ഇതാരാ ദേവീഭദ്രകാളി നേരിട്ടു പ്രത്യക്ഷപ്പെട്ടതോ..??
“”…മീനൂ.! നിർത്തിയേ… അടങ്ങുന്നുണ്ടോ നീയ്… നിനക്കെന്താ പ്രാന്തുപിടിച്ചോ..??”””_ അമ്മയുടെയും കീത്തുവിന്റെയും കൈവെട്ടിച്ച് ചീറ്റപ്പുലിയെമാതിരി ചീറിവന്നയവളെ വയറിലൂടെ ചുറ്റിട്ടുപിടിച്ചു പിന്നിലേയ്ക്കു വലിയ്ക്കുമ്പോൾ കീത്തുവിന്റെ സ്വരമുയർന്നു…
അതോടെ ഒന്നയഞ്ഞമീനാക്ഷി വയറിൽനിന്നും കീത്തുവിന്റെ കൈയെടുത്തു മാറ്റിയശേഷം അവരുടെനേരേ തിരിഞ്ഞു…
“”…ഇതേ… ഇതു നിങ്ങള് കൊടുക്കേണ്ടതാ… മക്കളെവളത്തുമ്പോൾ മാന്യായ്ട്ടു വളത്തണം… അല്ലേലിങ്ങനെ മുന്നിക്കിടന്നു തല്ലു കൊണ്ടന്നൊക്കെ വരും..!!”””_ അവരോടുപറഞ്ഞ് കലിപ്പടങ്ങാതെ അടികൊണ്ട് പതംവന്നുനിന്ന എന്റെനേരേ തിരിയുമ്പോൾ ഞാൻ പല്ലു കടിച്ചമർത്തിക്കൊണ്ടവളെ നോക്കി…
“”…എന്റെ ഹോസ്റ്റലിവരാനും അമ്മാതിരി സീനൊണ്ടാക്കാനുമൊക്കെ ഉണ്ടായ്രുന്ന ധൈര്യമിപ്പോളെവിടെ പോയി..?? പറഞ്ഞോടെടാ… എടാ ആണുങ്ങളെപ്പോലെനിന്നു പറഞ്ഞോട്… ഈക്കാണുന്നതൊക്കെ എന്നെ കാണാമ്മന്നപ്പോൾ കിട്ടിയ തല്ലിന്റെപാടാന്ന് പറഞ്ഞോട്..!!”””_ അവളെന്റെ നെഞ്ചിൽപിടിച്ചു പിന്നിലേയ്ക്കുതള്ളിയതും അവളുടെ കയ്യിൽനിന്നുംകിട്ടിയ തല്ലിന്റെക്ഷീണവും ഇല്ലാത്തതും പൊല്ലാത്തതുമെല്ലാം വീട്ടുകാരുടെമുന്നിൽ പറഞ്ഞതിന്റെ ദേഷ്യവുമെല്ലാംകൂടി ചേർന്ന് വിറച്ചുകൊണ്ട് ഞാനവളുടെ നേരേ ചീറ്റിക്കൊണ്ടാഞ്ഞു…
അവളുടെ കഴുത്തിന് കുത്തിപ്പിടിയ്ക്കാനായി നീട്ടിയകൈ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്നേ എന്റെ തന്തപ്പടി തട്ടിമാറ്റിക്കളഞ്ഞു…
പിന്നിലേയ്ക്കൊരു തള്ളായിരുന്നു അടുത്തനടപടി…
“”…ഇവളീ പറയുന്നതൊക്കെ സത്യമാണോടാ..??”””_ അങ്ങോരുടെ പിടിച്ചുതള്ളലിൽ ഒന്നുവേച്ചുപോയ ഞാൻ ശെരിയ്ക്കൊന്നു നിലയുറപ്പിയ്ക്കുമ്പോഴേയ്ക്കും ചോദ്യവുമെത്തിയിരുന്നു…
“”…നിങ്ങക്കെന്താ പ്രാന്താണോ..?? ഏതവളേലുമെന്തേലും വന്നു പറഞ്ഞെന്നുകരുതി എന്നെ ചോദ്യംചെയ്യാൻ..??”””_ തികട്ടിവന്ന കലിപ്പിൽ മുഖത്തുനോക്കി ചോദിച്ചപ്പോൾ പുള്ളിയ്ക്കെങ്ങോട്ട് ചായണമെന്നറിയാത്ത അവസ്ഥയായി…
“”…അപ്പോളിവളു പറയുന്നേക്കെ നുണയാണോ..??”””
“”…ആം..!!”””_ അടുത്തചോദ്യത്തിന് ഞാൻ നിലത്തേയ്ക്കു നോക്കിയൊന്നു മൂളിയശേഷം കണ്ണുകൾ മീനാക്ഷിയുടടുക്കലേയ്ക്ക് നീട്ടുമ്പോൾ കണ്ണുംമുഖവുമൊക്കെ ചുവപ്പിച്ച് അവൾനിന്നു വിറയ്ക്കുകയായ്രുന്നു…
“”…പച്ചക്കള്ളമാണങ്കിളേ…
അങ്കിളിനറിയോ, ഇന്നലെയെല്ലാരുടേം മുന്നില് നാണംകെടോന്നറിഞ്ഞിട്ടും പോലീസ്കൊണ്ടോണ്ടെന്നു കരുതീട്ടാ ഞാനെല്ലാമേറ്റേ… അങ്ങനെകൊണ്ടോയി നാട്ടുകാരറിഞ്ഞാ കുടുംബത്തിനു നാണക്കേടുണ്ടാവുന്ന മാത്രമാണോ, ഇവൾടെ കല്യാണങ്കൂടി വരുവല്ലേ..?? ഇതിന്റെപേരിലതുകൂടി മുടങ്ങുവാണേ ഇവൾടെ കണ്ണീരുംകാണണ്ടേ..?? അതൊക്കെയോർത്തിട്ടാ ഇവനാണെന്റെ റൂമി വന്നേന്നെന്റെ വീട്ടിലറിഞ്ഞപ്പോ ഇങ്ങോട്ടു ചോദിയ്ക്കാമ്മരാനൊരുങ്ങിയ പപ്പയോട് ഞാനിവനെക്കൊണ്ട് ഫുഡ്മേടിപ്പിച്ചെന്നും അതുംകൊണ്ടുവന്നപ്പോൾ പിടിച്ചതാണെന്നുമൊക്കെ നുണപറഞ്ഞേ… എന്റെ പക്ഷത്താണ് തെറ്റെന്നു ബോധ്യമായപ്പോഴാ പപ്പയടങ്ങിയേ..!!”””_ മീനാക്ഷി സങ്കടവും ദേഷ്യവുമിടകലർന്ന ഭാവത്തിൽ പറഞ്ഞതും എന്റെ തന്തപ്പടിയതിൽ ഫ്ളാറ്റ്…
പിന്നങ്ങേരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല, പുള്ളിയുടെ ഏറ്റവുംപ്രിയപ്പെട്ട മകളുടെ ഭാവിയോർത്തൊക്കെയാണ് ഇങ്ങനെചെയ്തതെന്ന് തട്ടിവിട്ടാൽ പിന്നെന്താ ചെയ്യുന്നേ..??
“”…സത്യമാണോടാ ഈകൊച്ചു പറയുന്നേ..??”””
“”…എന്ത്..??”””_ പുള്ളി ചീറിക്കൊണ്ടെന്റെ നേരേ വന്നപ്പോൾ ഞാൻ പൊട്ടൻ കളിയ്ക്കുകകൂടി ചെയ്തപ്പോൾ അയാളുടെ ദേഷ്യംകൂടി…
“”…നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??”””_ അയാൾ വീണ്ടുംചീറിയതും എനിയ്ക്കെന്തോ പറയണമെന്നറിയാതായി…
വീണ്ടും നിഷേധാത്മകമായി തലയാട്ടാനൊരുങ്ങിയപ്പോൾ കരണമടച്ച് പുള്ളീടെ വകകൂടിയൊന്നുകിട്ടി…
“”…കള്ളമ്പറഞ്ഞാ കൊന്നുകളയും നായേ..!!”””_ അച്ഛൻ വീണ്ടുംമുരണ്ടതും എനിയ്ക്കെന്തോ ചെയ്യണമെന്നറിയാതായി…
