അയ്യോ ഇത്ത ഒരു കാര്യം മറന്നു.. ഞാൻ പറഞ്ഞു
എന്താ ടീച്ചറെ.. സഫിയ തിരിഞ്ഞു ചോദിച്ചു.
ബെഡ് വാങ്ങിയിട്ടില്ല..ബീരാനോട് ഒന്ന് പറഞ്ഞാൽ കിട്ടോ ഇപ്പൊ.. ഞാൻ ചോദിച്ചു.
അതിനൊന്നും ഇപ്പ പോണ്ട.. ഇങ്ങള് ഇന്ന് തായേ കിടന്നോ.. നാളെ നല്ലത് നോക്കി വാങ്ങാം.. ഓനോട് പറഞ്ഞാൽ വല്ലതും വാങ്ങി വരും.. പിന്നെ കായും പറ്റിക്കും.. സഫിയ സ്വരം അടക്കി പറഞ്ഞു.അപ്പോഴേക്കും ഞങ്ങൾ ഹാളിൽ എത്തി. സഫിയ ഒരു റൂം തുറന്നു.. ഒരു ഡബ്ൾ കോട്ട് കട്ടിൽ ഭംഗിയായി വിരിച് വെച്ചിട്ടുണ്ട്. ചുവരോട് ചേർത്ത് ഒരു മേശ, കസേര. മേശമേൽ പുസ്തകം അടുക്കി വെച്ചിട്ടുണ്ട്. അവരുടെ Study room cum bedroom ആണ് എന്ന് മനസിലായി.
ടീച്ചർ ഇന്ന് ഇവിടെ കിടന്നോ ബാക്കി ഒക്കെ നാളെ നോകാം. ഭക്ഷണം ഞങ്ങടെ ഒപ്പം ആവാം എന്നാലും ബുദ്ധിമുട്ട് ഇല്ല. വേറെ മതി എന്നാൽ അങ്ങനെ. ഒക്കെ ഇങ്ങടെ ഇഷ്ടം.. അവർ പറഞ്ഞു
ഞാൻ തലകുലുക്കി. ശരി ഇന്നത്തെ ഉറക്കം ഇവിടെ ആക്കാം. നാളെ ബാക്കി അറേഞ്ച് ചെയ്യാം കരുതി.
ഇത്താ എന്നാ ഞാനൊന്ന് മേലെ പോട്ടെ.. എല്ലാം ഒന്ന് സെറ്റ് ആക്കട്ടെ. രാവിലെ സ്കൂളിൽ പോണ്ടതല്ലേ.. ഞാൻ പറഞ്ഞു.
ന്നാ ടീച്ചർ ചെല്ല്.. എന്തെകിലും വേണങ്ങി പറഞ്ഞ മതി.. അവർ അടുക്കലേയിലേക്ക് നടന്നു.ഫിദ ഒരു ബിസ്കറ്റ് ഉമ്മാ പറഞ്ഞു കൊണ്ട് പിന്നാലെ ചെന്നു. ഞാൻ മേലേക്ക് ഉള്ള staircase കയറി തിരിഞ്ഞു നോക്കുംമ്പോ ഫറ എന്നേ നോക്കി പകുതി കേറി നിൽക്കുക ആണ്..
വാ സുൽത്താനേ ഞാൻ വിളിച്ചു. അവൾ സന്തോഷത്തോടെ മേലോട്ട് കേറി.
പിന്നെ എങ്ങനെ ഉണ്ട് പള്ളി സ്കൂൾ ഒക്കെ അടിപൊളി അല്ലെ.. ഞാൻ അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ചോദിച്ചു..
ങ്ങുഹും..രസൊന്നൂല്ല്യ.. അവൾ പറഞ്ഞു.
എന്തെ… ഫ്രണ്ട്‌സ് ഒക്കെ ഇല്ലെ അവിടെ
ഞാൻ അവളുടെ വിടർന്ന കണ്ണുകളിൽ
നോക്കി ചോദിച്ചു.
..ഉണ്ട്.. അവൾ പറഞ്ഞു.
പിന്നെ എന്താ..
അറബ് ആണ് മെയിൻ subject.. അവൾ പറഞ്ഞു.
അതോണ്ട് എന്താ..
ഒന്നൂല്യ..
അറിയില്ലേ അറബി.. ഞാൻ ചോദിച്ചു
കുറേശെ. അവൾ പറഞ്ഞു. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആയിരുന്നു അവൾ. പത്തിൽ മാർക്ക് കുറഞ്ഞപ്പോ അറബി സ്കൂളിൽ ആക്കിയത് ആണ്.
ഓഹ് അത് ശരി…
ടീച്ചേർസ് എങ്ങനെ ഉണ്ട്.. ഞാൻ ചോദിച്ചു
അവടെ ഒക്കെ ഉസ്താദും,ഉസ്താനിയും ആണ്.. ഉസ്താദ് ആണ് കൂടുതൽ അവൾ പറഞ്ഞു. ഉസ്താദ്, ഉസ്താനി എനിക്ക് അത് ആദ്യ അറിവായിരുന്നു..
അപ്പോഴേക്കും ഞങ്ങൾ മുകളിൽ റൂമിൽ എത്തി. റൂം സെറ്റ് ആക്കാൻ സുൽത്താനയും സഹായിച്ചു.
ടീച്ചറുടെ വീട് എവടെയ.. അലമാരയിൽ സാധങ്ങൾ അടുക്കി വെക്കുമ്പോൾ സുൽത്താന ചോദിച്ചു.
തെക്കാ.. കോട്ടയം.. അറിയാമോ.. ഞാൻ ചോദിച്ചു.
ഉം കേട്ടിട്ടുണ്ട് ടീച്ചർ. അവൾ പറഞ്ഞു.
ഈ ടീച്ചറെ വിളി വേണ്ട മോൾ.. ഞാൻ അവളുടെ അവളുടെ കവിളിൽ പതുക്കെ തട്ടി പറഞ്ഞു.
പിന്നെ എന്താ വിളിക്കാ.. അവൾ ചോദിച്ചു.
ചേച്ചി വിളിക്ക്.. ഞാൻ അവളോട് പറഞ്ഞു. ചേച്ചിന്നോ. അയ്യോ ഉമ്മ കേട്ടാൽ.. അവൾക്ക് പേടി.
അതിനെന്താ.. ഞാൻ ചോദിച്ചു.
ടീച്ചറെ ചേച്ചി വിളിച്ചാൽ ഉമ്മ കൊല്ലും എന്നേ.. അവൾ അടക്കി പറഞ്ഞു
ഉമ്മയോട് ഞാൻ പറഞ്ഞോളാം പോരെ..
ഊമ്.. അവൾ തലയാട്ടി.കുറച്ചു നേരം
കൂടി അവിടെ നിന്ന് അവൾ താഴേക്ക് പോയി.
വൈകുന്നേരം കുളിച്ചു കഴിഞ്ഞു
പിറ്റേന്നേക്ക് ഉള്ള സ്കൂൾ നോട്സ് ഒക്കെ മുറിയിൽ ഇരുന്നു ശരിയാക്കുക യായിരുന്നു.
ടീച്ചറെ അത്താഴം കഴിക്കാൻ വിളിക്കുണ് ഉമ്മാ…
എട്ടുമണി കഴിഞ്ഞപ്പോൾ ഫിദ വന്നു വിളിച്ചു.ഞാൻ പുസ്തകങ്ങൾ അടച്ചു വെച്ചു താഴേക്ക് ചെന്നു
സഫിയ ഇത്ത അപ്പോൾ പ്ളേറ്റുകൾ നിർത്തുകയായിരുന്നു. ഫ്രൈ റൈസ്, ചിക്കൻ കറി ആയിരുന്നു വിഭവം. വടക്കൻ ഭക്ഷണം ആദ്യമായി ആയിരുന്നു ഞാനും കഴിക്കുന്നത്. നല്ല രുചി. അത്യാവശ്യം നന്നായി ഞാനും കഴിച്ചു.കഴിക്കുന്നതിനിടക്ക് സഫിയ എന്റെ വീട്ടിലെ വിശേഷം എല്ലാം ചോദിച്ചറിഞ്ഞു.
കഴിച്ചു കഴിഞ്ഞു എണീക്കാൻ നേരം സഫിയ പറഞ്ഞു
ടീച്ചറെ ശെരിക്കും പറഞ്ഞാ കുടുങ്ങി കിടക്കാരുന്നു..
എന്തെ… ഇത്താ.. ഞാൻ ചോദിച്ചു.
