ഇങ്ങളിരിക്ക്.. ഞങ്ങളോട് പറഞ്ഞു.
ഞങ്ങൾ സോഫയിൽ ഇരുന്നു.സഫിയ അടുക്കളയിലേക്ക് പോയി.
ഹാളിൽ വലിയ ഒരു സോഫസെറ്റ് മുന്നിൽ ടീപോയ് പിന്നെ ഹാളിന്റ ജനാലോട് ചേർത്ത് വലിയ ഒരു മേശ. അതിൽ പൂക്കൾ ഭംഗിയായി വെച്ചിട്ടുണ്ട്. സോഫയുടെ പിൻഭാഗത് അടുക്കളയോട് ചേർന്ന് ഡയങ്ങിങ് ടേബിൾ. അത് staircase നോട് ചേർത്ത് വെച്ചിട്ടുണ്ട്. നാല് കസേരകൾ ഇത്രയും ആണ് താഴെ കണ്ടത്.
പെട്ടന്ന് ഒരു വശത്തെ വാതിൽ തുറന്ന് രണ്ട് പെൺകുട്ടികൾ എത്തി നോക്കി. സ്‌കർഫ് കെട്ടിയ തല മാത്രം പുറത്തേക്ക് ഇട്ടു അവർ ഞങ്ങളെ സകൂതം നോക്കി.
മേഘ അവരെ തലകൊണ്ട് അടുത്തേക്ക് വിളിച്ചു. ഒരു മടിയോടെ ചെറിയവൾ പുറത്ത് വന്നു പിന്നാലെ മൂത്തവളും. അപ്പോഴേക്കും സഫിയ ചായയും ബിസ്കറ്റ്ഉം എടുത്തുകൊണ്ട് കിച്ചണിൽ നിന്നും വന്നു.
മക്കളാണോ.. ഞാൻ സഫിയയോട് ചോദിച്ചു.
അതേ ടീച്ചറെ.. ഇത് ഇളയത് ആണ്.മറ്റേതു മൂത്തത്.. സഫിയ പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞു.
വാ അടുത്ത്.. സോഫി ഇളയവളുടെ കയ്യിൽ പിടിച്ചു അടുത്തേക്ക് നീക്കി നിർത്തി.
എന്താ പേര്… ഞാൻ ചോദിച്ചു.
ഫിദ..അവൾ പെട്ടന്ന് പേര് പറഞ്ഞു
മോളുടെയോ..
ഫർസാന .. മൂത്തവൾ നാണത്തോടെ പറഞ്ഞു.
നാണത്തിലും ഫറ ആണ് മൂത്തത് എന്ന് എനിക്ക് തോന്നി.
ഇവിടെ ഇരിക്ക്..ഞങ്ങൾ ചേർന്ന് ഇരുന്നു അവരെ കൂടെ അവിടെ ഇരുത്തി.
ചായ കുടിക്ക്… സഫിയ പറഞ്ഞു. ഞങ്ങൾ ചായ കുടിക്കാൻ തുടങ്ങി.
കൃഷ്ണ ആണ് അവരുടെ അടുത്ത് ഇരിക്കുന്നത്. അവൾ അവർക്ക് ബിസ്കറ്റ് എടുത്തു കൊടുത്തു. അവർ അത് പൊട്ടിച്ചു കഴിക്കുന്നുണ്ടായിരുന്നു.
എവിടെ പഠിക്കണേ .. ഞാൻ ഫിദയോട് ചോദിച്ചു
അവൾ സ്കൂളിന്റെ പേര് പറഞ്ഞു.
അത് എന്റെ സ്കൂൾ ആണല്ലോ.. അവൾ ഒരു പേടിയോടെ എന്നേ നോക്കി. ഏതാ ക്ലാസ്സ്..
9B. അവൾ വിക്കി..
മോളോ.. ഞാൻ ഫറയോട് ചോദിച്ചു.
മറുപടി പറഞ്ഞത് സഫിയ ആണ്.
ഓളും പത്തുവരെ ഇങ്ങടെ സ്കൂളിൽ ആയിരുന്നു ടീച്ചറെ.. പിന്നെപ്ലസ്ടു ന് പള്ളി വക സ്കൂളിൽ ആക്കി.
അവളുടെ മുഖത്തെ വാട്ടം ഞാൻ ശ്രദ്ധിച്ചു.
മാർക് കുറവാ ടീച്ചറെ.. വേറെ കിട്ടണ്ടേ..
സഫിയ പറഞ്ഞു.
ഫറ പാവം കുറ്റവാളിയെ പോലെ താഴോട്ട് നോക്കിരുന്നു.
അതൊക്കെ സാരല്യ.. ഒന്ന് ശ്രദ്ധിച്ചാൽ അവൾ പ്ലസ്ടുന് ഫുൾ മാർക്കും വാങ്ങും.. നല്ല ബുദ്ധി ഉള്ള കുട്ടിയാ കണ്ടാൽ അറിയാം.. ഞാൻ സോഫക്ക് പിറകിലൂടെ അവളുടെ മുതുകിൽ തലോടി.അത് അവൾക്ക് നല്ല ആത്മവിശ്വാസം വരുത്തി തോന്നുന്നു. അവൾ തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു. മിക്കവാറും ടീച്ചേർസ് അങ്ങനെ ആണ്. നല്ല മാർക്ക് വാങ്ങുന്ന കുട്ടികളെ encouragement ചെയ്തു മുന്നിൽ കൊണ്ട് പോവും. പഠിക്കാൻ മോശമയവരെ ആവട്ടെ മണ്ടൻ മണ്ടി എന്നൊരു ഓമനപേര് കൊടുത്തു പിന്നോട്ട് തള്ളി കളയും.
ചേച്ചി എന്നാ ഞങ്ങൾ ഇറങ്ങട്ടെ… സോഫി ചോദിച്ചു..
എന്താ ധൃതി.. പതുക്കെ പോയാൽ പോരെ.. എണീറ്റ് അവളുടെ കയ്യിൽ പിടിച്ചു ഞാൻ ചോദിച്ചു.
അയ്യോ യേച്ചി.. ഒരുപാട് notes ഉണ്ട് എഴുതാൻ ബാക്കി.അവൾ പറഞ്ഞു. എങ്കിൽ നിങ്ങൾ ഇവിടെ കുറച്ചു നേരം കൂടി നില്ല്.. ഞാൻ കൃഷ്‌ണയെയും മേഘയെയും നോക്കി.
അയ്യോ ചേച്ചി എനിക്കും ഉണ്ട് ഒത്തിരി… കൃഷ്ണ പറഞ്ഞു. മേഘക്ക് പോവാൻ ഒട്ടും മനസില്ല തോന്നുന്നു അവൾ നിശബ്ദയായി എന്നെയും നോക്കി ഇരുന്നു.
വാടീ പോവാം.. സോഫി ധൃതി കൂടി.. കൃഷ്ണയും എണീറ്റ് ഒപ്പം ചെന്നു.
മേഘ സങ്കടത്തോടെ എന്നേ നോക്കി. ഒരുപാട് എഴുതാൻ ഉണ്ട് യേച്ചി.
പിന്നെ സമയം ഒരുപാട് ആയി..
ഞാൻ വാച്ചിൽ നോക്കി
ഞാൻശരിയാണ് സമയം ആറിനോട് അടുത്തു. ഞാനും സഫിയായും മക്കളും കൂടി അവരെ യാത്രയാക്കി. അടുത്ത ശെനിയാഴ്‌ച കാണാം പറഞ്ഞു അവർ പിരിഞ്ഞു.
ഏതാ ബുദ്ധിമുട്ട് മോൾക് subject..ഞാൻ വീണ്ടും ചോദിച്ചു.
Mathematics.. അവൾ പതുക്കെ പറഞ്ഞു.
എന്റെ subject ആണലോ…കുഴപ്പമില്ല നമ്മുക്ക് ശരിയാക്കാം പോരെ. ഞാൻ അവളുടെ കയ്യിൽ അടിച്ചു.
എനിക്കും ശരിയാക്കണം ടീച്ചറെ.. ഫിദ ആണ്.
അതിനെന്താ.. മോളെയും ശരിയാക്കും പോരെ ഞാൻ അവരുടെ ചുമലിലൂടെ കയ്യിട്ട് കൊണ്ട് അകത്തേക്ക് നടന്നു.
