ഒരു ഒമെഗിൾ ചാറ്റ് ഡയറി – 3

“നീ ആദ്യം ഒന്ന് ഒരുങ്ങിവന്നാട്ടെ. നിന്നെ കാണാനല്ലേ ഡാഡി വന്നേക്കുന്നെ.” അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒരു ടവൽ എടുത്തു തലമുടിയൊക്കെ നല്ലപോലെ തോർത്തി. എന്നിട്ടു ഇടാനുള്ള ഡ്രസ്സ് എടുക്കാനായി അലമാര തുറന്നു. തുറന്നപ്പോൾ വീണ്ടും കൺഫ്യൂഷൻ. ഇതിൽ ഏതാ ഇടുക. ഡാഡിക്കു ഇഷമാകുമോ. അങ്ങനെ ഒരുപാട് ചിന്തകൾ. അങ്ങനെ നോക്കി നിന്ന എൻ്റെ പിന്നിൽ പ്രിയ വന്നിട്ട് ചോദിച്ചു “എന്താടി ഇങ്ങനെ നോക്കി നിൽക്കുന്നെ?” അപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും തിരിച്ചു വന്നത്. “ഏതാടി ഞാൻ ഇടുക?” അവളെ നോക്കി ചോദിച്ചു. “നീ ഇങ്ങോട്ടൊന്നു നീങ്ങി നിന്നെ പെണ്ണെ. ഞാൻ നോക്കട്ടെ.” അതും പറഞ്ഞു അവൾ എന്നെ കണ്ണാടിക്കു മുന്നിലേക്ക് എന്നെ പിടിച്ചു നിർത്തി.

അവൾ അല്പം ഒന്ന് തുണികളെല്ലാം മാറ്റി നോക്കിയിട്ടു ഒരു മയിൽ‌പീലി നീല നിറമുള്ള ഒരു ടോപ് എടുത്തു. അതിനോട് യോജിക്കുന്ന ഒരു വെള്ള സ്ട്രെച്ചബിൾ സ്കിൻ ടൈറ്റ് ജീൻസ്‌ എടുത്തു തന്നു. അത് കട്ടിലിൽ ഇട്ടു. എന്നിട്ടു അതിനു യോജിക്കുന്ന ഒരു കറുത്ത ബ്രായും പാൻറ്റീസും എടുത്തു വച്ചു. എന്നിട്ടു എൻ്റെ നേരെ വന്നിട്ട് എൻ്റെ തോർത്ത് അഴിച്ചു മാറ്റി. എന്നിട്ടു എൻ്റെ നഗ്നതയിൽ അടിമുടി ഒന്ന് നോക്കി. എനിക്കൊരല്പം നാണം വന്നു. എന്നിട്ടു എൻ്റെ അടുത്ത് വന്നിട്ട് എൻ്റെ കൂർത്തുനിന്ന മുലഞ്ഞെട്ടിൽ മെല്ലെ ഞെരടിക്കൊണ്ടു എൻ്റെ ചെവിയിൽ ചോദിച്ചു “ഇന്ന് വല്ലതുമൊക്കെ നടക്കുമോ?” എനിക്ക് ആ ഞെരടിയതു അങ്ങ് നല്ല പോലെ സുഖിച്ചു. “അതിനു നീയും കൂടെ വരുന്നില്ലേ.” ഞാൻ പറഞ്ഞു. “ഓ പിന്നെ… ഞാൻ വേണേൽ താഴെ വല്ലോം ഇരുന്നോളാം. നിങ്ങളുടെ പരിപാടി കഴിയുമ്പോൾ പറഞ്ഞാൽ മതി.” അവൾ പറഞ്ഞു. “ഒന്ന് പോടീ… ” ഞാൻ ചിണുങ്ങി കൊണ്ടാണ് പറഞ്ഞത്. “പിന്നെ എന്തിനാ തമ്പുരാട്ടി ഇതൊക്കെ നല്ലപോലെ ക്ലീൻ ആക്കിയത്?” എൻ്റെ തേൻ കുടത്തിൽ തടവിക്കൊണ്ടായിരുന്നു അവളുടെ ചോദ്യം. “ഹമ് … മതി പെണ്ണെ… ചൂടാക്കല്ലേ രാവിലെ തന്നെ…” ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ടാണ് പറഞ്ഞത്. അതും പറഞ്ഞു അവൾ ബ്രായും പാൻറ്റീസും എൻ്റെ കൈയ്യിൽ തന്നു. എന്നിട്ടു അവളും വസ്ത്രങ്ങളൊക്കെ അഴിച്ചു. ബ്രായിലും പാൻറ്റീസിലും അവളെ കണ്ടപ്പോൾ നേരത്തെ ചൂടായതു വീണ്ടും ചൂടുകേറി. “അവിടെ ഒന്നും നടന്നില്ലെങ്കിൽ നമുക്ക് പെട്ടെന്ന് വന്നിട്ട് ഇവിടെ ചെയ്യാൻ ഒരുപാടുണ്ട്… വൈകുന്നേരം വരെ സമയം ഉണ്ടല്ലോ.” അവൾ അതും പറഞ്ഞുകൊണ്ട് കറുത്ത് ജീൻസും മഞ്ഞ ഷർട്ടും ഇട്ടു. ഞാനും അപ്പോഴേക്കും എല്ലാം ഇട്ടിരുന്നു.

അരമണിക്കൂർ കൊണ്ട് ഒന്ന് ഒരുങ്ങി. ഒൻപതര ആയപ്പോഴേക്കും ഞങ്ങൾ വീടും പൂട്ടി പുറത്തിറങ്ങി. ഒരു ഓട്ടോ പിടിച്ചു നേരെ ഹോട്ടലിൽ എത്തി. എത്തുമ്പോൾ വിളിക്കാനായിരുന്നു ഡാഡിയുടെ നിർദേശം. ഞാൻ വിളിച്ചു ഒരു റിംഗ് അടിച്ചപ്പോഴേക്കും ഡാഡി എടുത്തു. ഞങ്ങൾ എത്തി എന്ന് പറഞ്ഞു. അവിടെ ലിഫ്റ്റിൽ മുറികളിലേക്ക് പോകാൻ മുറിയുടെ കാർഡ് കാണിക്കണം. അതുകൊണ്ടു തന്നു ലിഫ്റ്റിന് മുന്നിൽ കാത്തുനിന്നു. ഒരു മിനിറ്റ് പോലും എടുത്തില്ല. പെട്ടെന്ന് ലിഫ്റ്റ് താഴെ എത്തി. അത് തുറന്നതും ഡാഡി. “വാ…” ഡാഡി പറഞ്ഞു. ഞങ്ങൾ രണ്ടും ലിഫ്റ്റിലേക്കു കയറി.

കറുത്ത ഷർട്ടും വെള്ള മുണ്ടും ആയിരുന്നു ഡാഡിയുടെ വേഷം. ഞങ്ങൾ ലിഫ്റ്റിൽ വച്ചു ഒന്നും പറഞ്ഞില്ല. മിണ്ടാതെ നിന്നതേ ഉള്ളു. ലിഫ്റ്റ് നേരെ അഞ്ചാമത്തെ നിലയിൽ നിർത്തി. ഡാഡി ആദ്യം പുറത്തിറങ്ങാനായി ഞങ്ങൾ മാറി നിന്നുകൊടുത്തു. എന്നിട്ടു ഡാഡിയുടെ പുറകെ നടന്നു. എൻ്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഡാഡി നടന്നു ചെന്ന് അഞ്ഞൂറ്റിപന്ത്രണ്ടാം നമ്പർ മുറിയുടെ മുന്നിൽ നിന്ന്, കാർഡ് ഇട്ടു വാതിൽ തുറന്നു അകത്തോട്ടു കയറി. “വാ… ഇതാണ് എൻ്റെ മുറി.” ഡാഡി പറഞ്ഞു. ഞങ്ങൾ രണ്ടും അകത്തേക്ക് കയറി.. ഡാഡി വാതിൽ അടച്ചു. “നിങ്ങളെന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ. അങ്ങോട്ട് ഇരുന്നോളൂ”. അവിടെ ജനാലക്കു അടുത്തായി ഇരുന്ന സോഫ നോക്കിയാണ് ഡാഡി പറഞ്ഞത്. ഞങ്ങൾ അപ്പോഴും ഒന്നും മിണ്ടാതെ പോയി ആ സോഫയിൽ ഇരുന്നു.

“കുടിക്കാനെന്താ എടുക്കേണ്ട. ഓറഞ്ച് ജ്യൂസ് ഉണ്ട്. വൈൻ ഉണ്ട്. ഏതു വേണം.” ഡാഡി ചോദിച്ചു.

അത് കേട്ടതും പ്രിയ എന്നോട് പറഞ്ഞു “എടി വൈൻ ഉണ്ടെടി. ഒരെണ്ണം കഴിച്ചോ. ടെൻഷൻ മാറി കിട്ടും.” ഞാൻ അവളെ ഒന്ന് കുത്തി.

“എന്തുവാ പിള്ളേരെ. എന്നോട് പറ. വൈൻ വേണേൽ എടുക്കാം.. ഞാനും കഴിക്കാനായി തന്നെ മേടിച്ചതാ. വൈൻ കഴിച്ചോണ്ടു വിശക്കും എന്നല്ലാതെ ഒന്നും സംഭവിക്കില്ല. എടുക്കട്ടേ.” ഡാഡി ചോദിച്ചു.

“എടുത്തോ ഡാഡി.” പ്രിയയായിരുന്നു പറഞ്ഞത്. ഞാൻ എതിർത്തില്ല. “വിശേഷങ്ങൾ പറ പിള്ളേരെ. പ്രിയ എന്നെ ആദ്യമായല്ലേ കാണുന്നെ? കണ്ടിട്ടെന്തു തോന്നുന്നു?” ഡാഡി മൂന്ന് ഗ്ലാസിൽ വൈൻ പൊട്ടിച്ചു ഒഴിച്ചുകൊണ്ടായിരുന്നു ചോദിച്ചത്. “ഓ ഞാൻ ഫോട്ടോ കണ്ടിട്ടുണ്ടല്ലോ. കാണാൻ ഒരു വലിയ പ്രൊഫസർ ഡോക്ടർ പോലെ ഉണ്ട്. ശരിക്കും ഡാഡി എന്ന് വിളിക്കുന്നേൽ കുഴപ്പമില്ല?” പ്രിയ പറഞ്ഞു. “ഓഹോ അപ്പൊ ഞാൻ കിളവൻ ആയെന്ന പറയുന്നേ?” ഡാഡി ചിരിച്ചോണ്ട് പറഞ്ഞു. “അയ്യോ അങ്ങനല്ല. നേരിട്ട് കാണാനാ കൂടുതൽ രസം.” അവൾ പറഞ്ഞു.

“എൻ്റെ ആതിരക്കൊച്ചെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.” ഡാഡി എന്നെ നോക്കിക്കൊണ്ടു ചോദിച്ചു. “ഏയ് ഒന്നുമില്ല. ഒരു ചമ്മൽ.” ഞാൻ പറഞ്ഞു. “അത് ഒരു ഗ്ലാസ് വൈൻ കുടിച്ചാൽ മാറുന്നതെ ഉള്ളു.” അതും പറഞ്ഞു ഡാഡി ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു ഗ്ലാസ് വൈൻ വീതം തന്നിട്ട് ഡാഡിയും ഒരു ഗ്ലാസ് കൈയ്യിൽ എടുത്തു ചിയേർസ് മുട്ടിച്ചു. എനിക്കതു ആദ്യമായിട്ടാ. സിനിമയിൽ കണ്ടിട്ടുള്ളതല്ലാതെ… മടിച്ചു മടിച്ചു ഒരു സിപ് എടുത്തു… ഡാഡി അവിടെ ഉണ്ടായിരുന്നു ഒരു പാക്കറ്റ് കശുവണ്ടി പൊട്ടിച്ചു ഒരു പാത്രത്തിൽ വച്ചു. അതും കൊറിച്ചു കൊണ്ട് വൈൻ സിപ് ചെയ്‌തു.

അല്പം കഴിഞ്ഞപ്പോഴേക്കും പിരിമുറുക്കം ഒക്കെ മാറി. “ഡാഡി എന്ന് വരെ ഉണ്ട്.” ഞാൻ ചോദിച്ചു. “നിനക്കാവശ്യമുള്ളതു വരെ ഞാൻ ഇവിടെ ഉണ്ട്. എന്താ.” ഡാഡി പറഞ്ഞത് കേട്ട് എനിക്ക് നാണം വന്നു. പ്രിയ അത് കേട്ട് ചിരിച്ചു. “ഞാൻ തിങ്കളാഴ്ച രാവിലെ പോകും.” ഡാഡി പറഞ്ഞു. “നിങ്ങൾ വല്ലതും കഴിച്ചതാണോ പിള്ളേരെ?” ഡാഡി വീണ്ടും ചോദിച്ചു. “പിന്നല്ലാതെ…” പ്രിയ അതിനും മറുപടി കൊടുത്തു.

അൽപ നേരം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു. “നിങ്ങള്ക്ക് ബോറടിക്കുന്നുണ്ടേൽ പറയണം കേട്ടോ.” ഡാഡി ഇടയ്ക്കു നിർത്തിക്കൊണ്ട് പറഞ്ഞു. ഡാഡി എല്ലാർക്കും ഓരോ ഗ്ലാസ് വൈൻ കൂടി നിറച്ചു തന്നു.

Leave a Reply

Your email address will not be published. Required fields are marked *