ഏദന്‍ തോട്ടം 12

ചേച്ചി എന്തായാലും വലിയ സന്തോഷവതിയായി കാണപ്പെട്ടു. വിവാഹത്തിനു ശേഷം അവര്‍ എങ്ങോട്ടും കറങ്ങാനൊന്നും പോയിരുന്നില്ല. അതിനാല്‍ വിവാഹ ദിവസം ധരിക്കാനുള്ള പ്രത്യേകം സാരിയും മാച്ചിംഗ് ബ്ലൗസുമൊക്കെ തയ്യാറാക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ ചേച്ചി ഒരുങ്ങിയിരുന്നു..

അങ്ങിനെ എല്ലാ ഒരുക്കളുമായി കല്യാണം കൂടാന്‍ കാത്തിരിക്കുന്ന സമയത്താണു ഇടിത്തീ പോലെ ഒരു വാര്‍ത്ത ലഭിക്കുന്നത് . ചേട്ടനു ജോലിയില്‍ പ്രൊമോഷനുള്ള ഒരു ഇന്റര്‍വ്യൂ കോള്‍ വന്നു.. ചെന്നൈയില്‍ വച്ചാണു ഇന്റര്‍വ്യൂ. അത് കല്യാണം നടക്കുന്ന ദിവസം തന്നെയാണു . പോയില്ലെങ്കില്‍ ഒരു സുവര്‍ണ്ണാവസരം പാഴായി പോകും . എന്ത് ചെയ്യണമെന്നറിയാതെ ചേട്ടന്‍ വലഞ്ഞു .

ഒരിടത്ത് ചേടത്തിയോടുള്ള സ്‌നേഹം ; മറുഭാഗത്ത് കൂടുതല്‍ ശമ്പളവും സ്ഥാനവുമുള്ള പ്രൊമോഷന്‍ . ഇതില്‍ ഏത് മാര്‍ഗ്ഗമാണു സ്വീകരിക്കുക ? ഒടുവില്‍ ഏടത്തി തന്നെ ഒരു പോം വ്‌ഴി കണ്ടെത്തി.
‘കണ്ണേട്ടന്‍ ഇന്റര്‍വ്യൂ ന്റന്ധന്ധനു ്രചെയ്‌തോളൂ. ഞാന്‍ കിച്ചുവിനെ കൂട്ടി കല്യാണത്തില്‍ പങ്കെടുക്കാം . ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രയിന്‍ റിസര്‍വേഷന്‍ ശരിയാക്കി തന്നാല്‍ മതി”.
അതൊരു നല്ല ഐഡിയ ആണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

രണ്ടാം ശനിയാഴ്ച ആയതിനാല്‍ എനിക്കും ഓഫീസില്‍ പോകേണ്ട . അങ്ങിനെ ചേട്ടന്‍ ഏടത്തിക്കും എനിക്കും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനുള്ള ഏ സീ ത്രീ ടയര്‍ സീറ്റ് ഒരു പരിചയക്കാരനെ കൊണ്ട് ശരിപ്പെടുത്തി . ഏപ്രില്‍ മാസാവസാനമായതിനാല്‍ നല്ല ചൂടുള്ള സമയം. പിന്നെ ഏ സീ കോച്ചാവുമ്പോള്‍ യാത്ര സുരക്ഷിതവും ആയിരിക്കും .

കല്യാണ ദിവസം അണിയാനുള്ള ആഭരണങ്ങള്‍ കൂടെ എടുക്കുമല്ലോ ? വ്വെള്ളീയാഴ്ച രാത്രിയിലെ വണ്ടി കയറി തിരുവനന്ത പുരത്തേക്ക് പോവുക. കല്യാണത്തില്‍ പങ്കെടുത്ത് അന്ന് രാത്രിയിലെ ട്രെയിനില്‍ തിരിച്ച് വരിക. ഞായറാഴ്ച രാവിലെ വണ്ടി പാലക്കാട് എത്തും . മറ്റ് പരിപാടികളൊക്കെ വേണ്ടെന്ന് വച്ചു.
ചേട്ടന്റെ കൂടെ കാറില്‍ പോകാന്‍ കഴിയാത്തതിനാല്‍ ചേടത്തി ആഭരണങ്ങള്‍ കൂടുതലൊന്നും എടുത്തില്ല . ഒരു നെക്ലേസും ചെയിനും നാലഞ്ച് വളകളും മാത്രം .

കല്യാണത്തിനു ധരിക്കാന്‍ വേണ്ടി പ്രത്യേകം എടുത്ത ഡ്രസ്സുകള്‍ എടുത്തു വച്ചു .ട്രയിനില്‍ പോകുന്ന സമയത്ത് ഒരു സാല്‍ വാറും അതിന്റെ ടോപ്പും മതിയെന്ന് തീരുമാനിച്ചു, തിരിച്ച് വരുമ്പോള്‍ കല്യാണത്തിനു ധരിച്ച ഡ്രസ്സ് തന്നെ മതിയാകും .

ഞാന്‍ കല്യാണ ദിവസം ധരിക്കാനുള്ള ജീന്‍സും ടീ ഷര്‍ട്ടും പാക്ക് ചെയ്തു. രാത്രി ട്രെയിനില്‍ ഒരു മുണ്ടും ഷര്‍ട്ടും മതി. അങ്ങിനെ വെള്ളീയാഴ്ച രാത്രിയില്‍ ഊണു കഴിഞ്ഞ് ചേട്ടന്‍ ഞങ്ങളെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടു.

കൈയില്‍ കാര്യമായി പണമൊന്നും എടുത്തില്ല . രണ്ട് പേരുടെ കൈയിലുമായി കൂടിയാല്‍ ഒരു രണ്ടായിരം രൂപ കാണും . ട്രെയിന്‍ ്കൃത്യ സമയത്ത് തന്നെ വന്നു .ചേട്ടനോട് ബെസ്റ്റ് വിഷസ് പറഞ്ഞ് ഞങ്ങള്‍ ട്രെയീനില്‍ കയറി കിടന്നു . ഏടത്തിയെ ഞാന്‍ ഏറ്റവും മുകളില്‍ കിടത്തി നടുവിലുള്ള ബെര്‍ത്തില്‍ ഞാനും കിടന്നു . ടിക്കറ്റ് പരിശോധന കഴിഞ്ഞ് ഞങ്ങള്‍ ഉറക്കത്തിലായി. പിന്നെ ഉണരുമ്പോള്‍ വണ്ടി തിരുവനന്തപുരം എത്താറായിരുന്നു.

സ്‌റ്റേഷനില്‍ ഞങ്ങളെ കൊണ്ടു പോകാന്‍കാര്‍ അയച്ചിരുന്നു. അവര്‍ ഞങ്ങളെ മാര്യേജ് ഹാളിലേക്ക് കൊണ്ടു പോയി . അവിടെ കുളിക്കാനും ഡ്രസ് ചേയ്ഞ്ച് ചെയ്യാനൊക്കെ സൗകര്യമുണ്ടായിരുന്നു . ഏടത്തിയുടെ വേറെയും ഫ്രണ്ട്‌സ് കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .അതിനാല്‍ ഏടത്തി വളരെ ഹാപ്പിയായിരുന്നു .

എനിക്കവിടെ പരിചയക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞില്ല. എത്രയും വേഗത്തില്‍ തിരിച്ച് പോകണമെന്നായിരുന്നു എന്റെ മനസ്സിലെ ആഗ്രഹം . പക്ഷേ ഏടത്തിയെ പിണക്കരുതല്ലോ ? അതിനാല്‍ അവിടെ അഡ്ജസ്റ്റ് ചെയ്‌തെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *