ഞാൻ : മാറി ആന്റി
സ്കോഷ് കുടിച്ചുകൊണ്ടിരിക്കുന്ന സമയം
സന്ദീപ് : വാടാ റൂമിൽ പോവാം.അച്ഛൻ നിങ്ങൾക്ക് കുറച്ചു സാധങ്ങൾ തന്നട്ടുണ്ട് സന്തോഷ് : ആ നിങ്ങളങ്ങോട്ട് ചെല്ല്.
ഞങ്ങൾ ഗ്ലാസ്സുമായി മുകളിലെ അവന്റെ റൂമിലേക്ക് പോയി.മുകളിൽ ചെന്നതും കമ്പ്യൂട്ടർ കണ്ടു.
രതീഷ് : ഇതാണല്ലേ നിന്റെ കമ്പ്യൂട്ടർ കൊള്ളാലോ സന്ദീപ് : ഓ ഇപ്പോഴാ എന്റെ ആയത് ഇത്രേം നാള് അവളുടെ മുറിയിലായിരുന്നു ഞാൻ : അതെന്താ സന്ധ്യചേച്ചി വേറെ മേടിച്ചോ സന്ദീപ് : അച്ഛൻ ഒരു ലാപ്ടോപ് കൊണ്ടന്നു കൊടുത്തിട്ടുണ്ട് ഓഹ് ഇനി അതിന്റെ അഹങ്കാരം കാണേണ്ടി വരും. രതീഷ് : നിന്റെയൊക്കെ ഒരു ഭാഗ്യം ഞാൻ : അല്ല നിനക്കൊന്നും തന്നില്ലേ ?
സന്ദീപ് അലമാരയിൽ നിന്നും ഒരു ബോക്സ് എടുത്തു തുറന്നു
ഞാൻ : ടച്ച് ഫോണാ! രതീഷ് : അടിപൊളി
സന്ദീപ് വേറെ രണ്ട് കവർ എടുത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും തന്നു.വേഗം സ്കോഷ് ഒറ്റവലിക്ക് കുടിച്ച് കവറുമേടിച്ചു തുറന്നു.കുറേ ചോക്ലേറ്റും രണ്ട് അത്തറും.പിന്നെ സന്ദീപ് ഒരു വാച്ച് എനിക്ക് തന്നു.
സന്ദീപ് : അച്ഛൻ എനിക്ക് തന്നതാ നീ വെച്ചോ രതീഷ് : അപ്പൊ എനിക്കാ സന്ദീപ് : നിനക്കെന്തിനാ നിനക്ക് സമയം നോക്കാനറിയോ
എന്നും പറഞ്ഞപ്പോ ഞങ്ങള് രണ്ടുപേരും ചിരിച്ചു
രതീഷ് : ഓ അപ്പൊ ഞാൻ മൂന്നാംകുടിയാ
രതീഷ് സങ്കടം കാണിച്ചിരുന്നു.സന്ദീപ് ഒരു കൂളിംഗ് ഗ്ലാസ് അവനെടുത്തു കൊടുത്തു.വേഗം അത് മേടിച്ചു മുഖത്തു വെച്ചു
രതീഷ് : ആ ഇപ്പൊ കളറായി. ഞാൻ : ആ ഇനി പാടത്തു വെക്കാം രതീഷ് : പോടാ.. ഞാൻ : അല്ലടാ ആ സ്കൂട്ടി ആരുടെയാ ? സന്ദീപ് : അത് നിന്നെ പൊക്കാൻ ഒരാളു വന്നട്ടുണ്ട് ആ ആളിന്റെയാ രതീഷ് : അതാര് ? സന്ദീപ് : വാ കാണിച്ചു തരാം
എന്ന് പറഞ്ഞ് സന്ദീപ് തൊട്ടടുതുള്ള സന്ധ്യചേച്ചിടെ റൂമിലേക്ക് നടന്നു. കവറൊക്കെ അവിടെ വെച്ച് ആകാംഷയോടെ ഞങ്ങൾ പിന്നാലെ പോയി.സന്ദീപ് റൂമിന്റെ ഡോറിൽ മുട്ടി. സന്ധ്യചേച്ചി വന്ന് ഡോർ തുറന്നു.
സന്ധ്യ : ആഹാ എല്ലാരും ഉണ്ടല്ലോ കേറിവാ.അജു നിന്റെ പനി മാറിയോ ? സന്ദീപ് : ആ അതുശെരിയാണല്ലോ നിന്റെ പനി മാറിയോ ?
അവൻ എന്നെ ആക്കിയൊന്നു ചിരിച്ചു.ഞാൻ വീണ്ടും രതീഷിനെ നോക്കി.റൂമിലേക്ക് കേറുമ്പോൾ
സന്ദീപ് : കൂട്ടുകാരനായിട്ട് ഞാൻ അറിഞ്ഞില്ല ഇവൻ ഒന്നും പറഞ്ഞുമില്ല
സന്ദീപ് രതീഷിനെ നോക്കി. രതീഷിന്റെ മനസ്സിൽ “പിന്നെ ഇതാര് ഇത്രയും പാട്ടാക്കിയത് “.
സന്ദീപ് : പിന്നെ ഈ ജാൻസി ചേച്ചി പറഞ്ഞപ്പോഴാ അറിയുന്നേ.
ഞാൻ പെട്ടെന്ന് ഒന്ന് നിന്നു.നോക്കുമ്പോ കട്ടിലിൽ പുതിയ ലാപ്ടോപ്പും പിടിച്ചിരിക്കുന്നു ജാൻസി ചേച്ചി.ഇറങ്ങി ഓടിയാലോന്ന് ഒരു നിമിഷം ചിന്തിച്ചു. സന്ദീപും രതീഷും ഒരു ചിരി.
ജാൻസി : അല്ല ഇതാര് അജുവോ കുറേ ആയല്ലോ കണ്ടട്ടു പനിയൊക്കെ മാറിയോ ചെക്കാ.
എന്നും പറഞ്ഞ് ഒരു ചിരി
സന്ധ്യ : ഒന്നു പോയേടി അവനെ കളിയാക്കാതെ
ഈ ചേച്ചി എല്ലാരോടും പറഞ്ഞോ ആവോ എന്ന് ഞാൻ ആലോചിച്ച് നിന്നു.
സന്ദീപ് : നീ എന്താടാ വെടികൊണ്ട പന്നിയെ പോലെ നിക്കണത് അവിടെ ഇരിയടാ.
സന്ദീപിന്റെ വിളികേട്ട്
ഞാൻ : ആ ഇരിക്കാം
ഞാനും രതീഷും അവിടെ കസേരയിൽ ഇരുന്നു. സന്ദീപും സന്ധ്യ ചേച്ചിയും കട്ടിലിലും.
ജാൻസി : നീ എന്താ അജു കഫെലേക്ക് വരാത്തത്? ഞാൻ : കുറച്ചു തിരക്കിലായിരുന്നു.
ഒരുവിധം പറഞ്ഞൊപ്പിച്ചു
രതീഷ് : ചേച്ചി വണ്ടി മേടിച്ചല്ലേ? ചെലവുണ്ട് ജാൻസി : പിന്നെ എന്താ അടുത്ത ഞായറാഴ്ച കഫെ വരുമ്പോ തരാം. നീ വരൂലേ അജു? ഞാൻ : ആ വരാം സന്ധ്യ : അതെന്താടി ഞങ്ങൾക്കില്ലേ? ജാൻസി : നിങ്ങളും പോര്. സന്ദീപ് : രണ്ടാഴ്ച ഞങ്ങളുണ്ടാവില്ല,നാളെ മുതൽ അച്ഛനുമായി കറക്കമാണ് അമ്മയുടെ വീട്ടിലും കുറേ റിലേറ്റീവസിന്റെ വീട്ടിലും പോവാനുണ്ട്. സന്ധ്യ : അത് ശെരിയാ.ആ കുഴപ്പമില്ല വന്നട്ട് മതി ഞാൻ : എന്ന ഞങ്ങൾക്കും അപ്പൊ മതി
ഞാൻ ഒഴിയാനായി പറഞ്ഞു
സന്ധ്യ : അത് വേണ്ട നിങ്ങള് പൊക്കോ പിന്നെ കിട്ടിയില്ലെങ്കിലോ രതീഷ് : ഞാൻ വരാം ചേച്ചി ജാൻസി : നീ ഒറ്റക്ക് വരണ്ട അജുനേം കൂട്ടിവന്നാമതി
