ഒരു അവധി കാലം – 3

“താങ്ക് യൂ അമ്മ…. ”

“ശെരി ശെരി ഞാൻ വയ്ക്കട്ടേട്ടോ… ”

“ശെരി അമ്മ… ”

അമ്മയ്ക്ക് ഇപ്പോ ഒരു ആശ്വാസം ഉണ്ട്. ഞാൻ ഇവിടെ ഒക്കെ ഇണങ്ങി ചേർന്നിരിക്കുന്നെന്ന് അമ്മയ്ക്ക് മനസിലായി.ഞാൻ അവിടുന്ന് വരാൻ നേരം അമ്മയ്ക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇപ്പോ മാറി വരുന്നത് അമ്മയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു

പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു….

“അല്ല ഇത് എന്ത് അത്ഭുതം ആണ്. തനിയെ എഴുന്നേല്‌ക്കെ…?

സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു….

“മ്മ് അമ്പലത്തിൽ പോകണ്ടേ….. ”

“പിന്നേ പോവാതെ…..ഞാൻ അച്ഛമ്മയ്ക് കുളിക്കാൻ വെള്ളം ചൂടാക്കികൊണ്ട് ഇരിക്കുവല്ലേ… ”

“എന്നാൽ ഞാൻ പോയി കുളിക്കട്ടെട്ടോ….സുമ ചേച്ചി ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകും അമ്പലത്തിൽ….. ”

“ഒറ്റയ്ക്ക് പോകോ നീ…? ”

“പിന്നേ ഇപ്പോ ഇത്രേം ദിവസം ആയില്ലേ…. ഞാൻ തനിയെ പൊയ്ക്കോളാം…. ”

“എങ്കിൽ വേഗം പോയി കുളിക്കു…. ”

ഞാൻ കുളിച്ചു വേഗം അമ്പലത്തിലേക്ക് നടന്നു….. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു ഒറ്റയ്ക്ക് ഇവിടെ ഒക്കെ നടക്കണം എന്ന്. എനിക്ക് ആകെ ഒറ്റയ്ക്ക് പോകാൻ അറിയാവുന്ന സ്ഥലം അമ്പലം മാത്രം ആണ്.

ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ഹരിയും നന്ദിനിയും തൊഴുതു ഇറങ്ങുകയായിരുന്നു.

“രാഖി…. ”

“ഹരി…. ആഹാ നന്ദിനിയും ഉണ്ടല്ലോ…. ”

“മ്മ് ഇന്ന് ഇവൾക്ക് എക്സാം തുടങ്ങും അതിന്റെയാ ഈ ക്ഷേത്രദർശനം…. ”

“ഇല്ലാട്ടോ ചേച്ചി…. ഈ ഏട്ടൻ വെറുതെ… “
“മതി മതി നീ വേഗം പോകാൻ നോക്ക് .. ”

“പിന്നെ കാണാട്ടോ ….. ബൈ ചേച്ചി ”

ഞാൻ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയപ്പോളും ഹരി ആ ആൽമര ചുവട്ടിൽ തന്നെ ഇരിപ്പുണ്ടായി. പണ്ട് അമ്മ തൊഴുതു ഇറങ്ങി വരുന്നതും നോക്കി അച്ഛൻ ഇരിക്കുന്ന സ്ഥലം. അവരുടെ പ്രണയകാലത്തിന്റെ കഥകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിടം ആണ്…. ഞാൻ ആൽമരം നോക്കി അങ്ങനെ നിന്നു. പണ്ട് അമ്മ അവരുടെ ലവ് സ്റ്റോറി ഇരുന്നു പറയുമ്പോ ഞാൻ ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു സിനിമയിൽ കാണുന്ന പോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു കണ്ടു.

(തുടരും….)

Leave a Reply

Your email address will not be published. Required fields are marked *