ഏദന്‍ തോട്ടം 12

ഒടുവില്‍ വൈകീട്ട് നാലു മണിയോടെ എല്ലാ പരിപാടികളും അവസാനിപ്പിച്ച് ഞങ്ങള്‍ തിരികെ ട്രെയിന്‍ കയറാന്‍ പുറപ്പെട്ടു, പിറ്റേ ദിവസം പോയാല്‍ മതി എന്ന് കല്യാണ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ചേട്ടന്‍ കൂട്ടെ ഇല്ലാത്തതിനാല്‍ പിന്നെ ഒരിക്കല്‍ ചേട്ടനേയും കൂട്ടി വരാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. ട്രെയിന്‍ രാത്രി ഒമ്പത് മണിക്കാണു .

ദീര്‍ഘ് ദൂര ട്രെയിന്‍ ആയതിനാല്‍ ഒരു മണിക്കൂര്‍ മുമ്പ് തന്നെ കയറി ഇരിക്കണം. ഏടത്തി ഒരു നൈറ്റിയും ഒരു ചൂരീദാര്‍ സെറ്റുംസ്‌റ്റേഷനു പുറത്തുള്ള ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്ന് വാങ്ങി. ഇനി ഞങ്ങളുടെ കൈയില്‍ ആകെ ആയിരം രൂപയോളം കാണും . തിരിച്ച് പാലക്കാട് എത്തുന്നത് വരെ ഇത് തന്നെ ധാരാളം .അങ്ങിനെ എല്ലാം കഴിഞ്ഞ് ഞങ്ങള്‍ റെയില്‍ വേ സ്‌റ്റേഷനിലെത്തി..

അവിടെ ചെന്നപ്പോഴാണു ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയറിയുന്നത്. ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ എത്തിയിട്ടില്ല. വരുന്ന വഴിക്ക് ഒരു ഗുഡ്‌സ് ട്രെയിന്‍ ഡീ റെയില്‍ ആയതിനാല്‍ വേറെ വഴിക്കാണു വരുന്നതി. ഇപ്പോള്‍ വണ്ടി കേരളത്തില്‍ കയറി കഴിഞ്ഞു . ഇനി തിരുവനന്തപുരത്ത് നാളെ പുലര്‍ച്ചയായിട്ടേ എത്തുകയുള്ളൂ .

അത് കഴിഞ്ഞ് ക്ലീനിംഗും മറ്റും കഴിയാന്‍ ഒന്ന് രണ്ട് മണിക്കൂര്‍ പിടിക്കും. എന്തായാലും നാളെ രാവിലെ ഏഴു മണിക്ക് മുമ്പ് പുറപ്പെടാന്‍ യാതൊരു സാധ്യതയും ഇല്ല. ആ വണ്ടിക്ക് പോകേണ്ട ദീര്‍ഘ ദൂര യാത്രക്കാര്‍ ലഗ്ഗേജും മറ്റുമായി വെയ്റ്റിംഗ് റും കൈയടക്കിയിരിക്കയാണു . ഇനി പ്ലാറ്റ് ഫോമില്‍ കുത്തിയിരുന്ന് രാത്രി മുഴുവന്‍ കഴിച്ചു കൂട്ടണം.

പകല്‍ മുഴുവന്‍ ഓടി നടപ്പ് കാരണം ഒന്ന് നടുവ് നിവര്‍ത്തണം എന്നായിരുന്നു ഞങ്ങള്‍ ഇരുവരുടെയും ആഗ്രഹം . ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞങ്ങള്‍ വലഞ്ഞു . കൈയിലുള്ള പണം രണ്ട് റൂം എടുക്കാന്‍ തികയില്ല . അക്കാലത്ത് സ്മാര്‍ട്ട് ഫോണ്‍ അധികമാരുടേയും കൈയില്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴത്തെ പോലെ മൊബൈല്‍ ഫോണിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യവും ഇല്ല.

ആകാശം ആകെ കറുത്തിരുണ്ടിരിക്കുന്നു . വേനല്‍ മഴ തുടങ്ങാന്‍ പോവുകയാണെന്ന് തോന്നുന്നു. എങ്കില്‍ ഈ പ്ലാറ്റ് ഫോമില്‍ രാത്രി മുഴുവനും മഴയുടെ തണുപ്പുമടിച്ച് ഇരിക്കേണ്ടി വരും.

എന്തായാലും രാത്രി ട്രെയിന്‍ പുറപ്പെടാത്ത കാരണം ഞങ്ങള്‍ ചേച്ചിയുടെ ഫ്ര്ണ്ടിന്റെ വീട്ടിലേക്ക് തന്നെ തിരിച്ച് പോവുകയാണെന്ന് ചേട്ടനെ വിളിച്ച് പറഞ്ഞു. പ്ലാറ്റ് ഫോമില്‍ ഇരിക്കുകയാണെന്ന് കേട്ട് അവര്‍ ടെന്‍ഷനടിക്കരുതേേല്ലാ ? ഇനി നാളെ വൈകീട്ട് പാലക്കാട് സ്‌റ്റേഷനില്‍ കാറുമായി എത്തിയാല്‍ മതിയെന്ന് പറഞ്ഞു.

‘കിച്ചുവിനു വല്ലതും കഴിക്കാന്‍ തൊന്നുന്നുണ്ടോ ? എനിക്ക് കല്യാണ സദ്യയുണ്ടത് ഇനിയും ദഹിച്ചിട്ടില്ല” ഏടത്തി ചോദിച്ചു.

‘എനിക്കും വിശക്കുന്നില്ല. ഒരു ചായ കിട്ടിയാല്‍ കുടിക്കാമായിരുന്നു ”.
‘എങ്കില്‍ നമുക്ക് പോയി ഓരോ ചായ കുടിച്ചിട്ട് വരാം .”ഏടത്തി പറഞ്ഞു.

ഞങ്ങള്‍ സ്‌റ്റേഷനു പുറത്തേക്ക് നടന്നു . ഹോട്ടലുകളിലെല്ലാം അത്താഴം കഴിക്കുന്നവരുടെ തിരക്കാണു. ചായ കിട്ടാന്‍ വഴിയില്ല. ഒടുവില്‍ ഒരു ഇടവഴിയില്‍ ഒരു ചായക്കട കണ്ടു പിടിച്ചു . അവിടെ കടക്കാരനും ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ഇരിക്കാനായി നാലഞ്ച് മേശയും കസേരകളും മാത്രമേ ഉണ്ടായിരുന്നു ള്ളൂ. ഞങ്ങള്‍ കടുപ്പത്തില്‍ ഓരോ ചായ ഓര്‍ഡര്‍ ചെയ്ത് കല്യാണത്തിന്റെ വിശേഷങ്ങള്‍ സംസാരിച്ചിരുന്നു.

‘നിങ്ങളെവിടന്നാ വരുന്നത് ? തൃശ്ശൂരോ പാലക്കാടോ ”? ചായ കൊണ്ട് വന്ന് വച്ച് കടക്കാരന്‍ ചോദിച്ചു.
‘പാലക്കാട് ; എന്തേ ”?

‘ ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണു . ചെറുപ്പത്തിലേ നാട് വിട്ട് ഇപ്പോള്‍ ഇവിടെ കുടുംബമൊക്കെ ആയി താമസിക്കുന്നു . ഇനി തിരിച്ച് പോവുന്നതെപ്പോഴാ ?

”ഞങ്ങള്‍ ഇന്ന് രാത്രിയിലെ വണ്ടി്ക്ക് സീറ്റ് റിസര്‍വ് ചെയ്തിരുന്നതാണു . പക്ഷേ വണ്ടി നാളെ പുലര്‍ച്ചക്കേ എത്തുള്ളൂ അന്നാണറിഞ്ഞത്’.

Leave a Reply

Your email address will not be published. Required fields are marked *