എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി) 31

എൻ്റെ അനുഭവങ്ങൾ – 1 (അയല്പക്കത്തെ തുളസിച്ചെടി)

1990 കളിൽ എൻ്റെ ജീവിതത്തിൽ നടന്ന ചില അനുഭവങ്ങളാണ് ഈ കഥയിൽ ഞാൻ വിവരിക്കുന്നത്.

എൻ്റെ പേര് അബു. പാലക്കാട് ജില്ലയിൽ ഒരു കുഗ്രാമം ആണ് ഈ കഥയുടെ പശ്ചാത്തലം. അന്നത്തെ കാലത്ത് ഇന്ന് നാം കാണുന്ന പോലെ സുഭിക്ഷമായി അഞ്ചു നേരവും ഭക്ഷണം കഴിച്ചിരുന്ന ആളുകൾ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ഞാൻ താമസിച്ചിരുന്ന പ്രദേശത്ത്.

എൻ്റെ വീടിൻ്റെ തൊട്ടടുത്ത വീട്ടിലായിരുന്നു രാധിക ചേച്ചി താമസിച്ചിരുന്നത്. ജെല്ലിക്കെട്ട് സിനിമയിലെ നായിക ശാന്തി ബാലചന്ദ്രൻ്റെ രൂപമായിരുന്നു ചേച്ചിക്ക്.

ചേച്ചിയുടെ ഭർത്താവ് ഡൽഹിയിലാണ് അന്ന് ജോലി ചെയ്തിരുന്നത്. വീട്ടിൽ ചേച്ചിയുടെ അമ്മൂമ്മയും ഒരു സഹോദരനും മാത്രമാണ് കൂടെ താമസിച്ചിരുന്നത്. അത്യാവശ്യം വലുപ്പമുള്ള ഒരു ഓടിട്ട വീടായിരുന്നു അത്. വീടിനു ചുറ്റും തുളസിച്ചെടികളും, സൂര്യകാന്തിപ്പൂചെടികളും നട്ടു വളർത്തിയിരുന്നു. ആ പ്രദേശത്തു സാമ്പത്തിക ശേഷിയുള്ള ചുരുക്കം ചില ആളുകളിൽ പെട്ടതാണ് ചേച്ചിയും കുടുംബവും. ചേച്ചിയുടെ അനിയൻ മണികണ്ഠൻ ജോലി കഴിഞ്ഞ് രാത്രി ആയിരുന്നു വീട്ടിലെത്തിയിരുന്നത്.

ചേച്ചിയുടെ വീടിൻ്റെ പൂമുഖത്തു കുട്ടികൾക്ക് കളിക്കാനൊക്കെ നല്ല സ്ഥലമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ വീടിനു ചുറ്റുമുള്ള എല്ലാ സ്ത്രീകളും വൈകുന്നേരങ്ങളിൽ അവിടെ ഒത്തു കൂടുകയും നാട്ടു വർത്തമാനങ്ങൾ പറയുകയും പതിവായിരുന്നു. ഒരു ഭാഗത്തു കുട്ടികൾ ചട്ടിയും കൊലും തുടങ്ങി അന്ന് നിലവിലുണ്ടായിരുന്ന വിവിധയിനം നാടൻ കളികളിൽ ഏർപ്പെടും. വേറൊരു ഭാഗത്തു ജോലി കഴിഞ്ഞു വരുന്ന ആണുങ്ങൾ ചീട്ടു കളിയിലും മറ്റുമായി സമയം ചെലവഴിക്കും.

ഞാൻ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് കൊണ്ട് ഉച്ച സമയങ്ങളിലും സുഹൃത്തുക്കളുമായി രാധിക ചേച്ചിയുടെ വീടിൻ്റെ പൂമുഖത്തു പോയി ഇരുന്നു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ചുറ്റുപാടുമുള്ള വീടുകളുടെ ഒരു സംഗമസ്ഥലമായിരുന്നു ചേച്ചിയുടെ വീട്. മീൻ വറുത്തതും, ഉപ്പേരിയും, പപ്പടവും, പായസവും ഒക്കെ കൂട്ടി ചോറുണ്ണുന്നത് തന്നെ എന്നെ സംബന്ധിച്ച് അന്നത്തെ കാലത്ത് വളരെ അപൂർവമായി സംഭവിക്കുന്ന കാര്യങ്ങളായിരുന്നു. ബിരിയാണി ഒക്കെ കിട്ടണമെങ്കിൽ ആരുടെയെങ്കിലും കല്യാണം നടക്കണം. എന്നാൽ ചില ദിവസങ്ങളിൽ രാധിക ചേച്ചി എനിക്കും എൻ്റെ കൂട്ടുകാരായ സുമേഷിനും, ജോസഫിനും, രമ്യക്കും അവിടെ നിന്ന് ഉച്ചയൂണ് തരാറുണ്ട്. (ഇന്നും ആലോചിക്കുമ്പോൾ മനസ്സ് നിറഞ്ഞു പോകുന്ന കാര്യമാണ് ചേച്ചി ഞങ്ങൾക്ക് തന്നിരുന്ന ആ ഉച്ചയൂണ്. പ്രത്യേകിച്ച് ദാരിദ്ര്യം നിറഞ്ഞ അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ.)

എൻ്റെ വീടിൻ്റെ പുറത്തു ആയിരുന്നു ഓല കൊണ്ട് ചുറ്റിക്കെട്ടിയ ഞങ്ങളുടെ കുളിമുറി. രാധിക ചേച്ചി ഇടക്കൊക്കെ എൻ്റെ ഉമ്മയോട് കുശലം പറയാൻ വീട്ടിൽ വരാറുണ്ടായിരുന്നു.

ഒരിക്കൽ ഞാൻ വൈകീട്ട് പുറത്തൊക്കെ പോയി വന്ന് കുളിമുറിയിൽ നിന്ന് കുളിച്ചു പുറത്തേക്കിറങ്ങുകയായിരുന്നു. ഒരു വെള്ള തോർത്തു മാത്രമായിരുന്നു ഞാൻ ഉടുത്തിരുന്നത്. അപ്പോഴാണ് രാധിക ചേച്ചി ഉമ്മയോട് കുശലം പറയാൻ വേണ്ടി എൻ്റെ വീട്ടു മുറ്റത്തേക്ക് നടന്നു വരുന്നത് ഞാൻ കണ്ടത്.

ഞാൻ രാധിക ചേച്ചിയോട് ചിരിച്ചു തലയാട്ടിയിട്ട് പെട്ടെന്ന് വീട്ടിലോട്ടു ഓടിക്കേറാനുള്ള തത്രപ്പാടിൽ മുറ്റത്തു തെന്നി വീണു. തെന്നി വീണതും എൻ്റെ തോർത്ത് മുണ്ട് അഴിഞ്ഞ് വീണു. ഞാൻ പൂർണ നഗ്നനായി രാധിക ചേച്ചിയുടെ മുന്നിൽ! പെട്ടെന്ന് എഴുന്നേൽക്കാനും പറ്റുന്നില്ല. കാൽ ഉളുക്കിപോയിരുന്നു.

രാധിക ചേച്ചി പെട്ടെന്ന് ഓടി വന്ന് എന്നെ എഴുന്നേൽപ്പിക്കാൻ സഹായിച്ചു. ഞാൻ പെട്ടെന്ന് തോർത്ത് മുണ്ടു എടുത്തുടുത്തു. ഞാൻ എഴുന്നേറ്റ് നിന്നതും രാധിക ചേച്ചി ചിരിയോട് ചിരി. എനിക്കാണേൽ കളിയാക്കി ചിരിക്കുന്നതിൻ്റെ ദേഷ്യവും എൻ്റെ എല്ലാം കണ്ടതിൻ്റെ നാണക്കേടും. ഞാൻ പെട്ടെന്ന് വീട്ടിലോട്ട് കേറിപ്പോയി. പിന്നെ എന്നെ കാണുമ്പോഴൊക്കെ ചേച്ചി കളിയാക്കിയിട്ട് ഒന്ന് ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *