എന്റെ ഡോക്ടറൂട്ടി – 9 14അടിപൊളി 

“”…എടാ… ഞാൻ തമാശപറഞ്ഞതല്ല… സംഗതികാര്യായ്ട്ടാ… നിങ്ങൾക്കൂടി താല്പര്യമുണ്ടേൽ നമുക്കാലോചിയ്ക്കായ്രുന്നു… നിങ്ങളെന്തോ പറയുന്നു..??”””

“”…ഏയ്‌… അതൊന്നും നടക്കത്തില്ല ഡോക്ടറേ… ശെരിയാവത്തില്ല..!!”””_ അയാൾ ഒഴിഞ്ഞുമാറിയപ്പോൾ, അങ്ങനെ പറഞ്ഞുമനസ്സിലാക്കിക്കൊട് അങ്കിളേന്ന ഭാവമായിരുന്നു എനിയ്ക്ക്…

തന്തയെത്രയൊക്കെ പ്രെഷറുചെലുത്തിയാലും പുള്ളി സമ്മതിയ്ക്കത്തില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഇതിൽപരമില്ലാത്ത സന്തോഷത്തോടെ മീനാക്ഷിയെനോക്കി…

അവിടെയും മുഖത്തൊരു തെളിച്ചം വീണിട്ടുണ്ട്…

“”…എടാ… ഞാനതുകൊണ്ട് മാത്രമല്ല, ഇന്നലെനടന്നതൊക്കെ നീയറിഞ്ഞുകാണോലോ… ഇവനെക്കാരണം നിന്റെമോൾക്കും ചീത്തപ്പേരായില്ലേ..?? അപ്പൊപ്പിന്നെ നാട്ടുകാരെക്കൊണ്ടതുമിതും പറയിയ്ക്കാതെ ഇതങ്ങു നടത്തുന്നതല്ലേ നല്ലത്..??”””_ അച്ഛന്റെ വാദംകേട്ടപ്പോൾ അങ്ങേരുടെ മുഖത്തുവന്ന ചിരിയെന്നെ അത്ഭുതപ്പെടുത്തി…

“”…ഓ.! അപ്പൊ അതുകൊണ്ടാണ് ഡോക്ടറിതും പൊക്കിപിടിച്ചിങ്ങ് പോന്നതല്ലേ..?? ഇന്നലെ രാത്രിതന്നെ കോളേജിന്നെന്നെ വിളിപ്പിച്ചിരുന്നു… മോൾടെ സ്വഭാവ സെർട്ടിഫിക്കേറ്റ്മുഴുവൻ അവരുനിരത്തിത്തന്നു, കൂട്ടത്തിലിതും… എന്തുപറയാൻ..?? നാണങ്കെടുത്താനുറച്ച് മക്കളിറങ്ങിയാ ഇതല്ല ഇതിനപ്പുറോംനടക്കും… ഇവിടെക്കൊണ്ടുവന്ന് രണ്ടു കൊടുത്തപ്പോളാണ് ആളിവനാണെന്നും മെസ്സിലെ ഫുഡ്‌മടുത്തിട്ട് ഇവനെക്കൊണ്ട് പുറത്തൂന്ന് ഫുഡ്‌ മേടിപ്പിച്ചതാണെന്നുമൊക്കെ പറയുന്നത്… അതുകൊണ്ടാണ് ഞാമ്പിന്നതേകുറിച്ചൊന്നും പറയാണ്ടിരുന്നത്… നിങ്ങളറിഞ്ഞില്ലേപ്പിന്നെ പറഞ്ഞു വിഷമിപ്പിയ്ക്കണ്ടെന്നു കരുതി… എന്നാലുമെന്റെ ഡോക്ടറേ, നിങ്ങളിതിനൊക്കെ ഇങ്ങനൊരു തീരുമാനമെടുത്തു കളഞ്ഞല്ലോ..!!””””_ മീനാക്ഷി പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചതുമുഴുവൻ അയാള് ഛർദിച്ചശേഷം അച്ഛനിട്ടൊരു തട്ടുകൂടികൊടുത്തു…

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സംഗതിയൊക്കെ കലങ്ങിതെളിഞ്ഞ സന്തോഷത്തിൽ ഞാനൊരു ദീർഘനിശ്വാസമിട്ടു…

അതുകേട്ടതും കീത്തുവെന്നെ ചെറഞ്ഞൊരു നോട്ടംനോക്കി…

അതോടെ വീണ്ടും ഞാൻ മുഖംകുനിച്ചിരുന്നു…

“”…ഇതൊക്കെയിവള് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ..?? എന്നാലിതൊന്നുമല്ല സത്യം… പിള്ളേരുതമ്മിൽ വർഷങ്ങളായ്ട്ടിഷ്ടത്തിലാ… അതുകൊണ്ട്തന്നെ നാട്ടുകാരുടെമുന്നിൽ നാണങ്കെടാതെ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!”””_ അച്ഛൻ പിടിച്ചപിടിയിൽതന്നെ വീണ്ടുമതേ ആവശ്യമുന്നയിച്ചപ്പോൾ എനിയ്ക്ക് പെരുവിരളിൽ നിന്നുമങ്ങോട്ടിരച്ചു കയറാൻതുടങ്ങി…

…എടോ കോപ്പേ.! അവൾടെ തന്തയ്ക്കില്ലാത്ത എന്തോമാനക്കേടാ ഇനി തനിയ്ക്കുവരാമ്പോണേ..?? അയാൾക്കതിനൊന്നുമൊരു മൈരുമില്ല, തന്ന വെള്ളോങ്കേറ്റീട്ട് ഒന്നിറങ്ങിവാ മനുഷ്യാ… ഒള്ളനേരത്ത് കുടുംബംപിടിയ്ക്കാന്ന്..!!

സ്വന്തം തന്തയായ്പ്പോയോണ്ട് ഞാനപ്പോൾ മനസ്സിലത്രേ പറഞ്ഞുള്ളൂ…

വേറാരെങ്കിലുമായ്രുന്നു ആസ്ഥാനത്തെങ്കിൽ കൊന്നേനെഞാൻ…

അങ്ങനൊക്കെ മനസ്സിൽകരുതിക്കൊണ്ട് നോക്കിയപ്പോൾ നാക്കിറങ്ങിയപോലെ നിൽക്കുവാണാ മറ്റവള്…

നിന്റെ കഴപ്പൊക്കെ തീർന്നില്ലേടീന്ന മട്ടിലുള്ള എന്റെനോട്ടത്തിന് ദയനീയമായൊരു നോട്ടമായ്രുന്നു എനിയ്ക്കു മറുപടിയായിവന്നത്…

എല്ലാപ്രതീക്ഷകളും കണ്ണിനുമുന്നിൽ പൊലിയാൻ പോകുവാണോന്നൊരു ഭാവം…

“”…ഇഷ്ടോ..?? ഇവരുതമ്മിലോ..?? ഒന്നുപോയേടോ… പിള്ളേര്തന്നെ പറ്റിയ്ക്കാൻ പറഞ്ഞതാവും..!!”””_ പുള്ളി വീണ്ടുമെന്തോ തമാശകേട്ടമട്ടിൽ പ്രതികരിച്ചപ്പോൾ എനിയ്ക്കയാളോട് ബഹുമാനംതോന്നി…

…ഹോ.! എന്തുനല്ല മനുഷ്യൻ.!

“”…അതിനെന്റടുക്കെ നിന്റെ മോളുതന്നെയാ പറഞ്ഞത്, അവളുമിവനും തമ്മിലിഷ്ടാന്നും കല്യാണംനടത്തി കൊടുത്തില്ലേപ്പോയി ചത്തു കളയോന്നുമൊക്കെ..!!”””_ അത്രയുംനേരം വലിച്ചപാലത്തിലൂടെ മൈതന്ത ടിപ്പറുകയറ്റിയപ്പോൾ അമ്മാവനൊന്നു വലിഞ്ഞു…

പുള്ളിയുടെമുഖത്ത് അത്രയുംനേരമുണ്ടായ്രുന്ന സരസഭാവംമാറി പകരം ഗൗരവംനിറയുന്നത് ഞാനറിഞ്ഞു…

ഇതെല്ലാം സസൂക്ഷ്മംവീക്ഷിച്ചിരുന്ന ഞാൻ ഇനികിട്ടുന്നത് ഒറ്റയ്ക്കുമേടിച്ചോണം, പങ്കുപറ്റാൻ എന്നെകൊണ്ടാവില്ലന്ന മട്ടിൽ അച്ഛന്റടുക്കെനിന്നും കുറച്ചൊഴിഞ്ഞിരുന്നു…

“”…സത്യമാണോടീ..?? മീനൂ… നിന്നോടാചോദിച്ചേ..?? ഈ കേട്ടതൊക്കെ സത്യാണോന്ന്..??”””_ ഭാവിഅമ്മാവൻ ഗൗരവംപൂണ്ടുകൊണ്ട് സ്ഥിരം സിനിമാക്ലീഷേ ഡയലോഗിട്ടതും മീനാക്ഷി കൂടിയിരുന്ന ഓരോമുഖത്തേയ്ക്കും മാറിമാറി നോക്കി…

സത്യമാണെന്ന്പറഞ്ഞാൽ അവൾടെ തന്തേടെകയ്യീന്ന് കിട്ടും…

സത്യമല്ലെന്നുപറഞ്ഞാ എന്റെകാരണവരും കീത്തുവുംകൂടി അവൾടെ പപ്പുംപൂടേം പറിയ്ക്കും…

ആ ഒരവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മീനാക്ഷിയുടെമൗനം എന്റച്ഛൻ മുതലെടുക്കുവായ്രുന്നു എന്നുതന്നെ പറയാം…

“”…കണ്ടില്ലേ..?? സത്യമതായോണ്ടല്ലേ അവള് മിണ്ടാണ്ട്നിയ്ക്കുന്നേ… അല്ലേലവളല്ലാന്നു പറയട്ടേ..!!””” _ എട്ടുമെട്ടും പതിനാറിന്റെപണിയും തലേലുവെച്ചുകെട്ടി മീനാക്ഷി ദയനീയമായി എന്റച്ഛനെ നോക്കുമ്പോൾ തന്തയും മോനുമെല്ലാം ഒരേ അച്ചിലുണ്ടായതാണോന്നവൾ ചിന്തിച്ചുകാണും…

“”…നീയെന്താടീ ഒന്നുംമിണ്ടാത്തെ..?? ഇവരീപറയുന്ന സത്യമാണോ..?? നീയുമിവനും തമ്മിലിഷ്ടത്തിലാണോന്ന്..??”””_ അവളുടെ അടുത്തേയ്ക്കു ചീറിക്കൊണ്ടുചെന്ന് രണ്ടു തോളിലുമായി പിടിച്ചുകുലുക്കി രേവുആന്റിചോദിച്ചതും ആണെന്നോഅല്ലെന്നോ പറയാനാകാതെ മീനാക്ഷി കിളിപാറിനിന്നു…

സത്യത്തിലന്നേരമെന്റെ കാലിന്റടിയിൽനിന്ന് മഞ്ഞുരുകിയൊലിയ്ക്കുന്നതറിഞ്ഞെങ്കിലും അവളുനിന്നുരുകുന്നതു കാണാനെന്റെ ഉത്സാഹംകൂടി…

മകൻചത്താലും സാരമില്ല, മരുമോൾടെകണ്ണിലെ കണ്ണീരുകണ്ടാമതിയെന്നൊക്കെ പറയൂലേ..?? ഏതാണ്ടങ്ങനെതന്നെ…

പിന്നെ, കുറച്ചുമുന്നേ എന്റെ വീട്ടിൽവെച്ചവള് കാണിച്ചതും മറ്റൊന്നായ്രുന്നില്ലല്ലോ…

“”…കണ്ടോ… അവളുപറയില്ല… രണ്ടുപേരുംതമ്മില് വർഷങ്ങളായുള്ളിഷ്ടമാ… നാട്ടുകാരറിഞ്ഞ് നാണംകെടുന്നതിനുമുന്നേ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!’””_ അച്ഛൻ കറങ്ങിതിരിഞ്ഞ് വീണ്ടും പിടിച്ചടുത്തു പിടിമുറുക്കിയപ്പോൾ നിറകണ്ണുകളിൽ കത്തുന്നകോപത്തോടെ അവളെന്നെനോക്കി…

ഇങ്ങേരെ നീ വിളിച്ചോണ്ട് പോവോ, അതോ ഞാൻ തല്ലിയിറക്കണോന്ന മട്ടിൽ…

“”…എടോ… താനിതെന്തൊക്കെയാ പറയുന്നേ..?? ഇനി പിള്ളേർക്കങ്ങനൊരാഗ്രഹമുണ്ടേൽതന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാതെ അതിനു സപ്പോർട്ടുചെയ്കയാണോ വേണ്ടേ..?? താനൊക്കെ എന്തൊരുതന്തയാടോ..??”””_ പുള്ളിയും സ്വന്തം നിലപാടിലുറച്ചുനിന്നപ്പോൾ, അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കൊടങ്കിളേന്ന മട്ടിൽ ഞാനൊന്നുഞെളിഞ്ഞു…

“”…എടോ… പറഞ്ഞു മനസ്സിലാക്കാനവരെന്താ കൊച്ചുകുട്ടികളാണോ..?? നമ്മടെയൊക്കെ കയ്യില് നിയ്ക്കുന്ന പ്രായമൊക്കെകഴിഞ്ഞു…
ഇനിയവരുടെ ഇഷ്ടത്തിന് വില കൊടുക്കുന്നേലെന്താ കുഴപ്പം..??”””

Leave a Reply

Your email address will not be published. Required fields are marked *