ഒരിക്കൽക്കൂടി – 2 33

 

 

നന്ദു സാധാരണ എങ്ങോട്ടാ പോവൽ?

 

മുറ്റത്ത് എത്തിയപോൾ അവൾ ചോദിച്ചു

 

ഞാൻ നമ്മുടെ തോട്ടത്തിൽ പോയി തിരിച്ചു വരും എനിക്ക് ഇവിടെത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ലല്ലോ.

 

തോട്ടത്തിൽ വേണ്ട അവിടെ പണിക്ക് വന്നവർ ഒകെ കാണും.

എന്റെ കൂടെ വാ വേറെ നല്ല സ്ഥലങ്ങൾ ഞാൻ കാണിച്ചു തരാം……

 

വാ നന്ദു അവൾ എന്റെ കയ്യിൽ പിടിച്ചു നടന്നു.

 

ഞാൻ അവളെ സ്നേഹത്തോടെ ഒന്ന് നോക്കി.

 

ഞങ്ങൾ ഗേറ്റ് പൂട്ടി പുറത്ത് ഇറങ്ങി നടന്നു.

ജ്യോതി ചേച്ചിയുടെ വീടിന്റെ എതിർ ഭാഗത്തേക് പോകുന്ന വഴിയിലൂടെ ആണ് അവൾ എന്നെ കൊണ്ട് പോയത്.

 

 

എങ്ങോട്ടാ നമ്മൾ പോകുന്നത് കർത്തൂ?

 

നന്ദു ഇവിടടുത്ത് എന്റെ ഫേവറിറ്റ് പ്ലേസ് ഉണ്ട് കാണിച്ചു തരാം. ഞാനും സ്വപ്നയും മാത്രമേ അവിടെ പോവാറുള്ളു.

ആരും അങ്ങനെ അങ്ങോട്ട് വരാറില്ല ഞാൻ ആർക്കും കാണിച്ച കൊടുത്തിട്ടും ഇല്ല. പക്ഷെ നന്ദൂന് കാണിച്ചു തരാം.

അതും പറഞ്ഞു അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

അടുത്ത് കണ്ട ഒരു ഇടവഴിയിലൂടെ അവൾ എന്നെയും കൂട്ടി നടന്നു ഇപ്പോഴും അവൾ എൻറെ കൈ വിട്ടിട്ട് ഇല്ല.

 

കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു പഴയ വീട് കാണാൻ ആയി.

 

പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് കൂടി ഇവിടെക്ക് ആണോ ഇവളെന്നെ കൂട്ടിക്കൊണ്ടു വരുന്നത് എന്താണ് ഉദ്ദേശം.

 

വീട്ടിലേക്കുള്ള വഴി എത്തിയിട്ടും അവൾ അങ്ങോട്ട് തിരിയാതെ നേരെ തന്നെ നടന്നു.

 

ഞാൻ ഉദ്ദേശിച്ചത് അല്ല ഛെ…

 

ഞാനും മനസ്സിൽ സ്വയം ചമ്മി.

 

ആ വീട്ടിലേക്കുള്ള വഴിയാണ് ആ ഇടവഴി അവിടുന്ന് കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വഴിയില്ല പക്ഷേ ചെറുതായി പുല്ല് ഉള്ള ഒരു പറമ്പ് കഴിയുമ്പോൾ

ഏകദേശം ഒരാൾ പൊക്കത്തിലുള്ള കുറ്റിച്ചെടികൾ ഒക്കെ ഉണ്ട് കുറ്റിച്ചെടികൾക്ക് സൈഡിലൂടെ അവളെന്റെ കൈയും പിടിച്ചു കൊണ്ട് നടന്നു മുന്നോട്ട് എത്തിയപ്പോൾ ചെടികൾക്കിടയിൽ ചെറിയൊരു വഴി കണ്ടു ഇവൾ സ്വയം ഉണ്ടാക്കിയതാവണം ഞാൻ മനസ്സിൽ വിചാരിച്ചു.

 

അതിനുള്ളിലേക്ക് പ്രവേശിച്ചു

 

കാർത്തു നീ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

 

വെയിറ്റ് മാൻ ഒന്ന് ക്ഷമിക്കൂ….

 

അവൾ പറഞ്ഞു.

 

ചെടികൾക്കിടയിലൂടെ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ ചെറിയൊരു അരുവി പാറക്കെട്ടുകളും ഒക്കെയായി ഭംഗിയുള്ള ഒരു പ്രദേശം ഇവയോട് ചേർന്ന് ഒരു മരം ചരിഞ്ഞു വളർന്നു കിടപ്പുണ്ട്.

 

ശരിക്കും വിജനമായ ഒരു പ്രദേശം പെട്ടെന്ന് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രദേശം

അരുവി ഒഴുകുന്ന ശബ്ദം മാത്രം കേൾക്കാം.

ഞങ്ങൾ നിൽക്കുന്ന സ്ഥലം കുറച്ച് പാറ ഒക്കെ ഉള്ളതുകൊണ്ട് ഇവിടെ പുൽച്ചെടികൾ ഒന്നുമില്ല എന്നാൽ കുറച്ച് അകലെയായി ചുറ്റിലും നിറയെ പുൽച്ചെടികൾ വളർന്നു കിടക്കുകയാണ്. അരുവിയുടെ മറ്റേ കരയിലും ഇതുപോലെതന്നെ പുൽച്ചെടികൾ തന്നെ ആണ്.

 

This is my heaven

 

രണ്ട് കൈയും അരക്ക് കൊടുത്തുകൊണ്ട് അവൾ എന്നെ നോക്കി അഭിമാനത്തോടെ പറഞ്ഞു

വെൽക്കം ടു മൈ ഹെവൻ ഡിയർ

 

കൈകൊണ്ട് പ്രത്യേക ആംഗ്യം കാണിച്ച് എന്നെ അങ്ങോട്ട് ക്ഷണിച്ചു.

 

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കൂടെ നടന്നു.

 

അവൾ അരുവിയുടെ കരയിലുള്ള മരത്തിൽ പോയിരുന്നു.

 

ഇവിടെയാണ് ഞാനും സ്വപ്നയും എപ്പോഴും വന്നിരിക്കാറുള്ളത് എക്സാം ടൈമിൽ ഞങ്ങൾ പഠിക്കുന്നതും ഇവിടെ തന്നെ.

 

ഞാൻ അവളുടെ അടുത്ത് പോയിരുന്നു.

 

ഇത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു കാർത്തു.

 

ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടാവൂoന്ന് ഞാൻ വിചാരിച്ചതേയില്ല.

നല്ല ഭംഗിയുള്ള സ്ഥലം പോരാത്തതിന് നല്ല പ്രൈവസിയും.

 

നീ ഇത് എങ്ങനെ കണ്ടുപിടിച്ചു?

 

അതോ അത് കുറെ മുന്നേ ആണ് നമ്മൾ ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ചെറിയ ഓടിട്ട വീട് കണ്ടില്ലേ

 

ആ കണ്ടു

 

അവിടെ മുൻപ് ഒരു അമ്മൂമ്മ താമസിച്ചിരുന്നു അവർക്ക് ഒരു പശു ഉണ്ടായിരുന്നു ഞാനെന്നും വൈകുന്നേരം അവിടെ പാലു വാങ്ങാൻ വരുമായിരുന്നു

 

ആ അമ്മൂമ്മ പശുവിനെ തീറ്റിക്കുന്ന സ്ഥലായിരുന്നു ഇതൊക്കെ. അമ്മൂമ്മയുടെ കൂടെ പശുവിനെ തീറ്റി ഞാനും ഇങ്ങോട്ടൊക്കെ വരുമായിരുന്നു അങ്ങനെയാണ് ഞാൻ ഈ സ്ഥലം ആദ്യമായി കാണുന്നത്.

 

അമ്മൂമ്മയുടെ കൂടെ ആദ്യമൊക്കെ ഞാൻ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു പിന്നീട് അമ്മൂമ്മ മരിച്ചപ്പോൾ ഒറ്റയ്ക്ക് ഇങ്ങോട്ട് വരാൻ പേടിയായിരുന്നു.

ഒരു ദിവസം ഞാൻ സ്വപ്നയോട് ഈ സ്ഥലത്തെപ്പറ്റി പറഞ്ഞപ്പോൾ അവൾ നിർബന്ധം പിടിച്ചു ഈ സ്ഥലം കാണണമെന്ന് അവളെയും കൂട്ടിയിട്ട് ഒരു ദിവസം ഇവിടെ വന്നു പിന്നീട് ഇത് ഞങ്ങളുടെ ഫേവറേറ്റ് പ്ലേസ് ആയി ഞങ്ങളുടെ മാത്രം.

 

ഇപ്പൊ എന്തിനാ എനിക്ക് സ്ഥലം കാണിച്ചു തന്നത്?

 

അത് നീ എന്റെ ഫേവറേറ്റ് പേഴ്സൺ ആയതുകൊണ്ട്.

 

അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരുടെ വലത്തേ കയ്യിൽ ഒന്നു മുറുകെപ്പിടിച്ചു.

അപ്പോൾ അവൾ അവളുടെ ഇടത്തെ കയ്യിലെടുത്ത് എന്റെ കൈയുടെ മുകളിൽ വച്ചു.

 

നിനക്ക് നീന്താൻ അറിയാമോ നന്ദു?

 

അറിയാം…

 

എനിക്കും അറിയാം പക്ഷെ വെള്ളത്തിൽ ഇറങ്ങിയാൽ അമ്മ വഴക്ക് പറയും.

 

അമ്മ അറിയാതെ എനിക്ക് നീന്തണം എന്ന് ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ ഇവിടുന്ന് നേരെ ചെല്ലേണ്ടത് വീട്ടിലേക്കല്ലേ.

 

നമുക്ക് പോയാലോ നന്ദു?

7 മണി ആകാൻ ആയി അമ്മ അന്വേഷിക്കും

 

സത്യം പറഞ്ഞാൽ എനിക്ക് പോകാൻ തോന്നുന്നില്ല നിന്റെ കൂടെ ഇവിടെ ഇരിക്കാൻ ആണ് ഇഷ്ടം.

 

നീ എഴുന്നേൽക്കാൻ വൈകിട്ടല്ലേ അല്ലെങ്കിൽ നമുക്ക് കുറച്ചു നേരം കൂടി കിട്ടുമായിരുന്നു.

 

എന്നാൽ നാളെ നമുക്ക് കുറച്ച് നേരത്തെ വരാം നന്ദു

 

നി എന്നെ നേരത്തെ വിളിക്ക്.

 

നമുക്ക് പോയാലോ.

 

പോകാം കാർത്തു.

 

ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടന്നു.

 

തിരിച്ചു പോകുമ്പോഴും ഞങ്ങൾ കുറെ സംസാരിച്ചു

ഇടയിലെ അകലം കുറഞ്ഞു കുറഞ്ഞു വന്നു.

 

 

************

 

 

എൻ ജീവനെ എങ്ങാണു നീ…….

ഉച്ചഭക്ഷണത്തിനുശേഷം എന്റെ ഫോണിൽ പാട്ടു വെച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു ഞാൻ.

 

അപ്പോഴാണ് സുമിത്രേച്ചി മുറിയിലേക് വന്നത്.

 

നന്ദു….

അവരു വിളിച്ചു.

 

ഞാൻ കണ്ണ് തുറന്നു എണീറ്റിരുന്നു

 

നിനക്ക് വണ്ടിയോടിക്കാൻ അറിയാമോ?

 

ആ അറിയാം പക്ഷെ ലൈസൻസ് ഇല്ല്യ.

 

അത് സാരമില്ല ഇവിടത്തെ വണ്ടി വർക്ക്‌ഷോപ്പിൽ ഉണ്ട് കഴിഞ്ഞ ആഴ്ച കൊടുത്തതാ ഇപ്പൊ അവിടുന്ന് വിളിച്ചു ഇവിടെ വേറെ ആരുമില്ല പോയി എടുത്തു കൊണ്ടുവരാൻ വിശ്വേട്ടൻ രാത്രി എത്തുകയുള്ളൂ അവർ ആറുമണിക്ക് വർഷോപ്പ് പൂട്ടുമെന്ന് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *