.
ഞങ്ങൾ തിരിച്ചു വീട്ടിലേക്ക്…. വിട്ടു…….
ഞാൻ : നമ്മുക്ക് വീട്ടിലേക്ക് ഉള്ള ഫുഡ് പുറത്ത് നിന്ന് വാങ്ങിയാലോ…..
ദിവ്യ : അത് വേണോ…
ഞാൻ : അത് വേണം….. തനിക്കു എന്താ വേണ്ടത്….
ദിവ്യ : എനിക്ക് എന്തായാലും കുഴപ്പം ഇല്ല
ഞാൻ അങ്ങനെ മുമ്പിൽ ഉള്ള ഒരു മന്തി കടയിൽ നിർത്തി ഒരു ഫുൾ ചിക്കൻ മന്തി വാങ്ങി….
.
.
ഒരു 8:30 ആയപ്പോൾ ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്
.
അമ്മ : എന്താടാ ഇത്രയും വൈകിയത്…..
ഞാൻ : നല്ല ട്രാഫിക് ആയിരുന്നു അതാ….. ഇത് പിടിക്ക് ഞാൻ സാരീ ഉള്ള കവർ അമ്മയുടെ കൈയിൽ കൊടുത്തു…..
അമ്മ : ഡാ ഇത് ആർക്ക് ഉള്ളതാ… എനിക്ക് ആണോ….. നീ സെലക്ട് ചെയ്തത് ആണോ…..
ഞാൻ :അതെ ലെച്ചു കുട്ടിക്ക് ഉള്ളത് തന്നെ ആണ്….. പിന്നെ ഇതു വാങ്ങിയത് ഞാൻ അല്ല ദിവ്യ ആണ്…. ഞാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു…..
അമ്മ : ഹാ അത് എനിക്കു അത് മനസിലായി… നിനക്ക് ഇതു പോലെ ഒന്നും അമ്മക്ക് വാങ്ങി കൊണ്ട് വരില്ലല്ലോ…..അമ്മ അവളെ നോക്കി കൊണ്ട് ചരിച്ചു കൊണ്ട് പറഞ്ഞു …
. ഓ അപ്പോൾ നിങ്ങൾ രണ്ടും ടീം ആയി അല്ലെ……
“നമ്മൾ ഇല്ലേ “…..
.
. അതിന് ശേഷം ഞങ്ങൾ ഇരുന്നു ഫുഡ് കഴിച്ചു….
അമ്മ എന്റെ പഴയെ ഒരു കുസൃതികൾ പറഞ്ഞു കൊണ്ട് ഇരുന്നു… അവൾ അത് എല്ലാം കേട്ട് ചിരിച്ചു കൊണ്ട് ഇരുന്നു……..
.
അങ്ങനെ സമയം 10 ആയി…. ഞാൻ ഒരു സിഗ് വലിച്ചിട്ടു റൂമിലേക്ക് ചെന്നു…. ഞാൻ നോക്കുമ്പോൾ അവൾ ആരോടോ സംസാരിക്കുക ആയിരുന്നു…അവളുടെ അമ്മയോട് ആയിരിക്കും ഞാൻ മനസ്സിൽ വിചാരിച്ചു….
ഞാൻ വരുന്നത് കണ്ട് അവൾ ഫോൺ വെച്ചു…. എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു…. ഞാനും തിരിച്ചു പുഞ്ചിരിച്ചു…..
.
ഞാൻ സോഫയിൽ… ഷീറ്റ് വിരിച്ചു…. എന്നിട്ടു അതിൽ…. കിടന്നു…….
… ഓരോന്നും ആലോചിച്ചു ഇരുന്നു…..
.
” . താങ്ക്യൂ ” അവൾ പറഞ്ഞു….
ഞാൻ : എന്തിനു…..
. ദിവ്യ :ഇന്ന്… പുറത്ത് ഓക്കെ പോയില്ലേ…. കൊറേ ദിവസം ആയി എന്റെ ജീവിതത്തിൽ കുറച്ചു… സന്തോഷം വന്നത്….. അത് ഇന്നായിരുന്നു…. “താങ്ക്യൂ ഫോർ എവെരി തിങ്…. ”
ഞാൻ : ” വരവ് വെച്ചിരിക്കുന്നു…”
അത് കേട്ട് അവൾ… ചിരിച്ചു……
.
.
. അങ്ങനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു…. അവൾ പറയുന്നത് ഞാൻ കേട്ടുകൊണ്ട് ഇരുന്നു…… ആ സംസാരത്തിനു ഇടയിൽ ഞങ്ങൾ വല്ലാതെ അടുത്തത് പോലെ എനിക്ക് തോന്നി…. ഞങ്ങൾ അങ്ങനെ ഒരു മണി വേറെ സംസാരിച്ചു ഇരുന്നു… അങ്ങനെ 1:30ആയി ഞങ്ങൾ കിടന്നപ്പോൾ….
.
. പിറ്റേന്ന് രാവിലെ 11 മണിക്കാണ് ഞാൻ ഉണർന്നത്…. സൺഡേ ആയോണ്ട് കുറച്ചു നേരം കൂടെ കിടന്നു…. അന്ന് പ്രേതെകിച്ചു ഒന്നും നടന്നില്ല….. ചെക്കന്മാരുടെ കൂടെ ചുമ്മാ ഒന്ന് പോയി ചുറ്റി അടിച്ചു…..
.
. അങ്ങനെ ആ ദിവസം വന്നെത്തി… കുറച്ചു നാളുകൾക്കു ശേഷം വീണ്ടും എന്റെ കോളേജ് ജീവിതം തുടങ്ങുന്നു… ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചേ ആണ്….
.
അങ്ങനെ ഞാൻ ഡ്രസ്സ് എല്ലാം ഇട്ടു… കോളേജിലേക്ക് പോകാൻ റെഡി ആയി……
.
പുറത്തു… ഇറങ്ങി….. കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്കു വന്നു….. അവൾ പുതിയതായി വാങ്ങിയ..
പർപൽ സാരീ ആയിരുന്നു… അതിൽ അവളെ കാണാൻ മുന്നത്തേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു……
ഞങ്ങൾ അങ്ങനെ അവിടുന്ന് പോയി….
. അവൾ ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി എന്നാണ് അവൾ പറഞ്ഞത്….. പിന്നെ ആരോടും ഞങ്ങളുടെ ബന്ധത്തട്ടെ കുറിച്ച് ആരും അറിയേല്ല് എന്ന് പറഞ്ഞു….
അത് അവളുടെ ജോലിയെ ബാധിക്കാൻ സാധ്യത ഉണ്ട് എന്നും പറഞ്ഞു….. അതിനു എല്ലാം ഞാൻ ഓക്കേ പറഞ്ഞു… അവളെ അവിടെ ഡ്രോപ്പ് ചെയ്തു… ഞാൻ കോളേജിലേക്ക് വിട്ടു…..
.
അങ്ങനെ ഞാൻ കോളേജിൽ എത്തി….. ബൈക്ക് പാർക്ക് ചെയ്തു…..
അവന്മാരെ വിളിച്ചു……
അവന്മാർ അടുത്ത് ഉണ്ട് എന്ന് പറഞ്ഞു…… അങ്ങനെ അവന്മാരെ കണ്ടു പിടിച്ചു ക്ലാസ്സിലേക്ക് പോയി….
കൊറേ പിള്ളേരെ ഓക്കെ ഉണ്ട്…..
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി ബാക്ക് ബെഞ്ച് തന്നെ പിടിച്ചു…… അങ്ങനെ ഞങ്ങൾ അവിടെ ഇരുന്നു എല്ലാരേയും ഒന്ന് വിക്ഷിച്ചു…. എല്ലാം ചെറിയ പിള്ളേർ ആണ് ഒരു 18,19വയസ് കാണും….
