ഒളിച്ചോട്ടം – 2
Olichottam | Author-KAVIN P.S

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.
ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കൂന്നുള്ള വാശിയിൽ അനു കുട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു..
അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു.
വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു.
ഉറക്ക ക്ഷീണം മാറാത്തതു കൊണ്ട് കണ്ണ് തിരുമ്മി കൊണ്ട് ആടി ആടി പോയാണ് ഡോർ തുറന്നത്. ഡോർ തുറന്നപ്പോൾ ഞാൻ കാണുന്നത് ചാര നിറത്തിലുള്ള കോട്ടും അതേ നിറത്തിലുള്ള പാന്റ്സും ധരിച്ച് ഒരു കക്ഷി പുറം തിരിഞ്ഞ് നിൽപ്പുണ്ട്. ഞാൻ ‘ആരാണെന്ന്’ ചോദിച്ചതോടെ പുള്ളി എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. നല്ല വെളുത്ത വട്ട മുഖവും അൽപ്പം ചാടിയ കവിളുകളും കട്ടി മീശയോടും കൂടിയ പുള്ളിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ സിനിമാ നടൻ അനൂപ് മേനോന്റെ ഒരു പകർപ്പ് തന്നെയെന്ന് തോന്നിക്കും. കക്ഷി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ചോദിച്ചു “ആദിത്യൻ അല്ലേ?” പെട്ടെന്ന് പരിചയമില്ലാത്ത ആൾ വന്ന് എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് അമ്പരുന്നു കൊണ്ട് ‘അതേയെന്ന്’ പറഞ്ഞു. അതോടെ കക്ഷി എനിക്ക് ഷേക്ക് ഹാന്റ് തരാനായിട്ട് വലത്തെ കൈയ്യ് നീട്ടികൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു.”ഞാൻ വിനോദ് നിയാസ് പറഞ്ഞു കാണുമല്ലോ?”
കക്ഷി ആരാണെന്ന് അറിഞ്ഞ ആശ്വാസത്തിൽ ഞാനും ഒന്ന് പുഞ്ചിരിച്ചിട്ട് വിനോദിന് ഷേക്ക് ഹാന്റ് കൊടുത്ത്
കൊണ്ട് പറഞ്ഞു.” നിയാസ് പറഞ്ഞിരുന്നു വിനോദ് ഏട്ടനെ കുറിച്ച്”
” നിയാസ് എന്റെ അയൽക്കാരൻ മാത്രമല്ല എനിയ്ക്ക് സ്വന്തം അനിയനെ പോലെയാണ്. നിങ്ങളുടെ രണ്ടാളുടെയും കാര്യം അവൻ അത്രേം കാര്യമായിട്ടാണ് എന്നോട് പറഞ്ഞത്. നിങ്ങൾക്കു താമസിക്കാൻ ഒരു വീട് വേണമെന്ന കാര്യവും അവൻ പറഞ്ഞിരുന്നു. എന്തായാലും രണ്ടു ദിവസത്തിനകം വീടിന്റെ കാര്യം ഞാൻ റെഡിയാക്കി തരാം. അത് വരെ നിങ്ങൾ രണ്ടാളും നമ്മുടെ ഗസ്റ്റ് ആണ്. എന്നാൽ ഞാൻ നീങ്ങിക്കോട്ടെ എന്ത് ആവശ്യമുണ്ടെങ്കിലും ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യനോട് പറഞ്ഞാൽ മതി. ബൈ ആദിത്യൻ സീ …. യു … സൂൺ” റിസോർട്ട് മാനേജർ വിനോദേട്ടൻ ഞാനുമായുള്ള സംസാരം കഴിഞ്ഞപ്പോൾ ഷേക്ക് ഹാന്റ് തന്ന് നടന്ന് അകന്നു. കോട്ടെജിന്റെ പുറത്തു നിന്ന് തിരിച്ചു അകത്ത് കയറിയ ഞാൻ ഡോർ ലോക്ക് ചെയ്തു ബെഡ് റൂമിലോട്ട് നടന്നു. ബെഡ് റൂമിൽ അനു കട്ടിലിന്റെ ക്രാസിയിൽ തലയണ വെച്ച് എന്റെ മൊബൈൽ എടുത്ത് എന്തൊക്കെയോ കാര്യമായി നോക്കുന്നുണ്ട്. എന്നെ കണ്ടതോടെ കക്ഷി മൊബൈൽ സ്ക്രീനിൽ നിന്ന് മുഖമുയർത്തി ഒന്ന് ചിരിച്ചിട്ട്: “ആരാ ആദി ആ വന്നത്?” പെണ്ണ് കയ്യിലിരുന്ന മൊബൈൽ ബെഡിൽ വച്ചിട്ട് ചോദിച്ചു. “അതോ അതാണ് നിയാസ് പറഞ്ഞ വിനോദേട്ടൻ ഈ റിസോർട്ടിന്റെ മാനേജർ. നമ്മളെ അന്വേഷിച്ച് വന്നതാ” ഞാൻ ബെഡിലേയ്ക്ക് വലിഞ്ഞു കേറി അനു കുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ടു പറഞ്ഞു. ഞാൻ മടിയിൽ കിടന്നതോടെ പെണ്ണ് എന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു കൊണ്ട് ചോദിച്ചു. “കക്ഷി എന്താ പറഞ്ഞത്?” ” നമ്മുക്ക് താമസിക്കാനുള്ള വീട് 2 ദിവസത്തിനുള്ളിൽ റെഡിയാക്കാമെന്ന് പറഞ്ഞു. അതുവരെ നമ്മളോട് ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ” ഞാൻ അനു കുട്ടിയുടെ മടിയിൽ ചരിഞ്ഞ് കിടന്ന് അവളെ വട്ടം കെട്ടി പിടിച്ചു ചുരിദാറിന്റെ മേലെ കൂടി അടിവയറിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. എന്റെ ഉമ്മ വെയ്ക്കലിൽ ഇക്കിളിയെടുത്ത പെണ്ണ് ഒന്ന് പിടച്ചിട്ട് “ആദി കുട്ടാ ചുമ്മാ ഇരുന്നെ” പെണ്ണ് എന്റെ ചെവിയിൽ പതിയെ വേദനിപിക്കാതെ പിടിച്ചു കൊണ്ട് എനിയ്ക്കുള്ള മുന്നറിയിപ്പ് തന്നു. “അനു കുട്ടി ശരിക്കും നമ്മുടെ ആദ്യ രാത്രി ഇന്നലെ ആയിരുന്നൂ ട്ടോ. ഇന്നലെ ക്ഷീണം കാരണം നമ്മൾ രണ്ടാളും ഉറങ്ങിയത് കൊണ്ട് ആ കാര്യം തന്നെ മറന്നു. എന്തായാലും ഇന്ന് രാത്രി ഞാൻ നിന്നെ ഉറക്കൂല മോളെ” ഞാൻ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് പെണ്ണിന്റ വയറിൽ അമർത്തി ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. പെണ്ണിന്റ വീക്ക് പോയിന്റായ വയറിൽ ഞാൻ ഉമ്മ കൊടുത്തതോടെ പെണ്ണ്
