അയാളുടെ രണ്ട് അടിയും ചവിട്ടും മുതുകിന്റെ ഒത്ത നടുക്കാണ് കിട്ടിയത് എനിക്ക് ശ്വാസം മുട്ടിപ്പോയി കൂടെ തലയും കൂടി ഇടിച്ചപ്പോൾ കണ്ണിൽ കൂടി പൊന്നീച്ച പാറുകാ എന്നു പറയില്ലേ അതുപോലെ ഉണ്ടായിരുന്നു “ഹായ് എന്തു മാത്രം നക്ഷത്രങ്ങളാ എനിക്ക് ചുറ്റും ” നന്ദുട്ടാ മോനേ എഴുന്നേൽക്ക് മാമ്മി എന്നെ കരഞ്ഞുവിളിച്ചു കുറച്ചു നിമിഷം എന്റെ റിലെ കട്ടായ പോലെ തോന്നി. സംസാരിക്കാൻ പറ്റുന്നില്ല കണ്ണിലെന്തോ ഇരുട്ട് കേറുന്നപോലെ എനിക്ക് വെള്ളം വേണമെന്ന് ഞാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു അവരിലാരോ എനിക്ക് വെള്ളം എടുത്തു തന്നു ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു വെള്ളം ഒരു കവിൾ വായിൽ നിന്നും ഇറക്കിയപ്പോൾ ഞാൻ ചുമച്ച് അത് ശർദിച്ചു
അങ്ങനെ ചുമച്ചപ്പോൾ എനിക്ക് ശ്വാസം എടുക്കാൻ പറ്റുന്നുണ്ട് കളിക്കിടക്ക് നെഞ്ചിൽ ബോളിന് അടി കിട്ടാറുള്ളതാ അങ്ങെനെ കിട്ടുമ്പോളും ശ്വാസം എടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടാറുണ്ട് അതുകൊണ്ട് എനിക്ക് ഇതിൽ വലിയ പുതുമ തോന്നിയില്ല.
മാമ്മിക്ക് അടികൊണ്ട് കാണുവോ എന്നായിരുന്നു എന്റെ ഭയം എനിക്ക് ഇത്രയും ബുദ്ധിമുട്ട് തോന്നിയെങ്കിൽ മമ്മിയുടെ കാര്യമോർത്തപ്പോൾ എനിക്ക് പേടിയായി പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ മാമ്മിയെ നോക്കി മാമ്മി ?? മാമ്മിക്കെന്തെങ്കിലും പറ്റിയോ എന്റെ ചോദ്യം കേട്ട് മാമ്മി എന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരയാൻ തുടങ്ങി മാമ്മി എന്താ പറ്റിയെ?? മാമ്മി മാമ്മി കരയല്ലേ? എന്താ പറ്റിയെ??ആര്യ ചേച്ചി മാമ്മി എന്താ മിണ്ടാത്തെ?? ഞാൻ നോക്കുമ്പോൾ അവരും കരയുന്നു ഞാൻ മാമ്മിയെ മെല്ലെ എഴുന്നേൽക്കാൻ നോക്കി കൈ കുത്താൻ പറ്റുന്നില്ല എഴുന്നേൽക്കാനുള്ള എന്റെ ബുദ്ധിമുട്ട് കണ്ട് ആര്യ ചേച്ചിയും പൂജയും എന്നെ എഴുന്നേൽപ്പിച്ചു ഞങ്ങൾ മെല്ലെ മാമ്മിയെ പിടിച്ചെഴുന്നേൽപ്പിച്ചു സോഫയിലിരുത്തി അപ്പോഴും മാമ്മി കരയുകയാണ്. മാമ്മി…എന്നെ നോക്കിക്കേ?
ഞാൻ മമ്മിയുടെ മുഖം പിടിച്ചുയർത്തി ഇങ്ങോട്ട് നോക്കിക്കേ മാമ്മി എന്നെ കെട്ടിപിടിച്ചു തേങ്ങി തേങ്ങി കരയാൻ തുടങ്ങി ഞാൻ മമ്മിയുടെ മുടിയിൽ തലോടി മാമ്മിയെ സമാധാനിപ്പിച്ചു ഞാൻ നോക്കുമ്പോൾ ആര്യചേച്ചിയും പൂജയും കരയുന്നു ഞാൻ ആര്യ ചേച്ചിയെ അടുത്തേക്ക് വിളിച്ചു കണ്ണുനീർ തുടച്ചു മമ്മിയുടെ അടുത്തിരുത്തി അതുപോലെ പൂജയെയും സമാധാനിപ്പിച്ചു.
അകത്തെ മുറിയിൽ കിടന്ന എന്റെ അനിയൻ മാമ്മിയെ കാണാത്തത്തുകൊണ്ട് കരയാൻ തുടങ്ങി മാമി ദേ അവൻ കരയുന്നു അവനെ പോയി എടുക്ക് മാമ്മി എഴുന്നേറ്റു കണ്ണുനീര് തുടച്ചു മുറിയിലേക്ക് പോയി.
എനിക്ക് നല്ല ബോഡിപെയിൻ ഉണ്ട് കൈ മടക്കുമ്പോൾ നല്ല വേദനയും ഉണ്ട് ഞാൻ ആര്യ ചേച്ചിയോടും പൂജയോടും ചോദിച്ചു അതേ മാമ്മിക്കെന്തെങ്കിലും പറ്റിയോ?? അതോ എന്നോട് പറയാൻ മടിച്ചിട്ടായിരിക്കും നിങ്ങൾ ഒന്ന് പോയി ചോദിക്കുവോ??
അവർ രണ്ടുപേരും എഴുന്നേറ്റു റൂമിലോട്ടുപോയി ഞാൻ മെല്ലെ ഹാളിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി എന്റെ ബനിയൻ ഞാൻ ഊരാൻ നോക്കുമ്പോൾ എന്റെ വലതു കൈ പൊക്കാൻ പറ്റുന്നില്ല ഇടതു കൈ കൊണ്ട് ഞാൻ തലയിൽ പിടിച്ചപ്പോൾ തല മുഴച്ചിട്ടുണ്ട് മെല്ലെ ഞാൻ വേദനസഹിച്ചു മെല്ലെ ഞാൻ ബനിയൻ ഊരാൻ നോക്കുമ്പോൾ ആരോ വന്നെന്നേ കെട്ടിപിടിച്ചു കരയുന്നു ആര്യ ചേച്ചിയാണ് ഞാൻ ചേച്ചിയോട് ചോദിച്ചു മമ്മിയെവിടെ? അപ്പുറത്തുണ്ട് നിന്നെ നോക്കാൻ എന്നെ പറഞ്ഞുവിട്ടു. മാമ്മിക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ചേച്ചി കരഞ്ഞോണ്ട് പറഞ്ഞു മാമ്മിക്ക് ഒരു പോറൽപോലും പറ്റിയിട്ടില്ല അതുകേട്ടപ്പോൾ എനിക്ക് ആശ്വാസമായി നന്ദു നമുക്ക് ഹോസ്പിറ്റലിൽ പോകാം വാ?. മാമ്മിക്ക് കുഴപ്പമൊന്നുമില്ലന്നല്ലേ പറഞ്ഞേ പിന്നെ എന്തിനാ ഹോസ്പിറ്റലിൽ പോകുന്നത്?. നിനക്കെന്തൊപറ്റി നന്ദു വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം വാ ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എനിക്ക് കുഴപ്പൊന്നും ഇല്ലെടോ. ദേ നോക്കിക്കേ ഫുട്ബോൾ കളിക്കുമ്പോൾ ഇടക്ക് എനിക്ക് ഇങ്ങനെ പറ്റാറുള്ളതാ എനിക്ക് കുഴപ്പമൊന്നും ഇല്ല ചേച്ചി ഞാൻ ചേച്ചിയെ സമാധാനിപ്പിച്ചു. പറ്റില്ല വാ ഹോസ്പിറ്റലിൽ പോകാം നീ എന്റെയാ നിനക്കെന്തെങ്കിലും പറ്റിയാൽ ഞാൻ ചത്തു കളയും നോക്കിക്കോ. ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു അപ്പുറത്തെ റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ചേച്ചി എന്നെ വിട്ടു മാറിയിരുന്നു.
