എന്റെ ഡോക്ടറൂട്ടി – 9 14അടിപൊളി 

“”…ഒരു കുഴപ്പോമില്ലേ..?? ബാക്കിയെല്ലാംപോട്ടേ… ഇവളിവനെക്കാളും മൂന്നുനാലു വയസ്സിന് മൂത്തതല്ലേടോ..?? എന്തൊക്കെപറഞ്ഞാലും നമ്മളതൂടിനോക്കണ്ടേ..?? പിള്ളേർക്കോ ബോധമില്ല, താനുംകൂടങ്ങനായാലെങ്ങനാ..??”””_ സംഗതികൃത്യം കുറിയ്ക്കുകൊള്ളിച്ചുകൊണ്ടയാൾ നിർത്തിയതും അച്ഛനെന്തു പറയണമെന്നറിയാതെ അമ്മയുടെ മുഖത്തേയ്ക്കുനോക്കി…

ഞാനാണെങ്കിലന്നേരം അവൾടച്ഛന്റെ തലയ്ക്കുചുറ്റും ദിവ്യശോഭകണ്ട ത്രില്ലിലായ്രുന്നു…

കുറച്ചുനേരങ്കൂടി സമയംകിട്ടിയിരുന്നേൽ ഞാനങ്ങോർക്കൊരു രൂപക്കൂടുംപണിയിച്ച് മെഴുകുതിരിയും കത്തിച്ചേനെ…

അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ സന്തോഷം.!

“”…എടാ… ഇന്നത്തെക്കാലത്ത് ആരുമീ പ്രായത്തിനൊന്നും വലിയപ്രാധാന്യം കൊടുക്കത്തില്ല… അല്ലേത്തന്നെ നമ്മള് പ്രായോം കെട്ടിപ്പിടിച്ചിരുന്നിട്ടവസാനം പിള്ളേരവരുടെ ഇഷ്ടത്തിന്പോയാപ്പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ..?? അതുകൊണ്ടാ പറയുന്നേ, നമ്മുടെ മക്കളല്ലേ… അവരുടെയിഷ്ടമ്പോലെ ആയിക്കോട്ടേന്ന്..!!”””_ അച്ഛൻവീണ്ടും ഡിഫെൻസിന് ശ്രെമിയ്ക്കുന്നതു കണ്ടപ്പോൾ ഞാൻ കഴുത്തിന് കുത്തിപ്പിടിച്ചില്ലന്നേയുള്ളൂ…

ആ പാവപ്പെട്ടൻ നാവിലെവെള്ളം വറ്റിച്ചൊരുവിധം മുടക്കിക്കൊണ്ടുവരുമ്പോൾ ഇങ്ങേരിതെന്തോ കാണിയ്ക്കുവാ..??

…എടോ, പെണ്ണിനോ… ചെക്കനോ… പെണ്ണിന്റെ വീട്ടുകാർക്കോ ചെക്കന്റമ്മയ്‌ക്കോ ആർക്കുമിതില് താല്പര്യമില്ല… പിന്നെ തനിയ്ക്കു മാത്രമിതെന്തോത്തിന്റെ ഏനക്കേടാടോ..??

…ഈശ്വരാ.! ഇനിയീ കല്യാണംനടത്തിയാ പുള്ളിയ്ക്കാരേന്നെങ്കിലും ബ്രോക്കറ്ഫീസ് കിട്ടുവോ ആവോ..??

ഞാനൊരു വശത്തേയ്ക്ക് ചെരിഞ്ഞിരുന്ന് മനോവിചാരത്തിലേർപ്പെടുമ്പോൾ അവൾടച്ഛന്റെ സ്വരമുയർന്നു;

“”…ഇല്ല.! താനിതെന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിയ്ക്കത്തില്ല… ഇളയതാന്നുപറഞ്ഞ പോട്ടേ… പക്ഷേ ഇവനെപ്പോലെ ജോലീങ്കൂലീമില്ലാതെ വെറുതെ തെമ്മാടിത്തരംകാണിച്ചു നടക്കുന്നൊരുത്തന് എന്തുവിശ്വസിച്ചാ ഞാനെന്റെമോളെ കെട്ടിച്ചുകൊടുക്കുന്നത്..?? നീ പറ.! അതിനുവേണ്ടിയല്ല ഞാനവളെപഠിപ്പിച്ചു ഡോക്ടറാക്കീത്… അല്ലേലുമിവനൊക്കെ കൊടുക്കുന്നേലുംഭേദം കല്ലുകെട്ടി കടലിൽതാത്തുന്നതാ… മൊട്ടേന്നുവിരിയാത്തവൻ പെണ്ണുകെട്ടാൻമുട്ടി വന്നേക്കുന്നു..!!”””_ അങ്ങേര് സെറ്റിയിലേയ്ക്ക് ചാരിയിരുന്ന് മെനെക്കെട്ടെന്നെ കുത്തിക്കീറിയപ്പോൾ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാമൊരുമിച്ച് പൊന്തിവന്നു…

…അതെന്തു മൈര് വർത്താനാടോ താൻ പറഞ്ഞേ..??

…എന്തൊക്കെയായാലും നിങ്ങളാപറഞ്ഞത് ശെരിയായില്ല.!

ഒന്നൂല്ലേലും തനിയ്ക്കുവേണ്ടിയൊരു രൂപക്കൂട് പണിയാൻവരെ മനസ്സിലാലോചിച്ചവനല്ലേടോ ഞാൻ… എന്നിട്ടിങ്ങനൊക്കെ പറഞ്ഞത് മോശമായിപ്പോയി.!

ഞാനൊന്നു കൂടി ചെരിഞ്ഞിരുന്ന് അച്ഛനെനോക്കി, എന്നെ ദുഷിച്ചുകേട്ടപ്പോൾ അവിടത്തെ കല്ലിറങ്ങിയോന്നറിയണമല്ലോ… പക്ഷേ പുള്ളിയതിന് പ്രതികരിയ്ക്കാണ്ടിരുന്നതൊന്നുമില്ല കേട്ടോ…

“”…എടാ… നീയിത്രയൊക്കെന്റെ മോനെക്കുറിച്ച് കുറ്റമ്പറഞ്ഞ സ്ഥിതിയ്ക്കു പറയാലോ… അതേ, എന്റെമോന് വേറെയീനാട്ടില് പെണ്ണുകിട്ടാഞ്ഞിട്ടല്ല ഞാനീവന്നിരുന്ന് ഇരന്നത്… നിന്റെ മോളെക്കുറിച്ചോർത്തോണ്ട് മാത്രാ, അവളെയും എന്റെകീത്തൂനേം ഞാനൊരുപോലെ കണ്ടോണ്ട് മാത്രം..!!”””_ അച്ഛൻ വാക്കുകൾ മുറിച്ചുകൊണ്ട് ഗ്യാപ്പെടുത്തതും എല്ലാരും കണ്ണുംമിഴിച്ചച്ഛനെ നോക്കി…

ഇയാളിതെന്താ ഉദ്ദേശിയ്ക്കുന്നതെന്നറിയാൻ വയ്യല്ലോ…

“”…ഡോക്ടറിതെന്താ പറഞ്ഞു വരുന്നേ..??”””_ അത്രയുംനേരം മൗനവൃതത്തിലായ്രുന്ന രേവുആന്റിചോദിച്ചതും അച്ഛൻതുടർന്നു;

“”…അതേ, ഞാൻസത്യമാ പറയുന്നേ… നിങ്ങടെ മോളെക്കുറിച്ചോർത്തിട്ടാ ഞാനീ ആലോചനയ്ക്ക് മുതിർന്നതുതന്നെ… അല്ലാതെ പ്രായത്തിനുമൂത്തൊരു പെൺകുട്ടിയെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാൻവയ്യാത്തതു കൊണ്ടൊന്നുമല്ല..!!”””

“”…എടോ… എന്തേലുംപറയാനുണ്ടേൽ താൻ തെളിച്ചുപറ..!!”””

“”…എടോ… നിങ്ങളുകരുതുമ്പോലെ ഇവൻ ഭക്ഷണംമേടിച്ചു കൊടുക്കാൻവേണ്ടി അവൾടെഹോസ്റ്റലിൽ പോയതൊന്നുമല്ല… രണ്ടുങ്കൂടി അറിഞ്ഞുചെയ്തതാ… അല്ലേലിവൾടെ കട്ടിലിന്റടീൽനിന്നുമിവനെ പിടിയ്‌ക്കോ..?? നിങ്ങളിവള് പറയുന്ന പൊട്ടത്തരോം വിശ്വസിച്ചിരുന്നോ… അവസാനം പെണ്ണിന് വയറ്റിലുണ്ടെന്നുമ്പറഞ്ഞ് കരഞ്ഞുവിളിച്ചു വരാണ്ടിരിയ്ക്കാനാ ഞാനിത്രയുംനേരം കിടന്നുകെഞ്ചീത്… അല്ലാണ്ട് തന്റെഡോക്ടറുമോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാനുള്ള നേർച്ചകൊണ്ടൊന്നുമല്ല..!!”””_ അച്ഛനൊറ്റശ്വാസത്തിൽ നാവുകൊണ്ടൊരു പേമാരി പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഒരുനിമിഷം സ്തബ്ധരായി…

മീനാക്ഷിപറഞ്ഞതിനെ പൊടിപ്പുംതൊങ്ങലും ചേർത്ത് പറഞ്ഞുഫലിപ്പിയ്ക്കാൻ പുള്ളികാണിച്ച മനസ്സ്, ആരേലുമൊരു കറുത്തതുണികൊണ്ടുവന്ന് പുള്ളിയെയൊന്നു മൂടോ..??

അല്ലേൽ ഈ പുത്തിയ്ക്ക് പുള്ളീനെ കാക്കകൊത്തും.!

“”…മീനൂ..!!!!!!””””_ ഇനിയെന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരൂഹവുമില്ലാതിരുന്ന എന്നെ ഒരുഞെട്ടലോടെ ഉണർത്തീത് രേവുആന്റീടെ തൊണ്ടകീറിയുള്ള വിളിയായ്രുന്നു…

“”…സത്യമാണോടീ..?? ഇവരീ പറയുന്നതൊക്കെ സത്യമാണോന്ന്..?? നീ… നീയിവനെ… ഛെ.! എങ്ങനെ… എങ്ങനെതോന്നീടീ നെനക്ക്… നെനക്കിത്രേം തരന്താഴാൻ..?? ഈശ്വരാ.! കൂട്ടത്തിലൊന്നുപോലുമില്ലല്ലോ ഇങ്ങനെയൊന്ന്… ഇതൊക്കെ കേൾപ്പിയ്ക്കാനാണോടി നിന്നെഞങ്ങള്… പൊക്കോ… പോവാൻ… കാണണ്ട…. കാണണ്ടെനിയ്ക്കു നിന്നെ പെഴച്ചവളേ..!!”””_ എന്തോ പറയാനാഞ്ഞുവന്ന മീനാക്ഷിയുടെ മുഖമടച്ചൊന്നു കൊടുത്തിട്ട് രേവുആന്റി കരച്ചിലിട കലർത്തിക്കൊണ്ട് പറഞ്ഞ് തള്ളിയെറിഞ്ഞപ്പോൾ അവള്മുട്ടിടിച്ചു നിലത്തേയ്ക്കുവീണു…

അവിടെനിന്നുമെഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അത്രയുംപേരുടെമുന്നിൽ ഒരുതെറ്റുംചെയ്യാതെ അപമാനിതയാകേണ്ടിവന്ന സങ്കടം മുഖംപൊത്തിപ്പിടിച്ചു കരഞ്ഞുതീർക്കാൻ ശ്രെമിച്ചപ്പോൾ എന്റമ്മയാണ് പോയവളെ എഴുന്നേൽപ്പിച്ചത്…

എന്നാലെന്നെ ഞെട്ടിച്ചുകൊണ്ടവൾ അമ്മയുടെ നെഞ്ചിലേയ്ക്കു മുഖംപൂഴ്ത്തി അലറികരഞ്ഞപ്പോൾ ഞാനുമാകെവല്ലാതായി…

അതേസമയത്തുതന്നെ അവൾടച്ഛന്റെശബ്ദവും ഇടിമുഴക്കംപോലെ പുറത്തുവന്നിരുന്നു;

“”…ഡോക്ടറേ… എനിയ്ക്ക്… എനിയ്ക്കു സമ്മതവാ… നമ്മക്കിതങ്ങുനടത്താം..!!”””

…തുടരും.!

❤️അർജ്ജുൻ ദേവ്❤️