നിന്റെ ഉള്ളിൽ. തേങ്ങാക്കൊല…ഒന്നു പോടാ ചെക്കാ…അത് നിന്റെ പ്രായത്തിന്റേം വളർച്ചയുടേയും കൊഴപ്പമാ. സത്യം പറഞ്ഞാ. നിന്നോടു പറയാൻ പാടില്ലാത്തതാ. നിനക്കും പെണ്ണു കെട്ടാൻ പ്രായോം പരുവോം ആയി. എന്നാലും നീ പഠിച്ച ഒരു വെല്യ ആളാകണംന്നാ എല്ലാരുടേം ആശ. അതിനിടയ്ക്ക് നീ ഇങ്ങനേ . അരുതാത്തതും ചിന്തിച്ച ഭാവി കളയരുത്. എന്റെ സനൽ ഇപ്പം ഒണ്ടാരുന്നെങ്കിൽ അവൻ നിന്നേക്കാളും ചെറുപ്പമാരിയ്ക്കും . എങ്കിലും അവനോട് ഞാൻ പറയുന്ന പോലാ ഇപ്പം നിന്നോടു പറയുന്നേ.” ഏടത്തിയുടെ മുഖം ഗൗരവപൂർണ്ണമായിരുന്നു. ‘ അപ്പോ.. ഏടത്തിന്റെയ്ക്കന്നേ ഇഷ്ടമില്ലെന്നാണോ പറയുന്നേ.”
‘ എന്നു ഞാൻ പറഞ്ഞില്ല. എന്റെ താലിയുടെ വില കളയാൻ ഞാനാരേയും സമ്മതിയ്ക്കില്ല. അതിനി എന്തു പ്രശ്നമുണ്ടായായാലും.. ഞങ്ങടെ ഒടക്കും വഴക്കും നീ കൊറെയൊക്കെ കണ്ടു കാണുമായിരിയ്ക്കും. നെക്ക് ചെലപ്പം എന്നോടിത്തിരി സഹതാപോം കാണുവാരിയ്ക്കും. അതൊന്നും എനിയ്ക്കുറിയുകേം വേണ്ട. എല്ലാം സഹിയ്ക്കാനും നീങ്ങാനും എനിയ്ക്കുറിയാം . കഴിയുകേം ചെയ്യും.. “ ഞാൻ എല്ലാം കേട്ടു. മറുത്തു പറയാൻ മനസ്സിൽ ഒന്നും തോന്നിയില്ല. ‘ ബസ്സ് വരാറായീന്നു തോന്നണു.. ഞാൻ ദൂരേയ്ക്കു നോക്കി വരട്ടെ. അതോണ്ട്. ഞാൻ തിരിച്ചു വരുമ്പം. നീ എന്റെ അനിയനാരിയ്ക്കണം. സ്കൂളിപ്പോകുന്ന വെറും ഒരനിയൻ. അപ്പുറം നീ ചിന്തിക്കരുത്. എന്നെപ്പറ്റി. മനസ്സിലായോ.” ‘ ബം.. “ ഞാൻ മൂളി നീയൊന്നു ചിന്തിച്ചേ. നീ കെട്ടിവരുന്ന പെണ്ണിനേപ്പറ്റി നിന്റെ അനിയൻ. അല്ലെങ്കിൽ ചേട്ടൻ. നിന്നേപ്പോലെ ഇങ്ങനെ ചിന്തിച്ചോണ്ടു പുറകേ നടന്നാൽ. ആ കുട്ടീടെ. അതായത്. നിന്റെ ഭാര്യേടെ. ഗതികേട് എന്തായിരിയ്ക്കും. ഒരിയ്ക്കലെങ്കിലും വാസൂട്ടാ നീ അതൊന്ന് ചിന്തിച്ചേ. ആ ഗതികേടിലാ ഞാൻ. നിന്നേപ്പറ്റി ഒരു മോശം അഭിപ്രായം എനിയ്ക്കു പറയാൻ പറ്റുവോ..
ഏടത്തി കുറ്റം പറയുന്നുന്ന് ആളോള് പറയും. സത്യം ആരെങ്കിലും സമ്മതിച്ചു തരുവോ.?. ഒടുവിൽ. ഏടത്തിയ്ക്കാവും സകല കുറേറ്റാം. അടക്കമില്ലാത്തോള്. നശൂലം. കുടുംബത്തിൽ കേറ്റാൻ പറ്റാത്തോള്. ‘ ഞാൻ വിരൽ കടിച്ചു നിന്നു. എനിയ്ക്കുത്തരമില്ലായിരുന്നു. എല്ലാം പോയി ആശകൾ തകർന്നു. പിടിച്ചാൽ പിടിച്ചെടുത്തു കെട്ടുന്ന ഇനമാണീ സീതീ, പെട്ടെന്നു ഞാനോർത്തു പോയി. എന്ത് എന്റെ മനസ്സിൽ ഒരു ബഹുമാനത്തിന്റെ മിന്നലോ ? ‘ പിന്നെയേ.. ഒരു കാര്യം. ഇനി ക്ലാസ്സിൽ തോൽക്കാൻ പാടില്ല. തോട്ടുവക്കത്തു പോയിരുന്ന്. അതുമിതും കണ്ട്. തോറ്റു തോറ്റു കെടന്നാലേ. ജയിച്ചു ജയിച്ചു വരുന്ന കൊച്ചു പിള്ളേരു നിന്നേ കൊത്തിപ്പറിയ്ക്കും. അതോണ്ട് പഠിച്ച എങ്ങനേം അടുത്ത ക്ലാസ്സിലെത്തണം. തോററാ. ഞാൻ പോലും നിന്നേ തിരിഞ്ഞു നോക്കത്തില്ല. ‘ അപ്പോഴെയ്ക്കും ബസ്സു വന്നു തിരിച്ചിട്ടു.
ഡ്രൈവറും കണ്ടക്ടറും ചായ കുടിയ്ക്കാൻ പോയി കിളി വിളിച്ചുപറയൽ തുടങ്ങി ഞങ്ങൾ കേറി സീറ്റു പിടിച്ചു. പെണ്ണുങ്ങളുടെ തൊട്ടു പുറകിലത്തേ സീറ്റു കിട്ടി ഏടത്തിയുടെ കൂടെ ഞാനും വേറുതേ ഇരുന്നു. അപ്പോൾ തൊട്ടുപുറകിലേ സീറ്റിൽ എനിക്കറിയാൻ പാടില്ലാത്ത ഒരു സ്ത്രതീ ഏടത്തിയേ തോണ്ടി, ‘ ഗീതയല്ലേ..?. കെട്ടിച്ചു. . മകള്…” ‘ അതേ.. ‘ എനിയ്ക്കു മനസ്സിലായില്ല..?..” ് ഞാൻ .ത്തേയാ. നിങ്ങടെ കല്യാണത്തിനു ഞാനും വന്നാരുന്നു. എന്റെ മൂത്ത മോളെ കെട്ടിച്ചിരിയ്ക്കുന്നത് കുന്നേപ്പാടത്താ…’ ” ഓ .ഇപ്പം പിടികിട്ടി. നഞ്ചാണി. നായാണി.യിലേ.” . അതന്ന്യേ. നഞ്ചാണിയിലേ. പൊന്നപ്പന്റെ. ഇപ്പം മനസ്സിലായോ. കല്യാണം കഴിഞ്ഞിട്ട് കൊറേയായല്ലോ. ഒന്നുമായില്ലേ.” നാട്ടുകാരുടെ എടുത്തടിച്ചുള്ള ചോദ്യം. ഏടത്തി വല്ലാതെ ആയ പോലെ. ‘ അത്. അങ്ങനെ .. കെടക്കുന്നു. ധ്യതി വെയ്യേണ്ടല്ലോ.” ഏടത്തി ഒഴിഞ്ഞു മാറി. കേട്ടപ്പോൾ പറയണമെന്നു തോന്നിയതാ, കൊടം കമഴ്സത്തിവെച്ച വെള്ളമൊഴിച്ചാ അതെങ്ങനെ നിറയും എന്ന്, വെറുതേ ഏടത്തിയുടെ നേരേ നോക്കി ഒന്നു പുഞ്ചിരിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു. അപമാനിതയായ പോലെ അവർ മുഖം കുനിച്ചിരുന്നു. മോൾക്കിത് നാലാം മാസമാ. ഒന്നു നോക്കാൻ വന്നതാ. മരുമോൻ പൊന്നു പോലെ നോക്കും. അതോണ്ട് ഞാൻ തിരിച്ചു പോകുവാ. ഇനി പേററിനു കൊണ്ടോകാൻ വന്നാ മതീനാ പറഞ്ഞിരിക്കണേ…” ‘ ഈശരൻ തുണയ്ക്കട്ടേ.. ‘ എടുത്തി പറഞ്ഞൊഴിഞ്ഞു.
