എന്റെ മാത്രം – 1അടിപൊളി  

പല്ലവിയെ അവൻ നല്ല രീതിയിൽ തന്നെ ശല്യപെടുത്താറുണ്ടായിരുന്നു. അവൾക്ക് വേണ്ടി ആരും ചോദിക്കാനില്ല എന്നൊരു ധൈര്യം തന്നെ ആയിരുന്നു ആരോമലിനു ഉണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ആരോമൽ പിടിച്ച് നിർത്തി സംസാരിച്ച ശേഷം പല്ലവി നിറകണ്ണുകളോടെ പോകുന്നത് നവീൻ കണ്ടിട്ടുണ്ട്. പക്ഷെ അവളുമായി കൂട്ട് ഒന്നും ഇല്ലാത്തതിനാൽ അതിനെ പറ്റി തിരക്കിയിട്ടില്ല.

പരിഭവം നിറഞ്ഞ കണ്ണുകളോടെ പല്ലവി ചുറ്റും പരതുമ്പോൾ ആണ് നവീൻ നിൽക്കുന്നത് അവൾ കണ്ടത്.
അവൾ ദയനീയമായി നവീനെ ഒന്ന് നോക്കി. അവളുടെ മനസ്സിൽ അവന്റെ അടുത്തേക്ക് പോകണം എന്ന് ഉണ്ടായിരുന്നു, പക്ഷെ ഇതുവരെയും അവനോടു മിണ്ടിയിട്ടില്ലാത്തതിനാൽ അവൻ എന്ത് കരുതും എന്നുള്ള ചിന്തയും അവളെ അലട്ടി.

അവളുടെ ദയനീയമായ നിൽപ്പ് കണ്ടപ്പോൾ അവന്റെ മനസ് അലിഞ്ഞു. അവളുടെ മനസ് അറിഞ്ഞിട്ടെന്നവണ്ണം അവൻ പല്ലവിയുടെ അടുത്തേക്ക് ചെന്ന്.

“എന്താ ഇറങ്ങാൻ ലേറ്റ് ആയെ?”

അവന്റെ ചോദ്യം കേട്ടപ്പോൾ ആശ്വാസം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“രമ്യ ടീച്ചർ എല്ലാരുടെയും ബുക്ക് കളക്ട ചെയ്തു കൊണ്ട് കൊടുക്കാൻ പറഞ്ഞിരുന്നു.. ബുക്ക് കൊടുത്തു ടീച്ചറോട് സംസാരിച്ചു വന്നപ്പോൾ ലേറ്റ് ആയി.”

ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
“വാ.. പോകാം.”
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ കൂടെ നടന്നു.
നടക്കുന്നതിടയിൽ അവൻ ചോദിച്ചു.
“മൂന്നു വർഷമായി നമ്മൾ കാണുന്നതല്ലേ. എന്റെ പേരെങ്കിലും നിനക്ക് അറിയാമോ?”
അവൻ തന്നെ ഒന്ന് ആക്കി ചോദിച്ചതാണെന്നു അവൾക്ക് മനസിലായെങ്കിലും അവൾ പറഞ്ഞു.
“നവീൻ എന്നല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഭാഗ്യം, അതെങ്കിലും അറിയാല്ലോ.”
അത് കേട്ടപ്പോൾ അവളുടെ മുഖം താഴേക്ക് താന്നു.
തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു എന്ന് മനസിലായ നവീൻ പെട്ടെന്ന് പറഞ്ഞു.
“ഡോ, ഞാൻ ചുമ്മാ പറഞ്ഞതാ.. താൻ ഇങ്ങനെ വിഷമിക്കാതെ.”
അത് കേട്ടിട്ടും അവളുടെ മുഖത്ത് തെളിച്ചം ഒന്നും ഉണ്ടായില്ല.
“ഞാൻ ഇങ്ങനെ ആണ്.. ഒരുപാട് സംസാരിക്കും, അതിനിടയിൽ കൂട്ടുകാരെ കളിയാക്കും, അവർ തിരിച്ചും കളിയാക്കും. താൻ ഇങ്ങനെ ആരോടും സംസാരിക്കാതെ നടക്കുന്നത് കൊണ്ടാണ് ഇതിനൊക്കെ ഫീൽ അടിക്കുന്നെ.”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോഴേക്കും അവർ ഗേറ്റിനു അടുത്ത് എത്തിയിരുന്നു. അവളോടൊപ്പം നവീൻ സംസാരിച്ചു കൊണ്ട് വരുന്ന കാഴ്ച ആരോമലിൽ ഒരു നീരസം ഉളവാക്കിയിരുന്നു. എങ്കിലും നവീന് കോളേജിലെ സീനിയോഴ്സുമായി ഉള്ള അടുപ്പം അറിയാവുന്നതിനാൽ അവർ അടുത്തെത്തിയത് ആരോമൽ നവീനെ നോക്കി ചിരിച്ചു.
നവീൻ ഒരു ചെറു ചെറു ചിരിയോടെ ചോദിച്ചു.
“അഖിലേട്ടനെ ഇന്ന് കണ്ടില്ലല്ലോ. വന്നില്ലേ?”
ആരോമലിന്റെ ചേട്ടൻ ആണ് അഖിൽ. നവീനുമായി നല്ല അടുപ്പത്തിൽ ആണ് പുള്ളിക്കാരൻ.
“ഇല്ലടാ.. എന്തോ കാര്യമായി ട്രിവാൻഡ്രം വരെ പോകണം എന്ന് പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ ആരോമലിന്റെ നോട്ടം പല്ലവിയിലേക്ക് പാളി വീണിരുന്നു. പല്ലവി ആണേൽ തല താഴ്ത്തി നിൽക്കുന്നു. ഇത് കണ്ട നവീൻ പറഞ്ഞു.
“ഇത് പല്ലവി..”
“എനിക്കറിയാം.. ”
“എന്റെ കൂട്ടുകാരി ആണ്.. കൂട്ടുകാരി എന്ന് പറയുമ്പോൾ എന്റെ വീടിനടുത്തു തന്നാ ഇവളുടെ വീട്.. ഇവളെ ഇങ്ങനെ കോളേജിൽ ഓരോരുത്തർ ശല്യം ചെയ്യുന്നു എന്ന് പരാതിയും പറഞ്ഞു വരുകയായിരുന്നു എന്നോട്.”
ആരോമൽ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇനി ആരേലും ശല്യപെടുത്തുവാനാണേൽ അപ്പോൾ ഞാൻ നോക്കിക്കൊള്ളാന്ന് പറഞ്ഞു.”
ആരോമൽ ഒന്നും മിണ്ടിയില്ല.. പല്ലവി ആണേൽ ഇതൊക്കെ കേട്ട് കണ്ണും മിഴിച്ച് നിൽക്കെയാണ്.
“അപ്പോൾ ശരി, ഞങ്ങൾ പോട്ടെ.”
നവീൻ മുന്നോട്ട് നടന്നു. കൂടെ പല്ലവിയും.
കുറച്ച് മുന്നോട്ട് നടന്നപ്പോൾ പല്ലവി പറഞ്ഞു.
“താങ്ക്സ്..”
അത് കേട്ട നവീൻ ഒരു ചിരിയോടെ പറഞ്ഞു.
“ഓഹ്, വരവ് വച്ചിരിക്കുന്നു.”
ഇത്രേം നേരത്തിനിടയിൽ അവളുടെ മുഖത്തും ഒരു ചിരി പടർന്നു.
അവർ ബസ് സ്റ്റാൻഡിൽ എത്തിയതും പാരിപ്പള്ളിലേക്ക് ഉള്ള ബസ് വന്നതും ഒരുമിച്ചായിരുന്നു.
ബസിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ഒരു സീറ്റ് മാത്രമാണ് ഒഴുവു ഉണ്ടായിരുന്നത്. പല്ലവി ആ സീറ്റിലേക്ക് ഇരുന്നു.
നവീൻ ഇരിക്കാൻ മടിച്ച് ആ സീറ്റിനു അരികിലായി നിന്നു. ക്ലാസ്സിലെ വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നേൽ അവൻ ഒരു മടിയും കൂടാതെ അടുത്ത് കയറി ഇരുന്നേനെ.
അവൻ അരികിൽ തന്നെ നിൽക്കുന്നത് കണ്ട് പല്ലവി കണ്ണ് കൊണ്ട് അടുത്തിരിക്കാൻ ആഗ്യം കാണിച്ചു. അവളുടെ സമ്മതം കിട്ടിയപ്പോൾ അവൻ മടി കൂടാതെ അവളുടെ അരികിലേക്ക് ഇരുന്നു.
അവൻ തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
“എന്റെ വീട് എവിടെ ആണെന്ന് അറിയാമോ?”
“പാരിപ്പള്ളി എവിടെയോ ആണെന്ന് അറിയാം, ചില ദിവസങ്ങളിൽ ഞാൻ ഇറങ്ങുന്ന ബസ്റ്റോപ്പിൽ ഇറങ്ങുന്നത് കാണാറുണ്ട്.”
“ഞാൻ ഇപ്പോൾ താമസിക്കുന്നത് പാരിപ്പള്ളി തന്നെയാണ്, നിന്റെ വീട്ടിനു 1 km ദൂരം കാണുമായിരിക്കും എന്റെ വീട്ടിലേക്ക്.. പക്ഷെ ശരിക്കും എന്റെ സ്ഥലം പാലക്കാട് ആണ്.”
അവൾ അതിശയത്തോടെ ചോദിച്ചു.
“അപ്പോൾ ഇവിടെ എങ്ങനെ?”
“അച്ഛൻ ഗവണ്മെന്റ് ജോലിക്കാരൻ ആണ്. സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട് വന്നതാണ്.”
പതുക്കെ പതുക്കെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന മഞ്ഞ് ഉരുകി അവൾ അവനോടു നന്നായി സംസാരിക്കാൻ തുടങ്ങി. പക്ഷെ വീട്ടുകാരെ കുറിച്ച് ഒന്നും പറയാതെ അവൾ ഒഴിഞ്ഞു മാറുന്നതായി അവന് തോന്നി. അതുകൊണ്ടു തന്നെ അവൻ അതെ കുറിച്ച് ചോദിക്കാനും നിന്നില്ല.
പാരിപ്പള്ളിയിൽ ബസ് ഇറങ്ങിയ അവർ ഒരു സൗഹൃദ ബന്ധത്തിന് തുടക്കം കുറിച്ച് അവരവരുടെ വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവി ക്ലാസ്സിൽ വച്ച് നവീനെ കാണുമ്പോൾ ചിരിക്കാനും ചെറിയ രീതിയിൽ സംസാരിക്കാനും ഒക്കെ തുടങ്ങി.. ചില ദിവസങ്ങളിൽ ബസിൽ ഒരുമിച്ചാണ് യാത്ര എങ്കിൽ അവൾ നവീന്റെ അടുത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചു. ആ യാത്രകളിൽ അവൾ അവനോടു നന്നായി തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരങ്ങളിൽ നിന്നും അവൾ താനുമായി നല്ലൊരു സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മനസ് തുറന്ന് ആ ഒരു ആഗ്രഹം തന്നോട് തുറന്നു പറയാൻ അവൾക്ക് കഴിയുന്നില്ലെന്നും നവീൻ മനസിലാക്കി.
അന്ന് ഒരു ദിവസം വൈകുന്നേരം നവീൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ സൂപ്പർമാർകെറ്റിൽ പോയതായിരുന്നു.
സാധനങ്ങൾ നോക്കി എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ തോണ്ടുന്നു. തിരിഞ്ഞു നോക്കുമ്പോൾ പല്ലവി ആയിരുന്നു അത്.
തെല്ലൊരു അതിശയത്തോടെ നവീൻ ചോദിച്ചു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“സാധനങ്ങൾ വാങ്ങാൻ, അല്ലാതെന്തിന്.”
“ഓഹ്, സംസാരിക്കാൻ പഠിച്ചു പോയല്ലോ നീ?”
അവൾ ശബ്ദം പുറത്തു വരാതെ ചുണ്ടുകൾ കൊണ്ട് പോടാ എന്ന് പറഞ്ഞു.
അത് കണ്ട് അവൻ ചിരിച്ചു.
പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു സ്ത്രീ കടന്നു വന്നത്.
“മോളെ.. ആരാ ഇത്?”
നവീൻ ആ സ്ത്രീയെ ശ്രദ്ധിച്ചു.
സാരി ആണ് വേഷം. മുപ്പത്തിഅഞ്ചിനും നാല്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നു. നല്ല വെളുത്ത നിറം. കാണാൻ നല്ല ഐശ്വര്യം. പല്ലവിയുടെ മുഖഛായയും ഉണ്ട്.
“അമ്മാ, ഇതാണ് ഞാൻ പറയാറുള്ള നവീൻ.”
നവീനെ നോക്കികൊണ്ട് അവൾ പറഞ്ഞു.
“ഡാ.. ഇതാണ് എന്റെ ‘അമ്മ…സുലജാമ്മ.”
നവീൻ അവരെ നോക്കി ചിരിച്ചു.
ഒരു ചിരിയോടെ സുലജാമ്മ പറഞ്ഞു.
“അപ്പോൾ താൻ ആണല്ലേ നവീൻ.. എപ്പോഴും വീട്ടിൽ ഇവൾ പറയാറുണ്ട് മോനെക്കുറിച്ച്.”
നവീൻ പല്ലവിയുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു പുഞ്ചിരിയോടെ നിൽക്കെയാണ്.
“ആദ്യായിട്ടാണ് ഇവൾ കൂടെ പഠിക്കുന്ന ഒരാളെ കുറിച്ചൊക്കെ എന്നോട് പറയുന്നെ.. ഒരാളോടും മിണ്ടാത്തതോണ്ട് ഇവൾക്ക് ജീവിതത്തിൽ ആരും ഫ്രണ്ട് ആയി ഉണ്ടാകില്ലെന്ന ഞാൻ കരുതിയെ.”
പല്ലവി അമ്മയുടെ കൈയിൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.
“ഒന്ന് പോ അമ്മ”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഇവൾ എന്നോടും മിണ്ടതൊന്നും ഇല്ലായിരുന്നു. ഞാനായിട്ട് ഇടിച്ചിട്ട് കയറി മിണ്ടിയതാണ്.”
“പല്ലവി എന്നോട് പറഞ്ഞിരുന്നു നിങ്ങൾ എങ്ങനാ മിണ്ടി തുടങ്ങിയതെന്നും ആരോമലിന്റെ ശല്യത്തിൽ നിന്നും മോൻ ഇവളെ രക്ഷിച്ചതും ഒക്കെ.”
അത് കേട്ടപ്പോൾ നവീന് മനസിലായി പല്ലവി എല്ലാ കാര്യങ്ങളും അമ്മയോട് ഷെയർ ചെയ്യാറുണ്ടെന്ന്.
ഇടറിയ സ്വരത്തിൽ സുലജാമ്മ പറഞ്ഞു.
“മോൻ ഇവളെ ഒന്ന് ശ്രദ്ധിച്ചോളനെ.. വീട്ടിലെ ഓരോ സാഹചര്യങ്ങൾ ആണ് എന്റെ മോളെ ഇങ്ങനെ ആരോരും കൂട്ട് കൂടാതെ ആക്കിയത്.”
പല്ലവിയുമായി മുൻപുള്ള സംസാരങ്ങളിൽ നിന്നും അവൾക്ക് എന്തൊക്കെയോ ഫാമിലി പ്രോബ്ലെംസ് ഉണ്ടെന്ന് നവീന് തോന്നിയിരുന്നു, ഇപ്പോൾ അമ്മ ഇങ്ങനെ പറയുക കൂടി ചെയ്തപ്പോൾ അവൻ അത് ഉറപ്പിച്ചു.
“അമ്മ പേടിക്കണ്ട. കോളേജിൽ ഇവൾക്ക് ഒരു കുഴപ്പവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.”
അത് കേട്ട സുലജാമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“എന്ന ഞങ്ങൾ പോട്ടെ.. മോന് സമയം ഉള്ള ഒരു ദിവസം വീട്ടിലേക്ക് വാ.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കി.
പല്ലവി അമ്മയോട് പറഞ്ഞു..
“അമ്മ പോയി ബിൽ അടക്കുമ്പോഴേക്കും ഞാൻ അങ്ങോട്ട് വരാം.”
സുലജാമ്മ അത് സമ്മതം എന്ന അർഥത്തിൽ അവിടെ നിന്നും പോയി.
അവൾ തോളിൽ കിടന്ന ബാഗ് തുറന്ന് ഫോൺ കൈയിൽ എടുത്തോണ്ട് പറഞ്ഞു.
“നിന്റെ നമ്പർ ഒന്ന് പറഞ്ഞേട.”
അവളുടെ കൈയിൽ ഫോൺ ഇതുവരെ അവൻ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് ഇപ്പോൾ അവൾ ബാഗിൽ നിന്നും എടുത്തിരിക്കുന്നത് ലേറ്റസ്റ്റ് മോഡൽ ഐ ഫോണും.. നവീൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല.
അവൻ നമ്പർ പറഞ്ഞു കൊടുത്തു.
അവൾ ഉടൻ തന്നെ അവന്റെ ഫോണിലേക്ക് മിസ് കാൾ ചെയ്തിട്ട് പറഞ്ഞു.
“എന്റെ നമ്പർ സേവ് ചെയ്തേക്ക്.”
അവൻ ശരി എന്ന അർഥത്തിൽ തല കുലുക്കിയപ്പോൾ അവൾ അവിടെ നിന്നും നടന്നു പോയി.
രാത്രി ചോറ് കഴിച്ച ശേഷം റൂമിൽ പോയി കിടന്ന നവീൻ ഫോൺ എടുത്തു പല്ലവിക്ക് വാട്സാപ്പ് ഉണ്ടോ എന്ന് നോക്കി.
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
പല്ലവിക്ക് വാട്സാപ്പ് ഉണ്ട്. പക്ഷെ പ്രൊഫൈൽ പിക്ചർ ഒന്നും ഇട്ടിട്ടില്ല.
ഓൺലൈൻ ഇല്ല അവൾ. ലിസ്റ് സീൻ ഓഫ് ആക്കി ഇട്ടിരിക്കുകയാണ്.
ഒരു ഹായ് അയച്ചാലോന്ന് ഒരു ചിന്ത അവന്റെ മനസ്സിൽ ഉടലെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിലേക്ക് ഒരു ആകർഷണം അവനിൽ ഉടലെടുത്തിരുന്നു. പക്ഷെ അത് പ്രണയം ഒന്നും ആയിരുന്നില്ല. അതിസുന്ദരിയായ ഒരു പെൺകുട്ടിയിൽ ഏതൊരു ആൺകുട്ടിക്കും ഉണ്ടാകുന്ന ആകർഷണം മാത്രം ആയിരുന്നു അത്. ബസിൽ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴൊക്കെ അവളുടെ ശരീരത്തിൽ തട്ടുമ്പോഴുണ്ടാകുന്ന ഓരോ സ്പർശനവും അവൻ മനസ് കൊണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ അത് പല്ലവി അറിയാതിരിക്കാനും അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പല്ലവിയുമായുള്ള ബന്ധം കുറച്ചുകൂടി വളർത്തി എടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നവീൻ അവൾക്ക് ഒരു ഹായ് അയച്ചു.
മെസ്സേജ് അയച്ച് കുറച്ച് സമയം കഴിഞ്ഞിട്ടും പല്ലവി ഓൺലൈൻ വന്നില്ല. ഒരു മിസ് കാൾ അടിച്ചാലോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും അവൾ എന്ത് കരുത്തും എന്നതോർത്ത് അവൻ അത് വേണ്ടെന്നു വച്ചു.
നിരാശയോടെ അവൻ ഫേസ്ബുക് നോക്കി ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പല്ലവിയുടെ ഹായ് വന്നത്.
എന്തുകൊണ്ടോ അവളുടെ മെസ്സേജ് കണ്ടപ്പോൾ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.
നവീൻ – എന്ത് ചെയ്യുവായിരുന്നു?
പല്ലവി – പഠിക്കുവായിരുന്നു.
നവീൻ പുച്ഛഭാവത്തോടെ ഉള്ള ഒരു ഇമോജി അവൾക്കയച്ചു.
അത് കണ്ട പല്ലവി ചോദിച്ചു.
പല്ലവി – എന്താടാ ഒരു പുച്ഛം?
നവീൻ – ഒന്നുമില്ലേ..
പല്ലവി – നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ?
ഇവളുടെ മനസ്സിൽ പഠിത്തം എന്നൊരു ചിന്ത മാത്രമേ ഉള്ളോ എന്നോർത്തുകൊണ്ടു അവൻ പറഞ്ഞു.
നവീൻ – എനിക്ക് നിന്നെ പോലെ ക്ലാസ് ടോപ് തന്നെ ആകണമെന്നുള്ള ആഗ്രഹം ഒന്നും ഇല്ല. എങ്ങനെയെങ്കിലും തട്ടിയും മുട്ടിയും അങ്ങ് പാസ് ആയി പോകാനുള്ളത് ഞാൻ സമയം കിട്ടുമ്പോൾ പഠിച്ചോളാം.
പല്ലവി – ഓഹ്.. ആയിക്കോട്ടെ.
നവീൻ – എപ്പോഴാ ഇനി ഉറക്കം?
പല്ലവി – കുറച്ചു നേരം കൂടി കഴിയുമ്പോൾ ഉറങ്ങും.
പല്ലവിയുമായുള്ള ആദ്യത്തെ ചാറ്റിങ് ആയതിനാൽ ഫാമിലിയെ കുറിച്ച് ഒന്ന് ചോദിച്ചറിഞ്ഞിരിക്കാം എന്ന് നവീൻ കരുതി.
നവീൻ – നീ ഒറ്റ മോളാണല്ലേ?
പല്ലവി – അതെ..
നവീൻ – ഞാനും.. പാലക്കാടാണ് ശരിക്കും എന്റെ സ്ഥലം. ഇച്ചിരി വലിയൊരു കുടുംബം ആണ് എന്റേത്. കസിൻസ് ആയി കുറേപ്പേരുണ്ട്. പക്ഷെ എന്തെങ്കിലും വിശേഷം വരുമ്പോഴേ ഒത്തു കൂടാറുള്ളുന്നു മാത്രം.
പല്ലവി – എനിക്കും കസിൻസ് ഒക്കെ ഉണ്ട്. പക്ഷെ അവരുമായി വലിയ അടുപ്പം ഒന്നും ഇല്ലെന്ന് മാത്രം.
നവീൻ – അതെന്താ?
കുറച്ച് നേരത്തേക്ക് പല്ലവിയിൽ നിന്നും മറുപടി ഒന്നും അവനു ലഭിച്ചില്ല. അവൾക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് തോന്നിയ നവീൻ വിഷയം മാറ്റാനായി ചോദിച്ചു.
നവീൻ – ഞാൻ ഒരു സംശയം ചോദിക്കട്ടെ? കുറെ നാളായി എന്റെ മനസ്സിൽ ഉള്ളതാണ്.
പല്ലവി – എന്താ? ചോദിച്ചോള്ളു.
നവീൻ – +2 സയൻസിൽ അത്രയൊക്കെ മാർക്ക് ഉണ്ടായിട്ടും എന്താ മെഡിസിനോ എഞ്ചിനീറിങ്ങിനോ പോകാതെ ഡിഗ്രി എടുത്തേ?
ആ ഒരു ചോദ്യത്തിനും പല്ലവി ആദ്യം കുറച്ച് നേരം നിശബ്ദത പാലിച്ചു. അതിനു ശേഷം ടൈപ്പ് ചെയ്തയച്ചു.
പല്ലവി – നാളെ കോളേജിൽ വച്ച് നേരിട്ടു സംസാരിക്കുമ്പോൾ ഞാൻ ഇതിനുള്ള മറുപടി തരാം. പോരെ?
അവൾക്ക് അതാണ് താല്പര്യം എങ്കിൽ അങ്ങനെ മതീന്ന് നവീനും കരുതി.
നവീൻ – ഓഹ്.. മതി.
പിന്നെ കുറച്ച് നേരത്തേക്ക് ടൈപ്പിംഗ് എന്ന് എഴുതി കാണിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്. അവൻ ക്ഷമയോടെ കാത്തിരുന്നു.
അവസാനം അവളുടെ മെസ്സേജ് എത്തി.
പല്ലവി – എന്റെ ജീവിതത്തിൽ എനിക്കങ്ങനെ സുഹൃത്തുക്കൾ ഒന്നും ഉണ്ടായിട്ടില്ലടാ. ആരെയും സുഹൃത്ത് ആകാൻ ഞാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. എനിക്ക് കുറച്ച് ഫാമിലി പ്രോബ്ലെംസ് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ എന്നിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. ഒരിക്കൽ പോലും എന്റെ പ്രശ്നങ്ങളോ വിഷമങ്ങളോ ഞാൻ മനസ് തുറന്നു ആരോടും സംസാരിച്ചിട്ടില്ല. എനിക്ക് ഇങ്ങനെ ഒരു വാട്സ്അപ് ഉള്ളതുപോലും കോളേജിൽ ആർക്കും അറിയില്ല. അങ്ങനെ ഇരിക്കയാണ് ഞാൻ നിന്നോട് സംസാരിച്ചു തുടങ്ങുന്നത്.. ഞാൻ ഹെൽപ് ചോദിക്കാതെ തന്നെ അന്ന് കോളേജിൽ വച്ച് നീ എന്നെ സഹായിച്ചു.. എന്നോട് ഒരുമിച്ച് യാത്ര ചെയ്തു തുടങ്ങി. എന്നോട് ഒരുപാട് സംസാരിച്ചു എന്നെ കൊണ്ടും നീ സംസാരിപ്പിച്ചു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യ അനുഭവങ്ങൾ ആണെന്ന് തോന്നുന്നു. ജീവിതത്തിൽ തനിയെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന എനിക്ക് നിന്റെ സാമിപ്യം വളരെ അധികം സന്തോഷം നൽകി എന്നതാണ് സത്യം. ഓരോ ദിവസവും നീ എന്നോടൊപ്പം യാത്ര ചെയ്യാൻ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുമായിരുന്നു. കാരണം ആ സമയങ്ങളിൽ മാത്രം ആണ് ഞാൻ സന്തോഷത്തോടെ ഒരാളോട് സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ എന്റെ ഫാമിലിയെ കുറിച്ചും നിനക്ക് അറിയേണ്ടതും എല്ലാം നാളെ ഞാൻ നേരിട്ട് നിനക്ക് പറഞ്ഞു തരാം.
ആ മെസ്സേജ് വായിച്ച നവീനിൽ ഒരു ഞെട്ടലാണ് ഉണ്ടായത്.
സാധാ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രം ആയിരുന്നു അവൻ അവളോട് പെരുമാറിയിരുന്നത്. അവളുടെ സൗന്ദര്യത്തോടു ഒരു ആകർഷണം തോന്നിയിട്ടുണ്ട് എന്നുള്ളത് സത്യം ആണ്. പക്ഷെ അത് ഒരിക്കലും അവൻ പുറത്തു കാണിച്ചിരുന്നില്ല. പക്ഷെ തന്നോട് സംസാരിക്കാനും തന്നോട് ഒരുമിച്ചു യാത്രം ചെയ്യാനും അവൾ ആഗ്രഹിച്ചിരുന്നു എന്നത് പല്ലവി തുറന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ പ്രണയം ആണോ സൗഹൃദം ആണോ നിറഞ്ഞ് നിൽക്കുന്നത് എന്ന കാര്യത്തിൽ അവന്റെ ഉള്ളിൽ സംശയം നിറഞ്ഞു കൂടി.
അവന്റെ ചിന്തകൾ കാടുകൾ കയറി തുടങ്ങിയപ്പോഴേക്കും മൊബൈലിൽ മെസ്സേജ് ട്യൂൺ കേട്ട്.
അവൻ എടുത്തു നോക്കുമ്പോൾ പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്. അവനും പെട്ടെന്ന് തന്നെ ഒരു ഗുഡ് നൈറ്റ് തിരികെ അയച്ചു.
ഉറക്കം നഷ്ട്ടപെട്ട നവീൻ മൊബൈൽ മാറ്റിവച്ചു ജനലിൽ കൂടി ചന്ദ്രനെ നോക്കി കിടന്നു.
പല്ലവി ബാഗും എടുത്തു വീടിനു പുറത്തേക്ക് നടക്കുന്ന കണ്ട അവളുടെ അമ്മ പെട്ടെന്ന് ചോദിച്ചു.
“പല്ലൂ.. ചോറ് എടുത്തു വയ്ക്കാതെ നീ എവിടെക്കാ പോകുന്നെ?”
ആ ചോദ്യം കേട്ടപ്പോഴാണ് പല്ലവി ചിന്തകളുടെ ലോകത്ത് നിന്നും തിരികെ എത്തിയത്.
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
“എടുക്കാൻ മറന്നു പോയമ്മ.”
പല്ലവി തിരികെ വന്നു ടേബിളിൽ ഇരുന്ന പൊതിച്ചോറെടുത്ത് ബാഗിൽ വയ്ക്കുമ്പോൾ അമ്മ അവളെ സുലജമ്മ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
“മോളെ.. നിനക്കെന്താ പറ്റിയത്? രാവിലെ മുതലേ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണല്ലോ നീ നടക്കുന്നത്.”
മുഖത്തേക്ക് ഒരു ചിരി വരുത്തിക്കൊണ്ട് പല്ലവി പറഞ്ഞു.
“ഒന്നുല്ലമ്മ, അമ്മക്ക് തോന്നിയതാണ്.”
അമ്മക്ക് കൂടുതൽ മുഖം കൊടുക്കാതെ അവൾ അവിടെ നിന്നും പുറത്തേക്ക് നടന്നു.
മുറ്റത്ത് നിന്ന് ചെരിപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മതിലിനപ്പുറം നിന്ന് ഒരു ചോദ്യം അവളെ തേടി എത്തിയത്.
“മോള് കോളേജിൽ പോകാൻ ഇറങ്ങിയോ?”
ആ സ്വരത്തിന്റെ ഉടമ അജിത ആണെന്ന് അറിഞ്ഞ അവൾ ചെരിഞ്ഞുനോക്കി.
മതിലിനു അപ്പുറം അവൾക്ക് അജിതയുടെ തല കാണാൻ കഴിഞ്ഞു.
“ആ ഇറങ്ങി.. ആന്റി എന്ത് ചെയ്യുവാ അവിടെ?”
“തക്കാളി മൊത്തം വാടി മോളെ.. വെള്ളം ഒഴിക്കുവാണ്.”
“തമ്പി അങ്കിൾ പോയോ?”
“കുറച്ചു മുൻപ് അങ്ങോട്ട് പോയതേ ഉള്ളു.”
“എന്നാ ഞാൻ പോട്ടെ.. ലേറ്റ് ആയാൽ ബസ് പോകും.”
പല്ലവി പെട്ടെന്ന് തന്നെ അവിടന്ന് നടന്നു.
പല്ലവിയുടെ അയൽക്കാർ ആണ് അജിതയും തമ്പിയും. മക്കളില്ല അവർക്ക്.അത് കൊണ്ട് തന്നെ പല്ലവിയെ അവർക്ക് ഒരുപാട് ഇഷ്ടവും ആണ്. ‘അമ്മ കഴിഞ്ഞാൽ പല്ലവി കുറച്ച് അടുപ്പം കാണിച്ചിരുന്നത് അവരോടു മാത്രം ആയിരുന്നു.
പല്ലവിയുടെയും അവരുടെയും വീട് ചേർന്നാണ് നിന്നിരുന്നത്. ഒരു മീറ്റർ അകലം പോലും തികച്ചില്ലായിരുന്നു. ഇടക്കുള്ള ഒരു മതിൽ മാത്രം ആണ് ആ വീടുകളെ വേർതിരിച്ചിരുന്നത്. തമ്പിക്ക് ഒരു പ്രൈവറ് കമ്പനിയിൽ ആയിരുന്നു ജോലി. അജിത വീട്ടമ്മയും. അധിക വരുമാനത്തിനായി അവർ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ഒറ്റ മുറി വാടകയ്ക്ക് കൊടുക്കുമായിരുന്നു. മുകളിലേക്ക് ഉള്ള പടികൾ പുറത്തു കൂടി ആയതിനാൽ വാടകയ്ക്ക് കൊടുക്കാനും സൗകര്യം ആയിരുന്നു.
ബസ് സ്റ്റാൻഡിലേക്ക് നടക്കുക ആയിരുന്ന പല്ലവിയെ ചിന്തകൾ വീണ്ടും അലട്ടി തുടങ്ങി.
തലേ ദിവസം രാത്രി നവീനുമായി ചാറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് ഉണ്ടായ ഒരു ഇമോഷണലിന്റെ പുറത്താണ് അവന് അവസാനത്തെ നീണ്ട ഒരു മെസ്സേജ് അയച്ചത്.. അതിൽ പറഞ്ഞിരുന്നതൊക്കെയും സത്യവും ആയിരുന്നു. പക്ഷെ സൗഹൃദം മാത്രം മനസ്സിൽ കണ്ടു അയച്ച മെസ്സേജ് അവൻ പ്രണയം ആണോ എന്ന് തെറ്റ് ധരിക്കുമോ എന്ന് രാവിലെ ആ മെസ്സേജ് ഒന്നും കൂടി എടുത്തു വായിച്ചപ്പോൾ ആണ് തോന്നിയത്.
മാനസികമായ ഒരു അടുപ്പം അവൾക്ക് നവീനോട് തോന്നിയിരുന്നു. എന്നാൽ അത് തികച്ചും സൗഹൃദപരം ആയിരുന്നു. അവന്റെ മാന്യമായ പെരുമാറ്റവും ആകർഷിക്കുന്ന സംസാരവും അവളിൽ അവനെ പറ്റി മതിപ്പ് ഉളവാക്കിയിരുന്നു.
ഓരോ ചിന്തകളുമായി ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവിടെ കണ്ട കാഴ്ച അവളുടെ കാലുകളുടെ വേഗത കുറച്ചു.
നവീൻ അവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കോളേജ് കഴിഞ്ഞു അവർ ഒരുമിച്ച് തിരികെ യാത്ര ചെയ്യാറുണ്ടായിരുന്നെങ്കിലും ഇതുവരെയും രാവിലെ അവർ ഒരുമിച്ച് യാത്ര ചെയ്തിരുന്നില്ല. കാരണം അവൻ എന്നും നേരത്തെ തന്നെ കോളേജിൽ പോകുമായിരുന്നു. ഇന്ന് അവളോടൊപ്പം പോകാൻ തന്നെ ആണ് നവീൻ വീട്ടിൽ നിന്നും എന്നത്തേക്കാളും ലേറ്റ് ആയി ഇറങ്ങിയത്.
പല്ലവിയെ കണ്ട നവീൻ അവളെ നോക്കി പുഞ്ചിരിച്ചു.
അവളും മുഖത്ത് ഒരു പുഞ്ചിരി വരുത്തി സാവധാനം അവന്റെ അടുത്തേക്ക് ചെന്നു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“കോളജിലേക്ക് പോകാൻ.”
“അതല്ല.. ഈ സമയത്ത് ഇവിടെ എന്താന്ന്?”
“നിന്നോടൊപ്പം പോകാൻ. നീ അല്ലെ പറഞ്ഞെ എന്റെ കൂടെ യാത്ര ചെയ്യാൻ ഇഷ്ട്ടം ആണെന്ന്.”
പല്ലവിയുടെ ഉള്ളിൽ ടെൻഷൻ നിറഞ്ഞു.
അവൾ മനസ്സിലോർത്തു.
ഈശ്വര എന്റെ വാക്കുകൾ നവീൻ തെരുദ്ധരിച്ചു എന്ന് തോന്നുന്നു. ഇനി ഇപ്പോൾ എന്താ ചെയ്യുക.
അവളുടെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് കണ്ടപ്പോൾ നവീന് അവളുടെ മനസ്സിൽ കൂടി എന്താണ് കടന്ന് പോകുന്നതെന്ന് മനസ്സിൽ ആയി. രാത്രി മൊത്തം അവനെ അലട്ടിയിരുന്ന ചോദ്യത്തിന് ഉത്തരം തന്നെ ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞിരുന്ന പരിഭ്രാന്തി.
അത് അവന്റെ ഉള്ളിൽ ഒരു നിരാശ പടർത്തിയെങ്കിലും അവളുടെ സൗന്ദര്യത്തിനു താൻ അർഹനൊന്നും അല്ലെന്ന ഒരു അപകർഷതാ ബോധം നേരത്തെ തന്നെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നതിനാൽ വലിയ വിഷമം ഒന്നും തോന്നിയില്ല.
“എന്താടി പറ്റിയെ?മുഖം വല്ലാതിരിക്കുന്നു.”
അവനെ എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നാ ചിന്തയിൽ അവൾ പറഞ്ഞു.
“ഡാ.. ഞാൻ ഇന്നലെ അയച്ച മെസ്സേജ്.. അത് നീ..”
നവീൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഡി കൊരങ്ങി.. നിന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.. എനിക്ക് ഒരു തെറ്റുധാരണയും ഇല്ല.. നിന്റെ മനസ്സിൽ ഞാൻ സുഹൃത്തായിരിക്കുന്നപോലെ എന്റെ മനസിലും നീ സുഹൃത്ത് തന്നെ ആണ്.”
അത് കേട്ടപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്.
അത് കണ്ട അവൻ പറഞ്ഞു.
“ഓഹ്.. കറുത്തിരുന്ന മുഖം അങ്ങ് തെളിഞ്ഞല്ലോ.”
അവൾ ശബ്ദം പുറത്ത് വരാതെ ചുണ്ടുകൾ അനക്കി പറഞ്ഞു.
“പോടാ..”
അപ്പോഴേക്കും കൊല്ലത്തേക്കുള്ള ബസ് അവരുടെ മുന്നിൽ വന്നു നിന്നു.
രണ്ടു പേർക്കും ഒരു സീറ്റ് തന്നാണ് കിട്ടിയത്. ടിക്കെട് ഒകെ എടുത്ത് സ്വസ്ഥം ആയപ്പോൾ അവൻ പറഞ്ഞു.
“ഇനി പറ..”
വിന്ഡോ സൈഡിൽ ഇരുന്ന അവൾ മുഖത്തേക്ക് വീണ മുടി മാടി ഒതുക്കിക്കൊണ്ടു ചോദിച്ചു.
“എന്ത് പറയാൻ?”
“നിന്റെ ഫാമിലിയെ കുറിച്ചും എന്താ ഡിഗ്രിക്ക് വന്നതെന്നും ഒക്കെ.”
അവൾ പിരികം മുകളിലേക്ക് ഉയർത്തി ചോദിച്ചു.
“ഇപ്പോഴെയോ?”
“കോളേജ് എത്താൻ നമുക്ക് മുക്കാൽ മണിക്കൂറോളം സമയം ഉണ്ട്. ഈ സമയം കൊണ്ട് പറയാല്ലോ.”
അവൾ ചുറ്റും ഒന്ന് നോക്കി അവരെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ ശേഷം താഴ്ന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി.
“എന്റെ അമ്മയെ നിനക്ക് അറിയാല്ലോ സുലജ.. അച്ഛന്റെ പേര് ദേവൻ എന്നാണ്. അമ്മയുടേത് വലിയൊരു കുടുംബം ആയിരുന്നു. തേയില തോട്ടവും ഒരുപാട് ബിസിനസ്സും ഒക്കെ ഉള്ള വലിയൊരു കുടുംബം. അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് ഉണ്ടായിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ ആണ് അമ്മ അച്ഛനെ പരിചയപ്പെടുന്നത്. ഒരു സാധാ കുടുംബത്തിൽ നിന്നായിരുന്നു അച്ഛൻ. അമ്മയുടെ സുഹൃത്തായിരുന്ന അച്ഛൻ പതുക്കെ ബെസ്ററ് ഫ്രണ്ട് ആയി മാറി പതുക്കെ അവർ പ്രണയത്തിലും ആയി. ആദ്യം അമ്മയുടെ സഹോദരന്മാർ എതിർത്തെങ്കിലും പിന്നീട് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞു പതുക്കെ പതുക്കെ ആണ് അമ്മ മനസിലാക്കുന്നത് സ്നേഹം എല്ലാം അച്ഛന്റെ അഭിനയം ആയിരുന്നു അമ്മയുടെ സ്വത്തുക്കൾ മാത്രം ആയിരുന്നു അച്ഛന്റെ ലക്ഷ്യം എന്ന്. പക്ഷെ അമ്മ അതെല്ലാം മനസിലാക്കി വരുമോഴേക്കും ഓരോ പ്രശനങ്ങൾ ഉണ്ടാക്കി അമ്മയുടെ വീതം എല്ലാം അമ്മയുടെ പേരിലേക്ക് എഴുതി വാങ്ങി കുടുംബക്കാരെയെല്ലാം അച്ഛൻ അകറ്റിയിരുന്നു. സ്വത്തുക്കൾ അമ്മയുടെ പേരിൽ ആയപ്പോൾ അമ്മയെ സംശയിച്ചു തുടങ്ങി അമ്മക്ക് വേറെ കാമുകന്മാർ ഉണ്ടെന്ന്. അതും പറഞ്ഞ് അമ്മയെ ദിവസേന ഉപദ്രവിക്കുമായിരുന്നു. ഞാൻ അച്ഛന്റെ മോളല്ല എന്നുവരെ പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറിയിരുന്നു.
“അമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ കുറേശെ ആയി അച്ഛൻ വിറ്റ് നശിപ്പിച്ച് തുടങ്ങി. അതിനു വേണ്ടി എന്നെയും അമ്മയെയും അച്ഛനൊരുപാട് ഉപദ്രവികുമായിരുന്നു. സ്നേഹിച്ചു അമ്മയുടെ നിർബന്ധപ്രകാരം കല്യാണം കഴിച്ചതിനാൽ മാമന്മാരെ ഇതൊന്നും അറിയിക്കാതെ അമ്മ എല്ലാം സഹിച്ചു. ഞാനും എല്ലാത്തിനെയും പേടിച്ചു തുടങ്ങി വീട്ടിൽ വന്നാൽ അച്ഛന്റെ ഉപദ്രവം ഭയന്ന് എന്റെ മുറിയിൽ തന്നെ കഴിഞ്ഞു കൂടി. എല്ലാത്തിനോടും പേടി ആയതിനാൽ ആരോടും സംസാരിക്കാതായി. അച്ഛൻ എല്ലാം വിറ്റു നശിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാൽഎൻേറയും അമ്മയുടെയും ഭാവിയെ കരുതി ഞാൻ പഠിച്ചു തുടങ്ങി. വേറെ ഒന്നും ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. പഠിത്തത്തിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ. ഞങ്ങളുടെ ഭാവിയെ കരുതി സുഹൃത്തുക്കളും അവർക്കൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളും ഒക്കെ ഞാൻ വേണ്ടെന്നു വച്ചു. ഞാൻ +2 പഠിക്കുമ്പോൾ ആണ് എല്ലാത്തിനും ഒരു മാറ്റം ഉണ്ടാകുന്നത്. അച്ഛന്റെ ഉപദ്രവം കൂടി വരുവായിരുന്നു. ഇതെല്ലം മനസിലാക്കിയ ഞങ്ങളുടെ അയൽക്കാരനായ തമ്പി അങ്കിൾ അമ്മയുടെ സഹോദരങ്ങളെ പോയി കണ്ട് ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കി. അങ്ങനെ അവർ ഞങ്ങളുടെ സഹായത്തിനു വന്നു.അച്ഛനെ വീട്ടിനു പുറത്താക്കി. ഞങ്ങളെ ഉപദ്രവിക്കുന്നതിനു കേസ് കൊടുത്തു. ഇപ്പോൾ ഡിവോഴ്സ് കേസ് നടന്നു കൊണ്ടിരിക്കയാണ്. അച്ഛൻ വീട്ടിനു പോയതിൽ പിന്നെയാ ഞാനും അമ്മയും ആ വീട്ടിൽ ആശ്വാസത്തോടെ ജീവിച്ചു തുടങ്ങിയയത്.”
അവൾ അത് പറഞ്ഞു തീരുമ്പോൾ നവീൻ പല്ലവിയുടെ മുഖത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും വിഷമങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് അവൻ കരുതിയിരുന്നില്ല.
മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
“ഇനി എന്താ അറിയാനുള്ളത്?”
“ഇത്രയും നല്ല പോലെപഠിച്ചോണ്ടിരുന്ന നീ എന്തിനാ ഡിഗ്രിക്ക് വന്നത്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എൻട്രൻസ് എഴുതി മെഡിസിന് പോകണമെന്നായിരുന്നു. അപ്പോൾ നല്ലപോലെ സമ്പാദിക്കാമായിരുന്നല്ലോ.”
ചിരിച്ചു കൊണ്ട് ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾ വന്നു. എന്റെ സ്വപനങ്ങൾ ഒക്കെ ഞാൻ ചെറുതാക്കി. ഇനിയും പഠിച്ചു പഠിച്ചു ഉള്ള സമയം കൂടെ കളയാതെ കൂട്ടുകാർക്കൊക്കെ ഒപ്പം ഒന്ന് ചിലവഴിക്കണമെന്നു മനസ് ആഗ്രഹിച്ചു.മുന്നാറിൽ അമ്മയുടെ പേരിൽ ഒരു തേയില തോട്ടവും ചോക്ലേറ്റ് ഫാക്ടറിയും ബാക്കി ഉണ്ടായിരുന്നു. മാമന്മാർ ആണ് അത് ഇപ്പോൾ നോക്കി നടത്തുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു mbaകൂടി എടുത്തു അതൊക്കെ നോക്കി നടത്തി സമാധാനത്തോടെ അങ്ങ് ജീവിക്കുക എന്നതായി എന്റെ ആഗ്രഹം.”
അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങി.
“കോളേജിൽ വന്നു സുഹൃത്തുക്കളെ ഉണ്ടാക്കണമെന്നും അവരോടൊപ്പം എല്ലാപേരെയും പോലെ അടിച്ചു പൊളിക്കണമെന്നുമൊക്കെ ആഗ്രഹിച്ചു. പക്ഷെ എന്ത് ചെയ്യാനാ.. എനിക്ക് അതിനു കഴിയുന്നില്ല.. വർഷങ്ങളായി ആരോടും കൂട്ട് കൂടാത്തതിനാൽ ഇപ്പോഴും ആരേലും ആയി അടുക്കുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയതായി.. ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവർ എന്നെ കളിയാക്കുമോ ഞാൻ എന്തെങ്കിലും മണ്ടത്തരങ്ങൾ പറയുമോ അങ്ങനെ ഒക്കെ ആയിരുന്നു എന്റെ ചിന്തകൾ.. ഞാൻ അങ്ങനെ വീണ്ടും എന്റെ മാത്രമായ ലോകത്തിലേക്ക് മടങ്ങി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നീ അന്ന് എന്റെ കൂടെ വരുന്നതും നിന്നോട് സംസാരിക്കുന്നതും മാനസികമായി നിന്നോട് അടുത്ത് എനിക്കും ഒരു സുഹൃത്ത് ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകുന്നതും. ഞാൻ ആകെക്കൂടി എന്റെ അമ്മയോട് കൂട്ടുകാരാണെന്നും പറഞ്ഞു സംസാരിച്ചിട്ടുള്ളത് നിന്നെ പറ്റിയാണ്. പക്ഷെ..”
അവൾ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ അവൻ ചോദിച്ചു.
“എന്താ ഒരു പക്ഷെ?”
അവൾ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ആൺപിള്ളേരോട് കൂട്ടുകൂടരുതെന്ന് ഞാൻ പണ്ടേ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചതായിരുന്നു. കാരണം എന്റെ അച്ഛനും ആദ്യം അമ്മയുടെ കൂട്ടുകാരൻ ആയിരുന്നു. അതാണ് പിന്നെ പ്രണയത്തിലേക്ക് വഴി മാറിയത്. ആൺപിള്ളേർ ഒക്കെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിറകെ നടക്കുമ്പോഴൊക്കെ എനിക്ക് പേടിയാണെടാ… ഞാൻ എന്തുകൊണ്ടോ നിന്നോട് അടുത്തുപോയി… നിന്റെ സൗഹൃദം എനിക്ക് വേണമെന്നും ഉണ്ട്.. അതെ സമയം എന്തോ ഭയം എന്നെ അലട്ടുന്നും ഉണ്ട്.
അപ്പോഴേക്കും ബസ് കോളജിനു മുന്നിൽ എത്തിയിരുന്നു. അവർ ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു. അപ്പോഴൊക്കെ അവർക്കിടയിൽ നിശബ്ദതയുടെ വലിയൊരു അതിർവരമ്പ് തന്നെ നിർമ്മിക്കപ്പെട്ടിരുന്നു.
ക്ലാസ് നടക്കുമ്പോഴും നവീൻ ചിന്തകളുടെ ലോകത്ത് ആയിരുന്നു. ഇടക്കൊക്കെ അവന്റെ കണ്ണുകൾ പല്ലവിയിലേക്കും തെന്നി മാറി. അവളുടെ ശ്രദ്ധ പക്ഷെ പൂർണമായും ക്ലാസ്സിൽ തന്നെ ആയിരുന്നു. പല്ലവിയുടെ ഉള്ളിലെ ഭയം എന്താന്ന് നവീന് വ്യകതമായി അറിയാം. സുഹൃത്തായി കൂടെ കൂടിയ ശേഷം അവളുടെ അച്ഛനെ പോലെ അവസാനം ഒരു പ്രൊപോസൽ നടത്തുമോ എന്നുള്ള പേടി അതുമല്ലെങ്കിൽ അവൾ പോലും അറിയാതെ സൗഹൃദം പ്രണയം ആയി മാറുമോ എന്ന ഭയം.
നവീന് വേണമെങ്കിൽ ബസിൽ നിന്നും ഇറങ്ങി ഒരുമിച്ചു നടന്നു വരുമ്പോൾ തന്നെ അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് അവളോട് പറയാമായിരുന്നു. പക്ഷെ അതിനവന് കഴിയാതിരുന്നത് മനസിനുള്ളിൽ എവിടെയൊക്കെയോ അവളോട് തോന്നിയിരുന്ന ഒരു ഇഷ്ട്ടം കൊണ്ട് തന്നെയായിരുന്നു. പക്ഷെ ആ ഇഷ്ട്ടം പ്രണയം ആണോ അതോ അവളുടെ സൗന്ദര്യത്തോടുള്ള ആകർഷണമാണോ എന്ന് അവനു ഇപ്പോഴും വ്യക്തമല്ലായിരുന്നു. വളരെ നേരത്തെ ആലോചനകൾക്കുള്ളിൽ അവൻ ഒരു തീരുമാനത്തിൽ എത്തി ചേർന്നു. കോളേജ് ലൈഫ് അവസാനിക്കുന്നവരേക്കും അവൾ തന്റെ ഒപ്പം തന്നെ വേണം.
ഉച്ചക്ക് പതിവ് പോലെ പല്ലവി എല്ലാരിൽ നിന്നും മാറി ഒരു ബെഞ്ചിൽ പോയി തനിച്ചിരുന്നു ആഹാരം കഴിക്കാനായി തയ്യാറെടുത്തു.
പൊതിച്ചോറ് തുറക്കാൻ തുനിഞ്ഞപ്പോൾ ആണ് നവീൻ അവൾക്കരികിൽ ആയി വന്നിരുന്നത്. പല്ലവി മുഖം ഉയർത്തി അവനെ നോക്കി. അവന്റെ കൈയിലും ഒരു പൊതിച്ചോറുണ്ടായിരുന്നു.
“എല്ലാരുമായും കൂട്ട് കൂടണം എന്നൊക്കെ ആഗ്രഹിച്ചു ഇവിടെ പഠിക്കാൻ വന്നിട്ട് ഒറ്റക്കിരുന്നു ആഹാരം കഴിക്കാൻ പോകയാണോ?”
നവീന്റെ ചോദ്യം കേട്ട പല്ലവി തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി അവന് നൽകികൊണ്ട് പൊതി തുറക്കാൻ തുനിഞ്ഞു.
“ഇന്ന് നീ എന്നോട് പറഞ്ഞില്ലേ എന്നോട് കൂട്ട് കൂടുന്നതിൽ ഒരു ഭയം നിന്നെ അലട്ടുന്നുണ്ട് എന്ന്. ആ ഭയം എന്തെന്നും അതിനുള്ള ഉത്തരവും എന്റെ പക്കൽ ഉണ്ട്.”
അവൾ പെട്ടെന്ന് മുഖം ഉയർത്തി ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഇനി പ്രൊപ്പോസ് ചെയ്യുമോ എന്നും അതുമല്ലേൽ നമ്മുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമോ എന്ന സംശയവും അല്ലെ നിന്റെ ഭയം?”
അവൾ അതിന് ഉത്തരം നൽകാതെ അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു. പക്ഷെ അവളുടെ നിശബ്തതയിൽ അതിനുള്ള ഉത്തരം ഉണ്ടായിരുന്നു.
“നിന്റെ കൈ ഇങ്ങോട്ട് നീട്ടിയെ..”
അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൾ തന്റെ വലത്തേ കരം അവനു നേരെ നീട്ടി.
തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിൽ അമർത്തി പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഞാൻ നിനക്ക് പ്രോമിസ് ചെയ്യുന്നു. ഞാൻ ഒരിക്കലും നിന്നെ പ്രൊപ്പോസ് ചെയ്യില്ല.. എന്നും നീ എന്റെ ബെസ്ററ്ഫ്രണ്ട് തന്നെ ആയിരിക്കും… പോരെ?”
പതുക്കെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
“എനിക്ക് ആദ്യമായി കിട്ടിയ ഒരു സുഹൃത് നീ ആണ്. ആ സൗഹൃദം എന്നും ഉണ്ടാകണമെന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹവും. പക്ഷെ നീ പറഞ്ഞ ആ ഭയം മാത്രം ആയിരുന്നു എന്നെ അലട്ടിയിരുന്നെ. ഇപ്പോൾ എനിക്ക് ആ ഭയം ഇല്ല. നീ ഇപ്പോൾ തന്ന ഈ പ്രോമിസ് മാത്രം മതി എന്റെ ഉള്ളിലെ ഭയം ഇല്ലാതാക്കാൻ.”
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“ഓക്കേ. എന്നാൽ നമുക്ക് കഴിച്ചാലോ?”
പല്ലവിയും ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ കൈ വെള്ളയിൽ നിന്നും കരം പിൻവലിച്ച് പൊതി തുറന്നു. നവീനും പൊതി തുറന്നു. രണ്ടു പേരും കഴിച്ചു തുടങ്ങി.
പല്ലവിയുടെ പൊതിയിൽ ചോറിനൊപ്പം മാങ്ങ അച്ചാറും, മീൻകറിയും, മീൻ പൊരിച്ചതും, പാവയ്ക്ക തോരനും ആയിരുന്നു ഉണ്ടായിരുന്നത്.
നവീൻ അവളോട് ചോദിക്കാതെ തന്നെ അവളുടെ പൊതിയിൽ നിന്നും കുറച്ചു തോരനും അച്ചാറും മീൻകറിയും എടുത്തു.
പല്ലവി തല ചരിച്ച് അവനെ നോക്കിയപ്പോൾ നവീൻ പറഞ്ഞു.
“നിനക്ക് ഈ വക എക്സ്പിരിൻസ് ഇല്ലാത്തോണ്ട് തരുന്ന ഉപദേശം ആണ്. കൂട്ടുകാർ ഒരുമിച്ച് ഇരുന്നു കഴിക്കുമ്പോൾ ഇഷ്ടമുള്ളതൊക്കെ കുറേശെ കൈ ഇട്ട് എടുത്തോളണം. ചോദിക്കയും പറയുകയും ഒന്നും ചെയ്യരുത്.”
ചിരിയോടു കൂടി അവൾ പറഞ്ഞു.
“ശരി സർ..”
പറയുക മാത്രം അല്ല, അവന്റെയിൽ നിന്നും അവൾക്ക് ആവിശ്യം ഉള്ളത് കൈ ഇട്ട് എടുക്കുകയും ചെയ്തു.
അവളിൽ നിന്നും എടുത്തതൊക്കെ രുചിച്ച് നോക്കിയ ശേഷം അവൻ പറഞ്ഞു.
“എല്ലാത്തിനും നല്ല ടേസ്റ്റ് ഉണ്ടല്ലോടി.”
അത് അവൻ ചുമ്മാ പറഞ്ഞത് അല്ലായിരുന്നു എന്നത് അവന്റെ മുഖത്തു നിറഞ്ഞു നിന്നിരുന്നു.
ചിരിയോടെ അവൾ പറഞ്ഞു.
“അമ്മയുടെ കുക്കിംഗ് ആണ്. അമ്മ എന്ത് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്.”
“അമ്മയുടെ കൈപ്പുണ്യം കുറച്ചെങ്കിലും നിനക്കും കിട്ടിയിട്ടുണ്ടോ?”
ജാള്യത നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു.
“നേരാവണ്ണം ഒരു ചായ ഇടാൻ പോലും എനിക്കറിയില്ല.”
“അഹ്.. ബെസ്ററ്.”
ന്യായീകരിക്കാനെന്നവണ്ണം അവൾ പറഞ്ഞു.
“പണ്ടൊരിക്കൽ കുക്കിംഗ് പഠിക്കാൻ അമ്മയോടൊപ്പം കൂടി കൈ പൊള്ളിയതിൽ പിന്നെ എനിക്ക് പേടിയാണ് എന്തേലും ഉണ്ടാക്കാൻ.”
“അശ്രദ്ധ കാരണം ചെറിയ പൊള്ളലോക്കെ ആദ്യം കിട്ടും. എന്നും പറഞ്ഞു ജീവിത കാലം മൊത്തം അടുക്കളയിൽ കയറാതിരിക്കാൻ പറ്റുമോ?”
അവന്റെ ഉപദേശം കേട്ട് ഒരു പുച്ഛ സ്വരത്തിൽ അവൾ ചോദിച്ചു.
“ഈ പറയുന്ന നിനക്ക് കുക്കിംഗ് ഒക്കെ അറിയാമോ?”
ചോറ് കഴിച്ചിറക്കി കൊണ്ട് നവീൻ പറഞ്ഞു.
“ഹലോ.. എന്താ ചോദ്യത്തിൽ ഒരു പുച്ഛം നിറഞ്ഞിരിക്കുന്നെ.. എനിക്ക് അത്യാവിശം കുക്കിംഗ് ഒക്കെ അറിയാം.”
പല്ലവി ആ പറഞ്ഞതിൽ അത്ര വിശ്വാസം ഇല്ല എന്നുള്ള രീതിയിൽ അവനെ നോക്കി.
അത് കണ്ടു ഒരു ചിരിയോടെ അവൻ പറഞ്ഞു.
“സത്യമാടി പറഞ്ഞെ.. കുറച്ചൊക്കെ അറിയാം.. ഞങ്ങൾ കസിൻസ് എല്ലാം ഒത്തു കൂടുന്ന ടൈംസ് ചില ദിവസങ്ങളിൽ ഞങ്ങൾ ആയിരിക്കും പാചകം, അതൊക്കെ ഒരു രസമാ.”
ചെറു ചിരിയോടെ പല്ലവി പറഞ്ഞു.
“എനിക്ക് കസിൻസുമായി ഒത്തുകൂടാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തോണ്ട് നിന്നെ പോലെ പാചകം പഠിക്കാൻ പറ്റിയില്ല. പക്ഷെ നീ എന്റെ വീട്ടിൽ വരുന്ന ദിവസം ചായ ഇട്ടു തരുന്നത് ഞാൻ ആയിരിക്കും.”
നവീൻ മുഖത്ത് ഗൗരവ ഭാവം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ അങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് ഞാൻ നല്ല പോലൊന്ന് ആലോചിക്കേണ്ടി വരും. ഹെവി റിസ്ക് ആണല്ലോ വന്നാൽ എടുക്കേണ്ടി വരുന്നത്.”
ഒരു നിമിഷം ചിന്തിച്ച ശേഷമാണ് അവൻ തന്നെ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായത്.
ഒരു ചിണുങ്ങളോടെ അവൾ നവീന്റെ തോളിൽ വേദനിപ്പിക്കാതെ ഇടിച്ചു.
“നിന്നെ ഞാൻ കൊല്ലും കേട്ടോ..”
ഒരു ചിരിയായിരുന്നു നവീന്റെ മറുപടി.
ചിരിയും കഥപറച്ചിലുമൊക്കെയായി അവർ ചോറ് കഴിക്കുന്നത് തുടർന്നു.
ഇതേ സമയം ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റുള്ളർ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം പല്ലവി കളിച്ചും ചിരിച്ചും ഒരാളോട് സംസാരിക്കുന്നത് അവർക്ക് ഒരു പുതു കാഴ്ചയായിരുന്നു.
അന്ന് ബസിൽ ഇരുവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.
അന്ന് രാത്രി ചോറ് കഴിച്ചു കഴിഞ്ഞു പഠിച്ചോണ്ടിരിക്കുമ്പോഴും പല്ലവിയുടെ ശ്രദ്ധ ഇടയ്ക്കിടെ ഫോണിലേക്ക് പൊയ്ക്കൊണ്ടിരുന്നു. നവീന്റെ മെസ്സേജ് വരുന്നുണ്ടോ എന്നാണവൾ നോക്കി കൊണ്ടിരുന്നത്.
നവീൻ എല്ലാ ദിവസമൊന്നും അവൾക്ക് മെസ്സേജ് അയക്കാറില്ലായിരുന്നു. പക്ഷെ ഇന്ന് അവന്റെ മെസ്സേജ് വന്നിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു.
ഇത്രേം ദിവസം ഒരു സുഹൃത് എന്ന നിലയിൽ മാത്രം കണ്ടിരുന്ന നവീൻ ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അവളുടെ മനസിനുള്ളിൽ അതിനും മുകളിൽ ഒരു സ്ഥാനം നേടി എടുത്തിരുന്നു. അത്കൊണ്ട് തന്നെ അമ്മയെ കൂടാതെ തനിക്ക് ഇപ്പോൾ മനസ് തുറന്ന് സംസാരിക്കാൻ മറ്റൊരാൾ കൂടി ഉണ്ട് എന്ന ചിന്ത ആണ് അവന്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതിരുന്ന അവൾ അവസാനം അങ്ങോട്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.
വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവന് ഒരു ഹായ് അയച്ച ശേഷം ശ്രദ്ധിക്കുമ്പോഴാണ് അവന്റെ ലാസ്റ്റ് സീൻ വൈകുന്നേരം 6 മണി ആണെന്ന് കണ്ടത്. ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അവൻ ഇട്ടിരുന്നത്.
ഇനി അവൻ ബീച്ചിൽ പോയിട്ടുണ്ടാകുമോ? ഏയ് ഈ ഫോട്ടോ ഇന്നലെ അവൻ ഇട്ടേക്കുന്നതല്ലേ.
അവന്റെ റിപ്ലൈ കാണാതെ ഓരോന്ന് ചിന്തിച്ച് നിരാശയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടപ്പോഴാണ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്.
അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു നോക്കി.
നവീന്റെ ഹായ് എന്നുള്ള മെസ്സേജ് കണ്ടു അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
പല്ലവി – എവിടായിരുന്നുടാ നീ?
നവീൻ – തലവേദന ആയിരുന്നു. അതുകൊണ്ട് മൊബൈൽ മാറ്റിവെച്ച് കിടന്നു.
പല്ലവിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
പല്ലവി – ആണോ.. എന്നാൽ നീ ഉറങ്ങിക്കോ.
നവീൻ – കുഴപ്പമില്ല. നമുക്ക് ഒരു 5 മിനിറ്റ് സംസാരിക്കാം.
പല്ലവി – മ്മ്.. നീ കഴിച്ചായിരുന്നോ?
നവീൻ – ഓഹ്.. നീയോ?
പല്ലവി – ഞാനും കഴിച്ചു.
നവീൻ – കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് ആന്റിയോട് പറഞ്ഞേക്കണേ.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
പല്ലവി – ഓഹ്.. ഞാൻ ഇന്നുതന്നെ പറഞ്ഞേക്കാം.
നവീൻ – നാളെ കുറച്ച് കൂടുതൽ കറി തരാൻ പറയണേ ആന്റിയോട്.
പല്ലവി – പറഞ്ഞേക്കാം സർ.
നവീൻ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.
പല്ലവി – പിന്നെന്താടാ?
നവീൻ – നീയും അമ്മയും ഒരുമിച്ചാണോ കിടക്കുന്നെ.
പല്ലവി – അല്ലടാ.. ഞാൻ മുകളിലത്തെ റൂമിലും ‘അമ്മ താഴത്തെ റൂമിലും ആണ്. പണ്ടേ ഞാൻ ഒറ്റക്ക് കിടന്ന് ശീലിച്ചു..അതുകൊണ്ട് എനിക്ക് ഇപ്പോഴും ഒറ്റക്ക് കിടക്കാനാണ് ഇഷ്ട്ടം.
നവീൻ – ഓക്കേ.. പിന്നെ നിനക്ക് കോളേജിൽ പഠിക്കാൻ വന്നപ്പോൾ എല്ലാരോടും കൂട്ട് കൂടണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞില്ലായിരുന്നോ.
പല്ലവി – അതെ.
നവീൻ – ആ ആഗ്രഹം ഞാൻ ശരിയാക്കി തരാം.
പല്ലവി – അതെങ്ങനെ?
നവീൻ – നമ്മുടെ ക്ലാസ്സിൽ ഉള്ളവരൊക്കെ നല്ല ഫ്രണ്ട്ലി മൈൻഡ് ഉള്ളവരാണ്. നീ പഠിപ്പി ലുക്കും വച്ച് മിണ്ടാതെ ഇരുന്നത് കൊണ്ടാണ് അവർ മിണ്ടാഞ്ഞത്.
പല്ലവി – മ്മ്..
നവീൻ – നിനക്ക് എല്ലാരോടും സംസാരിച്ചു തുടങ്ങാൻ ചെറിയൊരു ഭയം മനസിനുള്ളിൽ.. നീ ഒന്ന് മിണ്ടി തുടങ്ങിയാൽ എല്ലാം ഓക്കേ ആകും.
പല്ലവി – മ്മ്
നവീൻ – നാളെ തന്നെ ഞാൻ ഒരു തുടക്കമിടും.. നീയും കൂടെ ശ്രമിച്ചാൽ എല്ലാരും നിന്റെ ഫ്രണ്ട്സ് ആയിക്കൊള്ളും.
പല്ലവി – ഹമ്മ്.. ശരി.
നവീൻ – എന്നാൽ ഓക്കേ.. ഞാൻ ഉറങ്ങട്ടെ,. രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ടാകും.
പല്ലവി – ഓക്കേ ഡാ, ഗുഡ് നൈറ്
നവീൻ – ഗുഡ് നൈറ്.
നവീൻ ഓഫ്ലൈൻ ആയതോടെ പല്ലവി ഫോൺ ബെഡിലേക്ക് ഇട്ട് കമിഴ്ന്ന് കിടന്നു.
. . . . .

Leave a Reply

Your email address will not be published. Required fields are marked *