എന്റെ ഡോക്ടറൂട്ടി – 9 24അടിപൊളി 

“”…എ.. ണീ.. യ്ക്കാ.. മ്പറ്റോ. .ങ്കി എണീറ്റെങ്ങോട്ടെങ്കിലുമോടടാ… അതവളാ ആ വാര്യമ്പള്ളീലെ മീനാക്ഷി… പുന്നാരമോള് രണ്ടുങ്കല്പ്പിച്ചാന്നാ തോന്നണേ..!!””””_ പറഞ്ഞതും തിരിഞ്ഞവൻ സ്റ്റെയറിറങ്ങിയോടി…

ഞാൻ സ്വയമേ ധൈര്യശാലിയും ബുദ്ധിരാക്ഷസനുമായി കണക്കിട്ട് അനുമോധിയ്ക്കാനായി പൊന്നാടയൊക്കെ പറഞ്ഞുവെച്ച ശ്രീപോലും അവളെ പേടിച്ചോടിയതുകണ്ടപ്പോൾ പിന്നെയെന്റെകാര്യം പറയണോ..??

ഞാനെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരുന്നു പോയി…

എന്നെ എരിതീയിലേയ്ക്കെറിഞ്ഞ ആ നാറിയെ തെറിപറയണോ, അതോ മീനാക്ഷി വന്നെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നോർത്ത് പേടിയ്ക്കണോ..??

ഒന്നുമറിയാൻ വയ്യ.! അപ്പോഴേയ്ക്കും താഴെ ഡോറുതുറക്കുന്ന ശബ്ദംകേട്ടു, പിന്നാലെ അമ്മയുടെസ്വരവും;

“”…അല്ല, ആരിത് മീനുവോ..??”””

“”…അല്ല.! മീനൂന്റെപ്രേതം.!
മാറിനില്ല് പെണ്ണുമ്പിള്ളേ..!!”””_ അവളുടെ കലിപ്പടങ്ങാതെയുള്ള ശബ്ദമുയർന്നതുമെന്റെ പേടി നെറുകയിലെത്തി…

…ഈശ്വരാ.! ഈ മറുത എന്റെമ്മയെ വല്ലോംചെയ്യോ..??

“”…എവിടെ..?? എവിടെ നിങ്ങടെമോൻ..?? വിളിയിങ്ങട്…
എനിയ്ക്കുചിലത് ചോദിയ്ക്കാനുണ്ട്..!!”””_ അവളൊറ്റശ്വാസത്തിൽ തൊണ്ടകീറിയതും ഞാനെവിടെ പതുങ്ങണോന്നറിയാതെ ചുറ്റുംനോക്കി…

അതേസമയത്തുതന്നെ വല്യമ്മേ ഞാൻപോകുവാണേന്ന ശ്രീയുടെ പറച്ചിലുംകേട്ടു…

മുങ്ങീതാ നാറി…

അതുകൂടികേട്ടതോടെ എന്റെയുള്ള ധൈര്യംമുഴുവൻ ചോർന്നു…

ശരീരമനങ്ങിയാ വേദനിയ്‌ക്കോലോന്നോർത്ത് കക്കൂസിപ്പോലും പോവാണ്ടിരിയ്ക്കുന്ന എന്നെയിങ്ങനെ പരീക്ഷിയ്ക്കല്ലേ ദേവീ…

എന്നൊക്കെമനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ബെഡ്ഡിൽനിന്നുമെഴുന്നേറ്റു…

“”…എന്താ മോളേ..?? നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??”””_ അവളുടെ പതിവിലും വിപരീതമായഭാവം കണ്ടിട്ടാകണം അമ്മ വേവലാതിയോടെ തിരക്കിയത്…

“”…പിന്നെ..?? പിന്നെ ഞാനെങ്ങനെ പറയണം…?? നിങ്ങളവനെ വിളിയ്ക്കുന്നുണ്ടോ അതോ ഞാനകത്തു കേറി പിടിച്ചിങ്ങോട്ടിറക്കണോ..??”””

“”…മീനൂ… നിനക്കെന്താടീ ബാധകൂടിയോ..?? എന്തുണ്ടായ്ട്ടാ നീയിങ്ങനെകിടന്നു തുള്ളുന്നേ..??”””_ മീനാക്ഷിയുടെ അലറിച്ചയ്ക്കുപിന്നാലെ കീത്തുവിന്റെ ശബ്ദംകൂടികേട്ടതും ഞാൻ പറമ്പിലെ മാവിനെയൊന്നുനോക്കി;

…നീ തീർന്നടാ… നീ തീർന്നൂന്നഭാവത്തിൽ…

“”…എനിയ്ക്കു നിങ്ങളോടൊന്നും ചോദിയ്ക്കാനോ പറയാനോയില്ല… എനിയ്ക്കവനെ കണ്ടാമതി… വിളിയ്ക്കുന്നുണ്ടോ… ഇല്ലയോ..??”””_ വീണ്ടും തൊണ്ട പൊട്ടുമാറുച്ഛത്തിലവളുടെ സ്വരമുയർന്നപ്പോൾ ഇവരെന്താ എന്നെ വിളിയ്ക്കാണ്ടിത്ര ലാഗടിപ്പിയ്ക്കുന്നേന്ന് ഞാനുംചിന്തിച്ചു…

“”…മോളേ… അവനെവിടെയോ വീണനങ്ങാമ്മയ്യാണ്ടു വന്നു കെടക്കുവാ… ഇന്നലെയാ മുറീക്കേറിയേ പിന്നെ ഇതുവരെ ജലപാനം ചെയ്തിട്ടില്ല… വിളിച്ചിട്ടാണേ ഒരു മിണ്ടാട്ടോമില്ല… എന്തോന്നാ പറ്റിയേന്നൂടി അറികേല..!!”””_ അമ്മ ദൈന്യതയോടെ പറയുന്ന കേട്ടപ്പോളെനിയ്ക്കും സങ്കടംതോന്നി, ഇതൊക്കെയാരോടാ ഈ പറയുന്നേന്നോർത്തിട്ട്…

“”…എന്തോന്നാ പറ്റിയേന്നൊക്കെ ഞാമ്പറഞ്ഞു തരാം, നിങ്ങളാദ്യമവനെയിങ്ങോട്ടു വിളി… ദേ… അകത്തുകേറിയവനെ വലിച്ചു പുറത്തിടാനറിയാഞ്ഞിട്ടല്ല, വെറുതെ എന്നെക്കൊണ്ടത് ചെയ്യിയ്ക്കരുത്..!!””” _ അവളുടെശബ്ദം വീണ്ടുമുയർന്നപ്പോൾ എനിയ്ക്കും വിറയാൻതുടങ്ങി…

ഇവൾക്ക് കിട്ടീതൊന്നുംപോരെന്നാ തോന്നണെ…

എന്റെവീട്ടിന്റെ മുറ്റത്തു വന്നുനിന്ന് ആജ്ഞാപിയ്ക്കാൻ നീയാരടീമറ്റവളേന്നും മനസ്സിൽപറഞ്ഞുകൊണ്ട് ഞാനുംഞൊണ്ടി പെടച്ചുകൊണ്ട് റൂമിന് പുറത്തേയ്ക്കുനടന്നു…

അവൾടെ ആക്രോശവുംനിലവിളിയും അതിനൊപ്പം അമ്മയുടേംകീത്തൂന്റേം കാര്യന്തിരക്കലുമൊക്കെ കേട്ട് ഒരുവിധത്തിൽ പിടിച്ചുപിടിച്ച് സ്റ്റെയറിറങ്ങി താഴെയെത്തുമ്പോൾ ക്രോണിക്ബാച്ചിലറിൽ കുരുവി തൈരുംകുടമെറിഞ്ഞ് പൊട്ടിച്ചിട്ട്പറഞ്ഞ ഡയലോഗാണ് മനസ്സിലേയ്ക്കു വന്നത്, നിങ്ങൾക്ക് നല്ല സമയദോഷമുണ്ടല്ലോന്ന്…

കാരണം വേറൊന്നുമല്ല, ഞാൻ താഴെയെത്തിയപ്പോഴേയ്ക്കും ഡോക്ടറ്തന്തയുടെ കാറും പോർച്ചിലേയ്ക്കു കയറിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *