എന്റെ മാത്രം – 1അടിപൊളി  

എന്റെ മാത്രം

Ente Maathram | Author : Ne-ne

 


(വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.)


നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ ബുക്ക് വായിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. എന്നും രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോൾ അവന് ആ ഒരു കാഴ്ച പതിവ് തന്നാണ്.

നവീൻ SSLC കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛൻ രവീന്ദ്രന് സ്ഥലം മാറ്റം കിട്ടി അവൻ വീട്ടുകാർക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുന്നത്. രവീന്ദ്രന്റെയും കമലയുടെയും ഒറ്റ മകൻ ആണ് നവീൻ. സർക്കാർ ജീവനക്കാരൻ ആയതിനാൽ മൂന്നു നാല് വർഷം കൂടുമ്പോൾ രവീന്ദ്രന് സ്ഥലം മാറ്റം പതിവാണ്. കുടുംബത്തെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ രവീന്ദ്രൻ സ്ഥലം മാറ്റം എവിടേക്കാണെന്ന് വച്ചാൽ അവിടേക്ക് ഭാര്യയെയും മകനെയും കൂടെ കൂട്ടും. അതിനാൽ തന്നെ നവീൻ പല സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് SSLC വരെ എത്തിയത്.

പക്ഷെ സംസാരിക്കാൻ മിടുക്കനായ നവീൻ എവിടെ പോയാലും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സുഹൃത്ത് വലയം ഉണ്ടാക്കി എടുക്കുമായിരുന്നു.

അച്ഛന് സ്ഥലം മാറ്റം കിട്ടി പാരിപ്പള്ളി വന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. +1 , +2 കൊണ്ട് ഒരുപാട് കൂട്ടുകാരെ അവൻ സമ്പാദിച്ചു.

ഇപ്പോൾ കൊല്ലത്ത് ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടി 6 മാസം കഴിയുമ്പോഴും അത് തന്നെ ആണ് അവസ്ഥ. കൂടാതെ XFI യുടെ നല്ലൊരു പ്രവർത്തകൻ എന്ന രീതിയിൽ കൂടി കോളേജ് മൊത്തം അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ബാഗ് ഡെസ്കിലേക്ക് വച്ച് പുറത്തേക്ക് നടക്കുന്നതിനിടയിൽ പല്ലവിയെ അവൻ ഒന്ന് നോക്കി. അവൾ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ ബുക്കിൽ മാത്രം ശ്രദ്ധിച്ചിരിക്കയാണ്. ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.

അവളെ മറികടന്ന് പുറത്തേക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ ഓർത്തു.
‘ഒടുക്കത്തെ ജാഡ ആണെങ്കിലും എന്ത് സൗന്ദര്യം ആണ് ഈ പെണ്ണിന്. അവളെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല.’
അവൻ മനസ്സിൽ ഓർത്തത് വളരെ ശരി തന്നെ ആയിരുന്നു. സൗന്ദര്യം ദൈവം അവൾക്ക് അനുഗ്രഹിച്ചു തന്നെ കൊടുത്തിരുന്നു. അമർത്തി ഒന്ന് തൊട്ടാൽ അപ്പോൾ തൊടുന്നിടം ചുവക്കുന്ന പോലെ വെളുത്തു തുടുത്ത നിറം ആയിരുന്നു അവൾക്ക്. ചെറു കണ്ണുകൾ, കാപ്പിപ്പൊടി കളറിൽ ആരെയും ആകർഷിക്കുന്ന കൃഷ്ണമണികൾ, അൽപ്പം ഉയർന്ന മൂക്കുകൾ,

അതിനു താഴെയായി ചെറിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ, കട്ടി കുറഞ്ഞ ചെറു കാറ്റിൽ പോലും പാറി പറക്കുന്ന ഇടുപ്പിനു മുകളിൽ വരെ നീളമുള്ള മുടി, 18 വയസ് കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ആവിശ്യം ഉള്ളത്ര മുഴപ്പിൽ ഉയർന്നു നിൽക്കുന്ന മാറിടങ്ങൾ, അവളുടെ പിന്നഴകും അതുപോലെ തന്നെ ആയിരുന്നു. മൊത്തത്തിൽ പറയുകയാണെങ്കിൽ ഏതൊരു ആൺകുട്ടിയും മോഹിച്ചു പോകുന്ന സൗന്ദര്യം വരിഞ്ഞൊഴുകുന്ന ഒരു പെണ്ണ്.

പക്ഷെ അവളെ മോഹിച്ച് ഒരുപാട് ആൺകുട്ടികൾ നടക്കുന്നുണ്ടെങ്കിലും ഒരാൾക്ക് പോലും പിടികൊടുക്കാതെ ഒരു സൗഹൃദ വലയത്തിലും പെടാതെ തന്റേതായ ഒരു ലോകത്ത് ഒറ്റക്കായിരുന്നു അവൾ.

+1 പഠിക്കുമ്പോൾ ആണ് നവീൻ അവളെ ആദ്യമായി കാണുന്നത്. അവന്റെ തന്നെ ക്ലാസ്സിൽ ആയിരുന്നു അവളും. ക്ലാസ്സിൽ പഠിക്കാൻ ഏറ്റവും മിടുക്കിയായ പെൺകുട്ടി. അതുകൊണ്ടു തന്നെ ടീച്ചേഴ്സിന് എല്ലാം അവളെ അത്രക്ക് കാര്യമായിരുന്നു.

കണ്ടു തുടങ്ങിയ കാലം തൊട്ടേ അവൾ സൗഹൃദപരമായി ആരോടും ഇടപഴകുന്നത് അവൻ കണ്ടിട്ടില്ല, എപ്പോഴും പുസ്തകങ്ങളുടെ ലോകത്ത് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ ക്ലാസ്സിൽ മറ്റെല്ലാവരുമായി സൗഹൃദം സ്ഥാപിച്ചപ്പോഴും പല്ലവിയെ അവൻ ഒഴുവാക്കി വിട്ടു. +2 വിൽ സ്കൂൾ ടോപ് ആയിരുന്നു അവൾ. അത് കൊണ്ട് തന്നെ അവൾ എൻട്രൻസിന് പോയി എഞ്ചിനിയറിനോ മെഡിസിനോ പോകുമെന്നാണ് നവീൻ കരുതിയത്.

പഠിക്കാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന നവീൻ കുടുംബക്കാരുടെ നിർബന്ധം കാരണം ആണ് +1 സയൻസ് എടുത്തത് തന്നെ. എങ്ങനെയെങ്കിലും +2പാസ് ആയപ്പോൾ തന്നെ അവൻ ഡിഗ്രി പോയാൽ മതീന്ന് ഉറപ്പിച്ചതാണ്. കൊല്ലത്തു ഡിഗ്രി അഡ്മിഷൻ കിട്ടി ആദ്യ ദിവസം ക്ലാസിനു ചെല്ലുമ്പോൾ അവനെ ഞെട്ടിച്ചുകൊണ്ട് പല്ലവി ക്ലാസ്സിൽ ഇരിക്കുന്നു.

ആരോടും മിണ്ടാത്ത അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് അന്ന് അവൻ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അവളെ കടന്നു പോയി. അവളും ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ക്ലാസ് തുടങ്ങി 6 മാസം കഴിയുമ്പോഴും മുഖാമുഖം കാണുമ്പോൾ ഉള്ള ഒരു ചിരി മാത്രം ആണ് ഇന്നും അവരുടെ പരിചയം പുതുക്കൽ.

നവീനെ കുറിച്ച് പറയുകയാണെങ്കിൽ അത്യാവിശം വെളുപ്പ് നിറം തന്നെ ആയിരുന്നു അവന്. ആവിശ്യത്തിന് പൊക്കം ഉണ്ട്. ജിമ്മിൽ പോകുന്നില്ലെങ്കിലും ഡെയിലി രാവിലെ നടക്കാൻ പോവുകയും വീട്ടിൽ അത്യാവിശം എക്സസൈസ് ചെയ്യുന്നതിനാലും നല്ല ഫിറ്റ് ആയിട്ടുള്ള ബോഡി ആണ് അവന് ഉള്ളത്.

പിന്നെ ക്ലാസ്സിൽ ആൺപെൺ ഭേദ്യം ഇല്ലാതെ എല്ലാരും അവന്റെ സുഹൃത്തുക്കളും ആണ്. എന്നും വീട്ടിൽ നിന്നും കോളജിലേക്ക് ഇറങ്ങുക, എക്സാം പാസ് ആകാനുള്ളത് പഠിക്കുക, ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാർക്കൊപ്പം നടക്കുക, കുറച്ചു പാർട്ടി പ്രവർത്തനം. ഇതൊക്കെ ആയിരുന്നു അവന്റെ ലൈഫ്.
അന്ന് SFI യുടെ യൂണിറ്റ് മീറ്റിംഗ് ഉള്ളതിനാൽ നവീൻ ലാസ്റ്റ് പിരിയഡ് ക്ലാസ്സിൽ കയറിയില്ലായിരുന്നു.

മീറ്റിങ് കഴിഞ്ഞു ഇറങ്ങുമ്പോൾ ക്ലാസ് കഴിഞ്ഞു എല്ലാരും പോയിരുന്നു. കുറച്ചുപേർ മാത്രം അവിടിവിടെ ആയി നിൽപ്പുണ്ട്. നവീൻ ഗേറ്റിനു അടുത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ആണ് പടികൾ ഇറങ്ങി പല്ലവി വരുന്നത് കണ്ടത്.

ഇവൾ എന്താ ഇതുവരെ പോകാഞ്ഞത് എന്ന് നവീൻ ഓർക്കാതിരുന്നില്ല.

പല്ലവിയെ സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രാന്തി നിറഞ്ഞിരിക്കുന്നതായി അവന് തോന്നി. അവളുടെ നോട്ടം എവിടേക്കാണ് എന്ന് ശ്രദ്ധിക്കുമ്പോഴാണ് ഗേറ്റിന് വെളിയിൽ അവളെ നോക്കി കൊണ്ട് നിൽക്കുന്ന ആരോമലിനെ നവീൻ കണ്ടത്.

‘ഓഹ്, അപ്പോൾ അതാണ് അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പേടിയുടെ കാരണം.’
പൊളിറ്റിക്സിൽ ഫസ്റ്റ് ഇയർ പഠിക്കുന്നതാണ് ആരോമൽ. പല്ലവിയുടെ പിന്നാലെ നടക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് ആരോമലും. അവന്റെ ചേട്ടൻ അതെ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്നതിന്റെ ധൈര്യത്തിൽ കുറച്ചു വിളച്ചിലുകൾഅവൻ കോളേജിൽ കാണിക്കുന്നുണ്ട്. പക്ഷെ ആളും തരവും നോക്കി മാത്രം ആണെന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *