Related Posts
ഒരുപാട് വൈകി,,.. കാരണങ്ങൾ ഏറെയാണ്,,.. ന്യായികരിക്കാൻ ഞാനില്ല,,,.
എല്ലാവരോടും സ്നേഹം മാത്രം,,.
എന്ന് സ്നേഹത്തോടെ…
Mr_R0ME0…♥️
ഒരുറക്കം കഴിഞ്ഞതും തക്ഷര ഉണർന്നു,,,…
തിരിയാൻ ശ്രെമിച്ചപ്പോഴാണ് തന്നെ ചുറ്റി വരിഞ്ഞ് തന്റെ മുലയിടുക്കലേക്ക് മുഖം പൂഴ്ത്തി കിടന്നുറങ്ങുന്ന അഭിയെ കണ്ടത്,,,..
ആദ്യമവളൊന്ന് പകച്ചെങ്കിലും പതിയെ അവളുടെ ചുണ്ടുകളിൽ ചെറു ചിരി തെളിഞ്ഞു,,..
അവന്റെ ചൂട് നിശ്വാസം അവളുടെ മാർകുടങ്ങളിൽ ഏൽക്കുന്ന ഓരോ നിമിഷവും അവൾ വികാരത്തരിളിതയായി,,,…
അന്നേരം അവളിൽ അവൾ പോലുമറിയാത്ത തക്ഷരയായിരുന്നു അഭിയെ പുണർന്നത്,,,..
ഒന്നുമറിയാതെ വെട്ടിയിട്ട വാഴ കണക്കെ ഇത്തായ ഒലിപ്പിച്ച് കിടന്ന അഭിയെ കണ്ടവൾ നിശബ്ദതമായി ചിരിച്ചു,,,..
അറിയാ വികാരങ്ങളിൽ അവൾ മുങ്ങി താഴുമ്പോൾ അവളിലെ ദേഷ്യക്കാരി അവളെ നിസ്സഹായമായി നോക്കിക്കണ്ടു,,,…
തക്ഷര പതിയെ അഭിയെ തിരിച്ച് കിടത്തി അവനെ ഒന്നുടെ അവളുടെ മാറിലേക്ക് ചേർത്ത് കിടത്തി,,.. അന്നേരം അവൾ കോരി തരിച്ചുപോയ്,,..
ശരീരം വല്ലാതെ ചൂട് പിടിക്കുന്നത് പോലെ,, ഇത്രയും നാളും തോന്നാത്ത ഒരു തരം വികാരങ്ങൾ അവളിൽ നിറയാൻ തുടങ്ങി,,..
“തനിക്ക് എന്താ പറ്റിയത്,,, തനിക്കു പോലും പരിചിതമല്ലാത്ത വികാരങ്ങൾക്ക് കാരണമെന്താ,,,?….,,, തനിക്ക് തന്നിൽ നിയന്ത്രണം നഷ്ട്ടമാകുന്നുവോ,,, അതോ തന്റെ ബാല്യത്തിൽ താൻ ആരുമറിയാതെ ഒളിപ്പിച്ച മനസ്സിന്റെ കൊച്ചു മഞ്ചാടി തട്ടും,,,. മധുരമൂറുന്ന ഓർമയിലേയാ കൊളമ്പ് മാവിലെ ബാല്യവും വീണ്ടും പൂക്കുകയാണോ,,,.”
ചിന്തകളെ കൂട്ട് പിടിക്കുമ്പോൾ അവളിൽ നാണം നിറഞ്ഞ് തുളുമ്പി,,…
പതിയെ പട്ടുപോലെ മൃദുലമായ വിരലുകൾ കൊണ്ട് നൂൽ പോലെ കിടക്കുന്ന അഭിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,,,..
അവളുടെ മനസ്സ് എന്തിനൊക്കെയോ വേണ്ടി അലമുറയിടാൻ തുടങ്ങിയെങ്കിലും അവളിലെ മിടുക്കി സൂത്രമായി ആ വികാരങ്ങളെ കെട്ടി പൂട്ടി,,,..
“”എന്തിനാ വാവേ നീയെന്നെ കെട്ടിയത്,,,..””
നിറഞ്ഞ മിഴികളോടെ അവളവന്റെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു,,,..
“”എന്തിനാ അഭി നീയെന്നെ ഇത്രയും സ്നേഹിച്ചേ,,,..
എന്തിനാ നീയെന്നെ ഇത്രയും സഹിക്കുന്നെ,,,,….
എന്തിനാ അഭി നീയെന്നെ വിടാതെ കൂട്ട് പിടിക്കാൻ നോക്കുന്നെ,,,…””
ഓരോ ചോദ്യങ്ങൾ എയ്തുകൊണ്ട് അവൾ അവനെ തന്നെ ഉറ്റ് നോക്കി,,,..
പതിയെ അവളവന്റെ നെറ്റിയിലേക്ക് നനവാർന്ന ചുണ്ടുകളാൽ ഒരു ചുംബനം നൽകി,,,..
“”എന്റെ പൊന്നിനെ എനിക്ക് ഒരുപാടിഷ്ടായിരുന്നു,,, അറിയോ…..?…,, പക്ഷെ പിന്നെയെപ്പഴോ നീയെന്നിൽ നിന്ന് അകലാൻ തുടങ്ങി,,,.. പക്ഷെ ഞാൻ പോലും അറിഞ്ഞില്ല അഭി,, നീ വീണ്ടുമെന്റെ ജീവിതത്തിൽ വന്നത് എന്നിലെ താലിയുടെ ഉടമയായിട്ടാണെന്ന്,,,.. അത്,,, അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,.. പക്ഷെ ഇപ്പോഴെനിക്ക് എല്ലാം മനസ്സിലാകുമെങ്കിലും എന്നെപോലെയുള്ള പെണ്ണല്ല നിനക്ക് വേണ്ടത്,,,..
എന്റെ അഭി പാവമാ,, ഒരു കുഞ്ഞു പാവം,,,…””
അവന്റെ മൂക്കിൻ തുമ്പിൽ വിരൽക്കൊണ്ട് തോണ്ടി അവൾ വീണ്ടും കുനിഞ്ഞ് ഒരു ചുംബനവും കൂടെ നൽകി,,,..
അന്നേരം അവളുടെ മിഴികൾ പതിഞ്ഞത് അഭിയുടെ ഇടത് നെറ്റിയിൽ ഉണ്ടായിരുന്ന പിരുകത്തിലെ മുറിവിലായിരുന്നു,,,..
പെട്ടന്നവൾ അവനെ ചേർത്തു പിടിച്ച് അടക്കി പിടിച്ച നിശബ്ദയോടെ പൊട്ടി കരഞ്ഞു,,,..
തീർത്തും അവൾ വേറൊരാളായിരുന്നു,,… ആരും കണ്ടിട്ടില്ലാത്ത മറ്റൊരു തക്ഷര,,,..
അടങ്ങിയ തേങ്ങലുകളോടെ അവന്റെയാ ചെറുതായി രോമം മുളച്ചു തുടങ്ങിയ ചെറു മുറിവിൽ അവൾ ചുണ്ടുകൾ ചേർത്തു,,,..
ശ്രെദ്ധയോടെ അവന്റെ മയക്കത്തെ കളങ്കം വരുത്താതെയവൾ അവനെ ചേർത്തു പിടിച്ച് സംസാരിക്കാൻ തുടങ്ങി,,,..
വര്ഷങ്ങളോളം പറയാൻ മാറ്റി വെച്ച പരിഭവങ്ങളും പിണക്കങ്ങളുമവൾ അവനെ ചേർത്തു പിടിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു,,,..
