എസ്റ്റേറ്റിലെ രക്ഷസ് 14
Estatile Rakshassu Part 14 | Author : Vasanthasena
[ Previous Part ] [ www.kambi.pw ]
പ്രഭാവതിയുടെ ജോലിക്കാരി കുമുദം കൊല്ലപ്പെട്ടു. വാർത്ത കാട്ടുതീ പോലെ പടർന്നു. എസ്റ്റേറ്റിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ആദ്യം സുബൈദ.
പോലീസ് എത്തി നടപടികൾ ആരംഭിച്ചു. പ്രഭാവതിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രാത്രി അത്താഴം പതിവുപോലെ കഴിഞ്ഞ് കിടന്നതാണ്. രാവിലെ അവളെ കാണാതിരുന്നപ്പോൾ അന്വേഷിച്ചു ചെന്നു. അപ്പോൾ അവൾ നല്ല ഉറക്കത്തിലായിരുന്നു. വിളിച്ചപ്പോൾ അനക്കമില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ വെളിവായി. ശരീരത്തിൽ അല്പം പോലും രക്തമില്ലായിരുന്നു. അതാണ് മരണകാരണം. അതു മാത്രമല്ല. മരണത്തിനു മുൻപ് കുമുദം ലൈംഗിക ബന്ധം പുലർത്തിയിട്ടുണ്ട്. അപ്പോൾ കുമുദത്തിന് ഒരു രഹസ്യ കാമുകനുണ്ട്. അത് പ്രഭാവതിയെ ഞെട്ടിച്ചു. പോലീസിനും രഹസ്യകാമുകനായിരിക്കാം കൊലപാതകി എന്ന സംശയമായിരുന്നു. പക്ഷേ ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെട്ടത്. അതൊരു ചോദഛിഹ്നമായി അവശേഷിച്ചു.
“സംഭവദിവസം അപരിചിതരായ ആരെങ്കിലും ഇവിടെ വന്നിരുന്നോ?” ഇൻസ്പെക്ടർ അശോക് ചായക്കടയിലെ പതിവുകാരോട് ചോദിച്ചു.
“ഇല്ല സർ. അങ്ങനെ ആരെയെങ്കിലും കണ്ടതായി അറിവില്ല. അങ്ങനെ ആരെങ്കിലും വന്നാൽ ഞങ്ങളറിയാതിരിക്കില്ല.”
“അപ്പോൾ കള്ളൻ കപ്പലിൽ തന്നെ.” ഇൻസ്പെക്ടർ ഒന്നമർത്തി മൂളി. “കുമുദത്തിന് വല്ല ചുറ്റിക്കളിയും ഉണ്ടായിരുന്നോ?”
“അതറിയില്ല സർ. ആ വലിയ വീട്ടിൽ പ്രഭാവതിത്തമ്പുരാട്ടിയും കുമുദവും മാത്രമേ ഉള്ളൂ. പുറം പണിക്കും കറവയ്ക്കുമായി രണ്ടു പേർ വരും.”
“ഈ നാട്ടിൽ പുതുതായി ആരെങ്കിലും താമസത്തിന് വന്നിട്ടുണ്ടോ?”
ഉണ്ട് സർ. ഹാരിസൺ സായിപ്പ്. എന്തോ മരുന്നു കണ്ടുപിടിക്കാൻ വന്നതാണ്.
“അയാളെവിടെയാണ് താമസം? ”
നാട്ടുകാർ ഹാരിസണിന്റെ ബംഗ്ലാവ് പറഞ്ഞു കൊടുത്തു. ഇൻസ്പെക്ടർ ഡ്രൈവറോട് ജീപ്പ് അങ്ങേട്ടു വിടാൻ ആവശ്യപ്പെട്ടു.
ഇൻസ്പെക്ടർ ചെല്ലുമ്പോൾ ഹാരിസൺ (നെക്കാർഡോ ജൂലിയസ്) എസ്റ്റേറ്റ് മാനേജർ ജെയിംസുമായി സംസാരിച്ചിരിക്കുകയായിരുന്നു. അവർ ഇൻസ്പെക്ടറെ സ്വാഗതം ചെയ്തു.
തൊപ്പിയൂരി ടീപ്പോയിൽ വെച്ച ശേഷം തലമുടി കോതിക്കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.
“കഴിഞ്ഞ ദിവസം ഇവിടെ ഒരു ദുർമ്മരണം നടന്ന വിവരം അറിഞ്ഞു കാണുമല്ലോ. അതിനെക്കുറിച്ച് ചിലത് ചോദിച്ചറിയാനാണ്.”
“അറിഞ്ഞു. വളരെ ദൌർഭാഗ്യകരമായിപ്പോയി. പക്ഷേ അതിൽ ഞങ്ങളെന്തു പറയാൻ.” ജെയിംസ് ചോദിച്ചു.
“പോലീസായിപ്പോയില്ലേ മിസ്റ്റർ ജെയിംസ്. എല്ലാ വശങ്ങളും തിരക്കണമല്ലോ.”
“അതു ശരിയാണല്ലോ. എന്താണ് താങ്കൾക്ക് അറിയേണ്ടത്. ചോദിച്ചോളൂ.” ഹാരിസൺ പറഞ്ഞു.
“മിസ്റ്റർ ഹാരിസണിന്റെ സ്വദേശം എവിടെയാണ്? ” ഇൻസ്പെക്ടർ അശോക് ചോദിച്ചു.
“ജർമ്മനി”
“പക്ഷേ നിങ്ങൾ മലയാളം നല്ലവണ്ണം പറയുന്നുണ്ടല്ലോ.”
ഹാരിസൺ ചിരിച്ചു. “ഞാൻ പകുതി മലയാളിയാണ്. അമ്മ വഴി.”
“ഐ സീ. ഇന്നലെ രാത്രി നിങ്ങൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നോ?”
“എന്താ ഇൻസ്പെക്ടർ നിങ്ങൾ ഹാരിസണിനെ സംശയിക്കുകയാണോ.” ജെയിംസ് ഇടപെട്ടു. “ഇന്നലെ രാത്രി ഹാരിസൺ എന്നോടൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടു മണിയോടടുത്താണ് ഞങ്ങൾ പിരിഞ്ഞത്.”
“സംശയിക്കുമ്പോൾ എല്ലാവരേയും സംശയിക്കാം.”
“ഇപ്പോൾ സംശയം മാറിയില്ലേ.” ജെയിംസ് ഈർഷ്യയോടെ ചോദിച്ചു.
“പിണങ്ങിയിട്ട് കാര്യമില്ല മി. ജെയിംസ്. ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. നടന്നിരിക്കുന്നത് ഒരു കൊലപാതകം ആണ്. കൊലയാളി പുറത്തു നിന്നും വന്ന ഒരാളല്ല എന്നു വ്യക്തമാണ്. മാത്രമല്ല സുബൈദയുടെ മരണത്തിനും ഒരു തുമ്പു കണ്ടെത്താനായില്ല. അതും ഇതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയം ഉണ്ട്. അപ്പോൾ ഞാനിറങ്ങട്ടെ. ” ഇൻസ്പെക്ടർ അശോക് തൊപ്പി കയ്യിലെടുത്തു.
അയാൾ ജീപ്പിൽ കയറി പോകുന്നത് രൂപ പേരും നോക്കി നിന്നു.
പകൽ കടന്നു പോയി. ഇരുട്ടിന്റെ കമ്പളം മലനിരകളെ പൊതിയാൻ തുടങ്ങി.
