“രാഖി അടുത്ത ആഴ്ച മുതൽ ഇവിടെ എല്ലാവരും ഉണ്ടാകും…? ”
“ആണോ എന്താ വിശേഷം…? ”
“മേലേടത് അമ്പലത്തിൽ പൂരം അല്ലേ… ”
“ആണോ… ”
“മ്മ്മ് മോൾ ആദ്യം ആയിട്ടല്ലേ പൂരം കൂടുന്നെ.. ”
“ആഹ് അതെ….. ”
അവിടെ ആയിരിക്കുമ്പോൾ അച്ഛൻ പൂരത്തെ കുറിച്ച് പറയുമ്പോൾ ഞാൻ കൊതിയോടെ കേട്ടിരുന്നിട്ടുണ്ട്. പൂരം ഒന്ന് കാണാൻ ഞാൻ കുറേ ആഗ്രഹിച്ചിട്ടുണ്ട്.. അങ്ങനെ എന്റെ ആഗ്രഹം സഫലമാകാൻ പോകുന്നു.
പിറ്റേന്ന് രാവിലെ ഹരി വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാണ്.
“ഹരി…… എന്താ ഇത്രയും രാവിലെ തന്നെ….? ”
“ഞാൻ ഒന്ന് ടൗണിൽ പോകാൻ ഇറങ്ങേർന്നു. ”
“ഇന്ന് ആൾ വല്യ സന്തോഷത്തിൽ ആണല്ലോ….? ”
“പിന്നെ ഞാൻ വല്യ സന്തോഷത്തിൽ തന്നെയാണ്…. അടുത്ത ആഴ്ച ഏട്ടൻ വരുന്നുണ്ട്… ”
“ആര് മിലിട്ടറിൽ ഉള്ള. ”
“ആഹ് അതെ…. കുറേ നാളിനു ശേഷം ആണ് ഏട്ടൻ നാട്ടിലേക് വരുന്നേ…. ”
“മ്മ് നടക്കട്ടെ നടക്കട്ടെ…… ”
ഇത്തവണ പൂരത്തിന് ഹരിയുടെ ഏട്ടനും വരുന്നുണ്ട്. ഇവിടെയും എല്ലാവരും വരും പക്ഷെ അച്ഛനും അമ്മയും മാത്രം ഇല്ലാലോ…
ഹരി ഇന്ന് ഇല്ലാഞതു കൊണ്ട് ഞാൻ ഇന്ന് സുമ ചേച്ചിയുടെ കൂടെ അടുക്കളയിൽ കയറി. പാചകം പഠിക്കാൻ കിട്ടുന്ന സമയം ഞാൻ ഒട്ടും പാഴാക്കിയില്ല.
ഞാൻ അച്ഛമ്മയുടെ കൂടെ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ അമ്മ വിളിച്ചു….
“അമ്മ…… എന്തെടുക്കുവാ….?”
“ഞാൻ ഇപ്പോ ഭക്ഷണം കഴിച്ചു കഴിഞ്ഞുള്ളൂ….”
“അച്ഛൻ എവിടെ അമ്മ….? അച്ഛൻ എന്നെ വിളിക്കുന്നു പോലും ഇല്ലാട്ടോ…. ”
“അച്ഛൻ കുറച്ചു തിരിക്കിലാണ് അതാട്ടോ വിളിക്കാത്തത്… ”
“അമ്മ അടുത്ത ആഴ്ച ഇവിടെ പൂരം തുടങ്ങാ….”
“ആഹാ പൂരം ആയോ….? ”
“ആഹ് അമ്മ അടുത്ത ആഴ്ച ഇവിടെ എല്ലാവരും വരുമെന്ന് അച്ഛമ്മ പറഞ്ഞു… “
“ആഹ് അതെ പൂരത്തിന്റെ അന്നൊക്കെ അവിടെ നിറയെ ആളുണ്ടാകും. പിന്നേ നിനക്ക് ക്ലാസ്സ് തുടങ്ങാറായി…. ”
“ഓഹ് അറിയാം അമ്മ. അത് പൂരം കഴിഞ്ഞുള്ള ആഴ്ച അല്ലേ….? ”
“ആണ് ഞാൻ ഓർമിപ്പിച്ചുന്നേ ഉള്ളു.. ”
“അമ്മ അച്ഛനോട് അടുത്ത ആഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം ടിക്കറ്റ് ബുക്ക് ചെയ്താൽ മതിയെന്ന് പറയണംട്ടോ…. ”
“ആഹ്… അത്രേടം വരെ പോയിട്ട് പൂരം കാണാതെ പോരണ്ട. ഞാൻ അച്ഛനോട് പറഞ്ഞേക്കാം… ”
“താങ്ക് യൂ അമ്മ…. ”
“ശെരി ശെരി ഞാൻ വയ്ക്കട്ടേട്ടോ… ”
“ശെരി അമ്മ… ”
അമ്മയ്ക്ക് ഇപ്പോ ഒരു ആശ്വാസം ഉണ്ട്. ഞാൻ ഇവിടെ ഒക്കെ ഇണങ്ങി ചേർന്നിരിക്കുന്നെന്ന് അമ്മയ്ക്ക് മനസിലായി.ഞാൻ അവിടുന്ന് വരാൻ നേരം അമ്മയ്ക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇപ്പോ മാറി വരുന്നത് അമ്മയുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു
പിറ്റേന്ന് ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു….
“അല്ല ഇത് എന്ത് അത്ഭുതം ആണ്. തനിയെ എഴുന്നേല്‌ക്കെ…?
സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു….
“മ്മ് അമ്പലത്തിൽ പോകണ്ടേ….. ”
“പിന്നേ പോവാതെ…..ഞാൻ അച്ഛമ്മയ്ക് കുളിക്കാൻ വെള്ളം ചൂടാക്കികൊണ്ട് ഇരിക്കുവല്ലേ… ”
“എന്നാൽ ഞാൻ പോയി കുളിക്കട്ടെട്ടോ….സുമ ചേച്ചി ഇന്ന് ഞാൻ ഒറ്റയ്ക്ക് പോകും അമ്പലത്തിൽ….. ”
“ഒറ്റയ്ക്ക് പോകോ നീ…? ”
“പിന്നേ ഇപ്പോ ഇത്രേം ദിവസം ആയില്ലേ…. ഞാൻ തനിയെ പൊയ്ക്കോളാം…. ”
“എങ്കിൽ വേഗം പോയി കുളിക്കു…. ”
ഞാൻ കുളിച്ചു വേഗം അമ്പലത്തിലേക്ക് നടന്നു….. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു ഒറ്റയ്ക്ക് ഇവിടെ ഒക്കെ നടക്കണം എന്ന്. എനിക്ക് ആകെ ഒറ്റയ്ക്ക് പോകാൻ അറിയാവുന്ന സ്ഥലം അമ്പലം മാത്രം ആണ്.
ഞാൻ അമ്പലത്തിൽ എത്തിയപ്പോൾ ഹരിയും നന്ദിനിയും തൊഴുതു ഇറങ്ങുകയായിരുന്നു.
“രാഖി…. ”
“ഹരി…. ആഹാ നന്ദിനിയും ഉണ്ടല്ലോ…. ”
“മ്മ് ഇന്ന് ഇവൾക്ക് എക്സാം തുടങ്ങും അതിന്റെയാ ഈ ക്ഷേത്രദർശനം…. ”
“ഇല്ലാട്ടോ ചേച്ചി…. ഈ ഏട്ടൻ വെറുതെ… “
“മതി മതി നീ വേഗം പോകാൻ നോക്ക് .. ”
“പിന്നെ കാണാട്ടോ ….. ബൈ ചേച്ചി ”
ഞാൻ അമ്പലത്തിൽ നിന്നും തൊഴുതു ഇറങ്ങിയപ്പോളും ഹരി ആ ആൽമര ചുവട്ടിൽ തന്നെ ഇരിപ്പുണ്ടായി. പണ്ട് അമ്മ തൊഴുതു ഇറങ്ങി വരുന്നതും നോക്കി അച്ഛൻ ഇരിക്കുന്ന സ്ഥലം. അവരുടെ പ്രണയകാലത്തിന്റെ കഥകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരിടം ആണ്…. ഞാൻ ആൽമരം നോക്കി അങ്ങനെ നിന്നു. പണ്ട് അമ്മ അവരുടെ ലവ് സ്റ്റോറി ഇരുന്നു പറയുമ്പോ ഞാൻ ആ കാര്യങ്ങൾ ഒക്കെ മനസ്സിൽ കാണാറുണ്ടായിരുന്നു. അതൊക്കെ ഒരു സിനിമയിൽ കാണുന്ന പോലെ എന്റെ കൺമുന്നിൽ തെളിഞ്ഞു കണ്ടു.
