ഏട്ടൻ – 5 22അടിപൊളി  

അതും താനവളെ ചീത്ത പറഞ്ഞത് കേട്ടതുമാണ്. എന്നിട്ട് പറഞ്ഞതോ വിളിച്ചു കൊഞ്ചിയെന്ന്.

 

“ഞാനെപ്പോഴാടി അവളോട് കൊഞ്ചിയെ?” വിഷ്ണു ഗൗരവത്തിൽ ചോദിച്ചു.

 

“അതിന് ഏട്ടൻ കൊഞ്ചിയെന്ന് ഞാൻ പറഞ്ഞോ?” അവൾക്ക് അതിനേക്കാൾ ഗൗരവം.

 

“അവളെന്തെങ്കിലും കൊനഷ്ട് പറഞ്ഞു കാണും. ഏട്ടനതിനാണ് ചീത്ത വിളിച്ചതെന്ന് എനിക്ക് ഊഹിക്കാം.

അവളെന്താ പറഞ്ഞെ?”

 

“നിന്റെ കൂട്ടുകാരി ഒരുത്തി ഇല്ലേ.. അവളെ വിളിച്ചു നോക്ക്. സംഭവിച്ചത് എന്താണെന്ന് അവൾ പറഞ്ഞു തരും.”

 

പൂജ ഒരു നിമിഷം സ്തബ്ധയായി.

പിന്നെ അവനെ നോക്കി ചിരിച്ചു കാണിച്ചു.

അല്ലെങ്കിൽ തന്നെ അനഘയ്ക്ക് പണി കൊടുക്കാൻ കൊടുക്കാൻ താനും ഗ്രീഷ്മയും കൂടി പ്ലാൻ ചെയ്തു എന്ന് പറഞ്ഞു കേട്ടതിന് കയ്യും കണക്കും ഇല്ല. ഈ സംസാരം മുന്നോട്ടു പോയാൽ താൻ വയറു നിറയെ കേൾക്കേണ്ടി വരുമെന്ന് അവൾക്ക് മനസ്സിലായി.

 

ആ ചിന്തയാണ് കോംപ്രമൈസ് എന്ന രീതിയിൽ ചിരിയായി പുറത്തെത്തിയത്. വിഷ്ണു അവളുടെ അടുത്തേക്ക് വന്ന് തലയിലൊരു കൊട്ട് കൊടുത്തു.

 

“മേലാൽ നമുക്കിടയിൽ അവളുടെ പേര് കൊണ്ട് വരരുത്. നിനക്ക് വേറൊരു സാഹചര്യത്തിൽ അവളെന്താ വിളിച്ചു പറഞ്ഞതെന്ന് ചോദിക്കാമായിരുന്നു. എന്നിട്ട് നീയിപ്പോ ചോദിച്ച രീതിയോ?

ചൈൽഡിഷ്‌!

നിന്റെയീ ഒട്ടും മെച്ചുവേർഡ് അല്ലാത്ത രീതികളൊക്കെ എന്ന് മാറും പൂജ?”

 

അനിയത്തിയുടെ മുഖം വീണ്ടും മങ്ങിയത് കണ്ടു.

 

“ഇങ്ങ് വാ.” അവനവളുടെ തോളിലൂടെ കൈയിട്ടു മുന്നോട്ടു നടന്നു.

 

“ഏട്ടൻ ആവറേജ് എന്ന് പറഞ്ഞത് വെറുതെയല്ലേ?

നിനക്ക് തോന്നുന്നുണ്ടോ ഞാൻ ശരിക്കും അങ്ങനെ പറയുമെന്ന്.

നീയെന്റെ കുഞ്ഞല്ലേ… നീയെന്റെയല്ലേ…”

 

അവളെ അവൻ ഒന്നുകൂടി അടക്കിപ്പിടിച്ചപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നറിയാതെ പൂജയുടെ കണ്ണുകൾ നിറഞ്ഞു.

 

“ഐ ലവ് യു ഏട്ടാ..” അവളവനെ കെട്ടിപ്പിടിച്ച് നെഞ്ചിൽ മുത്തി.

 

“ലവ് യു ടൂ..” അവനും അവളുടെ തല മുടിയിൽ ഉമ്മ വച്ചു. പിന്നീട് നെറ്റിയിലും കവിളിലുമൊക്കെ എത്രയോ ഉമ്മകൾ വീണു കഴിഞ്ഞു.

 

“ഇറങ്ങാം?”

 

“മ്മ്… നില്ലേ…കണ്ണാടിയിലൊന്ന് നോക്കട്ടെ. “ പൂജ തിരിഞ്ഞ് ഓടിപ്പോയി കണ്ണാടിയിൽ മുഖം നോക്കി.

 

“എന്റ പൊട്ട് പോയി.”

 

“പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്?”

 

“എനിക്കങ്ങു സുഖിച്ചു കേട്ടോ.” അടുത്തൊരു പൊട്ടെടുത്ത് ഒട്ടിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

 

“മ്മ്മ് കുടിക്ക്.” അടി കൊണ്ട് മുഖവും വീങ്ങിയിരിക്കുന്ന ഗ്രീഷ്മയുടെ മുന്നിലേക്ക് ഒരു കപ്പ്‌ ഓട്സ് നീട്ടിക്കൊണ്ട് അലോഷി പറഞ്ഞു.

 

തെല്ലു മടിയോടെ അവളത് വാങ്ങി.

തലേന്ന് രാത്രി മുതൽ ഒന്നും കഴിക്കാതിരുന്നിട്ട് നല്ല വിശപ്പുണ്ട്.

 

“സത്യം പറഞ്ഞാ ഈയൊരു സിറ്റുവേഷൻ ഞാൻ മുന്നേ ഫേസ് ചെയ്തിട്ടുണ്ട്. അന്ന് അനഘയും ഞാനും റിലേഷനിൽ ആയിരുന്നു.

അവളുടെ കല്ല്യാണം കഴിഞ്ഞതാണെന്നൊക്കെ എനിക്കറിയാമായിരുന്നു. അവൾക്ക് അവളുടെ ഭർത്താവിനോടില്ലാത്ത സിംപതി എനിക്ക് എന്തിന് എന്നാണ് ഞാൻ ചിന്തിച്ചത്.

ഒരേ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്ക് അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.”

 

അവൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിൽ അവൾ ഓട്സ് ചുണ്ടോട് ചേർത്തു. ചുണ്ട് പൊട്ടിയിരിക്കുന്ന ഭാഗത്ത് നനവ് തട്ടിയപ്പോൾ നീറ്റലറിഞ്ഞ് മാറ്റുകയും ചെയ്തു.

 

“എപ്പോഴത്തെയും പോലെ നൈറ്റ്‌ ഷിഫ്റ്റ്‌ എന്നും പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി എന്റെ ഫ്ലാറ്റിൽ വന്നു.

അതൊരു ചതിയാണെന്ന് എനിക്കറിയില്ലായിരുന്നു.

ഭർത്താവിനെ ചതിച്ചവൾക്ക് എന്നെയും നിസ്സാരമായി ചതിക്കാൻ പറ്റുമെന്നും ഞാൻ ചിന്തിച്ചില്ല.

വെളുപ്പിനെ സദാചാരക്കാർ പൊക്കി.

ആരോ പറഞ്ഞു കൊടുത്ത പോലെ എന്റെ മമ്മിയും കുടുംബക്കാരും ഫ്ലാറ്റിന് മുന്നിലെത്തി.

വിഷ്ണുവിനെയും ആരോ വിളിച്ചറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *