എന്തുപറയണമെന്നറിയാതെ മീനാക്ഷി കിടുമ്പനടിച്ച് നിൽക്കുമ്പോൾ അമ്മയിടയ്ക്കു കയറി…
സ്വാഭാവികം.!
“”…നിങ്ങളിതെന്തോ മനുഷ്യാപറയുന്നേ..?? കല്യാണോ..?? അതിനവൻ പഠിച്ചോണ്ടിരിയ്ക്കുവല്ലേ..?? പോരാത്തേന് കല്യാണങ്കഴിയ്ക്കാനുള്ള പ്രായോന്നുമവനായില്ലല്ലോ..??”””_ അമ്മയുടെ ക്ലീഷേവാദമൊന്നും തന്തപ്പടിയ്ക്കു മുന്നിലേൽക്കില്ലെന്ന് ബോധ്യമുണ്ടേലും ഞാൻ നിരുൽസാഹപ്പെടുത്തിയില്ല..
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ..??
“”…മിണ്ടരുത് നീ.! വളത്തിവഷളാക്കി വെച്ചിട്ട് അഭിപ്രായമ്പറയാമ്മന്നേക്കുന്നു…
ഇവനെക്കാരണം തലകുനിയ്ക്കാനീ പഞ്ചായത്തില് വേറെ മനുഷ്യമ്മാരില്ല… എന്നിട്ട്… കല്യാണങ്കഴിയ്ക്കാനുള്ള പ്രായമായില്ലപോലും…
പ്രായപൂർത്തിയാവാഞ്ഞിട്ടാണോടീ ഇവനെയിവൾടെ… എന്നെക്കൊണ്ടൊന്നും പറയിയ്ക്കല്ലും… ഇനിയിതില് കൂടുതല് ചർച്ചയൊന്നുമ്മേണ്ട… ഞാനെന്താണോ തീരുമാനിച്ചേ അതേനടക്കൂ… നാട്ടുകാരുകൂടി ഇനി കട്ടിലന്റടീന്ന്പിടിച്ചു കെട്ടിയ്ക്കുന്നേലുംഭേദം നമ്മള് വീട്ടുകാരായ്ട്ട് കെട്ടിച്ചു കൊടുക്കുന്നതുതന്നാ..!!”””_ പുള്ളിയവസാനമായി മുനവെച്ചൊന്നുകുത്തിയതും അമ്മയുടെ നാവടഞ്ഞു…
നമ്മക്ക് പണ്ടേയ്ക്കുപണ്ടേ മുണ്ടാട്ടമ്മുട്ടിയോണ്ട് ആ ഒരു പ്രശ്നമുണ്ടായേമില്ല…
“”…അങ്കിളേ… അത്… അതങ്ങനല്ലങ്കിളേ…
അത്… അതൊന്നും… അതൊന്നും ശെരിയാവത്തില്ല… ഞാൻ… ഞാമ്പിന്നെ…”””_ അച്ഛനോടൊരുവിധം പറയാൻശ്രെമിച്ചെങ്കിലും ഏൽക്കാതെവന്നപ്പോൾ മീനാക്ഷി വാവടുത്ത പശുവിന്റെമാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി…
പിന്നിലേയ്ക്കിട്ടിരുന്ന ഷോള് ഇടുപ്പിന്റെവശത്തൂടെ മുന്നിലേയ്ക്കെടുത്ത് തെറുക്കുവേം പിന്നുകയുമൊക്കെചെയ്ത് വിരലിൽ ചുറ്റിക്കെട്ടിക്കൊണ്ടെന്നെ നോക്കി…
…ഇതെന്താടാ നിന്റെ തന്തയിങ്ങനെ..??_ എന്നാണോയിനി അവളുടെനോട്ടത്തിന്റെ ഉദ്ദേശിച്ചമെന്നെനിയ്ക്ക് സംശയമില്ലാതില്ല…
“”…എന്നാലുമേട്ടാ… നമ്മളിതൊക്കെ ചെയ്തേച്ച്… അതു കീത്തൂന്റെ ചെക്കൻവീട്ടുകാരറിഞ്ഞാ മോശമല്ലേ..?? അവരൊക്കെന്തു വിചാരിയ്ക്കും..??”””_ അമ്മ അവസാനശ്രെമംപോലെ പറഞ്ഞുനോക്കിയപ്പോൾ എനിയ്ക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയോടെനിയ്ക്ക് വല്ലാതെ സ്നേഹംതോന്നിപ്പോയി…
“”…വേണ്ട.! അതിനെക്കുറിച്ചൊന്നുമാലോചിയ്ക്കണ്ട… അവരോടെ ഞാമ്പറഞ്ഞോളാം… എന്നിട്ടുമുൾക്കൊള്ളാൻ പറ്റുകേലാന്നാണേൽ നമ്മുക്കാബന്ധം വേണ്ടന്നുവെയ്ക്കാം… എന്തായാലും എന്റനിയൻകാരണം ഒരു പെണ്ണിന്റെകണ്ണീരും വീഴാമ്പാടില്ല..!!”””_ അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അച്ഛൻ മൊഴിയുന്നതിനുംമുന്നേ മൊത്തത്തിൽ ഇല്ലാണ്ടായ അവസ്ഥയിലിരുന്ന കീത്തുവാണ്പറഞ്ഞത്…
ചങ്കിനുള്ളിൽ കൊണ്ടുനടന്ന കൂട്ടുകാരിയും മറ്റെന്തിനുംമീതെ അവൾസ്നേഹിച്ച അനിയനുംചേർന്ന് അവളെ വഞ്ചിയ്ക്കുവായ്രുന്നെന്നുള്ള തിരിച്ചറിവ് എന്റെചേച്ചിയെ വല്ലാത്തൊരു മാനസ്സികാവസ്ഥയിൽ കൊണ്ടോയി എത്തിച്ചിരുന്നു…
“”…അതേ… കീത്തുമോള് പറഞ്ഞതാശരി… ഈ വീട്ടുമുറ്റത്തൊരു പെണ്ണിന്റെയും കണ്ണീരുവീഴാൻ ഞാൻ സമ്മതിയ്ക്കത്തില്ല… നിങ്ങള്പോയി റെഡിയായിവാ… ഇപ്പോത്തന്നെ പോവാം..!!”””_ കീത്തുവിന്റെ വാക്കുകളെ ഏറ്റുപിടിച്ചുകൊണ്ട് തന്ത സിനിമാഡയലോഗ് തട്ടിവിടുമ്പോൾ എല്ലാമൊരു നിസ്സഹായതയോടെ നോക്കിനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
സത്യത്തിലെന്റെ മുന്നിലെന്തൊക്കെയാ നടക്കുന്നതെന്ന് എനിയ്ക്കൊരു ബോധ്യവുമുണ്ടായിരുന്നില്ല…
…ഈ മൈരുകളൊക്കെ ഇതെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്..??_ എന്ന ചോദ്യവുമായി ഞാൻ വായുംപൊളിച്ചു നിൽക്കുവായ്രുന്നു അപ്പോഴെല്ലാം…
“”…അങ്കിളേ… നിങ്ങള്… നിങ്ങളിതു കാര്യായ്ട്ട് തന്നെയാണോ..??”””_ അത്രയുംനേരം നോക്കുകുത്തിപോലെ നിന്ന മീനാക്ഷി ദൈന്യതയോടെ ചോദിച്ചതിന്, അങ്കിള് സോറി എന്റെതന്തപ്പടി ഒരുമാതിരി നോട്ടംനോക്കി…
“”…നീയെന്താ അങ്ങനെ ചോദിച്ചേ..?? ഇതിന്നത്തോടെയൊരു തീർപ്പാക്കണം… നമ്മളെല്ലാങ്കൂടി ദാ.. നിന്റെ വീട്ടിലേയ്ക്കുവരുവാ..!!”””_ പുള്ളി അവളുടെതോളിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളികാര്യമായെന്നവൾക്കു മനസ്സിലായി…
