അതിനു ദൂരെ ഒന്നും അല്ലാലോ സോഫീ.. നിങ്ങളു കോളേജിൽപോണ വഴിയിൽ തന്നെ അല്ലേ… എപ്പോഴും വരാലോ.. ഞാൻ അവളെ സമാധാനിപ്പിച്ചു..
മേഘ എന്നേതന്നെ നോക്കിനിൽക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ട്..
സാരമില്ലടാ.. ഞാൻ അവളെ കെട്ടിപിടിച്ചു.. അവളും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..
ഉച്ചക്ക് ശേഷം എന്റെ ലഗേജ് എല്ലാം കെട്ടിപെറുക്കി ഞങ്ങൾ.. ഇടക്ക് ഒക്കെ സംസാരമുണ്ടായിരുന്നു എങ്കിലും സന്തോഷം അഭിനയിക്കുന്ന പോലെ തോന്നി.
മൂന്നു മണിയായപ്പോൾ ഒരു ഓട്ടോവിളിച്ചു ലഗേജ് എല്ലാം അതിന്റ പിന്നിൽ നിറച്ച് ഞങ്ങൾ മൂന്നുപേരും ബീരാൻ പറഞ്ഞ സ്ഥലത്തേക്ക് യാത്രയായി.ബീരാൻ പറഞ്ഞത് പോലെ ടൗണിൽ ഒന്നും ആയിരുന്നില്ല വീട്. അകത്തേക്ക് കുറച്ചു കൂടി പോണം. പക്ഷെ സാരമില്ല ചെറിയ റോഡ് ആണെങ്കിലും ടാർ ചെയ്തിട്ട് ഉണ്ട്.
ഒരു പതിനഞ്ചു മിനിറ്റ് പോയപ്പോൾ ഗേറ്റിൽ ബീരാൻ പറഞ്ഞ നെയിം ബോർഡ് കണ്ടു.
“ഫർസാന സുൽത്താന”
ഞങ്ങൾ എത്തിയപോയിഴേക്കും ബീരാൻ സ്ഥലത്ത് എത്തി കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. അത്യാവശ്യം വലിയ ഒരു രണ്ടുനില കെട്ടിടം.ഓട്ടോ മുറ്റവരെ ചെല്ലും. ലഗേജ് ഇറക്കാൻ ബീരാനും സഹായിച്ചു. അപ്പോഴേക്കും ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു ഒരു 35 വയസ്സ് പ്രായം കാണും വെളുത്തു
അത്യാവശ്യം തടിച്ച ശരീരം.
ദ്.. സഫിയാത്ത.. ബീരാൻ അവരെ ചൂണ്ടി പറഞ്ഞു.. സഫിയ എന്നേ നോക്കി ചിരിച്ചു.
ഇത്താ ദാ ഞമ്മള് പറഞ്ഞ ടീച്ചര്.. ബീരാൻ പറഞ്ഞപ്പോൾ തന്നെ ഇത്ത ഓടിവന്നു കയ്യിൽ പിടിച്ചു.
ടീച്ചർ എത്തിയോ… ഞാൻ അകത്തായിരുന്നേയ്.. അവർ തലയിലെ തട്ടം നേരെയാക്കി മുറ്റത്തേക്കിറങ്ങി.
ഇവരൂണ്ടോ ടീച്ചറിന്റ ഒപ്പം താമസിക്കാൻ.. ഇത്ത കൃഷ്ണയെയും, സോഫിയെയും മേഘയെയും നോക്കി ചോദിച്ചു.
ഇവര്ടെ കൂടെ ആയിരുന്നു ടീച്ചർ ഇതുവരെ.. ഇവരൊക്കെ ടൗണിൽ എഞ്ചിനീയർ ആവാൻ പഠിക്കണ കുട്ടികൾ അല്ലെ..
ബീരാൻ പറഞ്ഞു..
തോണക്ക് വന്നതാ..അല്ലെ കേറി ഇരിക്കിന് മക്കളെ. ഞാൻ ചായ എടുക്കാം… ഇത്ത പറഞ്ഞു.
അയ്യോ.. ഇപ്പൊ ഒന്നും വേണ്ട ഇത്താ
. ഞങ്ങൾ കുടിച്ചേ ഉള്.. ഞാൻ പറഞ്ഞു.
ങ്ങള് ടീച്ചർക്ക് വീടൊക്കെ കാണിക്ക് ഇത്ത.. ന്നാ ഞമ്മള് പോട്ടെ.. ബീരാൻ തല ചൊറിഞ്ഞുകൊണ്ട് സഫിയയെ നോക്കി.
ദാ വന്ന് ടീച്ചറെ.. സഫിയ അകത്തേക്കു പോയി. പിന്നെ തിരിച്ചു വന്നു കുറച്ചു നോട്ടുകൾ ബീരാന്റെ കയ്യിൽ വെച്ചുകൊടുത്തു..
അപ്പോഴാണ് ബീരാന് എന്തെങ്കിലും കൊടുക്കേണ്ടേ എന്ന് എനിക്ക് ഓർമവന്നത്.
ഞാൻ ഹാൻഡ്‌ബാഗിൽ നിന്ന് രണ്ട് ആയിരത്തിന്റ നോട്ടുകൾ ചുരുട്ടി അയാൾക് നീട്ടി..
അയ്യോ ടീച്ചറെ ഞമ്മക്ക് ഒന്നും ബേണ്ട.. അയാൾ പിന്നോട്ട് മാറി.
സാരല്യ..ഇത് വാങ്ങിക്കൂ.. ഒരുപാട് ഓട്ടോ ചാർജ് ഒക്കെ ചിലവായി കാണില്ലേ.. ഞാൻ നിർബന്ധിച്ചു..
അയ്യോ ടീച്ചറെ… അയാൾ തല ചൊറിഞ്ഞു. സാരല്യ വാങ്ങിക്ക്
ഞാൻ നിർബന്ധിച്ചു കയ്യിൽ പിടിപ്പിച്ചു.
ശരി ന്നാ ഇത്താ.. ഞാൻ പോട്ടെ.. ടീച്ചറെ ഏതെങ്കിലും ആവശ്യം വന്നാൽ വിളിച്ചാ മതി ഞമ്മൾ ഇവിടെ അടുത്താ..
ബീരാൻ ഗേറ്റിലേക്ക് നടന്നു.
ന്നാ നമ്മക്ക് റൂമൊക്കെ കാണാം. ഇത്ത മുന്നിൽ നടന്നു. ഒപ്പം ലഗേജുമായി ഞങ്ങൾ നാല് പേരും.
വീടിന്റ സൈഡിൽ കൂടെ ആണ് മുകളിലേക്ക് സിമെന്റ്ല് ഉള്ള ഗോണിപടികൾ വെച്ചിട്ടുള്ളത്. മുകളിൽ എത്തിയപ്പോ സഫിയ താക്കോൽ എടുത്തു വാതിൽ തുറന്നു. ഞങ്ങൾ അകത്തു കയറി. വലിയ ഒരു റൂം ആണ്. ഒരുഭാഗത്തു ചെറിയ ഒരു കിച്ചൻ. ഒരു ബാത്റൂം. ഒരു ഫാൻ. ഒരു ഡബ്ൾ കോട്ട് കട്ടിൽ.. സൈഡ് ല് ചുമർമോഡിഫൈ ചെയ്ത ഒരു അലമാര, ഒരു മേശ..
അത്യാവശ്യം സൗകര്യം എല്ലാം ഉണ്ട്. ഞങ്ങൾ കേറിവന്ന വാതിലിനു നേരെ വേറെ ഒരു വാതിൽ ഉണ്ട് അത് അടഞ്ഞു കിടപ്പാണ്. റൂമൊക്കെ കാണിച്ചു സഫിയ ആ വാതിൽ തുറന്നു അത് നേരെ ഹാളിലേക്ക് ആണ്. അതിനു താഴേക്ക് ഗോവണി അത് അവരുടെ വീടിന്റെ ഹാളിലേക്ക് അവസാനിക്കുന്നു. മുകളിലെ ഹാളിന് ഒരു സിറ്റ്ഔട്ട് ഉണ്ട് ഹാളിൽ നിന്നും വേറെ ഒരു വാതിൽ ടെറസിലെ ഓപ്പൺ ഭാഗത്തേക്ക് ആണ്. എല്ലാംകൊണ്ടും കൊള്ളാം നല്ല വീട് തന്നെ ഞാൻ മനസ്സിൽ കരുതി.മേലെ എല്ലാം കാണിച്ച ശേഷം സഫിയ താഴേക്ക് ഉള്ള staircase ഇറങ്ങി. വലിയ ഒരു ഹാൾ വലതു വശത്തു രണ്ട് റൂമുകൾ ഇടതു വശത്തു കിച്ചനും ഒരു റൂമും ഉണ്ട്.
