… നീ പോയോന്ന് പറേടാ..!!”””
“”…മ്മ്മ്.! പോ… പോയി..!!”””_ അച്ഛന്റെ വാക്കുകളുടെ ശൗര്യംകൂടിയപ്പോൾ ഞാനങ്ങ് സമ്മതിച്ചുപോയി…
“”…നിന്നെയവിടെല്ലാരും കണ്ടോ..??”””
“”…അത്… അതുപിന്നെ…””””
“”…ഞാമ്പറഞ്ഞു നിന്നോട്, നിന്നെ കണ്ടോ ഇല്ലയോ..?? അതുമാത്രമ്പറഞ്ഞാ മതി..!!”””
“”…കണ്ടു..!!”””_ അങ്ങോരുടെ ആജ്ഞയ്ക്കുമുന്നിൽ സമ്മതിയ്ക്കാതെ മറ്റൊരുപോംവഴി ഞാൻകണ്ടില്ല…
“”…അപ്പൊയിതൊക്കെ അവടന്നുകിട്ടിയ തല്ലിന്റെപാടാണോ..??”””_ അതിനുള്ള മറുപടി വാക്കുകൾകൊണ്ടു പറയാതെ തലകുലുക്കിയതും എന്റീശ്വരാന്ന് തലയിൽകൈവെച്ചു കരഞ്ഞുകൊണ്ട് അമ്മ സെറ്റിയിലേയ്ക്കിരുന്നു പോയി…
ഓടിച്ചെന്നു കൂടെയിരിന്നമ്മയെ ചേർത്തുപിടിച്ചു സമാധാനപ്പിയ്ക്കുന്നതിനിടയിലും കീത്തുവെന്നെ ദഹിപ്പിയ്ക്കാനെന്നോണം ഒരു നോട്ടംനോക്കി…
ആ കണ്ണുകളെ നേരിടാനാകാതെ ഞാൻ മുഖംകുനിയ്ക്കുമ്പോൾ അച്ഛനും അമ്മയ്ക്കരികിലായി ഇരുന്നിരുന്നു…
“”…എന്നാലുമേട്ടാ… ഈ… ഈ പരനാറിയെങ്ങനാ ന്റെ വയറ്റിവന്നു പെറന്നേ..?? കുടുംബത്തിന്റെ… കുടുംബത്തിന്റെ പേരുകളയാനുണ്ടായ തലതെറിച്ച സന്താനം..!!”””_ അമ്മ കരച്ചിലിനും മൂക്കുപിഴിച്ചിലിനുമിടയിൽ പതംപറഞ്ഞുകൊണ്ടച്ഛനോട് ചോദിച്ചതും മീനാക്ഷിയെന്നെനോക്കി കണ്ണുകൾ തുറിപ്പിച്ചു…
…നിനക്കിത്രേക്കെയായിട്ടും മതിയായില്ലേടീ കുണ്ടിച്ചിമോളേ…
ഇതൊക്കെയൊന്നങ്ങോട്ട് കഴിഞ്ഞിട്ട് നീ പുറത്തേയ്ക്കിറങ്ങേട്ടാ… തരുന്നുണ്ട് ഞാൻ.!
അവളെനോക്കി മനസ്സിൽ പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോഴാണ് അമ്മയുടെസ്വരം വീണ്ടുമുയർന്നത്…
“”…ഇനിയിതൊക്കെ ആളോളറീമ്പയെങ്ങനാ ഈശ്വരാ ഞാനവറ്റോൾടെ മൊഖത്തുനോക്കുക..?? ഇതൊന്നും കാണാനുങ്കേൾക്കാനും നിയ്ക്കാണ്ടങ്ങ് ചത്തുകളഞ്ഞാ മതിയായ്രുന്നു..!!”””
“”…എടീ നീയൊന്നടങ്ങ്… നീതന്നെ ചെക്കനെവളത്തി വഷളാക്കീട്ട് ഇനി കരഞ്ഞിട്ടെന്താകാര്യം..?? കഴിഞ്ഞത് കഴിഞ്ഞു.! ഇനിയെന്താ ചെയ്യേണ്ടേന്നെനിയ്ക്കറിയാം… നീപോയി പെട്ടെന്ന് വേഷമ്മാറിവാ..!!”””_ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ അച്ഛന്റെ വാക്കുകളിലെന്തോ തീരുമാനിച്ചുറച്ചഭാവം കണ്ടപ്പോൾ ഞങ്ങളെല്ലാം പുള്ളിയെ ഉറ്റുനോക്കി…
“”…ഇന്നേരത്തെങ്ങോട്ടാ പോണേ..??”””_ അമ്മ സംശയഭാവത്തിൽ തിരക്കിയതും ഞാനും കാതുകളെകൂർപ്പിച്ചു…
“”…ഇനി നാട്ടുകാരറിഞ്ഞ് കൂടുതൽ പേരുദോഷമുണ്ടാകുന്നേന് മുന്നേ നമുക്കിതങ്ങ് നടത്താന്നോക്കാം… അതുകൊണ്ട് വേഗന്ന് റെഡിയായിവാ..!!”””_ സംഗതി പെണ്ണുചോദിയ്ക്കാനാണ് പോകാൻപോണതെന്ന ബോധ്യം മനസ്സിലേയ്ക്കുവന്നതും ഞാനൊന്നുഞെട്ടി…
…ഈശ്വരാ.! ഈ വണ്ടിയിതെങ്ങോട്ടേയ്ക്കാ പോണേന്നഭാവത്തിൽ ഞാൻ മുഖമുയർത്തി മീനാക്ഷിയെനോക്കുമ്പോൾ, അതുവരെയെന്നെ തല്ലിപിരുത്തിട്ടും കലിയടങ്ങാതെ പല്ലുംകടിച്ചുനിന്നവൾ ഒരുപകപ്പോടെ കണ്ണുമിഴിച്ചുപോയി…
“”…മോളൊന്നുകൊണ്ടും വിഷമിയ്ക്കണ്ട… ഇനിയിപ്പമിത്രയുമായ സ്ഥിതിയ്ക്ക് നിങ്ങടെയിഷ്ടന്തന്നെ നടക്കട്ടേ… നമ്മള് വന്നു മോൾടെവീട്ടിൽ സംസാരിയ്ക്കാം..!!’”””_ കാർന്നോരവളെ ആശ്വസിപ്പിയ്ക്കാനായി അങ്ങനെ പറയുമ്പോളാണ് ഇത്രയുംനേരം മെനക്കെട്ടുനിന്ന് ഇരുന്നകൊമ്പ് മുറിയ്ക്കുവായ്രുന്നെന്ന് ആ ബ്ലഡിഫൂളിന് മനസ്സിലായത്…
