എൻറെ പ്രണയമേ – 3 10

നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാനൊന്നു അമർത്തി തുടച്ചു.. ശബ്ദത്തിലെ ഇടർച്ച മറക്കുവാൻ ആവാതെ ഞാൻ തുടർന്നു.

എപ്പോഴാണെന്ന് അറിയില്ല.. പ്രണയമാണ് നിന്നോട്.. ഇതുവരെ ആരോടും തോന്നാത്ത ഒരു ഭ്രാന്ത്.. ചിറക്കൽ മഹാദേവൻ എതിരെ സംസാരിച്ചു ഞാൻ കണ്ടിട്ടുള്ള ഒരേ ഒരു ആൾ നീയാണ്.. ആരാധന ആയിരുന്നു ആദ്യം.. പിന്നീട് എപ്പോഴോ എൻറെ ഹൃദയത്തിൽ നീ മാത്രമായി……… ഞാനൊന്നു നിർത്തി.. അവളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു.

പണ്ട് ഒരുപാട് പറയാൻ ശ്രമിച്ചിട്ടുണ്ട്.. ധൈര്യമില്ലാ.. പലതവണ നിന്നെ അറിയിക്കുവാൻ ശ്രമിച്ചിട്ടുണ്ട്.. പക്ഷേ നിനക്ക് അത് മനസ്സിലായില്ല.. നിൻറെ അനിയൻ അല്ലേ.. എൻറെ ചേച്ചിയല്ലേ.. നിൻറെ കല്യാണം കഴിഞ്ഞ് അവൻറെ ഒപ്പം നീ പോയപ്പോൾ.. കരയുകയായിരുന്നു ഞാൻ.. പത്തായപ്പുരയിൽ ആരും കാണാതെ.. അലറി അലറി……… എൻറെ ശബ്ദം കരച്ചിലിന്റെ വക്കോളം എത്തിയിട്ടുണ്ടെന്ന് തോന്നി എനിക്ക്.

ഇനിയും വയ്യ.. പറയാതിരുന്നാൽ ചിലപ്പോൾ നീ എന്നെന്നേക്കുമായി പോയാലോ.. എനിക്ക് വയ്യ.. നീയില്ലാതെ വ…….. ഞാൻ തേങ്ങിപ്പോയി.

നീണ്ടു പോയ മൗനത്തിൽ കുളിർന്ന നിമിഷങ്ങൾ.. എൻറെയും അവളുടെയും തേങ്ങലുകൾ മാത്രം… എന്നിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ… ഇനി അറിയേണ്ടത് മറുപടി മാത്രമാണ്… എന്തായാലും സ്വീകരിക്കാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി.

കണ്ണാ……. തേങ്ങിക്കൊണ്ട് അവൾ വിളിച്ചു.

ഞാനൊന്നു മൂളി.. വിളി കേൾക്കുവാനുള്ള ശക്തി ഉണ്ടായിരുന്നില്ല.

എന്നെ നോക്ക്…….. അവൾ എനിക്ക് നേരെ ചൊരിഞ്ഞു കിടക്കുന്നത് ഞാനറിഞ്ഞു… ഞാൻ അവൾക്കു നേരെ അഭിമുഖമായി മുഖം തിരിച്ചു കൊണ്ട് ചെരിഞ്ഞു കിടന്നു.

ചുവന്നു വീങ്ങിയ അവളുടെ മുഖം… കണ്ടതും എൻറെ ഉള്ളം നീറി.

തെറ്റല്ലേ കണ്ണാ……. അവൾ ചോദിച്ചതും നെഞ്ച് പൊടിയുന്ന ഒരു വേദന എനിക്ക് തോന്നി.

അത് നോക്കുന്നവന്റെ കണ്ണിലല്ലേ…….. ഞാൻ മറുചോദ്യം ഉന്നയിച്ചു.. എത്രയോ തവണ തലയിൽ നടത്തിയ സംവാദം.

അവളൊന്നും ചോദിച്ചില്ല… മൗനമായി ഞങ്ങൾ പരസ്പരം നോക്കി കിടന്നു.
അവൾ എന്തു പറയും… പ്രഷർ താങ്ങാനാവാതെ പൊട്ടിത്തെറിക്കും ഞാനിപ്പോൾ എന്നു തോന്നി എനിക്ക്.

പേടിയാവുന്നു കണ്ണാ……. മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു.. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവളെ ഉറ്റുനോക്കി.

നീ പറഞ്ഞില്ലേ ഞാൻ നിനക്ക് ഭ്രാന്ത് ആണെന്ന്.. നീ എനിക്ക് ആരാണെന്ന് അറിയാമോ.. നീ എൻറെ പ്രാണൻ തന്നെയാണ് കണ്ണാ…….. അവൾ ഇടർച്ചയോടെ പറഞ്ഞുകൊണ്ടു എന്നെ നോക്കി… എന്താണ് അതിൻറെ അർത്ഥം.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് അതിന്റെ ആഴങ്ങളിലേക്ക് ഞാൻ നോക്കി.

എന്നെ ഭ്രാന്ത് പിടിപ്പിക്കാറുള്ള നിൻറെ നോട്ടം.. ഞാനറിയാതെ എന്നു. നീ കരുതി. എനിക്ക് വേണ്ടി ചെയ്തുതരാറുള്ള കാര്യങ്ങൾ.. കുറെ മുൻപ് കാവിലെ ഉത്സവത്തിന് രാത്രി നിൻറെ ചുണ്ടിൽ ഒരു ഉമ്മയും വെച്ച് ഞാൻ ഓടിപ്പോയത് ഓർക്കുന്നില്ലേ.. നിന്നോട് പറഞ്ഞതായിരുന്നു ഞാൻ എന്റെ പ്രണയം.. നിനക്കത് മനസ്സിലായില്ല കണ്ണാ.. അന്ന് ആ കതിർ മണ്ഡപത്തിൽ അയാൾക്ക് മുന്നിൽ കഴുത്തു കുനിച്ചപ്പോൾ.. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചുപോയി അത് നീ ആയിരുന്നെങ്കിൽ എന്ന്……… പറഞ്ഞുകൊണ്ട് അവൾ എൻറെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ….. എൻറെ ഹൃദയം നിലച്ചു പോയിരുന്നു.

ഞാൻ പോലും അറിയാതെ എൻറെ കൈകൾ അവളെ ചുറ്റി.. ശക്തമായി എന്നിലേക്ക് ഞാൻ അവളെ പൊത്തിപ്പിടിച്ചു.. ഇനിയൊരിക്കലും വിടില്ല എന്നപോലെ.
അവളുടെ കണ്ണുനീര് എൻറെ കഴുത്തിലൂടെ പടർന്ന് നെഞ്ചിലേക്ക് ഒഴുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

എത്ര രാത്രികൾ നിന്നെ ഓർത്ത് ഞാൻ കരഞ്ഞിരിക്കുന്നു.. അവിടെനിന്നും എല്ലാം പൊട്ടിച്ചെറിഞ്ഞ നിൻറെ അടുത്തേക്ക് ഓടി വരാൻ കൊതിച്ചിരിക്കുന്നു.. നിനക്കെന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടോ എന്ന സംശയം.. അതുമാത്രമായിരുന്നു എന്നെ തടഞ്ഞത്…….. അല്ലി കരയുകയായിരുന്നു അത് പറയുമ്പോൾ.. കൂട്ടത്തിൽ ഞാനും.

നീയില്ലാതെ വയ്യ കണ്ണാ…….. അവൾ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു എൻറെ കഴുത്തിൽ മുഖം ഇട്ടുവച്ചു…. എൻറെ അധരങ്ങൾ അവളുടെ നെറ്റിയിൽ ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *