ഏട്ടൻ – 5 17അടിപൊളി  

അല്ലേ ഗ്രീഷ്മേ?”

 

അലോഷി ചിരിയോടെ ഗ്രീഷ്മയെ തിരിഞ്ഞു നോക്കി.

അവൾ മുഖം കുനിച്ചു കളഞ്ഞു.

 

അനഘ അറപ്പോടെ അവനെ നോക്കി.

 

കൈയും കാലും കെട്ടിയിട്ട് വായിൽ പ്ലാസ്റ്ററും ഒട്ടിച്ചിട്ട് ഇന്നലെ വൈകുന്നേരം രണ്ടും കൂടി തന്റെ മുന്നിൽ കാണിച്ചു കൂട്ടിയതൊക്കെ ഓർത്തപ്പോൾ അവൾക്ക് കലി പൂണ്ടു.

 

“ഞാൻ കാണിച്ചു തരാം.” ലഗേജ്‌ എടുത്ത് അവളവനെ നോക്കി മുരണ്ടു.

 

“അറിയിച്ചാൽ മതി. ഞാൻ വന്നു കണ്ടോളാം.” അലോഷി അതിനെ പരിഹസിച്ചു വിട്ടു.

 

അവൻ ഫ്ലാറ്റിന്റെ ഡോറും അടച്ച് തിരികെ വന്നപ്പോൾ ആദ്യം നോക്കിയത് ഗ്രീഷ്മയുടെ കയ്യിലിരുന്ന കപ്പിലേക്കാണ്.

 

“ഇയാളിത് വരെ ഇത് കുടിച്ചു തീർന്നില്ലേ? എനിക്കാണെങ്കിൽ ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു.”

 

അത് കേട്ടപ്പോൾ കണ്ണും പൂട്ടി ബാക്കി കുടിച്ചിട്ട് ഗ്ലാസ് അവൾ മുന്നിലെ ടീപ്പോയിൽ വച്ചു.

അവളുടെ മുഖത്തെ വെളുത്ത മീശയിൽ അലോഷി കൗതുകത്തോടെ നോക്കി.

 

അവന്റെ നോട്ടം കണ്ട് ഗ്രീഷ്മ മുഖം അമർത്തിത്തുടയ്ക്കുകയും ചെയ്തു.

കവിളിലും ചുണ്ടിലും കൈ തട്ടി അവൾക്ക് അടി കൊണ്ടയിടത്ത് വേദനിക്കുകയും ചെയ്തു.

 

തലേന്ന് അനഘയ്ക്ക് മുന്നിലിട്ട് ഗ്രീഷ്മയെ കളിക്കണമെന്ന് അലോഷിയുടെ ആഗ്രഹമായിരുന്നു. ഗ്രീഷ്മയ്ക്ക് എതിർപ്പുമില്ല.

ആഗ്രഹം പോലെ നടന്നെങ്കിലും പിറ്റേന്ന് രാവിലെ ഗ്രീഷ്മയുടെ വീട്ടുകാർ എത്തിയപ്പോഴാണ് അനഘ വീണ്ടും പണി തന്നെന്നു മനസ്സിലായത്.

 

ഇനി ഇങ്ങനൊരു മകളില്ലെന്ന് തീർത്തു പറഞ്ഞിട്ട് പോയതാണ് ഗ്രീഷ്മയുടെ അച്ഛനും അമ്മയും.

 

 

“നിനക്ക് മുന്നേ ആരോടെങ്കിലും ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നോ?” ഉണ്ടായിരുന്നു എന്ന് ഊഹമുണ്ടെങ്കിലും അവൻ ചോദിച്ചു.

 

“മ്മ്..”

 

“ഇഫ് യു ഡോണ്ട് മൈൻഡ്…ആരോടാണെന്ന് പറയുമോ?”

 

“അപ്പച്ചിയുടെ മോൻ.”

 

“ഏത്? ഇന്ന് നിന്റെ അമ്മയുടേം അച്ഛന്റേം കൂടെ വന്നതോ?”

 

“മ്മ്…” അവൾ തല കുലുക്കി.

 

“പ്രേമം ആയിരുന്നോ?”

 

“അല്ല.”

 

“എന്നിട്ടാണോ ഇന്നവൻ നിന്നെ കേറി അടിച്ചത്!” അലോഷിയ്ക്ക് ചിരി പൊട്ടി.

 

ഗ്രീഷ്മ അവനെ തുറിച്ചു നോക്കി.

 

“അല്ല എന്താ ഇനി പ്ലാൻ? വീട്ടിൽ കേറ്റില്ലല്ലോ.”

 

“ഇല്ല. ഡോക്ടറിന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്നെ ഒരു ഹോസ്റ്റലിൽ ആക്കാമോ?” അവൾ മടിച്ചു മടിച്ച് ചോദിച്ചു.

 

അലോഷി ആലോചിക്കും പോലെയിരുന്നു.

 

“ഒരു മാസത്തെ പൈസ ഡോക്ടർ അടക്കേണ്ടി വരുമായിരിക്കും.

എന്തെങ്കിലും ഒരു ജോലി കണ്ടുപിടിച്ചിട്ട് ഞാൻ അത് തിരികെ തന്നോളാം.”

 

“നീയാ റൂം എടുത്തോ. എന്നിട്ട് ജോലി കിട്ടുമ്പോൾ തൊട്ട് റെന്റ് തന്നാൽ മതി.” അവൻ ഫ്ലാറ്റിലെ ഒരു റൂം ചൂണ്ടിക്കാണിച്ചു.

 

ഗ്രീഷ്മ അവനെ പകച്ചു നോക്കി.

 

“എനിക്ക് നിന്റെ പാസ്റ്റ് പ്രശ്നമല്ല, ഞാനും നല്ലവനൊന്നുമല്ല എന്നത് തന്നെ കാരണം.

നീയും ഇപ്പോൾ ചെയ്തു കൂട്ടിയതിലൊക്കെ ഖേദിക്കുന്നു എന്ന് എനിക്ക് മനസ്സിലാവും.

മുന്നോട്ട് നമുക്ക് ഒരുമിച്ചു പോവാം എന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ, നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിച്ചു തുടങ്ങിയാൽ അന്ന് തൊട്ട് നമുക്ക് ഒരു റൂം ഷെയർ ചെയ്യാം.

ഗ്രീഷ്മ ആലോചിക്ക്.” അവൻ കപ്പ്‌ എടുത്ത് അടുക്കളയിലോട്ട് നടക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞത് ഒരു പ്രൊപോസൽ സീനാണെന്ന് പോലും മനസ്സിലാകാതെ ഗ്രീഷ്മ അതേയിരിപ്പ് ഇരുന്നു.

 

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

 

 

 

രാവിലത്തെ ഭക്ഷണം പുറത്തു നിന്ന് കഴിച്ച ശേഷം പൂജയും വിഷ്ണുവും കുറച്ചു ദൂരെയുള്ള ഒരു ക്ഷേത്രത്തിലെത്തി. കോവിൽ അടച്ചു കഴിഞ്ഞെങ്കിലും അകത്തേക്ക് കയറാൻ പറ്റും. ഇരുവരും തൊഴുത് നിന്ന് പ്രാർത്ഥിച്ച ശേഷം വിഷ്ണു പോക്കറ്റിൽ നിന്ന് താലിയെടുത്ത് പൂജയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. ആ മനോഹരമായ നിമിഷത്തിൽ മനസ്സ് നിറഞ്ഞുകൊണ്ട് അവൾ അവനെത്തന്നെ കണ്ണെടുക്കാതെ നോക്കി.

 

കടന്നു പോയവരൊക്കെ അവരെ നോക്കി നിന്നു. പൂജാരി പോലുമില്ലാതെ വിവാഹം കഴിക്കുന്ന ഇവരൊക്കെ ആരെടെ എന്ന മട്ടിൽ. കയ്യിലെ സിന്ദൂരച്ചെപ്പ് നീട്ടിയപ്പോൾ വിഷ്ണു ഒരു നുള്ള് മാത്രമെടുത്ത് ആരുടെയും ശ്രദ്ധയിൽ പെടാത്ത പോലെ ഇട്ടു കൊടുത്തു. ഒരിക്കൽ കൂടി കോവിലിൽ നോക്കി തൊഴുത ശേഷം ഇരുവരും തിരിഞ്ഞു നടന്നു.

 

ഉച്ചയ്ക്ക് അടുത്തുള്ള ഹോട്ടലിൽ കയറി സദ്യ കഴിക്കാനിരിക്കുമ്പോൾ ഇരുവരും ചേർന്നുള്ള ഒരു സെൽഫി എടുത്ത് പൂജ ഗ്രീഷ്മയുടെ വാട്സ്ആപ്പിൽ അയച്ച കൊടുത്തു.

 

സിംഗിൾ ടിക് വീണപ്പോൾ അവൾ ഗ്രീഷ്മയെ വിളിച്ചു നോക്കി.

 

ഒരു ആശ്രയം കാത്തിരുന്ന കണക്കെ പൂജയുടെ കാൾ എത്തിയപ്പോൾ ഗ്രീഷ്മ നടന്നതെല്ലാം പറഞ്ഞു. അനിയത്തിയുടെ മാറി വരുന്ന മുഖഭാവം വിഷ്ണുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

“മ്മ്മ്?” കാൾ കഴിഞ്ഞ ശേഷം ശോകഭാവത്തിലിരിക്കുന്ന പൂജയെ കണ്ടപ്പോൾ അവനെന്തെന്ന് തിരക്കി.

 

ഒന്നുമില്ലെന്ന മട്ടിൽ അവൾ ചുമൽ കൂച്ചി.

 

“പ്രതികാരം തീർക്കാൻ പോയിട്ട് എന്തായി?”

 

അവൾ നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം വിഷ്ണു നോക്കിയ ഒരു നോട്ടം ജീവിതത്തിൽ മറക്കില്ലെന്ന് പൂജയ്ക്ക് തോന്നി.

 

“ഞാനിനി ഇങ്ങനെയൊന്നും ചെയ്യില്ല.”

 

“ചെയ്‌തെന്ന് അറിഞ്ഞാ മുട്ട്കാല് ഞാൻ തല്ലിയൊടിക്കും. ഓരോന്ന് പറഞ്ഞു കൊടുക്കാൻ നീയും അത് കേട്ട് തുള്ളാൻ അവളും. അല്ലേലും അവൾക്ക് കിട്ടാനുള്ളതാ..” ഏട്ടൻ എന്തൊക്കെയോ പിറുപിറുത്ത് കഴിച്ചിറങ്ങി.

 

പൂജയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു.

താൻ കാരണമാണ് അവൾക്കീ അവസ്ഥ വന്നതെന്നൊരു ഉൾക്കുത്തൽ.

 

കയ്യിലെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ട്യൂൺ കേട്ട് എടുത്തു നോക്കുമ്പോൾ അയച്ചു കൊടുത്ത ഫോട്ടോ ഗ്രീഷ്മ കണ്ടിട്ടുണ്ട്.

 

“നല്ല ഫോട്ടോ.

എന്നെയോർത്ത് സങ്കടപ്പെടണ്ട. അലോഷിയുടെ ഫോട്ടോ കണ്ട് ചാടി വീണത് ഞാനല്ലേ.. നീ നിന്റെ നല്ല മൊമെന്റസ് കളയണ്ട.”

 

ആ മെസേജ് വായിച്ചപ്പോൾ പൂജയുടെ സങ്കടം കൂടിയതേയുള്ളൂ…

 

കൈ കഴുകി ഇറങ്ങാനായി വിഷ്ണുവിന്റെ അരികിലെത്തിയപ്പോൾ അവന്റെ മുഖത്തെ കടുപ്പം മാറിയിട്ടില്ല.

 

ഇറങ്ങുമ്പോൾ അവളവന്റെ കയ്യിൽ തോണ്ടി.

 

“ദേഷ്യമാണോ?”

 

“നിന്നോടല്ല. സാറ് വിളിച്ചിരുന്നു. അങ്ങേരുടെ ഡിഎസ്സി എന്റെ കയ്യിലായിപ്പോയി. അത് അത്യാവശ്യമായിട്ട് കൊണ്ട് കൊടുക്കണമെന്ന്.. ആർക്ക് വായ്ക്കരിയിടാനാണോ എന്തോ!” അവൻ ദേഷ്യത്തിൽ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പൂജയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *