ഒരിക്കൽക്കൂടി – 2 33

 

ഞാൻ ചുമ്മാ നടക്കാൻ പോയതാ നമ്മുടെ തോട്ടത്തിലൂടെ ചുറ്റിയടിച്ചു വന്നു.

 

ആണോ ഞാൻ വിചാരിച്ചു നാടുവിട്ടു പോയെന്ന്

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഇനി ഏതായാലും കുറച്ചു ദിവസത്തേക്ക് ഞാനിവിടെ നിന്നും എങ്ങോട്ടുമി ല്ല നേരത്തെ ചേച്ചിയുമായി നടന്ന സംഭവം മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.

 

അതെന്താ ഈ നാടിനെ അത്രയ്ക്ക് അങ്ങ് ഇഷ്ടമായോ?

 

അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

 

പിന്നെ ഒരുപാട് ഇഷ്ടമായി അതും പറഞ്ഞു ഞാൻ വേഗം വീടിനകത്തേക്ക് കയറി.

 

 

രാവിലത്തെ ഭക്ഷണത്തിനുശേഷം വിശ്വേട്ടൻ പുറത്തോട്ട് പോയി

സുമിത്രേചി അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലാണെന്ന് തോന്നുന്നു.

 

ഞാൻ സിറ്റൗട്ടിൽ വന്നിരുന്നു.

 

കാർത്തികയും അങ്ങോട്ട് വന്നു.

 

സോഫയിൽ എന്റെ അടുത്തായി വന്നിരുന്നു.

 

എന്താണ് മാഷേ ഒരു ആലോചന?

 

അവൾ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു

 

വീട്ടിൽ തന്നെ ഇരുന്നാൽ എനിക്ക് ബോറടിക്കും ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ വല്ലതുമുണ്ടോ ചുമ്മാ സമയം കളയാൻ.

 

സ്ഥലങ്ങളൊക്കെയുണ്ട് പക്ഷേ അവിടെ ഒറ്റയ്ക്ക് പോയിട്ട് എന്ത് ചെയ്യാനാ?

 

എൻജോയ് ചെയ്യാൻ അറിയാമെങ്കിൽ ഏകാന്തതയാണ് ഏറ്റവും നല്ല എൻജോയ്മെന്റ്

ഞാനൊരു ഫിലോസഫി പോലെ പറഞ്ഞു.

 

ഉവ്വോ….?

 

അവൾ കളിയാക്കുന്നത് പോലെ ചോദിച്ചു.

എനിക്കാണെങ്കിൽ ഈ ഒറ്റയ്ക്കിരിക്കുന്ന പരിപാടി തീരെ ഇഷ്ടമല്ല എപ്പോഴും ആരോടെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണം. എനിക്കാണെങ്കിൽ സഹോദരങ്ങളുമില്ല

വീട്ടിലാണെങ്കിൽ ഞാൻ അടുക്കളയിൽ തന്നെയായിരിക്കും അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കും

ഇടയ്ക്ക് പിന്നെ കൂട്ടുകാരുടെ വീട്ടിൽ പോകും.

പിന്നെ ഇയാൾ വരുന്നത് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ നല്ല സന്തോഷമായി കേട്ടോ ചുമ്മാ മിണ്ടിയും പറഞ്ഞിരിക്കാൻ ഒരു ആളാകുമല്ലോ….

 

ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

കുറച്ചു കഴിഞ്ഞാൽ ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ പോകും അവൾക്ക് സുഖമില്ല രണ്ടുദിവസമായി ട്യൂഷനു വന്നിട്ടില്ല നോട്സ് ഒക്കെ ഒന്ന് കൊണ്ടു കൊടുക്കാൻ പറഞ്ഞു നന്ദുവിന് വേണമെങ്കിൽ എന്റെ കൂടെ വരാം.

 

അതിനെന്താ വരാലോ എനിക്ക് നാട് ഒകെ ഒന്ന് കാണാമല്ലോ..

 

ആണോ എന്ന നമുക്ക് ഇപ്പോൾ തന്നെ പോകാം ഞാനൊന്ന് ഡ്രസ്സ് മാറ്റിയിട്ട് വരാം

 

അതും പറഞ്ഞു അവൾ അകത്തേക്ക് പോയി.

 

************

 

ഗേറ്റ് കടന്ന ഞങ്ങൾ മുന്നോട്ടു നടന്നു

 

ഇളം നീല കളറിലുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.

 

രണ്ടുവശങ്ങളിലും ചെങ്കല്ലിന്റെ മതിലുള്ള ചെമ്മൺ പാതയിലൂടെ ഞങ്ങൾ നടന്നു.

 

കുറേ ദൂരം ഉണ്ടോ ഫ്രണ്ടിന്റെ വീട്ടിലേക്ക്?

 

ഇല്ല നന്ദു ഒരു 15 മിനിറ്റ് നടക്കാനുണ്ടാകും

 

ഞങ്ങൾ പോകുന്ന വഴിയിലാണ് ജ്യോതി ചേച്ചിയുടെ വീട്

ചേച്ചി വീടിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു

അലക്കിയ തുണികൾ വിരിക്കുകയായിരുന്നു.

 

അലക്കുന്നതുകൊണ്ട് നൈറ്റിയുടെ മുൻവശം നനഞ്ഞിട്ട് ദേഹത്തോട്ട് ഒട്ടി കിടക്കുന്നുണ്ടായിരുന്നു

 

ഞങ്ങളെ കണ്ടപ്പോൾ ചേച്ചി അടുത്തേക്ക് വന്നു

എങ്ങോട്ടാ കൊച്ചുമുതലാളിയും മുതലാളിച്ചിയും കൂടി?

 

ഈ തള്ള എന്തിനാ എപ്പോഴും എന്നെ കൊച്ചുമുതലാളി എന്ന് വിളിക്കുന്നത്

ഞാൻ പിറുപിറുത്തു

 

 

എന്റെ കൂട്ടുകാരി സ്വപ്നയുടെ വീട്ടിലേക്ക് പോകുവ ചേച്ചി

അവൾക്ക് സുഖമില്ല നോട്ട്സ് ഒക്കെ കൊടുക്കണം

 

പിന്നെ നന്ദുവിന് ബോറടിക്കുന്നു എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടിയതാണ്

 

അവൾ ചേച്ചിയുമായി സംസാരിക്കുമ്പോൾ ഞാൻ പതുക്കെ മുന്നോട്ട് നടന്നു.

 

അവൾ കൂടെയുള്ളപ്പോൾ ചേച്ചിയെ നോക്കി വെള്ളമിറക്കുന്നത് ശരിയല്ല.

 

ചേച്ചിക്ക് മറുപടി കൊടുത്തു കഴിഞ്ഞപ്പോൾ കാർത്തിക ഓടി എന്റെ ഒപ്പം എത്തി.

 

 

ദാ ആ കാണുന്ന പാടത്തിന്റെ അപ്പുറത്താണ് സ്വപ്നയുടെ വീട്

അവൾ പാടത്തിനപ്പുറത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു

 

ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നു.

 

സ്വപ്നയുടെ വീട് എത്താറായപ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു

 

അമ്മയാണ് വിളിക്കുന്നത്

 

ഞാനിവിടെ നിൽക്കാം അമ്മ വിളിക്കുന്നുണ്ട് സംസാരിക്കട്ടെ

 

നന്ദു സംസാരിക്ക് ഞാൻ പെട്ടെന്ന് വരാം.

 

അവൾ സ്വപ്നയുടെ വീട്ടിലേക്ക് പോയി ഞാൻ പാടത്തിന്റെ സൈഡിൽ നിന്നുകൊണ്ട് അമ്മയോട് സംസാരിക്കാൻ തുടങ്ങി

ഇവിടെ വന്നപ്പോൾ വിശേഷങ്ങളും നാട്ടിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞു ഫോൺ വെച്ചു.

 

ഞാൻ അവിടെ കണ്ട ഒരു പാറക്കല്ല് കയറി ഇരുന്നുകൊണ്ട്

അവിടുത്തെ കാഴ്ചകൾ ഒക്കെ ഒന്ന് ആസ്വദിച്ചു.

 

കൊയ്ത്ത് കഴിഞ്ഞ പാടം വറ്റി വരണ്ടു കിടക്കുന്നു.

 

പാടത്തിന്റെ അങ്ങേക്കരയിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു.

 

ഞാൻ അവർ കളിക്കുന്നത് നോക്കിയിരുന്നു.

 

 

 

 

 

 

 

നന്ദു…..

 

അവൾ വിളിച്ചു

 

മം…

 

പോകാം…

 

ഞാൻ എഴുന്നേറ്റു അവളുടെ കൂടെ നടന്നു.

 

എങ്ങനെയുണ്ട് കൂട്ടുകാരിക്ക്?

പനി കുറഞ്ഞിട്ടുണ്ട് നാളെ ചിലപ്പോൾ ട്യൂഷനു വരും.

 

നന്ദുവിന്റെ ഫോൺ അച്ഛൻ വാങ്ങി തന്നതാണോ?

 

ഒരാഴ്ച ആയതേയുള്ളൂ എന്റെ ബർത്ത്ഡേക്ക് അച്ഛൻ തന്ന ഗിഫ്റ്റ് ആണ്.

 

എനിക്കും ഒരെണ്ണം വാങ്ങിത്തരാൻ അച്ഛനോട് പറയുന്നുണ്ട് എവിടെ ആര് കേൾക്കാൻ.

 

അവൾ നിരാശയോടെ പറഞ്ഞു..

 

നിന്റെ ഫോൺ ഏതാ മോഡൽ?

 

Samsaung j2

 

നന്ദു…

 

അവൾ വിളിച്ചു

 

ആടോ പറ

 

എന്റെ ഫോട്ടോ എടുക്കാമോ?

 

അതിനെന്താ എടുക്കലോ

 

സന്തോഷത്തോടെ റോഡ് സൈഡിൽ നിന്ന് പോസ് ചെയ്തു.

 

അവൾ പറയുന്നത് പോലെയൊക്കെ ഞാൻ ഫോട്ടോ എടുത്തു കാണിച്ചു.

 

ചിലതൊന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല മാറ്റി വേറെയെടുക്കാൻ പറഞ്ഞു.

 

ഞാൻ അവൾക്ക് ഇഷ്ടപ്പെട്ടതുപോലെ അവൾ അവൾ പറയുന്നതുപോലെ ഫോട്ടോ എടുത്തു.

 

അവസാനം ഞങ്ങൾ വീട്ടിലേക്ക് നടന്നു.

 

അവൾ ഫോണിൽ എടുത്ത ഫോട്ടോ നോക്കിക്കൊണ്ട് എന്റെ പിന്നാലെ വന്നു.

 

 

നന്ദു…..

 

അവൾ പിന്നിൽ നിന്നും വിളിച്ചു

 

മം…

 

 

നിനക്ക് ഡിഗ്രി ഇവിടെ ചെയ്തൂടെ?

 

എന്തെ?..

ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു

 

അല്ല ഞാൻ ഇവിടെ ഒറ്റക് അല്ലെ എനിക്ക് ഒരു കൂട്ടാവില്ലേ?

 

അവൾ പറഞ്ഞു

 

അത് അമ്മ സമ്മതിക്കാൻ ചാൻസ് ഇല്ലെടോ ഞാൻ ഒരാൾ അല്ലെ ഉള്ളു.

 

എന്നാൽ അമ്മയോടും കൂടി ഇവിടെ വന്നു നില്കാൻ പറ

 

നല്ല കാര്യം ആയി അമ്മ അച്ഛനെയും ഒറ്റക്കിട്ട് ഇവിടെ വന്നു നിൽക്കാനോ.

Leave a Reply

Your email address will not be published. Required fields are marked *