രതീഷിനെ നോക്കി ഞാൻ കണ്ണുരുട്ടി.അവനത് മൈൻഡ് ചെയ്തില്ല ജാൻസി : വേറെ ട്രിപ്പൊന്നും പോവുന്നില്ലേ നിങ്ങൾ? സന്ധ്യ : നോക്കണം അച്ഛന് വൺമന്ത് ലീവുള്ളു. ജാൻസി : അപ്പോ വൺമന്ത് കോളേജിലേക്കില്ല? സന്ധ്യ : വർഷത്തിൽ വല്ലപ്പോളും കിട്ടണ ചാൻസാ മോളെ നീ ഒറ്റക്ക് പോയാമതി. ജാൻസി : ഹ്മ് പുതിയ വണ്ടില് പോവാന്ന് വിചാരിച്ചപ്പോ നീ ഇല്ല ആ നടക്കട്ടെ സന്ദീപ് : ഒരു മാസമല്ലേ ചേച്ചി പോവുമ്പോ അജുനേം കൊണ്ട് പൊക്കോ ചേച്ചിടെ കോളേജിൽ പോണ വഴിയല്ലേ അവന്റെ കോളേജ്. സന്ധ്യ : അത് ശെരിയാണല്ലോ,ടാ അജു ഒരുമാസത്തേക്ക് നീ പൊക്കോ അത് കഴിഞ്ഞു ഞാൻ വരോട്ട.
“ഇവരെല്ലാം കൂടി എന്റെ നെഞ്ചത്തേക്ക് കേറുന്നതെന്തിനാവോ “ഞാൻ മനസ്സിൽ പറഞ്ഞു
ജാൻസി : നീ എന്റെ കൂടെയൊക്കെ വരോ.ഡാ നിന്നോടാ ഞാൻ : ആ വരാം
പെട്ടെന്ന് എന്റെ വായിന്നു വന്നു
സന്ധ്യ : ദേ അവൻ റെഡിയാ,നീ മര്യാദക്ക് കൊണ്ടുപോയാ മതി ജാൻസി : ആ കാര്യം ഞാൻ ഏറ്റു.
സംസാരിച്ചു നേരം പോയതറിഞ്ഞില്ല ആറുമണി ആവാറായി.സുധയാന്റി എല്ലാവരെയും ചായ കുടിക്കാൻ താഴേക്ക് വിളിച്ചു.താഴെച്ചെന്ന് ചായകുടി കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ ഇറങ്ങി.
സന്ദീപ് : നിന്നെ ജാൻസി ചേച്ചി ഡ്രോപ്പ് ചെയോടാ.നിന്റെ വീടും കാണാലോ നാളെ രാവിലെ വരണ്ടതല്ലേ. ജാൻസി : അപ്പൊ രതീഷ്? സന്ദീപ് : അവന്റെ വീട് ഇങ്ങോട്ടാ സന്ധ്യ : ആ നീ അവനെയൊന്നു ആക്കി കൊടുക്ക് കൊച്ചുപയ്യനല്ലേ ഇനി വല്ലതും കണ്ട് പനിപിടിച്ചാലോ.
സന്ധ്യ ചേച്ചി കളിയാക്കി
ജാൻസി : അത്ര കൊച്ചൊന്നുമല്ല
ഞാൻ ആകെ ചൂളിപ്പോയി…
രതീഷ് : ഞാൻ എന്ന പോണ് കറക്കമൊക്കെ കഴിഞ്ഞു വന്ന് കാണാം
എന്നും പറഞ്ഞ് അവൻ അവന്റെ കവറും കൊണ്ട് നടന്നു.ജാൻസി ചേച്ചി വണ്ടി സ്റ്റാർട്ടാക്കി എന്റെ മുന്നിൽ വന്നു.കേറ് ചെക്കാ ഞാൻ ഒരുവിധത്തിൽ പിടിച്ചു കേറി.
ജാൻസി : ഈ ചെക്കൻ എന്നെ മറിച്ചിടോ സുധ : പതുക്കെ പോയാമതിട്ടാ ജാൻസി : ശെരി ആന്റി അങ്കിളെ പോട്ടെ ഡി പോണ് വന്നട്ട് കാണാം
ഞാനും യാത്ര പറഞ്ഞു.വണ്ടിപതുക്കെ ഗേറ്റ് കടന്ന് വഴിയിലേക്ക് ഇറങ്ങി.നേരം ഇരുട്ടി തുടങ്ങി ഞാൻ പരമാവധി പുറകിലേക്ക് ഇറങ്ങി ഇരുന്നു പുറകിലെ കമ്പിയിൽ പിടിച്ചിരുന്നു.അൽപ്പം മുന്നോട്ട് പോയി ജാൻസി ചേച്ചി വണ്ടി നിർത്തി
ജാൻസി : ഡാ ചെക്കാ നിനക്ക് പകരുന്ന രോഗം വല്ലതും ഉണ്ടോ? ഞാൻ : ഇല്ല,എന്തേയ്? ജാൻസി : ഇങ്ങോട്ട് അടുത്തിരിക്ക് ചെക്കാ എന്റെ ബാലൻസ് പോവുന്നു ഒന്നാമതെ പുതിയ വണ്ടിയാ ഓടിച്ചു കൈ തെളിയുന്നുള്ളൂ ഞാൻ : ഓടിക്കാൻ അറിഞ്ഞുടെ?എന്ന ഞാൻ നടന്നു പൊക്കോളാം ജാൻസി : ആളെ വടിയാക്കല്ലേ..പുതിയ വണ്ടിയായത് കൊണ്ടാ
“ഇല്ലെങ്കിൽ ഇപ്പൊ അങ്ങ് ഒലത്തിയാനേ”എന്ന് മനസ്സിൽ വിചാരിച്ചപ്പഴേക്കും ചേച്ചി ആക്സിലേറ്റർ ആഞ്ഞു തിരിച്ചു.പുറകിലേക്ക് ഒന്ന് ആഞ്ഞ ഞാൻ മുന്നില്ലേക്ക് നീങ്ങിവന്ന് ചേച്ചിയുടെ മുതുകിൽ ഇടിച്ചു നിന്നു എന്റെ കൈ ചേച്ചിയുടെ വയറ്റിൽ ചുറ്റിപിടിച്ചിരുന്നു നല്ലൊരു തലയണയിൽ പിടിച്ച ഫീൽ.
ജാൻസി : ഇക്കിളിയാക്കാതെടാ ചെക്കാ
ഞാൻ വേഗം കൈ മാറ്റി പുറകിലെ കമ്പിയിൽ പിടിച്ചു
ജാൻസി : എങ്ങനുണ്ട് ഇപ്പൊമനസിലായ വണ്ടി ഓടിക്കാൻ അറിയോന്ന്. ഞാൻ : രണ്ട് സെക്കൻഡ് കഴിഞ്ഞെങ്കിൽ എന്നെ റോഡിന്ന് വടിച്ചെടുക്കായിരുന്നു ജാൻസി : ഹ ഹ ഹ
ചിരിച്ചുകൊണ്ട് വണ്ടി സ്പീഡിൽ വിട്ടു
ഞാൻ : ദേ ഇവിടെ നിർത്ത് ജാൻസി : എത്തിയോ ഞാൻ : ആ അതാ വീട്
വണ്ടി പതുക്കെ സൈഡിൽ നിർത്തി,ഞാൻ ഇറങ്ങി
ജാൻസി : പുതിയ വാച്ചൊക്കെ കിട്ടിയല്ല
എന്റെ കൈ നോക്കികൊണ്ട് ചോദിച്ചു.ഞാൻ ഒന്ന് മൂളി
ജാൻസി : എന്ന രാവിലെ കാണാം ബൈ ഞാൻ : ആ
ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി. ഞാൻ വീട്ടിലേക്കും.വീട്ടിൽചെന്ന് കുളിയൊക്കെ കഴിഞ്ഞ് കുറച്ചു നേരം ടിവി കണ്ടിരുന്നു. രാത്രി കിടക്കാൻ നേരം ജാൻസിചേച്ചി എത്തുന്നതിന് മുന്നേ രക്ഷപെടണം എന്നായിരുന്നു മനസ്സിൽ,പക്ഷെ ഇന്ന് ചേച്ചിനെ പുറകിൽ കൂടി കെട്ടിപിടിച്ച കാര്യം ഓർത്തപ്പോൾ ഒരു സുഖം തോന്നി മനസ്സിൽ. ശെരിയാവില്ല നാളെ നേരത്തെ ഇറങ്ങണം എന്നൊക്കെ വിചാരിച്ച് കിടന്നുറങ്ങി.
