ഒരു അവധി കാലം – 3

“രണ്ടാഴ്ച കഴിഞ്ഞ്… ”

ഹരി ഒരുപാട് സംസാരിക്കും അതുപോലെ തന്നെ സംസാരം കേൾക്കാനും അവനു ഇഷ്ടമാണ്.ഞാൻ പാരിസിലെ എന്റെ കോളേജിനെ കുറിച്ചും അവിടുത്തെ കാര്യങ്ങളുമൊക്കെ ഹരിക്ക് എന്നും പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

അന്ന് രാവിലെ ഹരി എത്തിയത് എന്നെ ഒരിടത്തു കൊണ്ടുപോകാൻ ആയിരുന്നു…

“വേഗം റെഡി ആയി വാ…. ”

“എങ്ങോട്ടാണ് ഹരി….? ”

“അതൊക്കെ ഉണ്ട് നീ റെഡി ആയിട്ട് വാ ”

ഇവൻ ഇത് എവിടെക്കാണ് എന്നെ കൊണ്ടുപോകുന്നതാവോ…?

ഞാൻ വേഗം റെഡി ആയിട്ട് അച്ഛമ്മയോട് പറഞ്ഞു ഇറങ്ങി

“ടാ നീ എന്നെ എവിടേക്കാണ് കൊണ്ടുപോകണെ..? ”

“ലൈബ്രറിയിൽ…? ”

“ആഹാ ലൈബ്രറിയിലോ…. അത് നന്നായി…. ”

തറവാടിന് പിറകിലൂടെ പോയാൽ പുഴക്കടവിനു അടുത്തായിട്ടാണ് ലൈബ്രറി.പാരീസിൽ ആയിരുന്നപ്പോൾ കോളേജിലെ ലൈബ്രറിയിലും അതുപോലെ തന്നെ ഗാർഡൻ സിറ്റി ലൈബ്രറിയിലും ഞാൻ പോകാറുണ്ട്.

“അവിടെ ഒരു ലൈബ്രറി ഉണ്ട് ഗാർഡൻ സിറ്റി. നല്ല രസം ആണ് അവിടെ…. ”

“ആണോ അവിടുത്തെ ലൈബ്രറി ഒക്കെ പിന്നെ അങ്ങനെ ആയിരിക്കുമല്ലോ. അവിടെ ഒക്കെ ഡെവലപ്പ്ട് സ്ഥലങ്ങൾ അല്ലേ…. ”

“ആഹ് ശെരിയാണ്.. നിനക്ക് അറിയോ ഒരു വല്യ കെട്ടിടം അതിൽ നൂറോളം വരുന്ന അലമാരയിൽ ആയിരത്തോളം പുസ്തകങ്ങൾ. അതാണ് ഗാർഡൻ സിറ്റി ലൈബ്രറി… ”

“കൊള്ളാലോ അത്…. ”

ഹരിടെ മുഖത്തു ഒരു തരത്തിൽ ഉള്ള ആകാംഷയും ഉണ്ടായിരുന്നില്ല. ഞാൻ എന്നും പറയുന്ന എന്തോ പോലെ അവൻ ഇതും കേട്ടു.

“അവിടുത്തെ ലൈബ്രറിയെൻ സർ മാർഷൽ ആൽബർട്ട്… ആളൊരു വല്യ പുള്ളിയാണ്. കുറേ phd ഒക്കെ എടുത്തിട്ടുണ്ട്… ”

“ദാ ആ കാണുന്നതാണ് ലൈബ്രറി വാ നമുക്ക് അങ്ങോട്ട് പോകാം ”

ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത മട്ടിൽ അവൻ എനിക്ക് മുന്നേ നടന്നു

ദൈവമേ പറഞ്ഞത് കുറച്ചു കൂടുതൽ ആയി പോയോ… അവനു ബോർ അടിച്ചു കാണും….

ഞങ്ങൾ ലൈബ്രറിയിലേക്ക് നടന്നു. എന്റെ മനസ്സിൽ ഞാൻ കരുതിയ പുഴക്കരയിലെ ലൈബ്രറി ഗാർഡൻ സിറ്റി പോലെ വലുത് ആയിരിക്കുമെന്ന്. എന്നാൽ ഞാൻ പ്രതീക്ഷികച്ചതിന് വിപരീതമായിരുന്നു. പുഴകടവിന് അടുത്ത് ഒരു ചെറിയ കെട്ടിടം. കുറേ പുസ്തകങ്ങൾ ഉണ്ട് അവിടെ. എന്നാൽ അധികം തിരക്കൊന്നുമില്ല…
“ചെല്ല് നിനക്ക് ബുക്ക്‌ വേണേൽ എടുത്തോ….? ”

“ആഹ് ഞാൻ അകത്തേക്കു കയറി പുസ്തകങ്ങൾ നോക്കാൻ തുടങ്ങി. പക്ഷെ എന്തോ എനിക്ക് ബുക്ക്‌ എടുക്കാൻ തോന്നിയില്ല. ഞാൻ ഹരിയെ നോക്കി. അവൻ അവിടെ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഞാൻ അവിടുന്ന് പുറത്തേക് ഇറങ്ങി പുഴയുടെ അടുത്ത് ചെന്ന് നിന്നു. ഞാനും അമ്മയും അച്ഛനും കൂടി ചില വൈകുന്നേരങ്ങളിൽ പാർക്കിൽ പോകും അവിടെ ഇതുപോലെ ഒരു ചെറിയ പുഴ ഉണ്ട് ഞങ്ങൾ അവിടെ ഇരിക്കും, കുറേ സംസാരിക്കും, കളിയും ചിരിയും ഒക്കെ അപ്പോളും അച്ഛൻ പറയാറുണ്ട് ഇവിടുത്തെ പുഴയേയും മലകളേയും ഒക്കെ…. എന്തോ അമ്മയെയും അച്ഛനെയും ഞാൻ വളരെ അധികം മിസ്സ്‌ ചെയ്യുന്നു എന്ന് എനിക്ക് മനസിലായി. ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി. തിരിച്ചു വീട്ടിലേക്കു നടന്നു

“എന്ത് പറ്റി രാഖി എന്താ മുഖം വല്ലാണ്ട് ഇരിക്കുന്നെ…? ”

“ഞാൻ അച്ഛനെയും അമ്മനെയും കുറിച്ച് ഓർത്തപ്പോ…. ”

“അതിനാണോ നീ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നേ…? ”

“അമ്മയ്ക്കും അച്ഛനും ഇനി എപ്പോ വേണേലും ഇങ്ങോട്ട് വരാലോ.”

“അത് ശെരിയാണ്. ”

“പിന്നെ എന്തിനാ നീ ഇങ്ങനെ വിഷമിക്കാൻ….?

വൈകുന്നേരം ആയപ്പോൾ എന്നെ വീട്ടിൽ ആക്കികൊണ്ട് ഹരി വീട്ടിലേക് പോയി. കുളിച്ചു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അമ്മ വിളിച്ചു

“ഹലോ അമ്മ…. ”

“രാഖി എന്തെടുക്കേണ് നീ…? ”

“അമ്മ ഞാൻ ഇന്ന് ഹരിയുടെ കൂടെ ലൈബ്രറിയിൽ പോയി…? ”

“എവിടെയാ പുഴക്കരയിലെ ലൈബ്രറിയിൽ ആണോ…? ” “ആഹ് അതെ ”

“അത് പണ്ട് അച്ഛന്റെ വിഹാരകേന്ദ്രം ആയിരുന്നു… ”

“ആണോ…? ”

“പിന്നെ അച്ഛന് ഒക്കെ ആണല്ലോ അവിടെ ലൈബ്രറി തുടങ്ങിയത്…. ”

“അമ്മ ആ പുഴക്കരയിൽ നിന്നപ്പോ. ഞാൻ അവിടെ ഒക്കെ മിസ്സ്‌ ചെയ്തു.. ”

“എന്നാ നീ ഇങ്ങോട്ട് പൊന്നേക്ക്. ”

“അയ്യേടാ…. ആ ആഗ്രഹം മനസ്സിൽ ഇരിക്കട്ടെ. ഞാൻ ഒക്കെ കണ്ടിട്ടേ വരുന്നുള്ളൂ… ”

“ശെരി ശെരി.ഞാൻ വയ്ക്കാൻ പോവേണ്ട്ട്ടോ. “
ഞാൻ ഇവിടുത്തെ താമസവും നാട്ചുറ്റലും എല്ലാം അമ്മയോട് പറഞ്ഞപ്പോൾ. അമ്മയുടെ മനസ്സിൽ സന്തോഷം വർധിക്കുകയായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചിട്ട് ഞാൻ അച്ഛമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു.

“രാഖി അടുത്ത ആഴ്ച മുതൽ ഇവിടെ എല്ലാവരും ഉണ്ടാകും…? ”

“ആണോ എന്താ വിശേഷം…? ”

“മേലേടത് അമ്പലത്തിൽ പൂരം അല്ലേ… ”

“ആണോ… ”

“മ്മ്മ് മോൾ ആദ്യം ആയിട്ടല്ലേ പൂരം കൂടുന്നെ.. ”

“ആഹ് അതെ….. ”

അവിടെ ആയിരിക്കുമ്പോൾ അച്ഛൻ പൂരത്തെ കുറിച്ച് പറയുമ്പോൾ ഞാൻ കൊതിയോടെ കേട്ടിരുന്നിട്ടുണ്ട്. പൂരം ഒന്ന് കാണാൻ ഞാൻ കുറേ ആഗ്രഹിച്ചിട്ടുണ്ട്.. അങ്ങനെ എന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു.

പിറ്റേന്ന് രാവിലെ ഹരി വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാണ്.

“ഹരി…… എന്താ ഇത്രയും രാവിലെ തന്നെ….? ”

“ഞാൻ ഒന്ന് ടൗണിൽ പോകാൻ ഇറങ്ങേർന്നു. ”

“ഇന്ന് ആൾ വല്യ സന്തോഷത്തിൽ ആണല്ലോ….? ”

“പിന്നെ ഞാൻ വല്യ സന്തോഷത്തിൽ തന്നെയാണ്…. അടുത്ത ആഴ്ച ഏട്ടൻ വരുന്നുണ്ട്… ”

“ആര് മിലിട്ടറിൽ ഉള്ള. ”

“ആഹ് അതെ…. കുറേ നാളിനു ശേഷം ആണ് ഏട്ടൻ നാട്ടിലേക് വരുന്നേ…. ”

“മ്മ് നടക്കട്ടെ നടക്കട്ടെ…… ”

ഇത്തവണ പൂരത്തിന് ഹരിയുടെ ഏട്ടനും വരുന്നുണ്ട്. ഇവിടെയും എല്ലാവരും വരും പക്ഷെ അച്ഛനും അമ്മയും മാത്രം ഇല്ലാലോ…

ഹരി ഇന്ന് ഇല്ലാഞതു കൊണ്ട് ഞാൻ ഇന്ന് സുമ ചേച്ചിയുടെ കൂടെ അടുക്കളയിൽ കയറി. പാചകം പഠിക്കാൻ കിട്ടുന്ന സമയം ഞാൻ ഒട്ടും പാഴാക്കിയില്ല.

ഞാൻ അച്ഛമ്മയുടെ കൂടെ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ അമ്മ വിളിച്ചു….

“അമ്മ…… എന്തെടുക്കുവാ….?”

“ഞാൻ ഇപ്പോ ഭക്ഷണം കഴിച്ചു കഴിഞ്ഞുള്ളൂ….”

“അച്ഛൻ എവിടെ അമ്മ….? അച്ഛൻ എന്നെ വിളിക്കുന്നു പോലും ഇല്ലാട്ടോ…. ”

“അച്ഛൻ കുറച്ചു തിരിക്കിലാണ് അതാട്ടോ വിളിക്കാത്തത്… ”

“അമ്മ അടുത്ത ആഴ്ച ഇവിടെ പൂരം തുടങ്ങാ….”

“ആഹാ പൂരം ആയോ….? ”

“ആഹ് അമ്മ അടുത്ത ആഴ്ച ഇവിടെ എല്ലാവരും വരുമെന്ന് അച്ഛമ്മ പറഞ്ഞു… “
“ആഹ് അതെ പൂരത്തിന്റെ അന്നൊക്കെ അവിടെ നിറയെ ആളുണ്ടാകും. പിന്നേ നിനക്ക് ക്ലാസ്സ്‌ തുടങ്ങാറായി…. ”

“ഓഹ് അറിയാം അമ്മ. അത് പൂരം കഴിഞ്ഞുള്ള ആഴ്ച അല്ലേ….? ”

“ആണ് ഞാൻ ഓർമിപ്പിച്ചുന്നേ ഉള്ളു.. ”

“അമ്മ അച്ഛനോട് അടുത്ത ആഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്താൽ മതിയെന്ന് പറയണംട്ടോ…. ”

“ആഹ്… അത്രേടം വരെ പോയിട്ട് പൂരം കാണാതെ പോരണ്ട. ഞാൻ അച്ഛനോട് പറഞ്ഞേക്കാം… ”

Leave a Reply

Your email address will not be published. Required fields are marked *