എന്റെ മാവും പൂക്കുമ്പോൾ – 1

എന്നും പറഞ്ഞ് ചേച്ചി റീസ്റ്റാർട്ട് ചെയ്ത് ഷഡൌൺ ചെയ്തു.

ജാൻസി : എന്തേയ് പോണില്ലേ ?

മിണ്ടാതെ സങ്കടപ്പെട്ടിരിക്കുന്ന എന്നോട് ചോദിച്ചു

ഞാൻ : ചേച്ചി ഒന്ന് മാറിയാൽ.. ജാൻസി : മാറിയാൽ ? ഞാൻ : മാറിയാൽ എനിക്ക് പുറത്തിറങ്ങാൻ ജാൻസി : ഹ്മ്

എന്നും പറഞ്ഞ് ചേച്ചി പുറത്തേക്കിറങ്ങി. പുറകെ ഞാനും. പുറത്തേക്ക് പോവുന്ന എന്നോട്

ജാൻസി : ഡാ

ഞാനൊന്ന് ഞെട്ടി,തിരിഞ്ഞ് നോക്കിയ എന്നോട്. കളിയാക്കി ചിരിയോടെ

ജാൻസി : ക്യാഷ്

പോക്കെറ്റിൽ തപ്പിയപ്പോൾ ക്യാഷ് ഇല്ല അത് രതീഷിന്റെ കൈയിലാണ്.

ഞാൻ : പിന്നെ തരാം…

എന്നും പറഞ്ഞ് പുതത്തേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു.

കുറച്ചു ദൂരം നടന്നപ്പോൾ കള്ളപ്പന്നികൾ അവിടെയുള്ള കടയിൽ നിന്ന് സർബത്ത് കുടിക്കുന്നു.ഞാൻ അവന്മാരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.

രതീഷ്  : ഡാ വാടാ സർബത്ത് കുടിക്കാം ഞാൻ : നിന്റെ അപ്പന് മേടിച്ചു കൊടുക്ക്.

എന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയ ഞാൻ റൂമിൽ കേറി വാതിലടച്ചു കിടന്നു.അമ്മ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടാന്ന് പറഞ്ഞു കിടന്നു.ജാൻസി ചേച്ചി ആരോടെങ്കിലും പറയുമൊന്നുള്ള പേടിയായിരുന്നു മനസ്സിൽ,അങ്ങനെ കുറേ ആലോചിച്ചു ഉറങ്ങിപ്പോയി.സന്ധ്യക്ക്‌ അമ്മ വന്നു നോക്കുമ്പോ എനിക്ക് ചെറുതായൊരു പനിക്കോള്. രാത്രി കഞ്ഞി കുടിച്ച് ഒരു പാരസിറ്റമോൾ കഴിച്ചു കിടന്നു.അങ്ങനെ രണ്ട് ദിവസം വീട്ടിൽ തന്നെ പുറത്തേക്കൊന്നും പോയില്ല.രതീഷ് വന്ന് അനേഷിച്ചെന്നു അമ്മ പറഞ്ഞു.പന്നപട്ടി കൂടെ ഇരുന്നു കോതില് വെച്ചതാ എന്നിട്ടനേഷിക്കാൻ വന്നിരിക്കുന്നു.രണ്ടാഴ്ച അവന്മാരായി കമ്പനി അടിക്കാൻ പോയില്ല.പിന്നത്തെ ഞായറാഴ്ച ഉച്ചയ്ക്ക് രതീഷ് വീട്ടിൽ വന്നു.

രതീഷ് : ഡാ നീ അത് വിട്ടില്ലേ? ഞാൻ : എന്നാലും നീ രതീഷ് : ഒന്ന് പോയെടാ ആർക്കും ഒന്നും അറിയില്ല ജാൻസിചേച്ചി ആരോടും പറഞ്ഞട്ടില്ല.കഴിഞ്ഞ ദിവസം കണ്ടപ്പോ നിന്നെ ചോദിച്ചു. ഞാൻ : ആര് ? രതീഷ് : ജാൻസി ചേച്ചി ഞാൻ : എന്ത് ചോദിച്ച് ? രതീഷ് : നിന്നെ രണ്ടാഴ്ചയായി കണ്ടട്ടില്ലെന്നു. വീട്ടിൽ കമ്പ്യൂട്ടർ മേടിച്ചോന്നു ചോദിച്ചു. ഞാൻ : എന്നിട്ട് നീ എന്ത് പറഞ്ഞു രതീഷ് : നിനക്ക് പനിയാണെന്ന് പറഞ്ഞു ഞാൻ : നാറ്റിച്ച് നിനക്ക് വേറെ പണിയൊന്നും ഇല്ലേ രതീഷ് : പിന്നെ ഞാൻ എന്ത് പറയാൻ ചേച്ചി ചൂടായപ്പോ നീ പാന്റിൽ മുള്ളിയെന്നോ ഞാൻ : പോടാ മൈ.. രതീഷ് : നീ വാ സന്ദീപിന്റെ വീട്ടിൽ പോവാം ഞാൻ : ഞാനൊന്നുമില്ല ആ നാറിടെ വീട്ടിലേക്ക് രതീഷ് : ഡാ വാടാ അവന്റെ അച്ഛൻ വന്നട്ടുണ്ട്

അത് കേട്ടപ്പോ എനിക്ക് പോവാതിരിക്കാൻ പറ്റാതായി.അവന്റെ അച്ഛൻ വരുമ്പോഴാണ് ഗൾഫ് ചോക്ലേറ്റും,അത്തറുമൊക്കെ കിട്ടുന്നത് വൈകിയാൽ പിന്നെ അത് വേറെ ആരേലും കൊണ്ടോവും.ഇത്തിരി ഗൗരവത്തിൽ

ഞാൻ : എപ്പൊ വന്ന് രതീഷ് : ഇന്നലെ,നിന്നെയും കൂട്ടി ഇന്ന് വരാൻ പറഞ്ഞട്ടുണ്ട്. ഞാൻ : ആ അതുകൊണ്ട് വരാം.

എന്ന് പറഞ്ഞ് ഞാൻ അകത്തുപോയി ഡ്രസ്സ്‌ മാറി വന്നു.ഞങ്ങള് രണ്ടും കൂടി സന്ദീപിന്റെ വീട്ടിലേക്ക് പോയി.അവന്റെ വീട്ടിലെത്തിയതും മുറ്റത്ത്‌ പുതിയൊരു സ്കൂട്ടി നിൽക്കുന്നു

ഞാൻ : അവന്റെ അച്ഛൻ ഇതിലാണ വന്നത്

ഞാൻ രതീഷിനോട് ചോദിച്ചു

രതീഷ് : ഒന്നു പോയെടാ അവന്റൊരു ചീഞ്ഞ കോമഡി.വല്ല ബന്ധുക്കാരും വന്ന് കാണും ഞാൻ : ഈശ്വര എല്ലാം കാലിയായി കാണോ രതീഷ് : വേഗം വാ തീരണമുന്നേ പോവാം

ഞങ്ങൾ അകത്തേക്ക് ചെന്നതും സന്ദീപിന്റെ അച്ഛൻ സന്തോഷ് അങ്കിൾ ഹാളിലിരുന്നു ടിവി കാണുന്നു.ഞങ്ങളെ കണ്ടതും

സന്തോഷ്‌ : ആ വാടാ പിള്ളേരെ വാ വന്നിരിക്കു എന്തൊക്കെയുണ്ട് വിശേഷങ്ങൾ. സുധേ(സന്ദീപിന്റെ അമ്മ )ദേ അർജുനും രതീഷും വന്നട്ടുണ്ട്.

ഞങ്ങൾ രണ്ടുപേരും അവിടെ സോഫയിൽ ഇരുന്നു

ഞാൻ : അങ്കിൾ എപ്പൊ എത്തി സന്തോഷ്‌ : ഇന്നലെ രാവിലെ എത്തി.പിന്നെ ഇപ്പൊ എന്താ പരിപാടി രണ്ടാളും. ഞാൻ : ഞാൻ ഇപ്പൊ ബി. കോമിന് ചേർന്നു പിന്നെ പാർടൈം ആയി സൂപ്പർമാർക്കറ്റിൽ പോവുന്നുണ്ട്

അപ്പോഴേക്കും അങ്ങോട്ട്‌ സന്ദീപ് വന്നു

സന്തോഷ്‌ : ആ..നല്ല കാര്യം ഇനിയിപ്പോ പോക്കറ്റ് മണിക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കണ്ടല്ലോ.കണ്ട് പഠിക്ക്

എന്നും പറഞ്ഞ് സന്ദീപിനെ നോക്കി. അതെനിക്കൊന്ന് സുഖിച്ചു.

സന്ദീപ് : എന്ന ഞാനും വല്ല പ്രൈവറ്റായി പഠിച്ച് ജോലിക്ക് പൊക്കോളാം

ദേഷ്യത്തോടെ സന്ദീപ് പറഞ്ഞു

സന്തോഷ്‌ : മം ഇപ്പൊ അങ്ങ് പോവും നടക്കണകാര്യം വല്ലതും പറ.ഡാ രതീഷേ നിനക്കെന്താ പരിപാടി

ഒന്ന് തലചൊറിഞ്ഞു കൊണ്ട്

രതീഷ് : ഞാൻ ഇപ്പൊ ചെറിയ ജോലിക്കൊക്കെ പോവാണ് സന്തോഷ്‌ : അപ്പൊ പഠിത്തം ? രതീഷ് : ഓ..നമുക്കത് സെറ്റാവൂല്ല സന്തോഷ്‌ : കൊള്ളാം,പിന്നെ വീട്ടിൽ എല്ലാർക്കും സുഖമല്ലേ

ഞങ്ങൾ രണ്ടാളും തലയാട്ടി.അപ്പോഴേക്കും സുധചേച്ചി സ്കോഷുമായി വന്നു.

സുധ : അജു നിന്റെ പനിയൊക്കെ മാറിയോ

ഞാൻ രതീഷിനെ ഒന്നു കലിപ്പിച്ചു നോക്കി.അവൻ കണ്ണുകൊണ്ട് ഞാൻ പറഞ്ഞട്ടില്ലെന്ന് ആഗ്യം കാണിച്ചു

ഞാൻ : മാറി ആന്റി

സ്കോഷ് കുടിച്ചുകൊണ്ടിരിക്കുന്ന സമയം

സന്ദീപ് : വാടാ റൂമിൽ പോവാം.അച്ഛൻ നിങ്ങൾക്ക് കുറച്ചു സാധങ്ങൾ തന്നട്ടുണ്ട് സന്തോഷ്‌ : ആ നിങ്ങളങ്ങോട്ട് ചെല്ല്.

ഞങ്ങൾ ഗ്ലാസ്സുമായി മുകളിലെ അവന്റെ റൂമിലേക്ക് പോയി.മുകളിൽ ചെന്നതും കമ്പ്യൂട്ടർ കണ്ടു.

രതീഷ് : ഇതാണല്ലേ നിന്റെ കമ്പ്യൂട്ടർ കൊള്ളാലോ സന്ദീപ് : ഓ ഇപ്പോഴാ എന്റെ ആയത് ഇത്രേം നാള് അവളുടെ മുറിയിലായിരുന്നു ഞാൻ : അതെന്താ സന്ധ്യചേച്ചി വേറെ മേടിച്ചോ സന്ദീപ് : അച്ഛൻ ഒരു ലാപ്ടോപ് കൊണ്ടന്നു കൊടുത്തിട്ടുണ്ട് ഓഹ് ഇനി അതിന്റെ അഹങ്കാരം കാണേണ്ടി വരും. രതീഷ് : നിന്റെയൊക്കെ ഒരു ഭാഗ്യം ഞാൻ : അല്ല നിനക്കൊന്നും തന്നില്ലേ ?

സന്ദീപ് അലമാരയിൽ നിന്നും ഒരു ബോക്സ്‌ എടുത്തു തുറന്നു

ഞാൻ : ടച്ച്‌ ഫോണാ! രതീഷ് : അടിപൊളി

സന്ദീപ് വേറെ രണ്ട് കവർ എടുത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും തന്നു.വേഗം സ്കോഷ് ഒറ്റവലിക്ക് കുടിച്ച് കവറുമേടിച്ചു തുറന്നു.കുറേ ചോക്ലേറ്റും രണ്ട് അത്തറും.പിന്നെ സന്ദീപ് ഒരു വാച്ച് എനിക്ക് തന്നു.

സന്ദീപ് : അച്ഛൻ എനിക്ക് തന്നതാ നീ വെച്ചോ രതീഷ് : അപ്പൊ എനിക്കാ സന്ദീപ് : നിനക്കെന്തിനാ നിനക്ക് സമയം നോക്കാനറിയോ

എന്നും പറഞ്ഞപ്പോ ഞങ്ങള് രണ്ടുപേരും ചിരിച്ചു

രതീഷ് : ഓ അപ്പൊ ഞാൻ മൂന്നാംകുടിയാ

രതീഷ് സങ്കടം കാണിച്ചിരുന്നു.സന്ദീപ് ഒരു കൂളിംഗ് ഗ്ലാസ്‌ അവനെടുത്തു കൊടുത്തു.വേഗം അത് മേടിച്ചു മുഖത്തു വെച്ചു

രതീഷ് : ആ ഇപ്പൊ കളറായി. ഞാൻ : ആ ഇനി പാടത്തു വെക്കാം രതീഷ് : പോടാ.. ഞാൻ : അല്ലടാ ആ സ്കൂട്ടി ആരുടെയാ ? സന്ദീപ് : അത് നിന്നെ പൊക്കാൻ ഒരാളു വന്നട്ടുണ്ട് ആ ആളിന്റെയാ രതീഷ് : അതാര്  ? സന്ദീപ് : വാ കാണിച്ചു തരാം

Leave a Reply

Your email address will not be published. Required fields are marked *