എന്‍റെ വീരഗാഥകള്‍ – 27 Like

ഞാന്‍ : അവളുടെ കെട്ടിയവന്‍ എങ്ങോട്ട് പോയെന്നാ

ആന്റി : എടാ കള്ളും കുടിച്ചോണ്ട് വടി ഓടിച്ചു അയാള്‍ ചത്തെന്നു.

ഞാന്‍ : എന്നിട്ട്
ആന്റി : എന്നിട്ടെന്താ, അവള്‍ വീണ്ടും തനിച്ചായി

ഞാന്‍ : എന്നിട്ട് അവളെന്താ അവളുടെ കെട്ടിയവന്റെ വീട്ടില്‍ നില്‍ക്കാത്തത്.

ആന്റി : അതൊരു കഥയാ. അവളുടെ അമ്മായിയമ്മക്ക് അവളെ ഇഷ്ടം അല്ല. അവള്‍ കാരണം ആണത്രേ ആ അമ്മച്ചിയുടെ മോന്‍ ചത്തത് പോലും. അത് കൊണ്ട് അവള്‍ ഇപ്പോഴും ഇവിടെയാ

ഞാന്‍ : അത് നല്ല കൂത്ത്. അങ്ങേരു കള്ളും കുടിച്ചു ലോറി ഓടിച്ചു അപകടത്തില്‍ ചത്തതിനു നാന്‍സി എന്നാ ചെയ്യാനാ

ആന്റി : എടാ ആ അമ്മച്ചിയ്ക്ക് തലയ്ക്ക് ഇച്ചിരി പ്രശനം ഉണ്ട്. അത് കൊണ്ടാ അവള്‍ ഇവിടേയ്ക്ക് വന്നത്

ഞാന്‍ : എന്നിട്ട് അവള്‍ക്ക് വേറെ കല്യാണം ഒന്നും നോക്കിയില്ലേ

ആന്റി : ഒന്ന് കെട്ടിയതിന്റെ ക്ഷീണം തന്നെ അവള്‍ക്ക് തീര്‍ന്നില്ല. പിന്നെയാ ഒന്നൂടെ. എടാ ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും. അത് പോലെ അവര്‍ സാമ്പത്തികം ആയി വളരെ മോശം ആണ്. പിന്നെ ഒന്ന് കെട്ടിയ പെണ്ണിനെ ആര് കെട്ടാന്‍

ഞാന്‍ : അയ്യോ കഷ്ടം ആയിപോയി.

ആന്റി : അത് പോലെ ചിലര്‍ അവള്‍ ഭാഗ്യം കേട്ട പെണ്ണാണെന്ന് പറഞ്ഞു നടന്ന കാരണം അവള്‍ക്ക് അതിനു ശേഷം ആലോചന ഒന്നും നടന്നില്ല

ഞാന്‍ : അതെങ്ങനെയാ അവള്‍ ഭാഗ്യം കേട്ട പെണ്ണാകുന്നത്. അതാരാ പറഞ്ഞത്

ആന്റി : എടാ അവര്‍ മുന്‍പ് നിന്ന സ്ഥലത്തെ ആളുകള്‍ എല്ലാം അങ്ങനെ പറഞ്ഞു നടന്നു.

ഞാന്‍ : അതിനു നാന്‍സി എന്നാ ചെയ്തെന്നാ

ആന്റി : എടാ അവളുടെ കെട്ടു കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളില്‍ അവളുടെ കെട്ടിയവന്‍ ചത്തില്ലേ. അത് അവള്‍ കാരണം ആണെന്നാ എല്ലാവരും പറഞ്ഞു നടക്കുന്നത്. അത് പോലെ ഇനി അവളെ ആരേലും കെട്ടിയാല്‍ അവനും ഉടനെ ചത്ത്‌ പോകും എന്ന് പറഞ്ഞു.

ഞാന്‍ : ഇത് നല്ല കൂത്ത്. അവളുടെ കെട്ടിയവന്‍ കള്ളും കുടിച്ചേച്ചു വടി ഓടിച്ചു ചത്തതിനു അവള്‍ എങ്ങനെയാ കാരണം ആകുന്നത്

അത് കേട്ട ആന്റി എന്നെ കണ്ണുരുട്ടി നോക്കി കൊണ്ട്

ആന്റി : അത് നീ എന്നോടാണോ ചോദിക്കുന്നത്
ഞാന്‍ : അല്ല ഞാന്‍ പൊതുവേ ചോദിക്കുവായിരുന്നു.

ആന്റി : അതാ ഞാന്‍ പറഞ്ഞത് അവള്‍ പാവം ആണെന്ന്. അവള്‍ ചെയ്യാത്ത തെറ്റിനാ അവളെ എല്ലാവരും കുറ്റം പറഞ്ഞത്. അവളുടെ മനസ്സ് മനസ്സിലാക്കാന്‍ ആരും ഇല്ല.

ഞാന്‍ : പാവം അല്ലെ. അല്ലാ അത് കൊണ്ടാണോ ഞാന്‍ കെട്ടുവാണേല്‍ അവളെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടിയത്.

ആന്റി : അത് ശരിയാണല്ലോ. നീ അത് പറഞ്ഞപ്പോ അവള്‍ കഴിഞ്ഞതെല്ലാം ചിന്തിച്ചു കാണും. അവള്‍ ഒരു പാട് അനുഭവിച്ചതാ

ഞാന്‍ : അയ്യോ പാവം അല്ലെ

ആന്റി : അതേടാ, അവളുടെ അമ്മച്ചി മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് അവള്‍ ഇവിടെ വന്നതിനു ശേഷം ആണത്രേ കുറെ കാലം കൂടി ചിരിച്ചു കണ്ടത് എന്ന്.

ഞാന്‍ : എന്നാലും കെട്ടി ഒരാഴ്ച തികയുന്നതിനു മുന്നേ അവളുടെ കെട്ടിയവന്‍ മരിച്ചു എന്നെനിക്ക് വിശ്വസിക്കാന്‍ മേല

ആന്റി : അതേടാ, കുറച്ചു കാലം അവള്‍ക്കും ഒരു തരം ഷോക്ക് ആയിരുന്നു. അതിനു ശേഷമാ അവര്‍ വീട് മാറി ഇങ്ങോട്ട് വന്നത്.

ഞാന്‍ : എന്നാലും അവള്‍ എങ്ങനെയാ ആ ഷോക്ക് എല്ലാം തരണം ചെയ്തത്.

ആന്റി : ഷോക്ക്‌ മാത്രം അല്ല. നാട്ടുകാരുടെ മുറുമുറുപ്പും ശകാരവും അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്രേ.

ഞാന്‍ : എന്നാലും അവളെ സമ്മതിക്കണം. അവള്‍ ചെയ്യാത്ത തെറ്റിനു അവള്‍ ഒരുപാട് അനുഭവിച്ചുണ്ടാകും അല്ലേ

ആന്റി : പിന്നെ ഇല്ലാതെ

ഞാന്‍ : അവളുടെ കാര്യം കേട്ടിട്ടു എനിക്ക് തന്നെ സങ്കടം തോന്നുന്നു. പാവം നാന്‍സി

ആന്റി : പിന്നെ അതൊന്നും ഓര്‍ക്കാതിരിക്കാന്‍ അവള്‍ എപ്പോഴും ഇവിടെ വന്നു കൊണ്ട് എന്നെ സഹായിക്കും. നാന്‍സി ഉള്ളപ്പോള്‍ സമയം പോകുന്നത് അറിയില്ല.

ഞാന്‍ : അതേതായാലും നന്നായി. എങ്ങനെയാ ആന്റി തനിച്ചു ജീവിക്കുന്നത്. മടുപ്പ് തോന്നില്ലേ

Leave a Reply

Your email address will not be published. Required fields are marked *